Latest News
സ്വകാര്യ ബസ് സര്‍വീസ് ഇന്ന് മുതല്‍
ഇന്ധനനിരക്ക് ഇന്നും കൂട്ടി; തിരുവനന്തപുരത്ത് പെട്രോള്‍ വില നൂറിലേക്ക്

പ്രതിസന്ധികളിൽ ഉലയാത്ത നായകൻ; പിണറായി വിജയന് ഇന്ന് 76-ാം പിറന്നാൾ

15-ാം കേരള നിയമസഭയുടെ ആദ്യ സമ്മേളനം ചേരുന്ന ദിവസത്തിൽ തന്നെ ജന്മദിനമെന്ന പ്രത്യേകതയുമുണ്ട്

Pinarayi Vijayan, പിണറായി വിജയന്‍, CM Pinarayi Vijayan, മുഖ്യമന്ത്രി പിണറായി വിജയന്‍, Pinarayi Vijayan Birthday, Pinarayi Vijayan Images, Pinarayi Vijayan Video, Pinarayi Vijayan Speech, Pinarayi Vijayan status, Pinarayi Vijayan age, Pinarayi Vijayan history, Pinarayi Vijayan Wikipedia, Pinarayi Vijayan Life, Pinarayi Vijayan Kerala CM, IE Malayalam, ഐഇ മലയാളം
ഫൊട്ടോ: ഫേസ്ബുക്ക്/ പിണറായി വിജയന്‍

തിരുവനന്തപുരം: കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പിറവി കൊണ്ട മണ്ണില്‍ ജനിച്ച്, കേരള രാഷ്ട്രീയത്തില്‍ പുതിയ ചരിത്രം കുറിച്ച മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് 76-ാം പിറന്നാള്‍. 15-ാം കേരള നിയമസഭയുടെ ആദ്യ സമ്മേളനം ചേരുന്ന ദിവസത്തില്‍ തന്നെ ജന്മദിനമെന്ന പ്രത്യേകതയുമുണ്ട്. എന്നാല്‍ ആഘോഷങ്ങളോ ചടങ്ങുകളോ ഉണ്ടാകില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

2016 മേയ് ഇരുപത്തിയഞ്ചിനായിരുന്നു പിണറായി വിജയന്‍ ആദ്യമായി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. ആ ദിവസത്തിന്റെ തലേന്നായിരുന്നു അദ്ദേഹം മാധ്യമങ്ങള്‍ക്ക് മുന്നില്‍ തന്റെ ജന്മദിനം വെളിപ്പെടുത്തിയത്. ഔദ്യോഗിക രേഖകളില്‍ മാര്‍ച്ച് 21 ആണ് അദ്ദേഹത്തിന്റെ ജന്മദിനം. അ‍ഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം മറ്റൊരു പിറന്നാളിലൂടെ കടന്ന് പോകുമ്പോള്‍ ഒരിക്കല്‍ കൂടി കേരളനിയമസഭയുടെ നാഥനായി പിണറായി എത്തും.

Also Read: ചരിത്രവിജയൻ

കഴിഞ്ഞ അഞ്ച് വര്‍ഷം കേരള ജനത പ്രതിസന്ധികള്‍ കൊണ്ട് വീര്‍പ്പുമുട്ടിയപ്പോള്‍ മുന്നില്‍ നിന്ന് നയിച്ച സര്‍ക്കാരിന് ജനങ്ങള്‍ കൊടുത്തത് തുടര്‍ഭരണമായിരുന്നു. ആരോപണങ്ങളുടേയും, കേന്ദ്ര ഏജന്‍സികളുടെ അന്വേഷണങ്ങളുടെ കൊടുങ്കാറ്റിലും പിണറായി വിജയന്‍ തളര്‍ന്നില്ല. 76-ാം വയസില്‍ ഒരുപിടി പുതുമുഖങ്ങളുമായി വീണ്ടും മുഖ്യമന്ത്രി കസേരയിലേക്ക്. ആദ്യമായി പിണറായി സഭയിലെത്തിയപ്പോള്‍ 91 സീറ്റുകളാണ് എല്‍ഡിഎഫ് നേടിയതെങ്കില്‍ ഇത്തവണ അത് 99 ആയി ഉയര്‍ത്താനായി.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Kerala cm pinarayi vijayan celebrates birthday

Next Story
136 അംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്തു; നാളെ സ്പീക്കര്‍ തിരഞ്ഞെടുപ്പ്Kerala Assembly
The moderation of comments is automated and not cleared manually by malayalam.indianexpress.com