തിരുവനന്തപുരം: സംസ്ഥാനത്ത് വിലക്കയറ്റം തടയാന്‍ 2000 കോടിയുടെ പദ്ധതി. ഹെല്‍ത്ത് ഹബ്ബായി മാറ്റുന്നതിന്റെ ഭാഗമായി കെയര്‍ പോളിസി നടപ്പാക്കും. ഇതിന്റെ ഭാഗമായി 30 കോടി രൂപ വകയിരുത്തിയതായും ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു.
തദ്ദേശ പദ്ധതി വിഹിതം 8828 കോടിയായി ഉയര്‍ത്തി. ഗ്രാമവികസനത്തിന് 6294.04 കോടി. ഊര്‍ജ മേഖലയ്ക്ക് 1158 കോടി. ഐടി മേഖലയ്ക്ക് 559 കോടി. സ്റ്റാര്‍ട്ട്അപ്പ് മിഷന് 90.52 കോടി.
പൊതുജനാരോഗ്യത്തിന് 2828.33 കോടി നീക്കിവച്ചു. മുന്‍ വര്‍ഷത്തേക്കാള്‍ 196.6 കോടി അധികമാണിത്. മെഡിക്കല്‍ കോളേജ് വികസനത്തിന് 237.27 കോടി. ആയുര്‍വേദ കോളേജുകള്‍ക്ക് 20.15 കോടി. കാരുണ്യ പദ്ധതിക്കായി 574.5 കോടി. പകര്‍ച്ചവ്യാധി നിയന്ത്രണത്തിനു 11 കോടി. ആര്‍ സി സിക്ക് 81 കോടി. മലബാര്‍ കാന്‍സര്‍ സെന്ററിന് 28 കോടി. കൊച്ചി കാന്‍സര്‍ സെന്ററിനു 14 കോടി. തലശേരി ജനറല്‍ ആസ്പത്രി മാറ്റിസ്ഥാപിക്കാന്‍ 10 കോടി. പേ വിഷത്തിനെതിരെ കേരള വാക്സിന്‍. ഇതിനായി അഞ്ചു കോടി രൂപ നീക്കിവയ്ക്കും.
വിദ്യാഭ്യാസ മേഖലയ്ക്ക് 1773.01 കോടി രൂപ അനുവദിച്ചു. ഉന്നത വിദ്യാഭ്യാസ മേഖലയ്ക്ക് 816 കോടി. ഉച്ചഭക്ഷണ പദ്ധതികള്‍ക്ക് 344.64 കോടി. സ്‌കൂള്‍ കുട്ടികളുടെ യൂണിഫോമിന് 140 കോടി. ഡിജിറ്റല്‍ സര്‍വകലാശാലയ്ക്കു 46 കോടി. ഫിഷറീസ് സര്‍വകലാശാലകള്‍ക്കു രണ്ടു കോടി.
ട്രാന്‍സിലേഷന്‍ ഗവേഷണത്തിനു 10 കോടി രൂപയും സാങ്കേതിക വിദ്യാഭ്യാസ മേഖലയ്ക്ക് 252 കോടി രൂപയും അനുവദിച്ചു. ബ്രണ്ണന്‍ കോളേജിനു 10 കോടി. അസാപ്പിനു 35 കോടി. പിണറായിയില്‍ പോളി ടെക്‌നിക് കോളജ് സ്ഥാപിക്കും.
കെ എസ് ആര്‍ ടി സിക്കു 131 കോടി അനുവദിച്ചു. ദേശീയപാതാ വികസനത്തിന് 1144.2 കോടി. സംസ്ഥാന പാതകള്‍ വികസിപ്പിക്കാന്‍ 75 കോടി. റെയില്‍വേ സുരക്ഷയ്ക്ക് 12.1 കോടി. തുറമുഖവുമായി ബന്ധപ്പെട്ട് 6000 കോടിയുടെ പദ്ധതി നടപ്പാക്കും. ജലസേചനത്തിനും വെള്ളപ്പൊക്ക നിയന്ത്രണത്തിനും 157.9 കോടിയും ഭക്ഷ്യസുരക്ഷയ്ക്ക് ഏഴു കോടിയും അനുവദിച്ചു.
നിക്ഷേപ സൗഹൃദ പ്രവര്‍ത്തനങ്ങള്‍ക്ക് 770.21 കോടി. കൊച്ചി-പാലക്കാട് ഹൈടെക് വ്യവസായ ഇടനാഴിയ്ക്ക് 200 കോടി. പെട്രോ-കെമിക്കല്‍ വ്യവസായത്തിന് 44 കോടി. സ്വകാര്യ വ്യവസായ പാര്‍ക്കുകള്‍ക്ക് 10 കോടി. നൈപുണ്യ വികസനത്തിന് 35 കോടി. സ്വയംതൊഴില്‍ സംരംഭങ്ങള്‍ക്ക് 60 കോടി. സഹകരണമേഖല വികസന പദ്ധതിക്ക് 28.10 കോടി. ശബരിമല വിമാനത്താവള പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ക്കു രണ്ടു കോടി.
കെ-ഫോണ്‍ പദ്ധതിക്ക് 100 കോടി രൂപ. 70,000 കുടുംബങ്ങള്‍ക്ക് സൗജന്യ ഇന്റര്‍നെറ്റ് കണക്ഷന്‍. കിന്‍ഫ്രയ്ക്ക് 333 കോടി. എല്ലാ ജില്ലകളിലും ഇലക്ട്രിക് ചാര്‍ജിങ് സ്റ്റേഷന്‍ സ്ഥാപിക്കാന്‍ 7.98 കോടി.
ചെറുകിട വ്യവസായ വികസനത്തിനു 212 കോടി. കയര്‍ വ്യവസായത്തിന് 117 കോടി. കശുവണ്ടി വ്യവസായത്തിന് 58 കോടി. മുള വ്യവസായത്തിന് 1.2 കോടി. വ്യവസായ മേഖയില്‍ അടങ്കല്‍ തുകയായി 1259.66 കോടി. വ്യവസായ വികസന കോര്‍പറേഷന് 122.25 കോടി.
പട്ടികജാതി കുടംബങ്ങളുടെ വീട് നിര്‍മാണത്തിന് 180 കോടി. തിരുവനന്തപുരം, കോഴിക്കോട് നഗര ജല വിതരണ പദ്ധതിക്ക് 100 കോടി. ആശ്വാസ കേരളം പദ്ധതിക്ക് 54 കോടി. സ്പോര്‍ട്സ് കൗണ്‍സിലിന് 35 കോടി. എസ് എസ്ടി സഹകരണ സംഘങ്ങള്‍ക്ക് എട്ടു കോടി.
കലാസാംസ്‌കാരിക വികസനത്തിനു 183.14 കോടി. കൊല്ലം പീരങ്കി മൈതാനത്ത് കല്ലുമാല സ്‌ക്വയര്‍ സ്ഥാപിക്കും. വൈക്കം സത്യാഗ്രഹം ശതാബ്ദി ആഘോഷിക്കും. എ കെ ജി മ്യുസിയത്തിന് ആറു കോടി. കൊല്ലം തങ്കശേരി മ്യൂസിയത്തിന് 10 കോടി. കാപ്പാട് മൂസിയത്തിനു 10 കോടി. ബിനാലെയ്ക്കു രണ്ടു കോടി. ചേന്ദമംഗലം കൈത്തറി ഗ്രാമത്തിനു 10 കോടി. ലളിതകലാ അക്കാദമി ഫെലോഷിപ്പ് കൂട്ടും.
കെ-ഡിസ്‌കിനു 100 കോടി. ശുചിത്വ മിഷന് 25 കോടി. കടുവ സങ്കേതങ്ങള്‍ക്ക് 6.7 കോടി. കാരാപ്പുഴ പദ്ധതിക്കുള്ള തുക 20 കോടിയായി വര്‍ധിപ്പിച്ചു. കൊല്ലം, കാസര്‍ഗോഡ് ജില്ലകളില്‍ പെറ്റ് ഫുഡ് കമ്പനിക്കായി 20 കോടി. സോളാര്‍ പദ്ധതിക്കു 10 കോടി. ഇക്കോ ടൂറിസത്തിന് ഏഴു കോടി. സര്‍ക്കാര്‍ തിയേറ്ററുകള്‍ നവീകരിക്കാന്‍ 17 കോടി.