എ​റ​ണാ​കു​ളം: പ​ത്തു​വ​ർ​ഷം മു​ന്പ് ഒ​ന്ന​ര​ല​ക്ഷം രൂ​പ വാ​യ്പ എ​ടു​ത്ത​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു ജ​പ്തി ന​ട​പ​ടി​ക​ൾ നേ​രി​ടേ​ണ്ടി വ​ന്ന വൃ​ദ്ധ​ദ​ന്പ​തി​ക​ൾ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ സ​ന്ദ​ർ​ശി​ച്ചു. മ​ക​ൻ ദി​നേ​ശ​ൻ, മ​രു​മ​ക​ൾ മാ​യ, പേ​ര​ക്കു​ട്ടി​ക​ളാ​യ മാ​ന​സി, നന്‍മ ​എ​ന്നി​വ​രോ​ടൊ​പ്പ​മാ​ണ് രാ​മ​ൻ കോ​ര​ങ്ങാ​ത്തും ഭാ​ര്യ വി​ലാ​സി​നി​യും സ​ന്ദ​ർ​ശി​ച്ച​ത്. എ​റ​ണാ​കു​ളം ഗ​സ്റ്റ് ഹൗ​സി​ലാ​യി​രു​ന്നു കൂ​ടി​ക്കാ​ഴ്ച.

15 മിനിറ്റോളം ദമ്പതികളോട് സംസാരിച്ച മുഖ്യമന്ത്രി അവരുടെ പ്രശ്‌നങ്ങള്‍ ചോദിച്ചറിഞ്ഞു. വീട്ടില്‍ തുടര്‍ന്നും താമസിക്കാനുള്ള സൗകര്യം ഒരുക്കുമെന്നും ഇറക്കി വിടില്ലെന്നും അവർ‍ക്ക് ഉറപ്പുനല്‍കി. ആ​ശ​ങ്ക​ക​ൾ വേ​ണ്ടെ​ന്നും വീ​ട്ടി​ൽ​ത്ത​ന്നെ താ​മ​സി​ക്കാ​നു​ള്ള സൗ​ക​ര്യം ഒ​രു​ക്കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി ആ​വ​ർ​ത്തി​ച്ചു.

80-കാരനായ രാമന്‍ കോരങ്ങാട്ടിനെയും ഭാര്യ വിലാസിനിയെയും ജപ്തി നടപടികളെ തുടര്‍ന്ന് നേരത്തെ വീട്ടില്‍ നിന്ന് ഇറക്കി വിട്ടിരുന്നു. തുടര്‍ന്ന് നേരിട്ടിടപെട്ട് ജപ്തി നടപടികള്‍ നിര്‍ത്തിവെച്ചു. ഇനിയും തങ്ങളെ വീട്ടില്‍ നിന്ന് ഇറക്കി വിടും എന്ന ആശങ്ക വൃദ്ധദമ്പതികള്‍ പ്രകടിപ്പിച്ചു. കിടപ്പാടം തിരികെ ലഭിക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന അപേക്ഷ വൃദ്ധ ദമ്പതികൾ മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചു. ആശങ്കകള്‍ വേണ്ടെന്നും വീട്ടില്‍ത്തന്നെ താമസിക്കാനുള്ള സൗകര്യം ഒരുക്കുമെന്നും അവർക്ക് മുഖ്യമന്ത്രി ഉറപ്പ് നൽകി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