scorecardresearch

"കോൺഗ്രസ് പിന്തുണയോടെ യെച്ചൂരിയെ രാജ്യസഭയിലേയ്ക്ക് അയ്ക്കുകയെന്നത് സി പി എം നിലപാടല്ല" പിണറായി വിജയൻ

സി പി എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് രാജ്യസഭയിലേയ്ക്ക് മൂന്നാം ടേം നൽകാനുളള സാധ്യത തളളിക്കളയുകയാണ് പൊളിറ്റ് ബ്യൂറോ അംഗമായ പിണറായി വിജയൻ

സി പി എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് രാജ്യസഭയിലേയ്ക്ക് മൂന്നാം ടേം നൽകാനുളള സാധ്യത തളളിക്കളയുകയാണ് പൊളിറ്റ് ബ്യൂറോ അംഗമായ പിണറായി വിജയൻ

author-image
Liz Mathew
അപ്‌ഡേറ്റ് ചെയ്‌തു
New Update
Pinarayi Vijayan,പിണറായി വിജയന്‍, Sabarimala, ശബരിമല,Pinarayi Vijayan on Sabarimala,പിണറായി ശബരിമല, Pinarayi UDF, ie malayalam,

സീതാറാം യെച്ചൂരി നിർവഹിക്കേണ്ടത് ജനറൽ സെക്രട്ടറിയുടെ ഉത്തരവാദിത്വമാണെന്ന് സി പി എം പൊളിറ്റ് ബ്യൂറോ​ അംഗമായ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കോൺഗ്രസിന്റെ പിന്തുണയോടെ ജനറൽ​സെക്രട്ടറിയെ രാജ്യസഭയിലേയ്ക്ക് അയ്ക്കുകയെന്നത് സി പി എമ്മിന്റെ നിലപാടുകളുമായി യോജിക്കുന്നതല്ല. രാജ്യസഭയിലേയ്ക്ക് മൂന്നാം തവണ ജനറൽ സെക്രട്ടറിയായ യെച്ചൂരിയെ അയക്കണമെന്ന ബംഗാൾ ഘടകത്തിന്റെ ആവശ്യം കേന്ദ്ര കമ്മിറ്റി ചർച്ച  ചെയ്യാനിരിക്കെയാണ് പിണറായി നിലപാട് വ്യക്തമാക്കയിരിക്കുന്നത്.

Advertisment

പാർട്ടി സെക്രട്ടറിയുടെ ഉത്തരവാദിത്വം വഹിക്കുമ്പോൾ പാർലമെന്ററി ഉത്തരവാദിത്വങ്ങൾ നീതിപൂർവ്വകമായി ചെയ്യാൻ കഴിയില്ലെന്ന് സ്വാനുഭവം വിവരിച്ചുകൊണ്ടാണ് യെച്ചൂരിയുടെ മൂന്നാം ടേമിനെ പിണറായി തളളിക്കളഞ്ഞത്. ഇന്ത്യൻ എക്സ് പ്രസിന് അനുവദിച്ച് പ്രത്യേക അഭിമുഖത്തിലാണ് യെച്ചൂരിയുടെ രാജ്യസഭയിലേയ്ക്കുളള മൂന്നാം ടേമിനായുളള നിലപാടിനെതിരെയുളള തന്റെ നിലപാട് പിണറായി വ്യക്തമാക്കിയത്.

