scorecardresearch
Latest News

‘ദീർഘകാല സുഹൃത്ത്’ അൽഫോൻസ് കണ്ണന്താനത്തിന് ആശംസകൾ നേർന്ന് മുഖ്യമന്ത്രി

അൽഫോൻസ് കണ്ണന്താനത്തിന് ലഭിച്ച ഓണസമ്മാനമാണിതെന്നും ഈ സ്ഥാനലബ്ധിയെന്ന് മുഖ്യമന്ത്രി

‘ദീർഘകാല സുഹൃത്ത്’ അൽഫോൻസ് കണ്ണന്താനത്തിന് ആശംസകൾ നേർന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കേന്ദ്രമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത അൽഫോൻസ് കണ്ണന്താനത്തിന് ആശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ദീർഘകാല സുഹൃത്തായ ശ്രീ അൽഫോൻസ് കണ്ണന്താനത്തിന് ആശംസകൾ എന്ന് തുടങ്ങുന്നതാണ് മുഖ്യമന്ത്രിയുടെ ആശംസ കുറിപ്പ്. അൽഫോൻസ് കണ്ണന്താനത്തിന് ലഭിച്ച ഓണസമ്മാനമാണിതെന്നും ഈ സ്ഥാനലബ്ധി എന്നും കേരളത്തിനായി പ്രയത്നിക്കാൻ ഇത് അദ്ദേഹത്തിന് ഊർജം പകരുമെന്നും മുഖ്യമന്ത്രി മന്ത്രി പറഞ്ഞു.

ദേശീയ വിഷയങ്ങളിൽ കേന്ദ്ര മന്ത്രി എന്ന നിലയിൽ സജീവമായി ഇടപെടുമ്പോൾ തന്നെ ക്യാബിനറ്റിലെ കേരളത്തിന്റെ ശബ്ദമാകാൻ ശ്രീ അൽഫോൻസ് കണ്ണന്താനത്തിന് കഴിയട്ടെയെന്നും മുഖ്യമന്ത്രി ആശംസിച്ചു. കേന്ദ്രത്തിന്റെയും സംസ്ഥാനത്തിന്റെയും യോജിച്ച പ്രയത്നം വികസന ലക്ഷ്യത്തിലേക്കുള്ള വഴി സുഗമമാക്കും. ശ്രീ കണ്ണന്താനത്തിന് അതിലേക്ക് മികച്ച സംഭാവന നൽകാനാകും എന്ന് പ്രത്യാശിക്കുന്നുവെന്നും പിണറായി വിജയൻ തന്റെ ഫെയിസ്ബുക്ക് പേജിൽ കുറിച്ചു.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Kerala chief minister give best wishes new union minister alphonse kannanthanam