തിരുവനന്തപുരം: സിപിഐ വയനാട് ജില്ലാ സെക്രട്ടറി വിജയൻ ചെറുകരയും വയനാട് ഡപ്യൂട്ടി കലക്ടർ സോമനാഥനും ഉൾപ്പെട്ട ഭൂമിയിടപാട് കേസിൽ വിജിലൻസ് അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിയമസഭയിൽ പ്രതിപക്ഷത്തിന്റെ ആരോപണങ്ങൾക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.

സർക്കാർ അഴിമതിക്കെതിരാണെന്ന് പറഞ്ഞ മുഖ്യമന്ത്രി എല്ലാ സർവ്വീസ് സംഘടനകളും സർക്കാരിന് പൂർണ പിന്തുണ ഇക്കാര്യത്തിൽ നൽകുന്നുണ്ടെന്നും വിശദീകരിച്ചു. എന്നാൽ ഇപ്പോഴും ചില ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങുന്ന ശീലം അവസാനിപ്പിച്ചില്ലെന്നും അതിനാൽ മിച്ച ഭൂമി കുംഭകോണ കേസിൽ വിജിലൻസ് അന്വേഷണം നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സർക്കാർ തലത്തിൽ ഒരു അഴിമതിയും നടന്നിട്ടില്ലെന്ന് മുഖ്യമന്ത്രി പ്രതിപക്ഷ ആരോപണത്തോട് പ്രതികരിച്ചു. സംഭവത്തെ തുടർന്ന് കഴിഞ്ഞ ദിവസം തന്നെ ഡപ്യൂട്ടി കലക്ടറായ സോമനാഥനെ സർവ്വീസിൽ നിന്ന് സസ്‌പെന്റ് ചെയ്തിരുന്നു.

ആരോപണം ഉയർന്ന സാഹചര്യത്തിൽ തനിക്ക് വയനാട് ജില്ലാ സെക്രട്ടറിയായി തുടരണമെന്ന് നിർബന്ധമില്ലെന്ന് വിജയൻ ചെറുകര പറഞ്ഞിരുന്നു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