scorecardresearch
Latest News

Live

ഭൂമിയുടെ ന്യായവില വർധന, ഇടിത്തീയായി നികുതിഭാരം; ബജറ്റിൽ വലയും ജനം

കേരളം വളര്‍ച്ചയുടെ പാതയില്‍ തിരിച്ചെത്തിയെന്നും വെല്ലുവിളികളെ നേരിടാന്‍ സാധിച്ചുവെന്നും ബജറ്റ് അവതരണത്തില്‍ ധനമന്ത്രി പറഞ്ഞു

ഭൂമിയുടെ ന്യായവില വർധന, ഇടിത്തീയായി നികുതിഭാരം; ബജറ്റിൽ വലയും ജനം

തിരുവനന്തപുരം: വരുമാന വർധന ലക്ഷ്യമിട്ട് ഇന്ധനത്തിനും മദ്യത്തിനും സാമൂഹിക സുരക്ഷാ സെസ് ഏര്‍പ്പെടുത്തിയും വാഹന, കെട്ടിട നികുതിയും വര്‍ധിപ്പിച്ചും ധനമന്ത്രി കെ എന്‍ ബാലഗോപാലിന്റെ ബജറ്റ്. ഇതോടെ വില വർധനയെന്ന ആശങ്കയിലേക്കു നീങ്ങുകയാണു ജനം. പെട്രോളിനും ഡീസലിനും രണ്ടു രൂപ സെസ് ഏര്‍പ്പെടുത്തും. മദ്യത്തിന് അധിക സെസ് ഏർപ്പെടുത്തിയതോടെ 20 മുതല്‍ 40 രൂപ വരെ വില കൂടും.

ഭൂമിയുടെ ന്യായവില 20 ശതമാനം വര്‍ധിപ്പിച്ചു. കെട്ടിട നികുതി, അപേക്ഷാഫീസ്, പരിശോധന ഫീസ്, പെര്‍മിറ്റ് ഫീസ് എന്നിവ സമഗ്രമായി പരിഷ്‌കരിക്കും. കോര്‍ട്ട് ഫീ സ്റ്റാംപ് നിരക്ക് വധിപ്പിക്കും. തദ്ദേശസ്ഥാപനങ്ങളില്‍നിന്ന് കെട്ടിട നമ്പര്‍ ലഭിച്ച ആറ് മാസത്തിനകം കൈമാറ്റം ചെയ്യുന്ന ഫ്ളാറ്റ്, അപ്പാര്‍ട്ട്മെന്റ് എന്നിവയ്ക്കുള്ള മുദ്രവില രണ്ടു ശതമാനം വര്‍ധിപ്പു. മുദ്രവില നേരത്തെ അഞ്ച് ശതമാനമായി കുറച്ചിരുന്നു. ഇത് ഏഴ് ശതമാനമായാണ് ഉയര്‍ത്തിരിക്കുന്നത്. ആധാരം രജിസ്റ്റര്‍ ചെയ്ത് മൂന്നു മാസത്തിനകമോ ആറു മാസത്തിനകമോ നടത്തപ്പെടുന്ന തീറാധാരങ്ങള്‍ക്കു നിലവിലുള്ള അധിക മുദ്രവില ഒഴിവാക്കും.

അതേസമയം, വിലക്കയറ്റ ഭീഷണി നേരിടാന്‍ 2000 കോടി ബജറ്റില്‍ വകയിരുത്തി. കേരളം വളര്‍ച്ചയുടെ പാതയില്‍ തിരിച്ചെത്തിയെന്നും വെല്ലുവിളികളെ നേരിടാന്‍ സാധിച്ചുവെന്നും ബജറ്റ് അവതരണത്തില്‍ ധനമന്ത്രി പറഞ്ഞു. ക്ഷേമ,വികസന പദ്ധതികള്‍ക്കായി 100 കോടി രൂപ നീക്കിവച്ചു 2023-24 സംസ്ഥാന ബജറ്റ്. സംസ്ഥാനം വളര്‍ച്ചയുടെ പാതയില്‍ തിരിച്ചെത്തിയെന്നു ബജറ്റ് അവതരിപ്പിച്ചുകൊണ്ട് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞു. കേരളം കടക്കെണിയില്‍ അല്ല. കൂടുതല്‍ വായ്പയെടുക്കാനുള്ള ശേഷി സംസ്ഥാനത്തിനുണ്ട്. കേന്ദ്രം ധനകാര്യ ഇടങ്ങള്‍ വെട്ടിച്ചുരുക്കുന്നത് സംസ്ഥാനങ്ങളുടെ സഹകരണത്തോടെ ചെറുക്കും.

വിഴിഞ്ഞം തുറമുഖം വികസനത്തില്‍ ഏറ്റവും പ്രധാനപ്പെട്ടതാണെന്ന് ധനമന്ത്രി. വിഴിഞ്ഞം തുറമുഖത്തിന് ചുറ്റുമായി വ്യവസായിക ഇടനാഴിക്കായി കിഫ്ബി വഴി 1000 കോടി അനുവദിച്ചു. കെ ഫോണ്‍ പദ്ധതിക്ക് 100 കോടി രൂപയും ലൈഫ്മിഷന്‍ പദ്ധതിക്ക് 1436 കോടി രൂപയും അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിക്ക് 150 കോടിയും വകയിരുത്തി. പൊതുജനാരോഗ്യത്തിന് 2828.33 കോടിയും വിദ്യാഭ്യാസ മേഖലയ്ക്ക് 1773.01 കോടിയും നീക്കിവച്ചു. യുവതലമുറയ്ക്കു തൊഴിലവസരം ലഭ്യമാക്കി കേരളത്തില്‍ നിലനിര്‍ത്താന്‍ നടപടികള്‍ സ്വീകരിക്കുമെന്നു ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. മെയ്ക്ക് ഇന്‍ കേരള പദ്ധതി വികസിപ്പിക്കുമെന്നും ഇതിനായി ഈ വര്‍ഷം 100 കോടി രൂപ അനുവദിക്കുമെന്നും ബജറ്റ് അവതരിപ്പിച്ചുകൊണ്ട് മന്ത്രി പറഞ്ഞു.

Live Updates
14:11 (IST) 3 Feb 2023
സംസ്ഥാന ബജറ്റില്‍ കാര്‍ഷിക മേഖലയ്ക്ക് എന്തെല്ലാം? വന്യജീവി ആക്രമണങ്ങള്‍ തടയാന്‍ രണ്ടുകോടി

സംസ്ഥാന ബജറ്റില്‍ കാര്‍ഷിക മേഖലയ്ക്ക് വകയിരുത്തിയത് 971.71 കോടി രൂപ. ഇതില്‍ 156.30 കോടി രൂപ കേന്ദ്രസഹായം പ്രതീക്ഷിക്കുന്നതായും ധനമന്ത്രി ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു. വിളപരിപാലന മേഖല ആകെ 732.46 കോടി മാറ്റിവെച്ചു.നെല്‍കൃഷി വികസനത്തിന് നെല്‍കൃഷി വികസനത്തിന് നീക്കിവെയ്ക്കുന്ന തുക ഈ വര്‍ഷത്തെ 76 കോടിയില്‍ നിന്ന് 95.10 കോടി രൂപയായി ഉയര്‍ത്തി. ആധുനിക സാങ്കേതിക വിദ്യയിലധിഷ്ഠിതമായ കൃഷിരീതികള്‍ക്കൊപ്പം ജൈവ കൃഷി രീതികളിലൂടെയും സുരക്ഷിതമായ ഭക്ഷ്യ ഉത്പാദനം പ്രോത്സാഹിപ്പിക്കും. പദ്ധതിക്കായി ആറ് കോടി രൂപപയാണ് അനുവദിച്ചത്. Readmore

12:37 (IST) 3 Feb 2023
ഇടതുസര്‍ക്കാരിന്റേത് പകല്‍ക്കൊള്ള; ബജറ്റില്‍ അശാസ്ത്രീയ നികുതി വര്‍ധനവെന്ന് പ്രതിപക്ഷം

ബജറ്റില്‍ അശാസത്രീയ നികുതി വര്‍ധനവെന്ന് പ്രതിപക്ഷ ആരോപണം. ധനപ്രതിസന്ധിയുടെ പേരില്‍ നികുതിക്കൊള്ള നടത്തുന്നതെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പറഞ്ഞു. പെട്രോള്‍, ഡീസല്‍ വില കുതിച്ചുയരുമ്പോള്‍ ലിറ്ററിന് രണ്ട് രൂപ വീതം കൂട്ടി സെസ് പിരിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇടത് സര്‍ക്കാര്‍ നടത്തുന്നത് പകല്‍ക്കൊള്ളയെന്നും സതീശന്‍ ആരോപിച്ചു. Readmore

11:48 (IST) 3 Feb 2023

11:32 (IST) 3 Feb 2023

11:20 (IST) 3 Feb 2023
പെട്രോളിനും ഡീസലിനും രണ്ട് രൂപ സെസ്

ഭൂമിയുടെ ന്യായ വില 20 ശതമാനം വര്‍ധിപ്പിച്ചു,

ഫ്ളാറ്റുകളുടെ മുദ്രപത്ര വില കൂട്ടി, മദ്യവില 20 മുതല്‍ 40 വരെ കൂടും,

കെട്ടിട നികുതി വര്‍ധിപ്പിച്ചു

11:16 (IST) 3 Feb 2023

11:16 (IST) 3 Feb 2023
സര്‍ക്കാര്‍ ഓഫീസുകള്‍ ഭിന്നശേഷി സൗഹൃദമാക്കാന്‍ 9 കോടി

ട്രാന്‍സ്ജെന്‍ഡര്‍ ക്ഷേമത്തിന് 5.02 കോടി

സര്‍ക്കാര്‍ ഓഫീസുകള്‍ ഭിന്നശേഷി സൗഹൃദമാക്കാന്‍ 9 കോടി

പോലീസില്‍ ആധുനികവത്കരണത്തിന് 152 കോടി

ജെന്‍ഡര്‍ പാര്‍ക്കുകള്‍ക്ക് പത്ത് കോടി

11:15 (IST) 3 Feb 2023
റീ ബില്‍ഡ് കേരളയ്ക്ക് 904 .83 കോടി രൂപ

വിമുക്തി പദ്ധതിക്ക് 9 കോടി, റവന്യു സ്മാര്‍ട്ട് ഓഫീസുകള്‍ക്ക് 48 കോടി, ആധുനിക വത്കരണത്തിന് 25 കോടി

11:05 (IST) 3 Feb 2023

11:04 (IST) 3 Feb 2023

11:03 (IST) 3 Feb 2023
പട്ടിക വര്‍ഗ കുടുംബങ്ങള്‍ക്ക് അധിക തൊഴില്‍ ദിന പദ്ധതിക്ക് 35 കോടി

ജനനീ ജന്‍മ രക്ഷക്ക് 17 കോടി, പട്ടിക വര്‍ഗ്ഗ പരമ്പരാഗത വൈദ്യ മേഖലക്ക് 40 ലക്ഷം, പിന്നാക്ക വികസന കോര്‍പ്പറേഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് 14 കോടി, ഗോത്ര ബന്ധു പദ്ധതിക്ക് 14 കോടി, സാമൂഹ്യ സുരക്ഷക്ക് 757.71 കോടി.പട്ടികജാതി വികസന വകുപ്പിന് 1638. 1 കോടി. ആകെ വിഹിതം 104 കോടി അധികമാണിത്. അംബേദ്കര്‍ ഗ്രാമവികസന പദ്ധതിക്ക് 50 കോടിയും വകമാറ്റി.

10:57 (IST) 3 Feb 2023
പ്രവാസികളുടെ ക്ഷേമത്തിനായി 50 കോടി

മടങ്ങിവരുന്ന പ്രവാസികളുടെ ക്ഷേമത്തിനായി 50 കോടി, തോട്ടം തൊഴിലാളി ലയങ്ങളുടെ വികസനത്തിന് 10 കോടി, മെന്‍സ്ട്രല്‍ കപ്പ് ഉപയോഗ ബോധവത്ക്കരണം പദ്ധതിക്ക് 10 കോടി, കുട്ടികളിലെ പ്രമേഹരോഗ പ്രതിരോധത്തിനുള്ള മിഠായി പദ്ധതിക്ക് 3.8 കോടി രൂപ, ആശ്വാസ കേരളം പദ്ധതിക്ക് 54 കോടി

