മന്ത്രിമാർ ഒരു ലക്ഷം വീതം, സർക്കാർ ജീവനക്കാർ ഒരു മാസത്തെ ശമ്പളം; സാലറി ചലഞ്ചിന് മന്ത്രിസഭാ അംഗീകാരം

എല്ലാ മന്ത്രിമാരും ഒരു ലക്ഷം രൂപ വീതം മുഖ്യന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കാനും നിര്‍ദേശമുണ്ട്

തിരുവനന്തപുരം: കൊറോണ വൈറസിന്റെ പശ്ചാത്തലത്തിൽ പ്രളയകാലത്തിന് സമാനമായി മുഖ്യമന്ത്രി ആവശ്യപ്പെട്ട സാലറി ചലഞ്ചിന് മന്ത്രിസഭാ അംഗീകാരം. സർക്കാർ ജീവനക്കാരുടെ ഒരു മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എത്തിക്കുന്നതാണ് സാലറി ചലഞ്ച്. എല്ലാ മന്ത്രിമാരും ഒരു ലക്ഷം രൂപ വീതം മുഖ്യന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കാനും നിര്‍ദേശമുണ്ട്.

സാലറി ചലഞ്ചിൽ ജീവനക്കാരുടെ കൂടെ പ്രതികരണം തേടിയ ശേഷമാകും തുടർനടപടികളിലേക്ക് കടക്കുക. മുഖ്യമന്ത്രി ആഹ്വാനം ചെയ്ത സാലറി ചലഞ്ചുമായി സഹകരിക്കുമെന്ന് നേരത്തെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വ്യക്തമാക്കിയിരുന്നു. എന്നാൽ ചില ആശങ്കകളും അദ്ദേഹം ഉന്നയിച്ച സാഹചര്യത്തിൽ ജീവനക്കാരുടെ നിലപാട് നിർണായകമാണ്.

Also Read: ‘ഞാനൊരു ശുഭാപ്തി വിശ്വാസക്കാരനാണ്, വിളിക്കുമായിരിക്കും’; കേന്ദ്രമന്ത്രിമാരെ കുറിച്ച് മുഖ്യമന്ത്രി

എല്ലാ സര്‍ക്കാര്‍ ജീവനക്കാരും ഒരു മാസത്തെ ശമ്പളം നിര്‍ബന്ധമായും നല്‍കണോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. സാലറി ചലഞ്ചിലൂടെ ലഭിക്കുന്ന പണം കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കാമെന്നാണ് സർക്കാർ കണക്ക് കൂട്ടുന്നത്. സാലറി ചലഞ്ചില്‍ പങ്കെടുക്കാത്ത ജീവനക്കാരുടെ ശമ്പളം മറ്റു സംസ്ഥാന സര്‍ക്കാരുകളുടെ മാതൃകയില്‍ വെട്ടിക്കുറയ്ക്കുന്ന കാര്യവും സർക്കാർ പരിഗണിക്കുന്നതായാണ് റിപ്പോർട്ട്.

2018ലെ പ്രളയത്തിനുശേഷം നവകേരള നിർമ്മിതിക്കാണ് സംസ്ഥാന സർക്കാർ സാലറി ചാലഞ്ച് പ്രഖ്യാപിച്ചത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു മാസത്ത ശമ്പളം നൽകണമെന്നായിരുന്നു ആവശ്യം. എന്നാൽ പ്രതിപക്ഷ സംഘടനയിലുള്ളവർ ഇതിനെ എതിർത്തതോടെ കോടതിയിലുൾപ്പടെ സർക്കാർ നടപടി ചോദ്യം ചെയ്യപ്പെട്ടു. ഈ സാഹചര്യംകൂടി പരിഗണിച്ച് നിയമവശങ്ങൾ കൂടി പരിശോധിച്ച ശേഷമേ ഉത്തരവിറക്കൂ.

Also Read: വിഷമകരമായ ദിവസങ്ങളെന്ന് ട്രംപ്; ഒരു ലക്ഷത്തിലേറെ കോവിഡ് മരണങ്ങൾ ഉണ്ടായേക്കാമെന്ന് റിപ്പോർട്ട്

മന്ത്രിമാർ ഒരു ലക്ഷം രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുന്നത്. മുഖ്യന്ത്രി പിണറായി വിജയന്‍, സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ എന്നിവര്‍ ഇതിനോടകം തന്നെ ഒരു ലക്ഷംരൂപ നല്‍കി. കഴിഞ്ഞ ദിവസം നടന്ന ചര്‍ച്ചയില്‍ ജീവനക്കാരുടെ സംഘടനകള്‍ സാലറി ചലഞ്ച് തത്വത്തില്‍ അംഗീകരിച്ചതിനാല്‍ ഭൂരിഭാഗം ജീവനക്കാരും സ്വമേധയാ പങ്കെടുക്കുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Kerala cabinet approves salary challenge on background of coronavirus

Next Story
റേഷൻ വിതരണം ഇന്നു മുതൽ; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
The moderation of comments is automated and not cleared manually by malayalam.indianexpress.com