Latest News
സത്യപ്രതിജ്ഞ മാമാങ്കത്തില്‍ യുഡിഎഫ് പങ്കെടുക്കില്ല
മന്ത്രിമാർ ആരൊക്കെ? സിപിഎം, സിപിഐ നേതൃയോഗങ്ങൾ ഇന്ന്
മന്ത്രിസ്ഥാനം രണ്ടാമൂഴത്തിലായത് സഹോദരിയുടെ ആരോപണത്താലല്ലെന്ന് ഗണേഷ് കുമാർ
കാനറാ ബാങ്ക് തട്ടിപ്പ്: പണം എങ്ങോട്ടുപോയി? പൊലീസിനെ കുഴക്കി പ്രതി വിജീഷ് വർഗീസ്
കോവിഡ് ചികിത്സ: പ്ലാസ്മ തെറാപ്പി ഒഴിവാക്കി, ഫലപ്രദമല്ലെന്ന് ഐസിഎംആർ
ടൗട്ടെ ചുഴലിക്കാറ്റ് ഗുജറാത്ത് തീരം തൊട്ടു
കേരളത്തില്‍ അഞ്ച് ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യത
രാജ്യത്ത് കോവിഡ് മരണനിരക്ക് ഉയരുന്നു, 2.63 ലക്ഷം പുതിയ കേസുകള്‍

Kerala ByPoll Results 2019: യുഡിഎഫ് കോട്ടകളിൽ ചെങ്കൊടി പാറി; അരൂരിൽ ഷാനിമോൾ

Kerala ByPoll Result 2019- Assembly seats of Vattiyoorkavu, Konni, Aroor, Ernakulam and Manjeswar Bye Election Results : വട്ടിയൂർക്കാവ്, കോന്നി, അരൂർ, എറണാകുളം, മഞ്ചേശ്വരം മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നു

Kerala ByPoll Results 2019: സംസ്ഥാനത്തെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവന്നു. ഇന്ന് രാവിലെ എട്ട് മുതലാണ് വോട്ടെണ്ണൽ നടന്നത്. അഞ്ച് മണ്ഡലങ്ങളിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പിൽ മൂന്നിടത്ത് യുഡിഎഫ് സ്ഥാനാർഥികൾ വിജയിച്ചു. രണ്ടിടത്ത് എൽഡിഎഫ് സ്ഥാനാർഥികളാണ് വിജയിച്ചത്.

Read Also: അടൂര്‍ പ്രകാശ് എവിടെ?; ഫോണ്‍ സ്വിച്ച് ഓഫ്

എറണാകുളം, മഞ്ചേശ്വരം, അരൂർ മണ്ഡലങ്ങളിലാണ് യുഡിഎഫ് വിജയിച്ചത്. അരൂർ എൽഡിഎഫിൽ നിന്ന് പിടിച്ചെടുക്കുകയായിരുന്നു. എറണാകുളവും മഞ്ചേശ്വരവും യുഡിഎഫിന്റെ സിറ്റിങ് മണ്ഡലങ്ങളായിരുന്നു. വട്ടിയൂർക്കാവിലും കോന്നിയിലും എൽഡിഎഫ് വിജയിച്ചു. കോന്നിയിൽ 9,953 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് എൽഡിഎഫ് സ്ഥാനാർഥി ജനീഷ് കുമാർ വിജയിച്ചത്. വട്ടിയൂർക്കാവിൽ 14,465 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് എൽഡിഎഫ് സ്ഥാനാർഥി വി.കെ.പ്രശാന്ത് വിജയിച്ചത്. വട്ടിയൂർക്കാവ്, കോന്നി, അരൂർ, എറണാകുളം, മഞ്ചേശ്വരം എന്നീ അഞ്ച് മണ്ഡലങ്ങളിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്.

Read Also: ഭരണം തുടങ്ങിയത് 91 സീറ്റുകളുമായി, ഇപ്പോള്‍ 93; പിണറായിക്കാലം

അരൂർ മാത്രമാണ് എൽഡിഎഫിന്റെ സിറ്റിങ് സീറ്റ്. മറ്റ് നാല് സീറ്റുകളും യുഡിഎഫിന്റെ കെെവശമാണ്. ഇതിൽ, മഞ്ചേശ്വരത്തും വട്ടിയൂർക്കാവിലും ബിജെപിയായിരുന്നു കഴിഞ്ഞ തവണ രണ്ടാം സ്ഥാനത്ത്. ഇവിടെ എൽഡിഎഫ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരുന്നു.