10:54 (IST) 3 Feb 2023
എല്ലാ ജില്ലാ ആശുപത്രികളിലും ക്യാന്‍സര്‍ ചികിത്സ കേന്ദ്രങ്ങള്‍

കോവിഡ് ആരോഗ്യ പ്രശ്‌നം കൈകാര്യം ചെയ്യാന്‍ അഞ്ച് കോടി രൂപ, എല്ലാ ജില്ലാ ആശുപത്രികളിലും ക്യാന്‍സര്‍ ചികിത്സ കേന്ദ്രങ്ങള്‍ ഒരുക്കും. പകര്‍ച്ച വ്യാധി പ്രതിരോധത്തിന് 11 കോടി രൂപ. കാരുണ്യ മിഷന് 574.5 കോടി രൂപയും വകമാറ്റി. 74.5 കോടി അധികമാണിത്.

കേരളം ഓറല്‍ റാബിസ് വാക്‌സീന്‍ വികസിപ്പിസിപ്പിക്കും 5 കോടി, സുരക്ഷിത ഭക്ഷണം ഉറപ്പാക്കാനുള്ള പദ്ധതിക്ക് അധികമായി 7 കോടി

ഇ ഹെല്‍ത്തിന് 30 കോടി, ഹോപ്പിയോപ്പതി വകുപ്പിന് 25 കോടി, ആരോഗ്യ വിദ്യാഭ്യാല മേഖലക്ക് 463.75 കോടി, മെഡിക്കല്‍ കോളജുകളോട് ചേര്‍ന്ന് കൂട്ടിരിപ്പുകാര്‍ക്കായി കേന്ദ്രം – 4 കോടി

10:51 (IST) 3 Feb 2023

10:50 (IST) 3 Feb 2023

10:45 (IST) 3 Feb 2023
സംസ്ഥാനത്തെ ഹെല്‍ത്ത് ഹബ്ബായി മാറ്റും

സംസ്ഥാനത്തെ ഹെല്‍ത്ത് ഹബ്ബായി മാറ്റുന്നതിന്റെ ഭാഗമായി കെയര്‍ പോളിസി നടപ്പാക്കുമെന്ന് ധനമന്ത്രി ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു.ഇതിന്റെ ഭാഗമായി 30 കോടി വകയിരുത്തിയതായും അദ്ദേഹം പറഞ്ഞു. സംസ്ഥാന ബജറ്റില്‍ പൈതുജനാരോഗ്യത്തിന് 2828.33 കോടി വകമാറ്റി. മുന്‍ വര്‍ഷത്തേക്കാള്‍ 196.6 കോടി അധികമാണിത്.

10:40 (IST) 3 Feb 2023
പിണറായിയില്‍ പോളി ടെക്നിക് കോളേജ്

കൊല്ലം പീരങ്കി മൈതാനത്ത് കല്ലുമാല സ്‌ക്വയര്‍ സ്ഥാപിക്കും, തലശ്ശേരി ജനറല്‍ ആസ്പത്രി മാറ്റിസ്ഥാപിക്കാന്‍ 10 കോടി, എസ് എസ്ടി സഹകരണ സംഘങ്ങള്‍ക്ക് 8 കോടി, പിണറായിയില്‍ പോളി ടെക്നിക് കോളേജ്

10:36 (IST) 3 Feb 2023
കലാസാംസ്‌കാരിക വികസനത്തിന് ബജറ്റില്‍ 183.14 കോടി

എകെജി മ്യുസിയത്തിന് 6 കോടി

വൈക്കം സത്യാഗ്രഹം ശതാബ്ദി ആഘോഷിക്കും

സംസ്ഥാന സ്‌പോര്‍ട്ട്‌സ് കൗണ്‍സിലിന് 35 കോടി

10:27 (IST) 3 Feb 2023
വിദ്യാഭ്യാസ മേഖലയ്ക്ക് 1773.01 കോടി രൂപ

വിദ്യാഭ്യാസ മേഖലയ്ക്ക് 1773.01 കോടി രൂപ അനുവദിച്ചു. ഉച്ചഭക്ഷണം പദ്ധതികള്‍ക്ക് 344.64 കോടി ബജറ്റില്‍ വകമാറ്റി. ട്രാന്‍സിലേഷന്‍ ഗവേഷണത്തിന് 10 കോടി രൂപയും സാങ്കേതിക വിദ്യാഭ്യാസ മേഖലയ്ക്ക് 252 കോടി രൂപയും അനുവദിച്ചു. ബ്രണ്ണന്‍ കോളേജിന് 10 കോടി.അസാപ്പിന് 35 കോടി, ലളിതകലാ അക്കാദമി ഫെലോഷിപ്പ് കൂട്ടും

