ന്യൂഡൽഹി: മുഖ്യമന്ത്രി പിണറായി വിജയനാണ് തന്നെ രാഷ്ട്രീയത്തിൽ എത്തിച്ചതെന്ന് പുതിയ കേന്ദ്ര മന്ത്രി അൽഫോൻസ് കണ്ണന്താനം. തനിക്ക് എം.എൽ.എ സീറ്റ് നൽകിയതും , തന്നെ രാഷ്ട്രീയത്തിലേക്ക് കൈപിടിച്ചിറക്കിയതും പിണറായി വിജയനാണെന്ന് അദ്ദേഹം പറഞ്ഞു. ഡൽഹി കേരളാഹൗസിൽ മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനവും ഇന്ന് കൂടികാഴ്ച നടത്തിയിരുന്നു.

കണ്ണന്താനം മന്ത്രിയായ സന്തോഷം പങ്കിടാനെത്തിയതെന്ന് പിണറായി പറഞ്ഞു. കേന്ദ്രവും കേരളും ഒന്നിച്ച് പ്രവർത്തിക്കുമെന്നതിന്‍റെ സൂചനയാണ് ഇന്നത്തെ കൂടിക്കാ‍ഴ്ചയെന്ന് കണ്ണന്താനം പ്രതികരിച്ചു. ദൈവത്തിന്‍റെ സ്വന്തം നാടാണ് കേരളം, അതിനെ കൂടുതല്‍ സുന്ദരമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

പിണറായി വിജയനൊപ്പം കോടിയേരി ബാലകൃഷ്ണനും ഉണ്ടായിരുന്നു. സുഹൃത്തിന് ആശംസകൾ നേരാനാണ് എത്തിയതെന്നായിരുന്നു പിണറായി വിജയന്റെ പ്രതികരണം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