തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ക്രിസ്മസ് ബമ്പർ ഭാഗ്യക്കുറി നറുക്കെടുപ്പ് ഇന്ന് നടക്കും. ഉച്ചയ്ക്ക് രണ്ട് മണിക്ക് ഫലമറിയാം. വിശദമായ ഫലം http://www.malayalam.indianexpress.com ൽ അറിയാം.
200 രൂപയാണ് ടിക്കറ്റ് വില. ആറ് കോടി രൂപയാണ് ഒന്നാം സമ്മാനം. സമാശ്വാസ സമ്മാനമായി ഒരു ലക്ഷം രൂപ നല്‍കും. രണ്ടാം സമ്മാനം പത്ത് ലക്ഷം രൂപ വീതം 16 പേർക്ക് ലഭിക്കുമ്പോൾ മൂന്നാം സമ്മാനം അഞ്ച് ലക്ഷം രൂപ വീതം അഞ്ച് പേർക്കും ലഭിക്കും.
Read: പൊലീസ് കോൺസ്റ്റബിൾക്ക് 2 കോടിയുടെ ബംപർ അടിച്ചു
ക്രിസ്മസ് ബമ്പർ ലോട്ടറിയുടെ നാലാം സമ്മാനം 100000 രൂപയും 5000, 2000, 1000 എന്നിങ്ങനെ യഥാക്രമം അഞ്ച് ആറ് ഏഴ് സമ്മാനങ്ങളായി ലഭിക്കും. എട്ടാം സമ്മാനമായി 500 രൂപയാണ് ലഭിക്കുക.
നാലാം സമ്മാനമായ ഒരു ലക്ഷം രൂപ 72 പേർക്ക് ലഭിക്കുമ്പോൾ അഞ്ചാം സമ്മാനത്തിന് അർഹരാകുന്ന 25200 പേർക്ക് 5000 രൂപ വീതം ലഭിക്കും. ആറാം സമ്മാനമായ 2000 രൂപ ലഭിക്കുന്നത് 28080 വ്യക്തികൾക്കാണ്. ഏഴാം സമ്മാനം 36720 പേർക്ക് 1000 രൂപ വീതം ലഭിക്കുമ്പോൾ 500 രൂപ വീതം സമ്മാനമായി ലഭിക്കുന്നത് 72000 ആളുകൾക്കാണ്.
കേരള സര്‍ക്കാരിന്റെ പ്രധാന വരുമാന സ്രോതസ്സുകളില്‍ ഒന്നാണ് ലോട്ടറി. ദിനംപ്രതി നറുക്കെടുന്ന ടിക്കറ്റുകള്‍ക്കു പുറമേ ബമ്പർ ടിക്കറ്റുകളും സര്‍ക്കാര്‍ പുറത്തിറക്കാറുണ്ട്. ഓണം, വിഷു, ക്രിസ്മസ്, പൂജ എന്നിവയോടനുബന്ധിച്ചാണ് ബംപര്‍ ടിക്കറ്റുകള്‍ പുറത്തിറക്കാറുളളത്. ഇതിനു പുറമേ മണ്‍സൂണ്‍, സമ്മര്‍ ബംപര്‍ ടിക്കറ്റുകളുമുണ്ട്.