തിരുവനന്തപുരം: കേരളത്തിലെ ആറ് നിയോജക മണ്ഡലങ്ങളില്‍ ഒഴിവ് വന്നിട്ടും പാലായില്‍ മാത്രമായി ഇപ്പോള്‍ ഉപതിരഞ്ഞെടുപ്പ് നടത്തുന്നതിനെ വിമര്‍ശിച്ച സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെതിരെ ടിക്കറാം മീണ. രാഷ്ട്രീയ നേതാക്കള്‍ക്ക് എന്തും പറയാമെന്നും തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിൽ ഒരു ഗൂഢാലോചനയും നടന്നട്ടില്ലെന്നും ടിക്കാറാം മീണ വ്യക്തമാക്കി.
മഞ്ചേശ്വരം ഉള്‍പ്പെടെ ഒഴിവുള്ള അഞ്ചു നിയമഭാ മണ്ഡലങ്ങളിലും ഉപതെരഞ്ഞെടുപ്പ് നവംബറിലുണ്ടാകുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. മഞ്ചേശ്വരത്തെ തിരഞ്ഞെടുപ്പ് കേസ് അവസാനിച്ചത് ജൂണിലായതിനാൽ തന്നെ ആറ് മാസം തികയുന്ന നവംബർ വരെ തിരഞ്ഞെടുപ്പിന് സമയമുണ്ടെന്നും ഒക്ടോബറില്‍ വിജ്ഞാപനം വരികയും നവംബറില്‍ തെരഞ്ഞെടുപ്പ് നടുത്തുകയും ചെയ്യാനാണ് സാധ്യതയെന്നും ടിക്കാറാം മീണ പറഞ്ഞു.
Also Read: പാലായിലെ സ്ഥാനാർഥി പ്രഖ്യാപനം; ജോസഫിനെ തള്ളി റോഷി അഗസ്റ്റിൻ
അതേസമയം പാലാ ഉപതിരഞ്ഞെടുപ്പിനുള്ള എല്ലാ തയാറെടുപ്പും പൂര്‍ത്തിയായെന്നും ടിക്കാറാം മീണ അറിയിച്ചു. പാലാ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പെരുമാറ്റച്ചട്ടം പ്രാബല്യത്തിൽ വന്നു. കോട്ടയം ജില്ലാ കലക്ടര്‍ക്ക് ഇതു സംബന്ധിച്ച നിര്‍ദേശം നല്കി. കോട്ടയം ജില്ലയിലാണ് പെരുമാറ്റച്ചട്ടം ബാധകം.
മുന്നണികളും തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ തുടങ്ങി കഴിഞ്ഞു. ഇടത് – വലത് മുന്നണികളിൽ സ്ഥാനാർഥി പ്രഖ്യാപനവുമായി ബന്ധപ്പെട്ട ചർച്ചകൾ സജീവമാണ്. കേരള കോൺഗ്രസ് സ്ഥാനാർഥിയെ തീരുമാനിക്കാന്‍ സ്റ്റിയറിങ്ങ് കമ്മിറ്റി തന്നെ ചുമതലപ്പെടുത്തിയെന്ന പി ജെ ജോസഫിന്റെ വാദം തള്ളി റോഷി അഗസ്റ്റിന് രംഗത്ത്. സ്റ്റിയറിങ് കമ്മിറ്റി ചുമതലപ്പെടുത്തിയത് ജോസ് കെ മാണിയെയെന്ന് റോഷി അഗസ്റ്റിൻ പറഞ്ഞു.