10:24 (IST) 3 Feb 2023
ടൂറിസം പദ്ധതികള്‍

പുത്തൂര്‍ സുവേളജിക്കല്‍ പാര്‍ക്കിന് ആറുകോടി

കാപ്പാട് മൂസിയത്തിന് പത്ത് കോടി

മേഖലയില്‍ വര്‍ക്ക് ഫ്രം ഹോമിന് പത്ത് കോടി

ഇക്കോ ടൂറിസത്തിന് ഏഴ് കോടി

ബിനലെയ്ക്ക് രണ്ട് കോടി

കൊല്ലം തങ്കശേരി മ്യൂസിയത്തിന് പത്ത് കോടി

10:22 (IST) 3 Feb 2023
സ്വയം തൊഴില്‍ സംരംഭക സഹായ പദ്ധതിക്കായി 60 കോടി

വ്യവസായ മേഖയില്‍ അടങ്കല്‍ തുകയായി ബജറ്റില്‍ 1259.66 കോടി വകമാറ്റി. വ്യവസായ വികസന കോര്‍പറേഷന് 122.25 കോടി

ചെന്നൈ ബംഗലൂരു വ്യാവസായ ഇടനാഴി , സ്വയം തൊഴില്‍ സംരംഭക സഹായ പദ്ധതിക്കായി 60 കോടി,സ്വകാര്യ വ്യവസായ പാര്‍ക്കുകളെ പ്രോത്സാഹിപ്പിക്കാന്‍ 10 കോടി, കയര്‍ വ്യവസായ യന്ത്രവത്കരണത്തിന് 40 കോടി, ലൈഫ് സയന്‍സ് പാര്‍ക്ക് പ്രവര്‍ത്തങ്ങള്‍ക്കായി 20 കോടി,

കയര്‍ ഉത്പാദനവും വിപണി ഇടപെടലിനും 10 കോടി, കശുവണ്ടി പുനരുജ്ജീവന പാക്കേജിന് 30 കോടി

10:16 (IST) 3 Feb 2023
ശബരിമല മാസ്റ്റര്‍ പ്ലാനിന്റെ വിവിധ പദ്ധതികള്‍ക്കായി 30 കോടി രൂപ

ശബരിമല മാസ്റ്റര്‍ പ്ലാനിന്റെ വിവിധ പദ്ധതികള്‍ക്കായി 30 കോടി രൂപ ബജറ്റില്‍ വകയിരുത്തി. എരുമേലി മാസ്റ്റര്‍ പ്ലാന് അധികമായി 10 കോടി,

കുടിവെള്ള വിതരണത്തിന് 10 കോടി, നിലക്കല്‍ വികസനത്തിന് 2.5 കോടി ഇങ്ങനെയാണ് പദ്ധതിക്കായി തുക നീക്കിവെച്ചത്.

കെ ഫോണ്‍ പദ്ധതിക്ക് 100 കോടി രൂപയും ലൈഫ്മിഷന്‍ പദ്ധതിക്ക് 1436 കോടി രൂപയും അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിക്ക് 150 കോടിയും വകയിരുത്തി.

