/indian-express-malayalam/media/media_files/2026/01/29/kn-balagopal-2026-01-29-13-20-25.jpg)
ചിത്രം: ഫേസ്ബുക്ക്
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ, കേരളത്തെ സാമ്പത്തിക അഭിവൃദ്ധിയുടെ പുതിയ ഘട്ടത്തിലേക്ക് നയിക്കുമെന്ന് പ്രഖ്യാപിച്ചുകൊണ്ട് ധനമന്ത്രി കെ.എൻ ബാലഗോപാൽ സംസ്ഥാന ബജറ്റ് അവതരിപ്പിച്ചു. സർക്കാർ ജീവനക്കാർക്കുള്ള ആനുകൂല്യങ്ങളും ആശ വർക്കർമാരും അങ്കണവാടി ജീവനക്കാർ അടക്കമുള്ളവരുടെ വേതന വർധനവും ഉൾപ്പെടെ വലിയ പ്രഖ്യാപനങ്ങളാണ് ബജറ്റിലുള്ളത്.
പ്രധാന പ്രഖ്യാപനങ്ങൾ
വേതന വർധന:
അങ്കണവാടി വര്‍ക്കര്‍മാരുടെ പ്രതിമാസ വേതനം 1000 രൂപ ഉയര്‍ത്തി.
അങ്കണവാടി ഹെല്‍പ്പര്‍മാരുടെ പ്രതിമാസ വേതനം 500 രൂപ ഉയര്‍ത്തി.
ആശ വര്‍ക്കര്‍മാരുടെ പ്രതിമാസ വേതനം 1000 രൂപ ഉയര്‍ത്തി.
പ്രീ-പ്രൈമറി അധ്യാപകരുടെ പ്രതിമാസ വേതനം 1000 രൂപ ഉയര്‍ത്തി.
സ്കൂള്‍ പാചക തൊഴിലാളികളുടെ പ്രതിദിന വേതനത്തില്‍ 25 രൂപ വര്‍ധിപ്പിച്ചു.
സാക്ഷരതാ പ്രേരക്മാരുടെ പ്രതിമാസ വേതനം 1000 രൂപ ഉയര്‍ത്തി.
കരാര്‍/ദിവസവേതന ജീവനക്കാരുടെ പ്രതിദന വേതനത്തില്‍ 5 ശതമാനം വര്‍ധനവ് വരുത്തി.
പത്രപ്രവര്‍ത്തക പെന്‍ഷന്‍ പ്രതിമാസം 1500 രൂപ വര്‍ധിപ്പിച്ചു.
ലൈബ്രേറിയന്‍മാരുടെ പ്രതിമാസ അലവന്‍സില്‍ 1000 രൂപ വര്‍ധിപ്പിച്ചു.
Also Read: ശമ്പള പരിഷ്കരണത്തിനായി പുതിയ കമ്മീഷൻ, ജീവനക്കാരുടെ ഡിഎ കുടിശിക പൂര്‍ണമായും നൽകും: ധനമന്ത്രി
സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും:
പുതിയ ശമ്പള പരിഷ്കരണത്തിനായി കമ്മീഷനെ പ്രഖ്യാപിച്ചു. മൂന്ന് മാസത്തിനകം കമ്മീഷൻ റിപ്പോർട്ട് സമർപ്പിക്കണം.
സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും അവശേഷിക്കുന്ന ഡിഎ, ഡിആർ ഗഡുക്കള്‍ പൂര്‍ണ്ണമായും നല്‍കും.
ഒരു ഗഡു ഡി.എ ഫെബ്രുവരി മാസത്തെ ശമ്പളത്തോടൊപ്പം നൽകു.
അവശേഷിക്കുന്ന ഡിഎ, ഡിആര്‍ ഗഡുക്കള്‍ മാര്‍ച്ച് മാസത്തെ ശമ്പളത്തോടൊപ്പം നൽകും.
ഡിഎ, ഡിആര്‍ കുടിശ്ശിക ഘട്ടം ഘട്ടമായി കൊടുത്തുതീര്‍ക്കും. ആദ്യ ഗഡു ബജറ്റ് വര്‍ഷം നല്‍കും.
സര്‍ക്കാര്‍ ജീവനക്കാരുടെ ഹൗസ് ബില്‍ഡിംഗ് അഡ്വാന്‍സ് സ്കീം പുനഃസ്ഥാപിക്കും.
പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിയ്ക്ക് പകരം അഷ്വേര്‍ഡ് പെന്‍ഷന്‍ പദ്ധതി ഏപ്രില്‍ 1 മുതല്‍ നടപ്പാക്കും.