Live Blog

Kerala Election 2019 Result: കേരളത്തിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പ് ഫലം അറിയാം














16:53 (IST)24 Oct 2019





















തട്ടകം കാത്ത് ലീഗ്

16:52 (IST)24 Oct 2019





















കുത്തക മണ്ഡലത്തിൽ യുഡിഎഫിന് ഭൂരിപക്ഷം കുറഞ്ഞു

16:51 (IST)24 Oct 2019





















ഇടത് കോട്ട തകർത്ത് ഷാനിമോൾ

16:51 (IST)24 Oct 2019





















കോന്നിയിലും അട്ടിമറി, 23 വർഷങ്ങൾക്കുശേഷം മണ്ഡലം ഇടത്തോട്ട്

16:50 (IST)24 Oct 2019





















വട്ടിയൂർക്കാവിൽ അട്ടിമറി വിജയം നേടി ഇടതുപക്ഷം

15:56 (IST)24 Oct 2019





















വോട്ടുനില- വട്ടിയൂർക്കാവ്

വി.കെ.പ്രശാന്ത് (എല്‍ഡിഎഫ്)- 54,830, ഭൂരിപക്ഷം 14,465

കെ.മോഹൻകുമാർ (യുഡിഎഫ്)- 40,365

എസ്.സുരേഷ് (എന്‍ഡിഎ)- 27,453

15:55 (IST)24 Oct 2019





















വോട്ടുനില- കോന്നി

കെ.യു.ജനീഷ് കുമാര്‍ (എല്‍ഡിഎഫ്)- 54,099, ഭൂരിപക്ഷം 9953

പി.മോഹൻരാജ് (യുഡിഎഫ്)- 44,149

കെ.സുരേന്ദ്രൻ (എന്‍ഡിഎ)- 39,786

15:55 (IST)24 Oct 2019





















വോട്ടുനില- കോന്നി

കെ.യു.ജനീഷ് കുമാര്‍ (എല്‍ഡിഎഫ്)- 54,099, ഭൂരിപക്ഷം 9953

പി.മോഹൻരാജ് (യുഡിഎഫ്)- 44,149

കെ.സുരേന്ദ്രൻ (എന്‍ഡിഎ)- 39,786

15:54 (IST)24 Oct 2019





















വോട്ടുനില- അരൂർ

അരൂര്‍ ഷാനിമോള്‍ ഉസ്മാന്‍ (യുഡിഎഫ്)- 69,356, ഭൂരിപക്ഷം 2,079

മനു സി.പുളിക്കൽ (എല്‍ഡിഎഫ്)- 67,277

പ്രകാശ് ബാബു (എന്‍ഡിഎ)- 16,289

15:52 (IST)24 Oct 2019





















വോട്ടുനില- എറണാകുളം

ടി.ജെ.വിനോദ് (യുഡിഎഫ്)- 37,891, ഭൂരിപക്ഷം 3750

മനു റോയ് (എല്‍ഡിഎഫ്)- 34,141

സി.ജി.രാജഗോപാൽ (എന്‍ഡിഎ)- 13,351

15:51 (IST)24 Oct 2019





















വോട്ടുനില- മഞ്ചേശ്വരം

എം.സി.കമറുദ്ദീൻ (യുഡിഎഫ്)- 65,407, ഭൂരിപക്ഷം-7,923

രവീഷ തന്ത്രി കുണ്ടാർ (എന്‍ഡിഎ)- 57,484

എം.ശങ്കര റായ് മാസ്റ്റർ (എല്‍ഡിഎഫ്)- 38,233

15:25 (IST)24 Oct 2019





















അരൂരിൽ ഷാനിമോൾ

15:06 (IST)24 Oct 2019





















സര്‍ക്കാരിനെതിരെ ശക്തമായ ജനവികാരം നിലനില്‍ക്കുന്നു: രമേശ് ചെന്നിത്തല

സര്‍ക്കാരിനെതിരെ ശക്തമായ ജനവികാരം നിലനില്‍ക്കുന്നു എന്നതിന്റെ തെളിവാണ് ഉപതിരഞ്ഞെടുപ്പ് ഫലമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ശക്തമായ ജനവികാരം സര്‍ക്കാരിനെതിരെ നിലനില്‍ക്കുന്നു. സര്‍ക്കാരിനെതിരെയുള്ള ജനവികാരം പരമാവധി യോജിപ്പിച്ചുകൊണ്ടുപോകാന്‍ യുഡിഎഫ് പരിശ്രമിച്ചു. അരൂരില്‍ തിളക്കമാര്‍ന്ന വിജയമാണ് കോണ്‍ഗ്രസിന് ലഭിച്ചതെന്നും ചെന്നിത്തല പറഞ്ഞു. തിരഞ്ഞെടുപ്പ് ഫലം പാര്‍ട്ടി അവലോകനം ചെയ്യുമെന്നും ചെന്നിത്തല പറഞ്ഞു. Read More