പാർട്ടി സംസ്ഥാന സെക്രട്ടറിയുടെ ഉത്തരവാദിത്വം എന്നെ ഏൽപ്പിക്കുമ്പോൾ ഞാൻ കേരളത്തിലെ മന്ത്രിമാരിലൊരാളായിരുന്നു. മന്ത്രിസ്ഥാനം ഒഴിഞ്ഞപ്പോഴും ആ കാലയളവിലെ എം എൽ എ സ്ഥാനം തുടരുകയാണ് ചെയ്തത്. എന്നാൽ ആ കാലയളവിൽ നിയമസഭാംഗം എന്ന നിലയിൽ തനിക്ക് ആ സ്ഥാനത്തോട് നീതികാണിക്കാൻ സാധിച്ചിട്ടില്ല. നിയസഭാംഗം എന്ന നിലയിൽ ഇടയ്ക്കിടെയുളള നിയമസഭ ഇടപെടലുകളിലേയ്ക്ക് മാത്രമായി എന്റെ പ്രവർത്തനം ചുരുങ്ങി. എന്റെ സ്വാനുഭവത്തിഞെ അടിസ്ഥാനത്തിൽ എനിക്ക് നിങ്ങളോട് പറയാൻ കഴിയും പാർട്ടി ജനറൽ സെക്രട്ടറി ഒറിക്കലും പാർലമെന്റേറിയന്റെ ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കരുത് എന്ന്. എന്തെന്നാൽ ജനറൽ സെക്രട്ടറി എന്ന നിലയിൽ രാജ്യം മുഴുവൻ ഓടി നടന്നു പ്രവർത്തിക്കുകയെന്നതാണ് അദ്ദേഹത്തിന്റെ റോൾ. അദ്ദേഹം രാജ്യസഭയിൽ വേണമെന്ന് ആവശ്യപ്പെടുന്നവർ പറയുന്നത് അദ്ദേഹത്തിന് കാര്യപ്രാപ്തിയുളതിനാലാണ്. അത് പൂർണമായും ശരിയാണ്, അദ്ദേഹം കാര്യക്ഷമയുളളയാളാണ്, പക്ഷേ, അദ്ദേഹത്തിന് പാർട്ടി ജനറൽ സെക്രട്ടറിയുടെ റോൾ ഇതിനായി വിട്ടുവീഴ്ച ചെയ്യാൻ സാധിക്കില്ല. പാർട്ടി ഒരിക്കലും അദ്ദേഹത്തിന്റെ ജനറൽ സെക്രട്ടറി എന്ന റോളിൽ​വിട്ടുവീഴ്ച ചെയ്യാൻ ആഗ്രഹിക്കുന്നില്ല.

ആർ. എസ് എസും ബി ജെപിയും നേതൃത്വം നൽകിയ എ ബി വാജ്പേയി സർക്കാരിന്റെ ആറ് വർഷത്തെ ഭരണം സൃഷ്ടിച്ച ദുരിതം അവസാനിപ്പിക്കുന്നതായിരുന്നു 2004ൽ സി പി എം കോൺഗ്രസിനെ സർക്കാരുണ്ടാക്കാൻ പിന്തുണച്ചത്. ഇന്ത്യൻ പാർലമെന്ററി ജനാധിപത്യത്തിന് ഒരു അഞ്ചുവർഷം കൂടെ താങ്ങാൻ കഴിയന്നതായിരുന്നില്ല ബി ജെപി ഭരണം. ഇന്ത്യൻ പാർലമെന്ററി ജനാധിപത്യത്തെ തകർക്കുന്ന ആ ഭരണം ഒഴിവാക്കണമെന്ന സി പി എം തീരുമാനിച്ചതിന്റെ അടിസ്താനത്തിലാണ് കോൺഗ്രസ് നേതൃത്വം നൽിയ യു പി എ യെ ഒരു പൊതുമിനിമം പരിപാടിയുടെ അടിസ്ഥാനത്തിൽ​ പിന്തുണയക്കാൻ തീരുമാനിച്ചത്. അന്ന് കോൺഗ്രസ് സ്വീകരിച്ച സമീപനം എന്താണെന്ന് നമ്മുക്ക് അറിയാം. കോൺഗ്രസിന്റെ ജനവിരുദ്ധ നയങ്ങളാണ് ബി ജെപിയെ അധികാരത്തിലേയ്ക്ക് എത്തിച്ചത്. അത്തരമൊരു പാർട്ടിയുമായി ഏതെങ്കിലും തരത്തിലുളള രാഷ്ട്രീയ ബന്ധമോ സൗഹൃദമോ സൃഷ്ടിക്കാൻ ഞങ്ങൾ തയ്യാറല്ല. ഞങ്ങളുടെ പാർട്ടി സെക്രട്ടറിയെ രാജ്യസങ്ങയിലേയ്ക്കു വിടാൻ കോൺഗ്രസിന്റെ പിന്തുണ സ്വീകരിക്കുകയെന്നത് ഞങ്ങളുടെ രാഷ്ട്രീയ നിലപാടുകളുമായി യോജിക്കുന്നതല്ല.

Advertisment
Sitaram Yechuri Pinarayi Vijayan Cpm

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: