തിരുവനന്തപുരം: ബജറ്റില്‍ അശാസത്രീയ നികുതി വര്‍ധനവെന്ന് പ്രതിപക്ഷ ആരോപണം. ധനപ്രതിസന്ധിയുടെ പേരില്‍ നികുതിക്കൊള്ള നടത്തുത്തുകയാണെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പറഞ്ഞു. പെട്രോള്‍, ഡീസല്‍ വില കുതിച്ചുയരുമ്പോള്‍ ലിറ്ററിന് രണ്ട് രൂപ വീതം കൂട്ടി സെസ് പിരിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇടത് സര്‍ക്കാര്‍ നടത്തുന്നത് പകല്‍ക്കൊള്ളയെന്നും സതീശന്‍ ആരോപിച്ചു.
രാജ്യത്ത് ഇന്ധനവിലയ്ക്കെതിരെ പ്രതിഷേധങ്ങള്‍ നടക്കുന്ന സാഹചര്യത്തില്‍ വീണ്ടും സെസ്സ് ഏര്‍പ്പെടുത്തിയിരിക്കുന്നുവെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. മറ്റ് സംസ്ഥാനങ്ങളെല്ലാം ജി.എസ്.ടിക്കനുസരിച്ച് നികുതി ഘടന മാറ്റിയപ്പോള്‍ കേരളത്തിന് കൃത്യമായ രീതിയില്‍ അത് നടപ്പാക്കാന്‍ സാധിച്ചില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മദ്യത്തിന് വീണ്ടും സെസ് ഏര്‍പ്പെടുത്തുകയാണ്. 247 ശതമാനമാണ് നിലവിലെ നികുതി. മദ്യവില വര്‍ധിപ്പിക്കുന്നതിന്റെ അനന്തരഫലം കൂടുതല്‍ പേര്‍ മയക്കുമരുന്നിലേക്ക് മാറാന്‍ ഇടയാക്കുമെന്നും സതീശന്‍ ചൂണ്ടിക്കാട്ടി. യാതൊരു പഠനം നടത്താതെയാണ് നികുതി അടിച്ചേല്‍പ്പിക്കുകയാണെന്നും വി.ഡി സതീശന്‍ വ്യക്തമാക്കി. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 600 കോടി രൂപയായിരുന്നു നികുതി വര്‍ധനവ്. എന്നാല്‍ ഇത്തവണ അത് 3000 കോടി രൂപയായി വര്‍ധിച്ചുവെന്നും അദ്ദേഹം പറഞ്ഞു. പ്രഖ്യാപനങ്ങള്‍ക്കൊന്നും ഒരു പ്രസക്തിയുമില്ല. കഴിഞ്ഞ തവണ പ്രഖ്യാപിച്ചതില്‍ ഒരു രൂപ പോലും ചിലവാക്കാത്ത പദ്ധതികളുണ്ട്. ഇതേ കാര്യം വീണ്ടും ആവര്‍ത്തിച്ചിരിക്കുകയാണെന്നും വി. ഡി സതീശന്‍ പറഞ്ഞു.