Latest News

കണികണ്ടുണര്‍ന്ന് കേരളം; ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും

ഗുരുവായൂരില്‍ വിഷുക്കണി ദര്‍ശനത്തിനായി ഭക്തജനത്തിരക്ക് അനുഭവപ്പെട്ടു. കോവിഡ് മനദണ്ഡങ്ങള്‍ പാലിച്ചായിരുന്നു ദര്‍ശനം

Vishu, വിഷു, Vishu greetings, വിഷും ആശംസകള്‍, PM Narendra Modi, നരേന്ദ്ര മോദി, Pinarayi Vijayan, പിണറായി വിജയന്‍, IE Malayalam, ഐഇ മലയാളം

ഐശ്വര്യത്തിന്റേയും സമൃദ്ധിയുടേയും ഓര്‍മ്മകള്‍ ഉണര്‍ത്തി ഇന്ന് വിഷു. കോവിഡ് നിയന്ത്രണങ്ങളോടെയാണ് വിഷു ആഘോഷങ്ങള്‍ ഇത്തവണ. ഗുരുവായൂരില്‍ വിഷുക്കണി ദര്‍ശനത്തിനായി ഭക്തജനത്തിരക്ക് അനുഭവപ്പെട്ടു. കോവിഡ് മനദണ്ഡങ്ങള്‍ പാലിച്ചായിരുന്നു ദര്‍ശനം. ശബരിമലയില്‍ രാവിലെ അഞ്ച് മുതല്‍ ഏഴ് വരെയായിരുന്നു വിഷുക്കണി ദര്‍ശനം ഒരുക്കിയിരുന്നത്.

അതേസമയം പ്രധാനമന്ത്രി നരേന്ദ്ര മോദിയും, മുഖ്യമന്ത്രി പിണറായി വിജയനും വിഷു ആശംസകള്‍ നേര്‍ന്നു. ട്വറ്ററിലൂടെയായിരുന്നു മോദിയുടെ ആശംസകള്‍. “എല്ലാ കേരളീയര്‍ക്കും എന്റെ ഹൃദയം നിറഞ്ഞ വിഷു ആശംസകള്‍, ലോകമെമ്പാടുമുള്ള മലയാളികള്‍ക്ക് ഞാന്‍ വിഷു ആശംസകള്‍ നേരുന്നു. പ്രധാനമന്ത്രി ട്വറ്ററില്‍ കുറിച്ചു”.

മുഖ്യമന്ത്രി പിണറായി വിജയനും സമൂഹമാധ്യമത്തിലൂടെയാണ് ആശംസകള്‍ നേര്‍ന്നത്. “രോഗാതുരതയുടെ ആശങ്ക ജീവിതത്തിനുമേൽ കരിനിഴൽ വീഴ്ത്തി നിൽക്കുന്ന ഈ പ്രതികൂല സാഹചര്യത്തിലും അതിജീവനത്തിനുള്ള പ്രത്യാശയാവട്ടെ ഐശ്വര്യ സമൃദ്ധമായ വിഷു. എല്ലാ ഭേദചിന്തകൾക്കും അതീതമായി മനുഷ്യത്വത്തെ ഉയർത്തിപ്പിടിക്കുന്നതാവട്ടെ വിഷു ആഘോഷങ്ങൾ,” പിണറായി വിജയന്‍ പറഞ്ഞു

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Kerala celebrates vishu today greetings from pm modi

Next Story
പാഴാക്കാൻ വെള്ളമില്ല; ജലപീരങ്കിക്ക് താൽക്കാലിക വിശ്രമംpalakkad, water cannon, strike
The moderation of comments is automated and not cleared manually by malayalam.indianexpress.com