Kerala By Election 2019: തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ചു നിയമസഭ മണ്ഡലങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പ് പൂർത്തിയായി. മഴമൂലം തുടക്കത്തിൽ കാര്യമായ അനക്കം ബൂത്തുകളിൽ ഉണ്ടായിരുന്നില്ല എങ്കിലും കനത്ത പോളിങ്ങാണ് അവസാന മണിക്കൂറുകളിൽ രേഖപ്പെടുത്തിയത്.
മഴ കുറഞ്ഞതോടെ കനത്ത പോളിങ്ങാണ് അഞ്ചു മണ്ഡലങ്ങളിലും രേഖപ്പെടുത്തിയ്ത്. എറണാകുളം മണ്ഡലത്തിൽ മാത്രമാണ് പോളിങ്ങിൽ കാര്യമായ കുറവ് രേഖപ്പെടുത്തിയത്. മഞ്ചേശ്വരത്തും കോന്നിയിലും അരൂരിലും വട്ടിയൂർക്കാവിലും മികച്ച പോളിങ്ങാണ് രേഖപ്പെടുത്തിയത്.
അഞ്ചു മണ്ഡലങ്ങളിലെ പോളിങ് ശതമാനം ഇങ്ങനെ
മഞ്ചേശ്വരം: 74.12 ശതമാനം
എറണാകുളം: 57.54 ശതമാനം
അരൂർ: 80.26 ശതമാനം
കോന്നി: 69.94 ശതമാനം
വട്ടിയൂർക്കാവ്: 62.59 ശതമാനം
Live Blog
Kerala By Election 2019 Voting Highlights: തിരഞ്ഞെടുപ്പ് വിവരങ്ങൾ ഒറ്റനോട്ടത്തിൽ
മണ്ഡലത്തിൽ ആകെയുള്ള 1,97,570 വോട്ടർമാരിൽ 59,340 പേർ ഇതുവരെ വോട്ട് രേഖപ്പെടുത്തി. ഇതിൽ 31,410 പേർ പുരുഷന്മാരും 27,929 പേർ സ്ത്രീകളും ഒരാൾ ട്രാൻസ്‌ജെൻഡറുമാണ്. വൈകിട്ട് ആറു മണിക്കാണ് വോട്ടെടുപ്പ് പൂർത്തിയാകുന്നത്. എറണാകുളം മണ്ഡലത്തിൽ ഇതുവരെ വോട്ട് രേഖപ്പെടുത്തിയത് 31141 പേർ ശതമാനം 20.05. ഇതുവരെ 18166 പുരുഷൻമാരും 13401 സ്ത്രീകളും വോട്ട് രേഖപ്പെടുത്തി.
സ്ഥിതി നിരീക്ഷിച്ച് പോളിങ് തുടരാൻ ശ്രമം നടത്തുന്നുവെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ ടിക്കാറാം മീണ. ആവശ്യമെങ്കിൽ പോളിങ് സമയം നീട്ടിക്കൊടുക്കും. നിലവിൽ എറണാകുളത്തെ വോട്ടെടുപ്പ് മാറ്റേണ്ട സാഹചര്യമില്ല. വോട്ടര്‍മാര്‍ക്ക് വോട്ട് ചെയ്യാനുള്ള സൗകര്യം ഒരുക്കുമെന്നും അദ്ദേഹം പറഞ്ഞു.
വട്ടിയൂര്‍ക്കാവിനു പുറമേ കോന്നി, അരൂര്‍, എറണാകുളം, മഞ്ചേശ്വരം എന്നീ നിയമസഭ മണ്ഡലങ്ങളിലും പോളിങ് പുരോഗമിക്കുകയാണ്. രാവിലെ ഏഴുമണി മുതല്‍ വൈകീട്ട് ആറുമണി വരെയാണ് വോട്ടെടുപ്പ്. എറണാകുളത്ത് കനത്ത മഴ പോളിങ്ങിനെ ബാധിച്ചിട്ടുണ്ട്. ചിലയിടങ്ങളിൽ ബൂത്തുകളിൽ വെളളം കയറി. എറണാകുളത്ത് പലയിടത്തും റോഡുകളില്‍ വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. കനത്ത മഴ കാരണം എറണാകുളത്ത് അയ്യപ്പന്‍കാവ് ശ്രീനാരായണ സ്‌കൂളിലെ 64-ാം നമ്പര്‍ ബൂത്ത് മറ്റൊരു കെട്ടിടത്തിലേക്ക് മാറ്റി.