15:01 (IST)24 Oct 2019





















കോന്നിയിൽ ആഹ്ലാദ പ്രകടനം

കോന്നിയിൽ വിജയിച്ച എൽഡിഎഫ് സ്ഥാനാർഥി കെ.യു.ജനീഷ് കുമാറിന് പ്രവർത്തകർ നൽകിയ സ്വീകരണം

14:58 (IST)24 Oct 2019





















ജാതി സംഘടനകള്‍ക്ക് കേരളത്തിന്റെ വിധി നിര്‍ണയിക്കാനുള്ള കെല്‍പ്പില്ല: വിഎസ്

അഞ്ച് മണ്ഡലങ്ങളില്‍ നടന്ന ഉപതിരഞ്ഞെടുപ്പിന്റെ ഫലം സൂചിപ്പിക്കുന്നത് ജാതി സംഘടനകള്‍ക്ക് കേരളത്തിന്റെ വിധി നിര്‍ണയിക്കാനുള്ള കെല്‍പ്പില്ലെന്നു തന്നെയാണെന്ന് വി.എസ്.അച്യുതാനന്ദന്‍. ജനങ്ങളുടെ ആ മനോഭാവമാണ് വാസ്തവത്തില്‍ നവോത്ഥാനത്തിന്റെ സൂചനയെന്നും വിഎസ് പറഞ്ഞു. Read More

14:49 (IST)24 Oct 2019





















ഇടതുപക്ഷത്തിന്റേത് തിളക്കമാർന്ന വിജയമെന്ന് കോടിയേരി ബാലകൃഷ്ണൻ

ഉപതിരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്ക് തിളക്കമാർന്ന വിജയമാണ് ഉണ്ടായിരിക്കുന്നതെന്നും, എങ്കിലും അരൂരിൽ തോറ്റത് ഇതിന് മങ്ങലേൽപ്പിച്ചുവെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. വട്ടിയൂർക്കാവ്, കോന്നി മണ്ഡലങ്ങളിൽ വലിയ മുന്നേറ്റമാണ് ഇടതുപക്ഷം നടത്തിയിരിക്കുന്നത്. അരൂരിലെ തോൽവി പ്രത്യേകം പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

14:41 (IST)24 Oct 2019





















ബിജെപിക്ക് ആശ്വസിക്കാൻ മഞ്ചേശ്വരം മാത്രം

മഞ്ചേശ്വരം ഒഴികെ മറ്റെല്ലായിടത്തും ബിജെപി മൂന്നാമത്. മഞ്ചേശ്വരത്ത് രവീശ തന്ത്രി രണ്ടാമതെത്തിയത് മാത്രമാണ് ബിജെപിക്ക് ആശ്വാസം

14:01 (IST)24 Oct 2019





















അരൂരിൽ യുഡിഎഫിന് വിജയം

ഇടതുകോട്ടയായ അരൂരിൽ യുഡിഎഫിന് വിജയം. ഷാനിമോൾ ഉസ്‌മാനാണ് അരൂരിൽ വിജയമുറപ്പിച്ചത്. 

13:06 (IST)24 Oct 2019





















കോന്നിയിൽ ജനീഷ് കുമാറിന് വിജയം

കോന്നിയിൽ എൽഡിഎഫ് സ്ഥാനാർഥി കെ.യു.ജനീഷ് കുമാർ വിജയിച്ചു. 9953 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയം. 

12:48 (IST)24 Oct 2019





















അരൂരിൽ ഷാനിമോളുടെ ലീഡ് 2000 കടന്നു

അരൂരിൽ ജയത്തിനരികെ ഷാനിമോൾ ഉസ്മാൻ. ലീഡ് നില 200 കടന്നു

12:41 (IST)24 Oct 2019





















ജയപ്രതീക്ഷയിൽ ഷാനിമോൾ ഉസ്മാൻ

അരൂരിൽ ഷാനിമോൾ ഉസ്മാൻ മുന്നിൽ തന്നെ. 15,36 വോട്ടുകൾക്ക് ലീഡ് ചെയ്യുന്നു. അരൂരിൽ യുഡിഎഫ് പ്രവർത്തകർ ആഹ്ലാദ പ്രകടനങ്ങൾ തുടങ്ങിക്കഴിഞ്ഞു.

