Kerala Floods: തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംസ്ഥാനത്തെ എല്ലാ ട്രഷറികളിലൂടെയും സംഭാവന നല്‍കാം. ധനകാര്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ പേരിലുള്ള TPA 701010200000080 എന്ന അക്കൗണ്ടിലേയ്ക്ക് ട്രഷറികളില്‍ നിന്ന് തുക അടയ്ക്കാം.

ഓണ്‍ലൈനായും പണമടയ്ക്കാം. ഇതിനായി etreasury.kerala.gov.in എന്ന വെബ്‌സൈറ്റില്‍ TSB receipt എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക. 701010200000080 എന്ന അക്കൗണ്ടിലേക്ക് ഇന്റര്‍നെറ്റ് ബാങ്കിങ്, ഡെബിറ്റ് കാര്‍ഡ്, ക്രെഡിറ്റ് കാര്‍ഡ് എന്നിവ ഉപയോഗിച്ചും പണമടയ്ക്കാം. ബാങ്കുകൾ വഴി മുഖ്യമന്ത്രിയുടെ ദുരിതാശ്വാനിധിയിൽ പണം നൽകുമ്പോൾ അതിന് ഫീസ് ഈടാക്കരുതെന്ന് സർക്കാർ നേരത്തെ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, എന്നിട്ടും ചിലർ ഫീസ് ഈടാക്കുന്നതായി ആരോപിച്ചിരുന്നു.

ട്രഷറി വഴി സംഭവാനകൾ നൽകാനുളള സൗകര്യം സർക്കാർ പ്രഖ്യാപിച്ചത് നിരവധി പേർക്കും സർക്കാരിനും സൗകര്യപ്രദമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

പഞ്ചായത്ത് ഡയറക്ടറുടെ ഓഫീസിൽ  24 മണിക്കൂര്‍ കണ്‍ട്രോള്‍ റൂം

Kerala Floods: തിരുവനന്തപുരം:  ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് പഞ്ചായത്ത് ഡയറക്ടറുടെ ഓഫീസിൽ  24 മണിക്കൂര്‍ കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കും. ബന്ധപ്പെടാന്‍ ഉദ്യോഗസ്ഥരുടെ നമ്പര്‍ ചുവടെ: ഡി.സജുലാല്‍, സീനിയര്‍ സൂപ്രണ്ട്- 9496047039, കെ.പ്രശാന്ത് കുമാര്‍, സീനിയര്‍ സൂപ്രണ്ട്- 9496040605, ഷാജഹാന്‍ എ, സീനിയര്‍ സൂപ്രണ്ട്- 9496047037, പ്രഫുല്ലചന്ദ്രന്‍.എസ്, സീനിയര്‍ സൂപ്രണ്ട്- 9496047038, അനില്‍കുമാര്‍.വി., സീനിയര്‍ സൂപ്രണ്ട്- 946047040, ജി.ഹരികൃഷ്ണന്‍, പബ്‌ളിസിറ്റി ഓഫീസര്‍- 9496047036, സതീഷ്‌കുമാര്‍ ജി.കെ, സീനിയര്‍ സൂപ്രണ്ട്- 9496047041.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