തിരുവനന്തപുരം: യുവതലമുറയ്ക്കു തൊഴിലവസരം ലഭ്യമാക്കി കേരളത്തില്‍ നിലനിര്‍ത്താന്‍ നടപടികള്‍ സ്വീകരിക്കുമെന്നു ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. മെയ്ക്ക് ഇന്‍ കേരള പദ്ധതി വികസിപ്പിക്കുമെന്നും ഇതിനായി ഈ വര്‍ഷം 100 കോടി രൂപ അനുവദിക്കുമെന്നും ബജറ്റ് അവതരിപ്പിച്ചുകൊണ്ട് മന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് ജനനിരക്കും തൊഴില്‍ നിരക്ക് കുറയുകയാണ്. ലൈഫ് മിഷന്‍ പദ്ധതിക്ക് 1436 കോടിയും അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിക്ക് 150 കോടിയും കുടുംബശ്രീയ്ക്ക് 260 കോടി രൂപയും അനുവദിക്കും.
വിഴിഞ്ഞം വ്യവസായ ഇടനാഴിക്ക് കിഫ്ബി വഴി 1000 കോടി അനുവദിക്കും. വെസ്റ്റ് കോസ്റ്റ് കനാല്‍ സാമ്പത്തിക ഇടനാഴിക്ക് കിഫ്ബി വഴി 300 കോടി. ഫിഷറീസ് മേഖലയ്ക്ക് 321.31 കോടി അനുവദിക്കും. നഗരവികസന പദ്ധതിക്കു കിഫ്ബി വഴി 100 കോടി.
കേരളം 2040ല്‍ സമ്പൂര്‍ണ പുനരുപയോഗ ഊര്‍ജ സംസ്ഥാനമാകും. ദേശീയപാത വികസനം മൂന്നു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കും. തിരുവനന്തപുരം സ്ഥിരം വേദിയായി രാജ്യാന്തര വ്യാപാര മേള ആരംഭിക്കും. 15 കോടി രൂപ അനുവദിച്ചു. വിഴിഞ്ഞം മേഖല ദുബായ് മാതൃകയില്‍ വാണിജ്യ നഗരമാക്കും. ഡിജിറ്റല്‍ സയന്‍സ് പാര്‍ക്ക് മേയില്‍ പ്രവര്‍ത്തനം തുടങ്ങും.
നെല്‍കൃഷി വികസനത്തിന് 91.05 കോടി അനുവദിച്ചു. പച്ചക്കറി വികസന പദ്ധിതിക്കായി 93 കോടി. നാളികേര വികസന പദ്ധതിക്കായി 60.85 കോടി. കുട്ടനാട്ടിലെ കര്‍ഷകര്‍ക്കായി 17 കോടി. നാളികേരത്തിന്റെ താങ്ങുവില 34 രൂപയായി ഉയര്‍ത്തി. വന്യമൃഗങ്ങള്‍ ഉയര്‍ത്തുന്ന ഭീഷണി തടയാന്‍ 50.85 കോടി. വിള ഇന്‍ഷുറന്‍സിന് 30 കോടി. ക്ഷീരഗ്രാമം പദ്ധതിക്ക് 2.4 കോടി. ഡയറി പാര്‍ക്കിനായി ആദ്യഘട്ടത്തില്‍ രണ്ടു കോടി രൂപയും നീക്കിവച്ചു. സ്മാര്‍ട് കൃഷിഭവനുകള്‍ക്ക് 10 കോടി. കാര്‍ഷിക കര്‍മസേനകള്‍ക്ക് എട്ടു കോടി. തൃത്താലക്കും കുറ്റ്യാടിക്കും നീര്‍ത്തട വികസനത്തിനു രണ്ടു കോടി വീതം.
നേത്രാരോഗ്യം ലക്ഷ്യമിട്ടുള്ള നേര്‍ക്കാഴ്ച പദ്ധതിക്ക് 50 കോടി. അതിദാരിദ്ര്യ നിര്‍മാര്‍ജനത്തിന് 50 കോടി. ഇടുക്കി, വയനാട്, കാസര്‍കോട് പാക്കേജുകള്‍ക്കായി 75 കോടി. പുനര്‍ഗേഹം പദ്ധതിക്കു 20 കോടി രൂപ. കടലില്‍നിന്ന് പ്ലാസ്റ്റിക് നീക്കം ചെയ്യാന്‍ 5.5 കോടി.
ടൂറിസം ഇടനാഴിക്ക് 50 കോടി. കളക്ടറേറ്റുകളുടെ വികസനത്തിന് 70 കോടി. വര്‍ക്ക് നിയര്‍ ഹോം സൗകര്യത്തിനായി 50 കോടി. ഗ്രീന്‍ ഹൈഡ്രജന്‍ ഹബ്ബിന് 20 കോടി. നഴ്സിങ് കോളജ് തുടങ്ങാന്‍ 20 കോടി. അന്താരാഷ്ട്ര സ്‌കോളര്‍ഷിപ്പിന് 10 കോടി. പ്രവാസികള്‍ക്കുള്ള വിമാനടിക്കറ്റ് നിരക്ക് നിയന്ത്രിക്കാന്‍ 15 കോടിയുടെ ഫണ്ട്. ഇന്ത്യ ഇന്നവേഷന്‍ സെന്ററിന് 10 കോടി. മൈക്രോബയോ കേന്ദ്രത്തിന് 10 കോടി.
ശബരിമല മാസ്റ്റര്‍ പ്ലാനിനു 30 കോടി. എരുമേലി മാസ്റ്റര്‍ പ്ലാനിന് അധികമായി 10 കോടി. പുത്തൂര്‍ സുവേളജിക്കല്‍ പാര്‍ക്കിന് ആറുകോടി.