ഇതുവരെയുള്ള പോളിങ് ശതമാനം ഇങ്ങനെ
1. കോന്നി – 70 ശതമാനം
2. എറണാകുളം – 56.88 ശതമാനം
3. വട്ടിയൂർക്കാവ് – 62.11 ശതമാനം
4. അരൂർ – 79.24 ശതമാനം
5. മഞ്ചേശ്വരം – 75.65 ശതമാനം
സംസ്ഥാനത്തെ ഉപതിരഞ്ഞെടുപ്പിനുള്ള പോളിങ് സമയം അവസാനിച്ചു. ആറു മണിക്കുള്ളിൽ ക്യൂവിൽ എത്തിയവർക്ക് മാത്രമേ ഇനി വോട്ടു രേഖപ്പെടുത്താനാകു.
മഞ്ചേശ്വരം- 63.40%
എറണാകുളം- 47.19%
അരൂർ- 68.88%
കോന്നി- 64.42%
വട്ടിയൂർക്കാവ്- 56.65%
ഉപതിരഞ്ഞെടുപ്പിലെ പോളിങ് അവസാന മണിക്കൂറിലേക്ക് കടന്നു. പല ബൂത്തുകളിലും വോട്ടർമാരുടെ നീണ്ട ക്യൂവാണ്. രാവിലെ കനത്ത മഴയെ തുടർന്ന് മന്ദഗതിയിലായ പോളിങ് ഉച്ചയോടെ ത്വരിതഗതിയിലായി. ഉച്ചയോടെ മഴ മാറിയതാണ് വോട്ടർമാർ പോളിങ് ബൂത്തിലേക്ക് എത്താൻ കാരണം. വൈകീട്ട് ആറുവരെയാണ് പോളിങ്
എറണാകുളം മണ്ഡലത്തിൽ പോളിങ് സമയം രണ്ടു മണിക്കൂർ കൂടി നീട്ടണമെന്ന് യുഡിഎഫ് ആവശ്യം. കനത്ത മഴയും വെള്ളക്കെട്ടും കാരണം വോട്ടർമാർക്ക് എത്തിച്ചേരാൻ ബുദ്ധമുട്ടുണ്ടെന്നും വോട്ടർമാർക്ക് പ്രവേശിക്കാൻ കഴിയാത്ത ബൂത്തുകളിൽ റീ പോളിങ് വേണമെന്ന് വി.ഡി.സതീശൻ എംഎൽഎ ആവശ്യപ്പെട്ടു
മഞ്ചേശ്വരം- 50.19%
എറണാകുളം- 40.30%
അരൂർ- 61.09%
കോന്നി- 52.87%
വട്ടിയൂർക്കാവ്- 49.09%
വട്ടിയൂർക്കാവ് ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് 50 ശതമാനം കടന്നു. വൈകിട്ട് മൂന്നര വരെയുള്ള കണക്ക് പ്രകാരം 51.06 ശതമാനം സമ്മതിദായകർ വോട്ട് രേഖപ്പെടുത്തി. മണ്ഡലത്തിൽ ആകെയുള്ള 1,97,570 വോട്ടർമാരിൽ 1,00,891 പേർ ഇതുവരെ വോട്ട് രേഖപ്പെടുത്തി. ഇതിൽ 51,016 പേർ പുരുഷന്മാരും 49,874 പേർ സ്ത്രീകളും ഒരാൾ ട്രാൻസ്‌ജെൻഡറുമാണ്. വൈകിട്ട് ആറു മണിക്കാണ് വോട്ടെടുപ്പ് പൂർത്തിയാകുന്നത്.
മഞ്ചേശ്വരം- 49.83%
എറണാകുളം- 33.79%
അരൂർ- 53.39%
കോന്നി- 52.60%
വട്ടിയൂർക്കാവ്- 45.92%
മഞ്ചേശ്വരത്ത് വോര്‍ക്കാടി ബക്രബയല്‍ ബൂത്തില്‍ കള്ളവോട്ടിനു ശ്രമമെന്ന പ്രിസൈഡിങ് ഓഫിസറുടെ പരാതിയെത്തുടർന്ന് യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവരെ പിന്നീട് ജാമ്യത്തിൽ വിട്ടു.
എറണാകുളത്ത് റീപോളിങ്ങില്‍ തീരുമാനം മൂന്നുമണിക്കെന്ന് കലക്ടർ പറഞ്ഞു. കനത്ത മഴയെ തുടർന്ന് എറണാകുളത്ത് പോളിങ് മാറ്റണമെന്ന ആവശ്യം ഉയർന്നിരുന്നു.