12:34 (IST)24 Oct 2019





















വട്ടിയൂർക്കാവ് ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥി വി.കെ.പ്രശാന്ത് ജയിച്ചു

12:24 (IST)24 Oct 2019





















വി.കെ.പ്രശാന്തിന് മികച്ച ലീഡ്

വട്ടിയൂർക്കാവിൽ എൽഡിഎഫ് സ്ഥാനാർഥി വി.കെ.പ്രശാന്ത് വിജയിച്ചത് 14,438 വോട്ടുകൾക്ക്. കഴിഞ്ഞ തവണ മൂന്നാം സ്ഥാനത്തായിരുന്നു വട്ടിയൂർക്കാവിൽ എൽഡിഎഫ് 

12:04 (IST)24 Oct 2019





















അടൂര്‍ പ്രകാശ് എവിടെ?; ഫോണ്‍ സ്വിച്ച് ഓഫ്

കുത്തക മണ്ഡലമായ കോന്നിയില്‍ അപ്രതീക്ഷിത തോല്‍വി വഴങ്ങിയിരിക്കുകയാണ് യുഡിഎഫ്. എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ.യു.ജനീഷ് കുമാറാണ് കോന്നിയില്‍ ലീഡ് ചെയ്യുന്നത്. 75 ശതമാനം വോട്ടുകള്‍ എണ്ണി കഴിഞ്ഞപ്പോള്‍ 7,801 വോട്ടുകള്‍ക്കാണ് ഇടതു സ്ഥാനാര്‍ഥി ജനീഷ് കുമാര്‍ കോന്നിയില്‍ ലീഡ് ചെയ്യുന്നത്. ലീഡ് പതിനായിരം കടക്കുമെന്നാണ് ജനീഷ് കുമാര്‍ പറഞ്ഞത്. Read More

12:03 (IST)24 Oct 2019





















ശരിദൂരമാണ്, കോണ്‍ഗ്രസിനെ പിന്തുണച്ചിട്ടില്ല: സുകുമാരന്‍ നായര്‍

വട്ടിയൂർകാവ് ഉപതിരഞ്ഞെടുപ്പിൽ എൻഎസ്എസ് ഒരു പാർട്ടിയെയും പിന്തുണച്ചിട്ടില്ലെന്ന് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ. ശരിദൂര നിലപാടാണ് സ്വീകരിച്ചതെന്നും എൽഡിഎഫിനോ യുഡിഎഫിനോ ബിജെപിക്കോ വോട്ട് ചെയ്യണമെന്നോ ചെയ്യരുതെന്നോ എൻഎസ്എസ് പറഞ്ഞിട്ടില്ലെന്നും തങ്ങളുടെ പ്രസ്താവന വളച്ചൊടിച്ചതാണെന്നും സുകുമാരൻ നായർ ഇന്ത്യൻ എക്‌സ്പ്രസ് മലയാളത്തോട് പറഞ്ഞു. Read More

12:02 (IST)24 Oct 2019





















വട്ടിയൂർക്കാവിൽ പ്രശാന്തിന് ജയം

വട്ടിയൂർക്കാവിൽ എൽഡിഎഫ് സ്ഥാനാർഥി വി.കെ.പ്രശാന്തിന് അട്ടിമറി വിജയം. 14,000 ത്തിലേറെ വോട്ടുകൾക്കാണ് വിജയം. 

11:08 (IST)24 Oct 2019





















അട്ടിമറി ജയം നേടി വി.കെ.പ്രശാന്ത്, തിരുവനന്തപുരത്തിന്റെ മേയർ ബ്രോ

11:05 (IST)24 Oct 2019





















അരൂരിൽ ഷാനിമോളുടെ ലീഡ് കുറഞ്ഞു

അരൂരിൽ യുഡിഎഫ് സ്ഥാനാർഥി ഷാനിമോളുടെ ഭൂരിപക്ഷം താഴുന്നു. നേരത്തെ 2,000 ത്തിലേറെ വോട്ടുകളുടെ ലീഡുണ്ടായിരുന്നു. ഇപ്പോൾ ലീഡ് 1800 ലേക്ക് താഴ്ന്നു. ഇനിയും നൂറ് ബൂത്തുകളിലെ വോട്ടുകൾ എണ്ണാനുണ്ട്. 

