തിരുവനന്തപുരം: സംസ്ഥാന ബജറ്റില്‍ കാര്‍ഷിക മേഖലയ്ക്ക് വകയിരുത്തിയത് 971.71 കോടി രൂപ. ഇതില്‍ 156.30 കോടി രൂപ കേന്ദ്രസഹായം പ്രതീക്ഷിക്കുന്നതായും ധനമന്ത്രി ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു. വിളപരിപാലന മേഖല ആകെ 732.46 കോടി മാറ്റിവെച്ചു.നെല്‍കൃഷി വികസനത്തിന് നെല്‍കൃഷി വികസനത്തിന് നീക്കിവെയ്ക്കുന്ന തുക ഈ വര്‍ഷത്തെ 76 കോടിയില്‍ നിന്ന് 95.10 കോടി രൂപയായി ഉയര്‍ത്തി. ആധുനിക സാങ്കേതിക വിദ്യയിലധിഷ്ഠിതമായ കൃഷിരീതികള്‍ക്കൊപ്പം ജൈവ കൃഷി രീതികളിലൂടെയും സുരക്ഷിതമായ ഭക്ഷ്യ ഉത്പാദനം പ്രോത്സാഹിപ്പിക്കും. പദ്ധതിക്കായി ആറ് കോടി രൂപപയാണ് അനുവദിച്ചത്.
നാളികേര കര്‍ഷകര്‍ക്ക് ആശ്വാസമായി നാളികേര വികസന പദ്ധതിക്കായി 60.85 കോടി നീക്കിവെച്ചു. നാളീകേരത്തിന്റ താങ്ങു വില കൂട്ടി, താങ്ങുവില 32 രൂപയില്‍ നിന്ന് 34 ആക്കി. സ്മാര്‍ട് കൃഷിഭവനുകള്‍ക്ക് 10 കോടി, കാര്‍ഷിക കര്‍മ്മ സേനകള്‍ക്ക് 8 കോടി, വിള ഇന്‍ഷുറന്‍സിന് 30 കോടി, തൃത്താലക്കും കുറ്റ്യാടിക്കും നീര്‍ത്തട വികസനത്തിന് 2 കോടി വീതം. സുഗന്ധവ്യഞ്ജന കൃഷികളുടെ വികസനത്തിന് 4.60 കോടി രൂപയും വകയിരുത്തി.
വിഎഫ്പിസികെ ക്കുള്ള വകയിരുത്തല്‍ നടപ്പ് സാമ്പത്തിക വര്‍ഷത്തെ 25 കോടിയില്‍ നിന്ന് 30 കോടി രൂപയായി വര്‍ധിപ്പിച്ചു. തദ്ദേശിയവും വിദേശീയവുമായ പഴവര്‍ഗങ്ങളുടെ ഉല്‍പാദനവും ഉല്‍പാദനക്ഷമതയും വര്‍ധിപ്പിക്കുന്നതിന് ഊന്നല്‍ നല്‍കിക്കൊണ്ട് ഫലവര്‍ഗ്ഗ കൃഷി വിപുലീകരിക്കാനായി 18.92 കോടി വകയിരുത്തി. വന്യ ജീവികള്‍ ജനവാസ മേഖലയിലേക്ക് കടക്കുന്നത് തടയാനള്ള മാര്‍ഗ്ഗങ്ങള്‍ അവലംബിക്കുന്നതിന് കൃഷി വകുപ്പിന് കീഴില്‍ 2 കോടി രൂപയും അനുവദിച്ചു. സ്മാര്‍ട്ട് കൃഷിഭവനുകള്‍ക്കായി 10 കോടി രൂപയും കൃഷി ദര്‍ശന്‍ പരിപാടികള്‍ക്കായി 2.10 കോടി രൂപയും ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്.
ഫാം യന്ത്രവല്‍ക്കരണത്തിനായി സഹായ പദ്ധതിക്കായി 19.81 കോടരി രൂപ വകയിരുത്തി. കാര്‍ഷിക കര്‍മ്മ സേനകളുടെ പ്രവര്‍ത്തനങ്ങള്‍ക്കായി എട്ട് കോടി അനുവദിച്ചതാണ് മറ്റൊരു പ്രഖ്യാപനം. സംസ്ഥാന വിള ഇന്‍ഷുറന്‍സ് പദ്ധതിക്കായി 30 കോടി രൂപ വകയിരുത്തും. കുട്ടനാട് മേഖലയിലെ കാര്‍ഷിക വികസനത്തിന് 17 കോടി രൂപയും സാങ്കേതിക സൗകര്യ വികസനത്തിനായി 12 കോടിയും അനുവദിച്ചു. കാര്‍ഷിക ഉല്‍പ്പനങ്ങളുടെ വിപണനം, സംഭരണം, വെയര്‍ ഹൗസിംഗ് എന്നിവയ്ക്കായി 74.50 കോടി രൂപ അനുവദിച്ചു.
ചെറുകിട- ഇടത്തരം സംസ്‌കരണ സംരഭങ്ങള്‍ക്കുള്ള യന്ത്രോപകരണങ്ങള്‍ എഫ്പിഒകള്‍ മുഖേന വാങ്ങുന്നതിനുള്ള സഹായത്തിനായി 3.75 കോടി രൂപ അനുവദിക്കുന്നു. മണ്ണ് ജലസംരക്ഷണ മേഖലയിലെ പദ്ധതി പ്രവര്‍ത്തനങ്ങള്‍ക്കായി 89.75 കോടി രൂപ. തളിപ്പറമ്പ് നിയോജമണ്ഡലത്തിലെ 9 തദ്ദേശഭരണ സ്ഥാപനങ്ങളില്‍ സൂക്ഷ്മ നീര്‍ത്തട പദ്ധതിക്കായി 3 കോടി രൂപ അനുവദിച്ചു. പാലക്കാട് ജില്ലയിലെ തൃത്താല, കോഴിക്കോട്, ജില്ലയിലെ കുറ്റ്യാടി നിയോജകമണ്ഡലങ്ങളില്‍ നിര്‍ത്തട വികസനത്തിന് കോടി വീതം അനുവദിച്ചു.