മഞ്ചേശ്വരം- 35.65%
എറണാകുളം- 29.10%
അരൂർ- 45.20%
കോന്നി- 40.98%
വട്ടിയൂർക്കാവ്- 38.56%
മഞ്ചേശ്വരത്തും കോന്നിയിലും അരൂരിലും വട്ടിയൂർക്കാവിലും ഉച്ചവരെ മികച്ച പോളിങ്. ഏറ്റവും കുറവ് പോളിങ് ശതമാനം എറണാകുളത്താണ്. പുലർച്ചെ മുതൽ തുടങ്ങിയ മഴ എറണാകുളത്ത് വോട്ടിങ്ങിനെ സാരമായി ബാധിച്ചു. കനത്ത വെളളക്കെട്ടുമൂലം വോട്ടർമാർക്ക് ആദ്യ മണിക്കൂറുകളിൽ പോളിങ് ബൂത്തിൽ എത്താനായില്ല. എറണാകുളത്ത് ചില ബൂത്തുകളിൽ വെളളം കയറി. ഉച്ചയോടെ മഴ മാറിനിന്നതോടെ വോട്ടർമാർ പോളിങ് ബൂത്തിലേക്ക് എത്തിത്തുടങ്ങി.
മഞ്ചേശ്വരം- 34.80%
എറണാകുളം- 20.72%
അരൂർ- 36.15%
കോന്നി- 35.91%
വട്ടിയൂർക്കാവ്- 32.52%
മഞ്ചേശ്വരത്ത് യുഡിഎഫിന് സ്വാധീനമുളള മണ്ഡലങ്ങളിൽ വോട്ടെടുപ്പ് വൈകിപ്പിക്കുന്നുവെന്ന ആരോപണവുമായി രാജ്മോഹൻ ഉണ്ണിത്താൻ എംപി. കളളവോട്ട് ചെയ്യാനും നീക്കം നടത്തുന്നു. കളളവോട്ട് ചൂണ്ടിക്കാട്ടുന്ന യുഡിഎഫ് ഏജന്റുമാരെ പൊലീസ് പിടികൂടുന്നുവെന്നും അദ്ദേഹം പറഞ്ഞു.
എറണാകുളത്ത് മഴ മാറിയതോടെ പോളിങ് ബൂത്തുകളിലേക്ക് കൂടുതൽ പേർ എത്തിത്തുടങ്ങി. പല ബൂത്തുകളിലും വോട്ട് ചെയ്യാൻ എത്തിയവരുടെ നീണ്ട ക്യൂ കാണുന്നുണ്ട്
എറണാകുളത്ത് വെളളം കയറിയതിനെ തുടർന്ന് അയ്യപ്പൻകാവ് സ്കൂളിലെ അഞ്ച് ബൂത്തുകൾ മാറ്റി സ്ഥാപിച്ചതിൽ ഇപ്പോൾ അഞ്ചു ശതമാനമാണ് പോളിങ് നടന്നിരിക്കുന്നതെന്ന് ജില്ലാ കലക്ടർ എസ്.സുഹാസ്. പോളിങ് ശതമാനം പരിശോധിച്ച് തിരഞ്ഞെടുപ്പ് ഓഫിസർക്ക് റിപ്പോർട്ട് ചെയ്യും.
കാലാവസ്ഥാ ബുദ്ധിമുട്ടുകൾ രാഷ്ട്രീയ പാർട്ടികൾ തിരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചിട്ടുണ്ടെന്ന് പി.കെ.കുഞ്ഞാലിക്കുട്ടി. പ്രതികൂല കാലാവസ്ഥയിലും യുഡിഎഫ് പ്രവർത്തകർ പുറത്തിറങ്ങി പരമാവധി വോട്ടർമാരെ പോളിങ് ബൂത്തിലെത്തിക്കാൻ നന്നായി ശ്രമിക്കുന്നുണ്ട്. മഞ്ചേശ്വരത്ത് ഇതുവരെയുളള പോളിങ് ആഹ്ലാദമുണ്ടാക്കുന്നുവെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
എറണാകുളത്ത് വെളളപ്പൊക്കത്തിന്റെ സാഹചര്യത്തിൽ തിരഞ്ഞെടുപ്പ് നീതിപൂർവം ആക്കാൻ തിരഞ്ഞെടുപ്പ് ഓഫിസർ ഇടപെടണമെന്ന് മുല്ലപ്പളളി രാമചന്ദ്രൻ. അവസാന വോട്ടർക്കും വോട്ട് ചെയ്യാൻ അവസരം ഒരുക്കണം. പ്രതികൂല കാലാവസ്ഥയിൽ എറണാകുളത്ത് വോട്ടെടുപ്പ് എങ്ങനെ നീതിപൂർവ്വമാക്കാൻ കഴിയുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ ആലോചിക്കണം. മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസറുമായി കോൺഗ്രസ് പ്രതിനിധികൾ സംസാരിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
എറണാകുളം മണ്ഡലത്തിൽ ഇതുവരെ വോട്ട് രേഖപ്പെടുത്തിയത് 31141 പേർ
ശതമാനം 20.05. ഇതുവരെ 18166 പുരുഷൻമാരും 13401 സ്ത്രീകളും വോട്ട് രേഖപ്പെടുത്തി.