11:03 (IST)24 Oct 2019





















എറണാകുളത്ത് യുഡിഎഫ് സ്ഥാനാർഥി വിജയിച്ചു

എറണാകുളം മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർഥി ടി.ജെ.വിനോജ് വിജയിച്ചു. 3673 വോട്ടുകൾക്കാണ് വിനോദ് ലീഡ് ചെയ്യുന്നത്. 

10:28 (IST)24 Oct 2019





















പരാജയം സമ്മതിച്ച് യുഡിഎഫ് സ്ഥാനാർഥി

വട്ടിയൂർക്കാവിൽ പരാജയം സമ്മതിച്ച് യുഡിഎഫ് സ്ഥാനാർഥി കെ.മോഹൻകുമാർ. എൽഡിഎഫ് സ്ഥാനാർഥി വി.കെ.പ്രശാന്തിന്റെ ഭൂരിപക്ഷം 8,000 കടന്നു

10:17 (IST)24 Oct 2019





















മഞ്ചേശ്വരവും എറണാകുളവും യുഡിഎഫിനൊപ്പം

മഞ്ചേശ്വരത്തും എറണാകുളത്തും യുഡിഎഫിന് വ്യക്തമായ മേൽക്കെെ. എറണാകുളത്ത് യുഡിഎഫ് സ്ഥാനാർഥി ടി.ജെ.വിനോദിന് 3830 വോട്ടുകളുടെ ലീഡായി. മഞ്ചേശ്വരത്ത് എംസി കമറുദ്ദീന് 3323 വോട്ടുകളുടെ ലീഡായി. 

10:17 (IST)24 Oct 2019





















മഞ്ചേശ്വരവും എറണാകുളവും യുഡിഎഫിനൊപ്പം

മഞ്ചേശ്വരത്തും എറണാകുളത്തും യുഡിഎഫിന് വ്യക്തമായ മേൽക്കെെ. എറണാകുളത്ത് യുഡിഎഫ് സ്ഥാനാർഥി ടി.ജെ.വിനോദിന് 3830 വോട്ടുകളുടെ ലീഡായി. മഞ്ചേശ്വരത്ത് എംസി കമറുദ്ദീന് 3323 വോട്ടുകളുടെ ലീഡായി. 

10:06 (IST)24 Oct 2019





















മഞ്ചേശ്വരത്ത് എൽഡിഎഫ് മൂന്നാം സ്ഥാനത്ത്

മഞ്ചേശ്വരത്ത് എൽഡിഎഫ് സ്ഥാനാർഥി മൂന്നാം സ്ഥാനത്ത്. ബിജെപിയാണ് ഇവിടെ രണ്ടാം സ്ഥാനത്തുള്ളത്. യുഡിഎഫ് സ്ഥാനാർഥി എം.സി.കമറുദ്ദീൻ വിജയം ഉറപ്പിച്ച നിലയിലാണ്

09:56 (IST)24 Oct 2019





















അരൂരില്‍ ഷാനിമോള്‍ ഉസ്മാന്‍ ലീഡ് ചെയ്യുന്നു

അരൂരില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ഷാനിമോള്‍ ഉസ്മാന്‍ 1511 വോട്ടുകള്‍ക്ക് ലീഡ് ചെയ്യുന്നു. എല്‍ഡിഎഫിന്റെ സിറ്റിങ് സീറ്റിലാണ് യുഡിഎഫ് സ്ഥാനാര്‍ഥി തുടക്കംമുതലേ ലീഡ് ചെയ്യുന്നത്.

09:53 (IST)24 Oct 2019





















ജനീഷ് കുമാറിന് 5,000 ത്തിലേറെ വോട്ടുകളുടെ ലീഡ്

കോന്നിയില്‍ ലീഡ് ഉയര്‍ത്തി എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ.യു.ജനീഷ് കുമാര്‍. ഏറ്റവും ഒടുവില്‍ റിപ്പോര്‍ട്ട് ലഭിച്ചപ്പോള്‍ 5003 വോട്ടുകളുടെ ലീഡാണ് ജനീഷ് കുമാറിനുള്ളത്.