10:10 (IST) 3 Feb 2023
വിലക്കയറ്റം തടയാന്‍ 2000 കോടിയുടെ പദ്ധതി

വിലക്കയറ്റം തടയാന്‍ 2000 കോടി, വെള്ളപ്പൊക്ക നിയന്ത്രണത്തിന് 157.9 കോടി, തുറമുഖ പദ്ധതിയുമായി ബന്ധപ്പെട്ട് 6000 കോടിയുടെ പദ്ധതി, ലൈഫ്മിഷന്‍ പദ്ധതിക്ക് 1436 കോടി രൂപ, അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിക്ക് 150 കോടി, ഇടുക്കി, വയനാട്, കാസര്‍കോട് പാക്കേജുകള്‍ക്കായി 75 കോടി, കുടുംബശ്രീയ്ക്ക് 260 കോടി രൂപ, എരുമേലി മാസ്റ്റര്‍ പ്ലാനിന് അധികമായി പത്ത് കോടി, ശബരിമല മാസ്റ്റര്‍ പ്ലാനിന് 30 കോടി, പുത്തൂര്‍ സുവേളജിക്കല്‍ പാര്‍ക്കിന് ആറുകോടി, പുനര്‍ഗേഹം പദ്ധതിക്ക് 20 കോടി രൂപ

10:01 (IST) 3 Feb 2023
നാളികേര വികസന പദ്ധതിക്കായി 60.85 കോടി

നാളികേര വികസന പദ്ധതിക്കായി 60.85 കോടി, നെല്‍കൃഷിക്ക് 91.05 കോടി, നാളീകേരത്തിന്റ താങ്ങു വില കൂട്ടി, തേങ്ങ താങ്ങുവില 32 രൂപയില്‍ നിന്ന് 34 ആക്കി, സ്മാര്‍ട് കൃഷിഭവനുകള്‍ക്ക് 10 കോടി. കാര്‍ഷിക കര്‍മ്മ സേനകള്‍ക്ക് 8 കോടി, വിള ഇന്‍ഷുറന്‍സിന് 30 കോടി ,തൃത്താലക്കും കുറ്റ്യാടിക്കും നീര്‍ത്തട വികസനത്തിന് 2 കോടി വീതം

09:58 (IST) 3 Feb 2023
വിള ഇന്‍ഷുറന്‍സിന് 30 കോടി

നേത്രാരോഗ്യത്തിന് പദ്ധതി വഴി എല്ലാവരെയും കാഴ്ചപരിധോധനയ്ക്ക് വിധേയരാക്കും. 4 വര്‍ഷം കൊണ്ട് 'നേര്‍ക്കാഴ്ച' പദ്ധതി പൂര്‍ത്തിയാക്കും. ഇതിനായി 50 കോടി മാറ്റിവെച്ചു. കടലില്‍ നിന്ന് പ്ലാസ്റ്റിക് നീക്കം ചെയ്യാന്‍ 5.5 കോടി രൂപ, വിള ഇന്‍ഷുറന്‍സിന് 30 കോടി, ക്ഷീര ഗ്രാമം പദ്ധതിക്ക് 2.4 കോടി, ഫിഷറീസ് മേഖലയ്ക്ക് 321.31 കോടി

09:48 (IST) 3 Feb 2023
അതിദാരിദ്ര്യ നിര്‍മാര്‍ജനത്തിന് 50 കോടി

വന്യമൃഗങ്ങള്‍ ഉയര്‍ത്തുന്ന ഭീഷണി തടയാന്‍ 50.85 കോടി രൂപ, അതിദാരിദ്ര്യ നിര്‍മാര്‍ജനത്തിന് 50 കോടി, കുട്ടനാട്ടിലെ കര്‍ഷകര്‍ക്കായി 17 കോടി, ഡയറി പാര്‍ക്കിനായി ആദ്യ ഘട്ടത്തില്‍ രണ്ട് കോടി

09:45 (IST) 3 Feb 2023
നഗരവികസന പദ്ധതിക്ക് കിഫ്ബി വഴി 100 കോടി

നഗരവികസന പദ്ധതിക്ക് കിഫ്ബി വഴി 100 കോടി, നെല്‍കൃഷി വികസനത്തിന് 91.7 കോടി, ടൂറിസം ഇടനാഴിക്ക് 50 കോടി, പച്ചക്കറി വികസന പദ്ധിതിക്കായി 93 കോടി, കേരളത്തിലെ സര്‍വകലാശാലകളും അന്താരാഷ്ട്ര സര്‍വകലാശാലകളും തമ്മിലുള്ള സ്റ്റുഡന്റ് എസ്ചേഞ്ച് പദ്ധതിക്കായി 10 കോടി മാറ്റിവെച്ചു.

