/indian-express-malayalam/media/media_files/2026/01/29/kerala-road-2026-01-29-11-49-23.jpg)
Source: AI Image
Kerala State Budget 2026: തിരുവനന്തപുരം: തിരുവനന്തപുരം മുതൽ അങ്കമാലി വരെയുള്ള എം.സി റോഡ് 24 മീറ്റർ വീതിയിൽ നാലുവരിയായി പുനർനിർമിക്കുമെന്ന് സംസ്ഥാന ബജറ്റിൽ പ്രഖ്യാപനം. ഈ പദ്ധതിയുടെ ഒന്നാം ഘട്ടത്തിനായി കിഫ്ബി വഴി 5217 കോടി രൂപ വകയിരുത്തിയതായി ധനമന്ത്രി കെ.എൻ.ബാലഗോപാൽ പറഞ്ഞു.
Also Read: കെഎസ്ആർടിസിക്ക് ബജറ്റിൽ വമ്പൻ പ്രഖ്യാപനങ്ങൾ: പുതിയ ബസുകൾക്കായി 127 കോടി രൂപ
എം.സി റോഡിലെ ഗതാഗതക്കുരുക്ക് ലഘൂകരിക്കുന്നതിനായി കിളിമാനൂർ, നിലമേൽ, ചടയമംഗലം, ആയൂർ, പന്തളം, ചെങ്ങന്നൂർ എന്നീ ബൈപ്പാസുകളുടെ നിർമാണവും വിവിധ ജംങ്ഷനുകളുടെ വികസനവും ഈ ഘട്ടത്തിൽ നടപ്പിലാക്കും. നിലവിൽ കൊട്ടാരക്കര ബൈപ്പാസിന്റെ നിർമാണം പുരോഗമിക്കുകയാണ്. കൊട്ടാരക്കര ബൈപ്പാസ് നിർമ്മാണത്തിനായി 110.36 കോടി രൂപയുടെ സാമ്പത്തിക അനുമതി ഇതിനോടകം നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
Also Read: മെഡി സെപ്പ് 2.0 ഫെബ്രുവരി ഒന്ന് മുതൽ, സ്കൂൾ വിദ്യാർത്ഥികൾക്ക് അപകട ഇൻഷുറൻസ്
കെ സ്പേസിന് 57 കോടിരൂപ നീക്കിവച്ചു. കെ ഫോണിന് 112.44 കോടിരൂപയും പ്രവാസി വ്യവസായ പാർക്കിന് 20 കോടിയും നീക്കിവെക്കും. സ്റ്റാർട്ടപ്പ് മിഷന് 99.5 കോടി രൂപ വകയിരുത്തി. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ രണ്ടാം ഘട്ട വികസനത്തിന് സ്ഥലം ഏറ്റെടുക്കലിന് അടക്കം 1000 കോടി കിൻഫ്രയിൽ നിക്ഷേപിക്കുമെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ അറിയിച്ചു.
Also Read: ആശ വർക്കർമാർക്ക് ആശ്വാസം, 1000 രൂപ കൂട്ടി; അങ്കണവാടി വർക്കർമാരുടെ വേതനത്തിലും വർധനവ്
വിഴിഞ്ഞം തുറമുഖത്തോട് ചേർന്നുള്ള റോഡ്, റെയിൽ സൗകര്യങ്ങൾക്കും സ്ഥലമേറ്റെടുക്കലുകൾക്കും വേണ്ടിയാണ് 1000 കോടി വകയിരുത്തിയത്. പദ്ധതിയുടെ രണ്ടാംഘട്ട പ്രവർത്തനങ്ങളുടെ പ്രാരംഭ നടപടികൾക്കായാണ് 100 കോടി വകയിരിത്തിയിരിക്കുന്നത്. വിഴിഞ്ഞം പദ്ധതി യാഥാർഥ്യമാകുന്നതോടെ കേരളം ആ​ഗോള വ്യാപാര ഭൂപടത്തിൽ നിർണായക സ്ഥാനത്തെത്തുമെന്ന് ധനമന്ത്രി വ്യക്തമാക്കി.
Also Read: സംസ്ഥാന ബജറ്റ് അവതരണത്തിന് തുടക്കം; പ്രതീക്ഷയോടെ കേരളം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.


/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us