09:41 (IST)24 Oct 2019





















വട്ടിയൂർക്കാവിൽ മേയർ ബ്രോയുടെ മുന്നേറ്റം

വട്ടിയൂര്‍ക്കാവില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയും തിരുവനന്തപുരം മേയറുമായ വി.കെ.പ്രശാന്ത് അട്ടിമറി വെല്ലുവിളി ഉയര്‍ത്തുന്നു. യുഡിഎഫിന്റെ സിറ്റിങ് സീറ്റില്‍ വോട്ടെണ്ണല്‍ രണ്ടാം റൗണ്ടിലേക്ക് കടന്നപ്പോള്‍ വി.കെ.പ്രശാന്ത് 2612 വോട്ടുകള്‍ക്ക് ലീഡ് ചെയ്യുന്നു. 2016 ല്‍ എല്‍ഡിഎഫ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട മണ്ഡലമാണ് വട്ടിയൂര്‍ക്കാവ്. ഇവിടെയാണ് വി.കെ.പ്രശാന്ത് അട്ടിമറി മുന്നേറ്റം നടത്തുന്നത്.

09:22 (IST)24 Oct 2019





















ടി.ജെ.വിനോദിന്റെ ലീഡ് 2000 കടന്നു

എറണാകുളത്ത് യുഡിഎഫ് സ്ഥാനാർഥി ടി.ജെ.വിനോദിന്റെ ലീഡ് 2000 കടന്നു. എൽഡിഎഫാണ് രണ്ടാം സ്ഥാനത്ത്. 

09:06 (IST)24 Oct 2019





















കോന്നിയിൽ എൽഡിഎഫ് ലീഡ് ചെയ്യുന്നു

കോന്നിയിൽ എൽഡിഎഫ് സ്ഥാനാർഥി കെ.യു.ജനീഷ് കുമാർ ലീഡ് ചെയ്യുന്നു. ആദ്യ ഘട്ട വോട്ടെണ്ണൽ പുരോഗമിക്കുകയാണ്. ഏറ്റവും ഒടുവിൽ റിപ്പോർട്ട് ലഭിക്കുമ്പോൾ ജനീഷ് കുമാർ 349 വോട്ടുകൾക്ക് ലീഡ് ചെയ്യുന്നു. 

09:03 (IST)24 Oct 2019





















സിപിഎം വിലയിരുത്തൽ ഇങ്ങനെ

ഉപതിരഞ്ഞെടുപ്പ് നടന്ന അഞ്ച് മണ്ഡലങ്ങളിൽ മൂന്നിടത്ത് വിജയിക്കുമെന്നാണ് ഇടതുമുന്നണിയുടെ കണക്കുകൂട്ടൽ. സിറ്റിങ് സീറ്റായ അരൂര്‍ നിലനിര്‍ത്തും. കോന്നിയും വട്ടിയൂര്‍ക്കാവും കോണ്‍ഗ്രസില്‍ നിന്ന് പിടിച്ചെടുക്കും. മറ്റ് രണ്ട് മണ്ഡലങ്ങളിലും മികച്ച പ്രകടനം നടത്താന്‍ സാധിക്കും. എന്നിങ്ങനെയാണ് ഇടുമുന്നണിയുടെ വിലയിരുത്തല്‍.

09:02 (IST)24 Oct 2019





















വാശിയേറിയ പോരാട്ടം

അഞ്ച് മണ്ഡലങ്ങളില്‍ നാലെണ്ണം യുഡിഎഫും ഒരെണ്ണം എല്‍ഡിഎഫുമാണ് കൈവശം വച്ചിരിക്കുന്നത്. ബിജെപിക്ക് നല്ല പ്രതീക്ഷയുള്ള മണ്ഡലങ്ങളാണ് മഞ്ചേശ്വരവും വട്ടിയൂര്‍ക്കാവും കോന്നിയും. മഞ്ചേശ്വരത്തും വട്ടിയൂര്‍ക്കാവിലും കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ബിജെപി രണ്ടാം സ്ഥാനത്തായിരുന്നു.

08:56 (IST)24 Oct 2019





















നാലിടത്ത് യുഡിഎഫ് ലീഡ് ചെയ്യുന്നു

ഏറ്റവും ഒടുവിൽ റിപ്പോർട്ട് ലഭിക്കുമ്പോൾ നാലിടത്ത് യുഡിഎഫ് സ്ഥാനാർഥികൾ ലീഡ് ചെയ്യുന്നു. വട്ടിയൂർക്കാവിൽ മാത്രമാണ് എൽഡിഎഫ് സ്ഥാനാർഥി ലീഡ് ചെയ്യുന്നത്. കഴിഞ്ഞ തവണ എൽഡിഎഫ് മൂന്നാം സ്ഥാനത്തെത്തിയ മണ്ഡലമാണ് വട്ടിയൂർക്കാവ്. ബിജെപിയായിരുന്നു രണ്ടാം സ്ഥാനത്ത്. 