09:40 (IST) 3 Feb 2023
വിമാന നിരക്ക് കുറയ്ക്കാന്‍ 15 കോടി രൂപ

മൈക്രോബയോ കേന്ദ്രത്തിന് 10 കോടി, ദുബായ് പോലെ വിഴിഞ്ഞം മേഖലയും വാണിജ്യ നഗരമാക്കുമെന്ന് ധനമന്ത്രി, ഡിജിറ്റല്‍ സയന്‍സ് പാര്‍ക്ക് 2023 മേയില്‍ പ്രവര്‍ത്തനം തുടങ്ങും, ഡിജിറ്റല്‍ സയന്‍സ് പാര്‍ക്ക് 2023 മേയില്‍ പ്രവര്‍ത്തനം തുടങ്ങും, വിമാന നിരക്ക് കുറയ്ക്കാന്‍ 15 കോടി. അനുബന്ധ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാന്‍ 50 കോടി

09:35 (IST) 3 Feb 2023
നഴ്‌സിങ് കോളജ് തുടങ്ങാന്‍ 20 കോടി രൂപ

കൊച്ചി – തിരുവന്തപുരം ഗ്രീന്‍ ഹൈഡ്രജന് 200 കോടിയുടെ പദ്ധതി. നഴ്‌സിങ് കോളജ് തുടങ്ങാന്‍ 20 കോടി, വര്‍ക്ക് നിയര്‍ ഹോമിന് 50 കോടി,

09:29 (IST) 3 Feb 2023
മേക്ക് ഇന്‍ കേരളയ്ക്ക് 100 കോടി രൂപ

കണ്ണൂര്‍ ഐടി പാര്‍ക്ക് ഈ വര്‍ഷം പ്രവര്‍ത്തനം തുടങ്ങും, 100 കോടി രൂപ മേക്ക് ഇന്‍ കേരളയ്ക്ക് നല്‍കും, കിഫ്ബി വഴി വ്യാസായിക ഇടനാഴി, 1000 കോടി നീക്കിവെച്ചു, വിഴിഞ്ഞം തുറുമുഖത്തോടെ ചേര്‍ന്ന് വ്യവസായിക ഇടനാഴി, ഇന്ത്യ ഇന്നവേഷന് 10 കോടി രൂപ

09:25 (IST) 3 Feb 2023
സംസ്ഥാനം കടക്കെണിയിലല്ല; കൂടുതല്‍ വായ്പയെടുക്കാനുള്ള ശേഷിയുണ്ടെന്ന് ധനമന്ത്രി

നടപ്പ് സാമ്പത്തിക വര്‍ഷം വരുമാനവര്‍ധന 85000 കോടിയായി ഉയരുമെന്ന് ധനമന്ത്രി. കെഎസ്ആര്‍ടിസിക്ക് 3400 കോടി നല്‍കിയെന്ന് ധനമന്ത്രി,

കേരളം കടക്കെണിയില്‍ അല്ല. സംസ്ഥാനം കടക്കെണിയിലല്ല. കൂടുതല്‍ വായ്പയെടുക്കാനുള്ള ശേഷിയുണ്ടെും ധനമന്ത്രി

ശമ്പളം-പെന്‍ഷന്‍ എന്നിവയ്ക്ക് 71393 കോടി നീക്കിവെച്ചു.

09:21 (IST) 3 Feb 2023
യുവാക്കള്‍ക്ക് നാട്ടില്‍ തൊഴില്‍ അവസരം നല്‍കും

ജനനിരക്ക് കുറയുന്നു, തൊഴില്‍ നിരക്ക് കുറയുന്നു, യുവാക്കള്‍ക്ക് നാട്ടില്‍ തൊഴില്‍ അവസരം നല്‍കും, ഇത് യുവാക്കളെ നാട്ടില്‍ തന്നെ നിലനിര്‍ത്താന്‍ ശ്രമം നടത്തു.

