Latest News
വിവാദ പരാമര്‍ശം: എം.സി ജോസഫൈന്‍ രാജി വച്ചു
കോവിഡ് കാലത്ത് ലഹരിയിൽ അഭയം തേടി ലോകം; ഉപയോഗിച്ചത് 27.5 കോടി പേർ
ഇന്ത്യന്‍ അതിര്‍ത്തിക്കരികെ, ടിബറ്റില്‍ ആദ്യ ബുള്ളറ്റ് ട്രെയിന്‍ ഓടിച്ച് ചൈന
രാജ്യദ്രോഹ കേസ്: ഐഷ സുൽത്താനയ്ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു

കോവിഡ് വാക്‌സിനേഷൻ: എത്ര പണം വേണമെങ്കിലും ചെലവാക്കുമെന്ന് മന്ത്രി ബാലഗോപാൽ

സംസ്ഥാനത്ത് വാക്സിൻ ഗവേഷണം തുടങ്ങുമെന്നും ബജറ്റിൽ പ്രഖ്യാപനം

covid, covid vaccine, ie malayalam

തിരുവനന്തപുരം: സംസ്ഥാനത്ത് വാക്‌സിന്‍ ഗവേഷണം തുടങ്ങുമെന്നു ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍. അതിനായി 10 കോടി രൂപ ബജറ്റില്‍ നീക്കിവച്ചു. 18 വയസിനു മുകളിലുള്ള എല്ലാവര്‍ക്കും സൗജന്യമായി കോവിഡ് വാക്‌സിന്‍ ലഭ്യമാക്കും. അതിനായി 1000 കോടി രൂപ മാറ്റിവയ്ക്കുന്നതായും വാക്‌സിനായി എത്ര പണം വേണമെങ്കിലും ചെലവാക്കുമെന്നും അദ്ദേഹം ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു.

വാക്‌സിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍നിന്നല്ല പണം ചെലവഴിക്കുന്നത്. ഇതിനായി വാക്‌സിന്‍ ചലഞ്ച് വഴി ലഭിച്ച തുകയും കേന്ദ്രത്തിന്റെ ഗ്രാന്റുകളും ഉപയോഗിക്കും. സൗജന്യമായി വാക്‌സിന്‍ നല്‍കാന്‍ 1000 കോടിയാണ് വകയിരുത്തിയതെങ്കിലും അധികം വരുന്ന തുക സര്‍ക്കാര്‍ വഹിക്കും. അനുബന്ധ ഉപകരണങ്ങള്‍ വാങ്ങാന്‍ 500 കോടി രൂപയും ബജറ്റില്‍ വകയിരുത്തി.

ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് വൈറോളജിയിലാണ് വാക്‌സിന്‍ ഗവേഷണം ആരംഭിക്കുക. സംസ്ഥാനത്ത് വാക്‌സിനേഷന്‍ പൂര്‍ത്തിയായാല്‍ സാമ്പത്തികരംഗം മെച്ചപ്പെടും. ആളുകള്‍ കേരളത്തിലേക്ക് വരുന്നതോടെ ടൂറിസം മേഖല സജീവമാകും. അമേരിക്കയിലും യൂറോപ്പിലുമെല്ലാം സാമ്പത്തികമേഖല സജീവമായി കഴിഞ്ഞു.

കോവിഡ് രണ്ടാം തരംഗത്തിന്റെ പശ്ചാത്തലത്തില്‍ ഉയര്‍ന്നുവരുന്ന ആരോഗ്യ, സാമൂഹ്യ, സാമ്പത്തിക വെല്ലുവിളികളെ നേരിടാന്‍ 20,000 കോടി രൂപയുടെ രണ്ടാം കോവിഡ് പാക്കേജാണ് ബജറ്റ് പ്രഖ്യാപിക്കുന്നത്. ഇതില്‍ 2800 കോടി രൂപ കോവിഡ് പ്രതിരോധത്തിനാണ്.

Also Read: കവിതാ ശകലങ്ങളില്ല, ഉദ്ധരണികളില്ല; ഒരു മണിക്കൂറിൽ ലളിതം ബാലഗോപാലിന്റെ കന്നി ബജറ്റ്

എല്ലാ സിഎച്ച്‌സി, താലൂക്ക്, ജില്ലാ, ജനറല്‍ ആശുപത്രികളിലും പകര്‍ച്ചവ്യാധി നിയന്ത്രണത്തിനായി 10 കിടക്കകള്‍ വീതമുളള ഐസൊലേഷന്‍ വാര്‍ഡുകള്‍ പ്രാവര്‍ത്തികമാക്കും. 635 കോടി രൂപയാണ് ഇതിനായി മാറ്റിവച്ചിട്ടുള്ളത്. പകര്‍ച്ചവ്യാധി തടയാന്‍ മെഡിക്കല്‍ കോളേജുകളില്‍ പ്രത്യേക ബ്ലോക്കുകള്‍ പ്രാവര്‍ത്തികമാക്കും. കോഴിക്കോട്, തിരുവനന്തപും മെഡിക്കല്‍ കോളജുകളില്‍ പദ്ധതി ഈ വര്‍ഷം തന്നെ നടപ്പാക്കും. ഇതിനായി 50 കോടി രൂപ മാറ്റിവച്ചു.

സ്ഥല ലഭ്യതയുള്ള ജില്ലാ ആശുപത്രികളിലും തിരഞ്ഞെടുത്ത ജനറല്‍ ഹോസ്പിറ്റലുകളിലും മെഡിക്കല്‍ കോളേജുകളിലും പീഡിയാട്രിക് ഐസിയു വാര്‍ഡുകള്‍ നിര്‍മിക്കും. പ്രാരംഭ ഘട്ടമായി 25 കോടി രൂപ വകയിരുത്തി. 150 മെട്രിക് ടണ്‍ ശേഷിയുളള ലിക്വിഡ് മെഡിക്കല്‍ ഓക്‌സിജന്‍ പ്ലാന്റ് സ്ഥാപിക്കും. വിശദമായ പദ്ധതി റിപ്പോര്‍ട്ട് തയാറാക്കുന്നതിനും പ്രാരംഭ ചെലവുകള്‍ക്കുമായി 25 ലക്ഷം രൂപ അനുവദിക്കും.

അമേരിക്കയിലെ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ മാതൃകയില്‍ സ്ഥാപനം ബജറ്റ് ലക്ഷ്യമിടുന്നു. വിശദമായ പദ്ധതി റിപ്പോര്‍ട്ട് തയാറാക്കാന്‍ 50 ലക്ഷം രൂപ വകയിരുത്തി. ആതുര ശുശ്രൂഷയുമായി ബന്ധപ്പെട്ട ഉല്‍പ്പന്നങ്ങളും ഉപകരണങ്ങളും നിര്‍മിക്കാന്‍ റീജിയണല്‍ ടെസ്റ്റ് ലാബോറട്ടറി, സര്‍വകലാശാലകള്‍, മറ്റു ഗവേഷണ സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് പ്രാരംഭ ചെലവുകള്‍ക്കായി 10 കോടി രൂപ വകയിരുത്തി.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Kerala budget finance minister on covid vaccination

Next Story
തീരദേശ മേഖലയ്ക്ക് 11,000 കോടിയുടെ പാക്കേജ്; കടലാക്രമണത്തിന് ശാസ്ത്രീയ പരിഹാരംrain, kerala rain, cyclone, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com