08:31 (IST)24 Oct 2019





















കോന്നിയിൽ യുഡിഎഫ്

കോന്നിയിൽ ആദ്യ ഫലസൂചനകൾ പുറത്തുവരുമ്പോൾ യുഡിഎഫ് സ്ഥാനാർഥി പി.മോഹൻരാജ് ലീഡ് ചെയ്യുന്നു. 440 വോട്ടുകൾക്കാണ് യുഡിഎഫ് സ്ഥാനാർഥി ലീഡ് ചെയ്യുന്നത്. 

08:25 (IST)24 Oct 2019





















മഞ്ചേശ്വരത്ത് ഖമറുദ്ദീൻ ലീഡ് ചെയ്യുന്നു

മഞ്ചേശ്വരം മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർഥി എം.സി.ഖമറുദ്ദീൻ ലീഡ് ചെയ്യുന്നു. പോസ്റ്റൽ വോട്ടുകളാണ് ഇപ്പോൾ എണ്ണുന്നത്. 

08:20 (IST)24 Oct 2019





















അരൂരിൽ എൽഡിഎഫ് സ്ഥാനാർഥി ലീഡ് ചെയ്യുന്നു

പോസ്റ്റൽ വോട്ടുകൾ എണ്ണിത്തുടങ്ങിയപ്പോൾ അരൂരിൽ എൽഡിഎഫ് സ്ഥാനാർഥി മനു സി പുളിക്കൻ ലീഡ് ചെയ്യുന്നു.  102 വോട്ടുകൾ എണ്ണിയപ്പോൾ 22 വോട്ടുകൾക്കാണ് മനു സി.പുളിക്കൻ ലീഡ് ചെയ്യുന്നത്. 

08:15 (IST)24 Oct 2019





















പോസ്റ്റൽ വോട്ടുകളിൽ വി.കെ.പ്രശാന്ത് മുൻപിൽ

വട്ടിയൂർക്കാവിൽ ആദ്യ ലീഡ് ഇടതുപക്ഷ സ്ഥാനാർഥി വി.കെ.പ്രശാന്തിന്. സർവീസ് വോട്ടുകളാണ് ഇപ്പോൾ എണ്ണുന്നത്. ആദ്യ ഫലസൂചനകൾ വരുമ്പോൾ 18 വോട്ടുകൾക്ക് വി.കെ.പ്രശാന്ത് ലീഡ് ചെയ്യുന്നു

08:06 (IST)24 Oct 2019





















കണക്കുകൾ ഇങ്ങനെ

അഞ്ചു മണ്ഡലങ്ങളിലുമായുള്ള 896 പോളിംഗ് ബൂത്തുകളിൽ ആകെയുണ്ടായിരുന്ന 9,57,509 വോട്ടർമാരിൽ 6,69,596 പേർ വോട്ടു രേഖപ്പെടുത്തി. ഇതിൽ 3,26, 038 പേർ പുരുഷൻമാരും, 3,43,556 പേർ സ്ത്രീകളും, രണ്ടുപേർ ട്രാൻസ്ജെൻഡറുകളുമാണ്.

08:02 (IST)24 Oct 2019





















വോട്ടെണ്ണൽ ആരംഭിച്ചു

വോട്ടെണ്ണൽ ആരംഭിച്ചു. പോസ്റ്റൽ വോട്ടുകളാണ് ആദ്യം എണ്ണുന്നത്. 

08:00 (IST)24 Oct 2019





















ഇനി മിനിറ്റുകൾ മാത്രം

വോട്ടെണ്ണൽ ആരംഭിക്കാൻ ഇനി മിനിറ്റുകൾ മാത്രം. കൃത്യം എട്ടു മണിയോടെ വോട്ടെണ്ണൽ ആരംഭിക്കും. ആദ്യ ഫലസൂചനകൾ രാവിലെ 8.15 നു പുറത്തുവരും