09:19 (IST) 3 Feb 2023
കടമെടുപ്പ് പരിധി കുറച്ചു

കടമെടുപ്പ് പരിധി കുറച്ചു, ക്ഷേമ വികസന പദ്ധതികള്‍ക്കായി 100 കോടി, മികച്ച പദ്ധതികള്‍ ഏറ്റെടുക്കാന്‍ നൂറ് കോടി

09:15 (IST) 3 Feb 2023
റബ്ബര്‍ കര്‍ഷകരെ സഹായിക്കാന്‍ 600 കോടി

സംസ്ഥാനത്തെ വിലക്കയറ്റ ഭീഷണി നേരിടാന്‍ 2000 കോടി, വ്യാവസായിക അനുബന്ധ മേഖലയില്‍ 17.3% വളര്‍ച്ച, കാര്‍ഷിക അനുബന്ധ മേഖലയില്‍ 6.7% വളര്‍ച്ച, റബ്ബര്‍ കര്‍ഷകരെ സഹായിക്കാന്‍ 600 കോടി ബജറ്റ് സബ്സിഡി

09:11 (IST) 3 Feb 2023
ബജറ്റ് അവതരണം തുടങ്ങി

ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ സംസ്ഥാന ബജറ്റ് അവതരണം തുടങ്ങി. സംസ്ഥാനം പ്രതിസന്ധികളില്‍ നിന്നും കര കയറിയ വര്‍ഷമാണ് കടന്നു പോയതെന്ന് ധനമന്ത്രി പറഞ്ഞു. അതിജീവനത്തിന്റെ വര്‍ഷമാണ് കടന്ന് പോയതെന്നും വ്യവസായ മേഖലകളിലടക്കം വളര്‍ച്ചയുണ്ടായെന്നും മന്ത്രി.

08:16 (IST) 3 Feb 2023
ബജറ്റ് എല്ലാവിഭാഗം ജനങ്ങളെയും ഉള്‍ക്കൊള്ളുന്നത്, ചെലവ് ചുരുക്കല്‍ നടപടിയുണ്ടാകും: ധനമന്ത്രി

സംസ്ഥാന ബജറ്റ് എല്ലാവിഭാഗം ജനങ്ങളെയും ഉള്‍ക്കൊള്ളുന്നാതാകുമെന്നും ചെലവ് ചുരുക്കല്‍ നടപടിയുണ്ടാകുമെന്നും മന്ത്രി കെ.എന്‍ ബാലഗോപാല്‍. ജനകീയ മാജിക്കാവും സംസ്ഥാന ബജറ്റില്‍ ഉണ്ടാകുക എല്ലാവരെയും കൂട്ടിച്ചേര്‍ത്ത് കേരളത്തിന് വേണ്ടി പ്രവര്‍ത്തിക്കുക എന്നതാണ് ലക്ഷ്യമിടുന്നത്. എല്ലാവരുടെയും സഹായത്തോടെ വികസന കാര്യങ്ങളുമായി സംസ്ഥാനം അതിശക്തമായി മുന്നോട്ടു പോകുമെന്നും മന്ത്രി വ്യക്തമാക്കി.

കേന്ദ്ര സര്‍ക്കാറിന്റെ സമീപനം കേരളത്തിന് വലിയ ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ട്. കേന്ദ്രനടപടി സംസ്ഥാനത്തെ ജനങ്ങള്‍ കൂടി മനസിലാക്കേണ്ടതാണ്. ജനങ്ങള്‍ക്ക് താങ്ങാന്‍ സാധിക്കാത്ത ഭാരം എല്‍.ഡി.എഫ് സര്‍ക്കാര്‍ ഉണ്ടാക്കിയിട്ടില്ലെന്നും ധനമന്ത്രി പറഞ്ഞു.

07:53 (IST) 3 Feb 2023
കെഎസ്ആര്‍ടിസിക്ക് ആശ്വാസ പാക്കേജുകളുണ്ടാകുമോ?

ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കാന്‍ പാടുപെടുന്ന കെഎസ്ആര്‍ടിസിയിക്ക് ആശ്വാസം പകടുന്ന പ്രഖ്യാപനങ്ങള്‍ ബജറ്റി ഉണ്ടാകുമോയെന്ന് എല്ലാവരും ഉറ്റുനോക്കുകയാണ്. വിവിധ ഘട്ടങ്ങളിലായി പ്രഖ്യാപിച്ച ടൂര്‍ പാക്കേജുകള്‍ കെഎസ്ആര്‍ടിസിക്ക് പ്രതീക്ഷ നല്‍കുന്നത്.

Web Title: Kerala budget 2023 live updates