/indian-express-malayalam/media/media_files/uploads/2017/07/KOCHI-METRO.jpg)
എറണാകുളം: കൊച്ചി മെട്രോയുടെ രണ്ടാം ഘട്ടത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. രാവിലെ 10.30ന് ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ മുഖ്യമന്ത്രിയും കേന്ദ്ര മന്ത്രി ഹര്‍ദീപ് സിങ് പൂരിയും ചേര്‍ന്ന് സർവീസ് ഫ്ളാഗ് ഓഫ് ചെയ്തു. ഇരുവരും മെട്രോയില്‍ പാലാരിവട്ടം മുതല്‍ മഹാരാജാസ് ഗ്രൗണ്ട് വരെ യാത്ര ചെയ്ത ശേഷം 11.30ന് ടൗണ്‍ ഹാളില്‍ ഉദ്ഘാടന ചടങ്ങുകള്‍ ആരംഭിക്കും.
പാലാരിവട്ടം മുതൽ മഹാരാജാസ് വരെയുള്ള സർവീസ് കൂടി ആരംഭിക്കുന്നതോടെ കൊച്ചി മെട്രോയുടെ സർവീസ് ദൂരം 18 കിലോമീറ്റർ ആകും.
അണ്ടർ 17 ലോകകപ്പ്​ ആരംഭിക്കുന്നതിന് മുൻപ് മെട്രോയുടെ രണ്ടാം ഘട്ടം പൂർത്തീകരിക്കുമെന്ന് കെഎംആർഎൽ അറിയിച്ചിരുന്നു. സ്ഥിരം യാത്രക്കാർക്ക് നിരക്കുകളിൽ ഇളവ് നൽകുന്നതടക്കമുള്ള പരിഷ്കാരങ്ങൾ പുതിയ സർവീസ് തുടങ്ങുന്നതോടെ ഉണ്ടാകും. പുതിയ സ്റ്റേഷനുകളിൽ കേരളത്തനിമയും മലയാള സാഹിത്യവും നിറഞ്ഞുനിൽക്കുന്ന തീമുകളാകും ഉണ്ടാകുക.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us