07:59 (IST)24 Oct 2019





















സിറ്റിങ് സീറ്റുകൾ നിലനിർത്താൻ യുഡിഎഫ്

അഞ്ച് മണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് ഫലം ഉടൻ പുറത്തുവരും. അഞ്ച് മണ്ഡലങ്ങളിൽ നാലെണ്ണം യുഡിഎഫിന്റെ സിറ്റിങ് സീറ്റാണ്. അരൂർ മാത്രമാണ് എൽഡിഎഫിന്റെ സിറ്റിങ് സീറ്റ്. ഒന്നര വർഷത്തിനു ശേഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നതിനാൽ സിറ്റിങ് സീറ്റുകൾ നിലനിർത്താനാണ് യുഡിഎഫ് ശ്രമിക്കുന്നത്. സിറ്റിങ് സീറ്റുകൾ കെെവിട്ടാൽ അത് നിയമസഭാ തിരഞ്ഞെടുപ്പിൽ വലിയ തിരിച്ചടിയാകുമെന്നാണ് യുഡിഎഫ് വിലയിരുത്തുന്നത്. 

07:38 (IST)24 Oct 2019





















ആദ്യം എണ്ണുക തപാൽ വോട്ടുകൾ

ആദ്യം എണ്ണുന്നത് തപാൽ വോട്ടുകൾ. ഇതുവരെ 55 തപാൽ വോട്ടുകളും 68 ഇ.ടി.പി.ബി(ഇലക്ട്രോണിക്കലി ട്രാൻസ്മിറ്റഡ് പോസ്റ്റൽ ബാലറ്റ്)യും ലഭിച്ചിട്ടുണ്ട്. എട്ടു മണിവരെ ലഭിക്കുന്ന തപാൽ വോട്ടുകൾ സ്വീകരിക്കും.

07:37 (IST)24 Oct 2019





















സ്ട്രോങ് റൂം തുറക്കുന്നു

വോട്ടെണ്ണലിനായി സ്ട്രോങ് റൂമുകൾ തുറക്കുന്നു. രാവിലെ എട്ടിനു തന്നെ വോട്ടെണ്ണൽ ആരംഭിക്കും. ഉച്ചയോടെ ഫലം വ്യക്തമാകും. 

07:36 (IST)24 Oct 2019





















ശൂഭപ്രതീക്ഷയോടെ വി.കെ.പ്രശാന്ത്

വട്ടിയൂർക്കാവിൽ വിജയം ഉറപ്പെന്ന് ഇടത് സ്ഥാനാർഥി വി.കെ.പ്രശാന്ത്. ചുരുങ്ങിയത് 3,000 വോട്ടിനെങ്കിലും വിജയിക്കുമെന്ന് വോട്ടെണ്ണലിനു മിനിറ്റുകൾ മാത്രം ശേഷിക്കെ വി.കെ.പ്രശാന്ത് പറഞ്ഞു

07:17 (IST)24 Oct 2019





















ആദ്യ ഫലസൂചനകൾ 8.15 ന് ലഭിക്കും

ഉപതിരഞ്ഞെടുപ്പ് ഫലങ്ങൾ പുറത്തുവരാൻ ഇനി ഒരു മണിക്കൂർ മാത്രം. രാവിലെ എട്ടു മണിയോടെ വോട്ടെണ്ണൽ ആരംഭിക്കും. 8.15 ന് തന്നെ ആദ്യ ഫലസൂചനകൾ ലഭിക്കും. 

Kerala ByPoll Results 2019: ഉപതിരഞ്ഞെടുപ്പ് വിജയത്തില്‍ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. വട്ടിയൂര്‍കാവിലെയും കോന്നിയിലെയും വിജയം വലിയ പ്രതീക്ഷ നല്‍കുന്നതാണെന്ന് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കേരളത്തില്‍ യാതൊരു വേര്‍തിരിവുകള്‍ക്കും സ്ഥാനമില്ലെന്ന് തെളിയിച്ച തിരഞ്ഞെടുപ്പ് ഫലമാണിത്. വര്‍ഗീയതയുടെ വിഷവിത്തുകള്‍ ഇവിടെ വളരില്ല. സംസ്ഥാന രാഷ്ട്രീയത്തിന്റെ ഭാവി എന്താണെന്നതിന്റെ ദിശാസൂചികയാണ് ഉപതിരഞ്ഞെടുപ്പ് ഫലമെന്നും പിണറായി വിജയന്‍ പറഞ്ഞു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Kerala by election results 2019 live updates vattiyurkkavu konni aroor ernakulam manjeshwaram by election

Next Story
മദ്യപാനികള്‍ക്ക് ഊരുവിലക്ക് പ്രഖ്യാപിച്ച് ആദിവാസി കോളനി
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express