വട്ടിയൂർക്കാവ് വോട്ടെടുപ്പ് തുടരുന്നു. 12 മണി വരെയുള്ള കണക്കനുസരിച്ച് പോളിങ് ശതമാനം 30.03ൽ എത്തി. മണ്ഡലത്തിലെ മിക്ക ബൂത്തുകളിലും വോട്ടർമാരുടെ നീണ്ടനിര ദൃശ്യമാണ്. രാവിലെ ശക്തമായ മഴയെത്തുടർന്ന് വോട്ടെടുപ്പ് മന്ദഗതിയിലായിരുന്നെങ്കിലും ഇപ്പോൾ മഴ മാറി നിൽക്കുന്നതിനാൽ കൂടുതൽ വോട്ടർമാർ സമ്മതിദാനാവകാശം വിനിയോഗിക്കാനായി പോളിങ് ബൂത്തുകളിലേക്ക് എത്തുന്നുണ്ട്.
മണ്ഡലത്തിൽ ആകെയുള്ള 1,97,570 വോട്ടർമാരിൽ 59,340 പേർ ഇതുവരെ വോട്ട് രേഖപ്പെടുത്തി. ഇതിൽ 31,410 പേർ പുരുഷന്മാരും 27,929 പേർ സ്ത്രീകളും ഒരാൾ ട്രാൻസ്‌ജെൻഡറുമാണ്.
മഞ്ചേശ്വർ- 5.69%
എറണാകുളം- 5.2%
അരൂർ- 9.66%
കോന്നി- 8.71%
വട്ടിയൂർക്കാവ്- 9.1%
എറണാകുളത്തെ പല ബൂത്തുകളിലും വെളളം കയറി. അയ്യപ്പൻകാവിലെ ബൂത്തുകൾ മാറ്റി സ്ഥാപിച്ചു. കനത്ത മഴയിൽ പോളിങ് ബൂത്തിലേക്ക് വെളളം കയറുകയായിരുന്നു
സ്ഥിതി നിരീക്ഷിച്ച് പോളിങ് തുടരാൻ ശ്രമം നടത്തുന്നുവെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ ടിക്കാറാം മീണ. ആവശ്യമെങ്കിൽ പോളിങ് സമയം നീട്ടിക്കൊടുക്കും. നിലവിൽ വോട്ടെടുപ്പ് മാറ്റേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
വട്ടിയൂർക്കാവ് ഉപതിരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പ് തുടരുന്നു. 10.30 വരെയുള്ള കണക്കനുസരിച്ച് പോളിങ് ശതമാനം 17.42 ആയി. രാവിലെ മന്ദഗതിയിൽ തുടങ്ങിയ പോളിങ് ഇപ്പോൾ എല്ലാ ബൂത്തുകളിലും ശക്തമായി തുടരുകയാണ്. മിക്ക ബൂത്തുകൾക്കു മുന്നിലും സമ്മതിദായകരുടെ നീണ്ട നിര ദൃശ്യമാണ്. 10.30 വരെയുള്ള കണക്ക് പ്രകാരം മണ്ഡലത്തിലെ ആകെ വോട്ടർമാരിൽ 34,419 പേർ വോട്ട് രേഖപ്പെടുത്തി. ഇതിൽ 19,323 പേർ പുരുഷന്മാരും 15,095 പേർ സ്ത്രീകളും ഒരാൾ ട്രാൻസ്‌ജെൻഡറുമാണ്.
എറണാകുളത്ത് വോട്ടെടുപ്പ് മാറ്റിവയ്ക്കണമെന്ന് രാഷ്ട്രീയ കക്ഷികൾ. ജില്ലയിൽ ചിലയിടങ്ങളിലെ ബൂത്തുകളിൽ വെളളം കയറിയതും വോട്ടർമാർക്ക് ബൂത്തുകളിലേക്ക് എത്താൻ കഴിയാത്ത സാഹചര്യത്തിലുമാണ് ഈ ആവശ്യം.