scorecardresearch

കാട്ടുതീ തടയാൻ സർക്കാർ നടപടി എടുക്കുമെന്ന് മുഖ്യമന്ത്രി

കാട്ടുതീ നിയന്ത്രിക്കുന്നതിനും നിരീക്ഷിക്കുന്നതിനും മാത്രമായി അയല്‍ സംസ്ഥാനങ്ങളിലെ വനം വകുപ്പുമായി യോജിച്ച് കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി രൂപീകരിക്കും.

കാട്ടുതീ നിയന്ത്രിക്കുന്നതിനും നിരീക്ഷിക്കുന്നതിനും മാത്രമായി അയല്‍ സംസ്ഥാനങ്ങളിലെ വനം വകുപ്പുമായി യോജിച്ച് കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി രൂപീകരിക്കും.

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
കാട്ടുതീ തടയാൻ സർക്കാർ നടപടി എടുക്കുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം : വേനല്‍ കഠിനമാകും തോറും കാട്ടുതീ മൂലം വ്യാപകമായി വനവും വനവിഭവങ്ങളും കത്തി നശിക്കുന്ന സാഹചര്യമാണ് സംസ്ഥാനത്ത് നിലനില്‍ക്കുന്നത്. കാട്ടുതീ മൂലം കൂടുതല്‍ നാശനഷ്ടങ്ങളുണ്ടാവുന്നത് തടയാനുള്ള അടിയന്തര നടപടികള്‍ സ്വീകരിച്ചിട്ടുണ്ട് എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.കാട്ടുതീ നിയന്ത്രിക്കുന്നതിനും നിരീക്ഷിക്കുന്നതിനും മാത്രമായി അയല്‍ സംസ്ഥാനങ്ങളിലെ വനം വകുപ്പുമായി യോജിച്ച് കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി രൂപീകരിക്കും.

Advertisment

കാട്ടുതീ പടരാൻ സാധ്യതയുള്ള വനമേഖലകളിൽ ഫയര്‍ഫോഴ്‌സിന്റെ സേവനം ലഭ്യമാകുന്നുണ്ട് എന്ന കാര്യം ഉറപ്പാക്കും എന്നും മുഖ്യമന്ത്രി പറഞ്ഞു. കാട്ടുതീ നിയന്ത്രണാതീതമാണെങ്കില്‍ ഹെലികോപ്റ്റര്‍ ഉപയോഗിച്ചുള്ള അഗ്നിശമനത്തിനുള്ള ശ്രമങ്ങളും നടത്തും. മെയ് അവസാനം വരെ എല്ലാ വനാതിര്‍ത്തികളിലും പൊതുസ്ഥലങ്ങളിലും തീയിടുന്നത് കുറ്റകരമായി പ്രഖ്യാപിക്കും. അതുപോലെതന്നെ, വനപ്രദേശത്തും വിനോദ സഞ്ചാര മേഖലകളിലും പുകവലി കര്‍ശനമായി നിരോധിക്കപ്പെടുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

Kerala Cm Forest Fire

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: