scorecardresearch

ബഫർ സോൺ: ജനവാസകേന്ദ്രങ്ങളെ ഒഴിവാക്കും; 2019ലെ ഉത്തരവിൽ തിരുത്തുമായി സർക്കാർ

സുപ്രീംകോടതിയിൽ തുടർനടപടികൾ സ്വീകരിക്കാൻ വനംവകുപ്പിനെ ചുമതലപ്പെടുത്തി

സുപ്രീംകോടതിയിൽ തുടർനടപടികൾ സ്വീകരിക്കാൻ വനംവകുപ്പിനെ ചുമതലപ്പെടുത്തി

author-image
WebDesk
New Update
Eco-Sensitive Zones, Buffer Zone, Wayanad

തിരുവനന്തപുരം: സംസ്ഥാനത്ത് ബഫർ സോണുകളിൽ നിന്ന് ജനവാസകേന്ദ്രങ്ങളെ ഒഴിവാക്കാൻ മന്ത്രിസഭാ തീരുമാനം. 2019ൽ സർക്കാർ ഇറക്കിയ ഉത്തരവ് തിരുത്താനാണ് തീരുമാനം. സുപ്രീംകോടതിയിൽ തുടർനടപടികൾ സ്വീകരിക്കാൻ വനംവകുപ്പിനെ ചുമതലപ്പെടുത്തി. 

Advertisment

2019ൽ ഇറക്കിയ സർക്കാർ ഉത്തരവിൽ വനങ്ങളുടെ അതിർത്തിക്ക് ചുറ്റുമുള്ള ജനവാസ കേന്ദ്രങ്ങൾ ഉൾപ്പെടെയുള്ള ഒരു കിലോമീറ്റർ പ്രദേശം പ്രത്യേക സംരക്ഷിത വനമേഖലയാക്കിയിരുന്നു.

കർഷകരുടെ താൽപര്യം സംരക്ഷിക്കുന്നതിൽ സർക്കാർ ആത്മാർത്ഥത കാണിച്ചില്ലെന്ന് പ്രതിപക്ഷം ആരോപിക്കുന്ന പശ്ചാത്തലത്തിലാണ് ജനവാസ കേന്ദ്രങ്ങളെ പരിസ്ഥിതി ലോലമേഖലയുടെ പരിധിയിൽ നിന്ന് ഒഴിവാക്കാനുള്ള തീരുമാനം സർക്കാർ സ്വീകരിക്കുന്നത്.

ദേശീയ പാർക്കുകൾ, വന്യജീവി സങ്കേതങ്ങൾ, സംരക്ഷിത വനങ്ങൾ എന്നിവയ്ക്ക് ചുറ്റുമുള്ള ഒരു കിലോമീറ്റർ പരിസ്ഥിതി ലോലമേഖലയാക്കാനുള്ള ജൂൺ മൂന്നിലെ സുപ്രീം കോടതി ഉത്തരവിനെ തുടർന്ന്, സംസ്ഥാനത്തിന്റെ മലയോര മേഖലകളിൽ നിന്ന് വ്യാപക പ്രതിഷേധമാണ് ഉയർന്നു വന്നത്. കോൺഗ്രസും കത്തോലിക്കാ സഭയുമാണ് പ്രതിഷേധങ്ങൾക്ക് നേതൃത്വം നൽകുന്നത്.

Advertisment

ഈ മാസമാദ്യം എല്ലാ ജനവാസ കേന്ദ്രങ്ങളേയും കാർഷിക മേഖലകളേ യും മറ്റു അടിസ്ഥാന സൗകര്യങ്ങളേയും പരിസ്ഥിതി ലോലമേഖലയുടെ പരിധിയിൽ നിന്ന് ഒഴിവാക്കണമെന്ന് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടുന്ന പ്രമേയം നിയമസഭ ഏകകണ്ഠമായി പാസാക്കിയിരുന്നു. പശ്ചിമഘട്ടത്തിലെ കർഷകരുടെ ആശങ്കകൾ പരിഹരിക്കുന്നതിലുള്ള കേരള സർക്കാരിന്റെ ആത്മാർത്ഥതയെ പ്രതിപക്ഷം ചോദ്യം ചെയ്തിരുന്നു, 2019 ലെ മന്ത്രിസഭാ തീരുമാനം ഒഴിവാക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടത് വിഷയത്തിൽ സിപിഎമ്മിന്റെ ഇരട്ടത്താപ്പാണെന്നും വ്യാഖ്യാനിക്കപ്പെട്ടിരുന്നു.

ബഫർസോൺ വിഷയത്തിൽ ഇടപെട്ടില്ലെന്ന് ആരോപിച്ച് കോൺഗ്രസ് എംപി രാഹുൽ ഗാന്ധിയുടെ വയനാട്ടിലെ ഓഫീസ് എസ്എഫ്ഐ അടിച്ചു തകർത്തതിന് പിന്നാലെ വിഷയം വീണ്ടും വാർത്തയിൽ നിറഞ്ഞു. തുടർന്ന്, ജൂൺ മൂന്നിലെ സുപ്രീം കോടതി വിധിയെ തുടർന്നുണ്ടായ പുതിയ സാഹചര്യം പരിഹരിക്കാൻ സർക്കാർ ഉന്നതതല യോഗം വിളിച്ചു.

ഇതിൽ സംരക്ഷിത വനമേഖലയോട് ചേർന്ന് താമസിക്കുന്ന കർഷകരുടെയും ജനങ്ങളുടെയും ആശങ്കകൾ അകറ്റാൻ നടപടി സ്വീകരിക്കാൻ തീരുമാനമായി, വിധിയിൽ ഇളവ് ലഭിക്കുന്നതിന് കേന്ദ്ര എംപവേർഡ് കമ്മിറ്റിയെ സമീപിക്കാനും സുപ്രീം കോടതിയിൽ ഭേദഗതി ഹർജി സമർപ്പിക്കാനും സംസ്ഥാന സർക്കാർ തീരുമാനിച്ചു.

കേരളത്തിൽ 23 സംരക്ഷിത വനമേഖലകളുണ്ട്, അതിൽ 12 എണ്ണം വന്യജീവി സങ്കേതങ്ങളും, മൂന്നെണ്ണം പക്ഷി സങ്കേതങ്ങളും, അഞ്ചെണ്ണം ദേശീയ ഉദ്യാനങ്ങളും, രണ്ടെണ്ണം കടുവ സംരക്ഷണ കേന്ദ്രങ്ങളുമാണ്.

ലഭ്യമായ കണക്കുകൾ പ്രകാരം കേരളത്തിന്റെ വനവിസ്തൃതി 11,521 ചതുരശ്ര കിലോമീറ്ററാണ്, ഇത് സംസ്ഥാനത്തിന്റെ മൊത്തം ഭൂമിശാസ്ത്രപരമായ വിസ്തൃതിയുടെ 29.65 ശതമാനമാണ്. മൊത്തം ഭൂമിശാസ്ത്രപരമായ പ്രദേശങ്ങളുമായുള്ള വനത്തിന്റെ ഈ അനുപാതം ദേശീയ ശരാശരിയായ 6.09 ശതമാനത്തേക്കാൾ വളരെ കൂടുതലാണ്.

Kerala Government

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: