തിരുവനന്തപുരം: കേരളത്തെ സംഘർഷമേഖലയായി ചിത്രീകരിക്കാൻ വലിയ തോതിലുള്ള ശ്രമം നടക്കുന്നുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേ​ര​ള​ത്തി​ൽ എ​ല്ലാം കു​ഴ​പ്പ​ങ്ങ​ളാ​ണെ​ന്ന പ്ര​ചാ​ര​ണ​ത്തി​ൽ ആ​ശ​ങ്ക​യുണ്ടെന്നും ഇ​ത്ത​രം പ്ര​ചാ​ര​ണ​ങ്ങ​ൾ നി​ക്ഷേ​പ​ങ്ങ​ളേ​യും വി​ക​സ​ന​ത്തേ​യും ബാ​ധി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. തി​രു​വ​ന​ന്ത​പു​ര​ത്ത് ന​ട​ന്ന സ​ർ​വ​ക​ക്ഷി​യോ​ഗ തീ​രു​മാ​ന​ങ്ങ​ൾ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ വി​ശ​ദീ​ക​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

കേരളത്തിൽ അക്രമസാധ്യത നിലനിൽക്കുന്നില്ലെന്നും നേരത്തെ ഉണ്ടായ അക്രമങ്ങളുടെ പശ്ചാത്തലത്തിൽ കൃത്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും കേരളത്തില്‍ സമാധാനം നിലനിർത്താനായി എല്ലാപാർട്ടികളും ഒറ്റക്കെട്ടായി നിൽക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സമാധാനം നിലനിർത്താൻ എല്ലാ രാഷ്ട്രീയ കക്ഷികളും പിന്തുണ അറിയിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.

രാ​ഷ്ട്രീ​യ ബ​ന്ധ​മു​ണ്ടാ​യാ​ലും ക്രി​മി​ന​ലു​ക​ളെ ക്രി​മി​ന​ലു​ക​ളാ​യി ത​ന്നെ കാ​ണ​ണ​മെ​ന്ന നി​ർ​ദേ​ശ​മാ​ണ് എ​ല്ലാ പാ​ർ​ട്ടി​ക​ളും മു​ന്നോ​ട്ടു​വ​ച്ച​തെ​ന്ന് മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. രാ​ഷ്ട്രീ​യ അ​ക്ര​മ​ങ്ങ​ൾ അ​വ​സാ​നി​പ്പി​ക്കേ​ണ്ട​തു ത​ന്നെ​യാ​ണ്. ആ​ക്ര​മ​ണ​മു​ണ്ടാ​യാ​ൽ എ​ല്ലാ രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ളു​ടേ​യും നേ​താ​ക്ക​ൾ അ​വി​ടെ​യെ​ത്ത​ണം എന്നും മുഖ്യമന്ത്രി പറഞ്ഞു.

സംഘർഷം പടരുന്നതിന് കാരണമാകുന്ന സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലെ ​പ്രചാ​ര​ണ​ത്തി​നെ​തി​രെ ന​ട​പ​ടി​യു​ണ്ടാ​ക​ണ​മെ​ന്ന് യോ​ഗ​ത്തി​ൽ ആ​വ​ശ്യം ഉ​യ​ർ​ന്നു. സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളെ നി​യ​ന്ത്രി​ക്കു​ന്ന​ത് പ​രി​ഗ​ണി​ക്കു​മെ​ന്നും ഇ​ക്കാ​ര്യ​ത്തി​ൽ സ​ർ​ക്കാ​രി​ന് എ​ന്തു​ചെ​യ്യാ​നാ​കു​മെ​ന്ന് പ​രി​ശോ​ധി​ക്കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി യോ​ഗ​ത്തി​ൽ അ​റി​യി​ച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.