അഷ്വേര്‍ഡ് പെന്‍ഷനില്‍ അടിസ്ഥാന ശമ്പളത്തിന്റെ 50 ശതമാനം തുക പരമാവധി പെന്‍ഷന്‍ ഉറപ്പാക്കും.
അഷ്വേര്‍ഡ് പെന്‍ഷനില്‍ ഡിആര്‍ അനുവദിക്കും.
നിലവിലെ എൻപിഎസില്‍ നിന്നും അഷ്വേര്‍ഡ് പെന്‍ഷനിലേക്ക് മാറാന്‍ ഓപ്ഷന്‍ ഉണ്ടാകും.
Also Read: എം.സി റോഡ് നാലുവരിയാക്കും, റോഡ് സുരക്ഷക്ക് 23.37 കോടി
വികസന പദ്ധതികൾ:
വിഴിഞ്ഞം തുറമുഖം രണ്ടാം ഘട്ട വികസനത്തിനായി 1,000 കോടി രൂപ വകയിരുത്തി.
വിഴിഞ്ഞം തുറമുഖത്തുനിന്നും ചവറയെയും കൊച്ചിയെയും ബന്ധിപ്പിക്കുന്ന റെയര്‍ എര്‍ത്ത് കോറിഡോര്‍ ചവറയില്‍ സ്ഥാപിക്കും. ഇതിലൂടെ 42,000 കോടി രൂപയുടെ നിക്ഷേപങ്ങളും 50,000 കോടിയുടെ തൊഴിലവസരങ്ങളും സൃഷ്ടിക്കും.
തിരുവനന്തപുരം-അങ്കമാലി എം.സി റോഡ് വികസനത്തിന് 5217 കോടി രൂപയുടെ കിഫ്ബി പദ്ധതി പ്രഖ്യാപിച്ചു.
തിരുവനന്തപുരം – കാസര്‍ഗോഡ് റീജിയണല്‍ റാപ്പിഡ് ട്രാന്‍സിറ്റ് സിസ്റ്റം പദ്ധതി പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്കായി 100 കോടി വകയിരുത്തി.
കൊച്ചി മെട്രോ രണ്ടാം ഘട്ടത്തിനായി 79.03 കോടി രൂപ അനുവദിച്ചു.
വയനാട് പുനരധിവാസത്തിന്റെ ഭാഗമായി ചൂരൽമലയിലെ ടൗൺഷിപ്പ് നിർമ്മാണം പൂർത്തിയായതായും ഫെബ്രുവരിയിൽ വീടുകൾ കൈമാറുമെന്നും മന്ത്രി അറിയിച്ചു.
Also Read: തിരുവനന്തപുരം-കാസർകോട് ആർആർടിഎസ് നാലു ഘട്ടമായി; 100 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി
മറ്റു പ്രധാന പ്രഖ്യാപനങ്ങൾ:
ആർട്സ് ആൻഡ് സയൻസ് കോളേജുകളിൽ ഡിഗ്രി തലം വരെ സൗജന്യ വിദ്യാഭ്യാസം പ്രഖ്യാപിച്ചു.
കാര്‍ഷിക, അനുബന്ധ മേഖലയ്ക്ക് 2071.95 കോടി വകയിരുത്തി.
മുഖ്യമന്ത്രിയുടെ സ്ത്രീ സുരക്ഷാ പദ്ധതിയ്ക്ക് 3720 കോടി.
മുഖ്യമന്ത്രിയുടെ കണക്ട് ടു വര്‍ക്ക് സ്കോളര്‍ഷിപ്പ് പദ്ധതിയ്ക്ക് 400 കോടി.
ക്ഷേമപെന്‍ഷന്‍ നല്‍കുന്നതിനായി 14,500 കോടി.
കേരളത്തിലെ എല്ലാ പൗരന്മാര്‍ക്കും നേറ്റിവിറ്റി കാര്‍ഡ് നല്‍കുന്ന പദ്ധതിയ്ക്ക് 20 കോടി.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ജനറല്‍ പര്‍പ്പസ് ഫണ്ട് 3237 കോടിയും മെയിന്റനന്‍സ് ഫണ്ട് 4316 കോടിയും പ്ലാന്‍ ഫണ്ട് 10,189 കോടിയും വകയിരുത്തി.
Read More: തിരുവനന്തപുരം-കാസർകോട് ആർആർടിഎസ് നാലു ഘട്ടമായി; 100 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.


/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us