Kerala Budget 2022: തിരുവനന്തപുരം: സംസ്ഥാനത്ത് ആരോഗ്യമേലയ്ക്ക് കൂടുതല്‍ ഊന്നല്‍ നല്‍കി സര്‍ക്കാര്‍. 2,629 കോടി രൂപ ബജറ്റില്‍ വകയിരുത്തി. കാരുണ്യ പദ്ധതിക്ക് 500 കോടി രൂപ അനുവദിക്കും. തിരുവനന്തപുരം ആര്‍സിസിയെ സംസ്ഥാന കാന്‍സര്‍ സെന്ററായി ഉയര്‍ത്തും.
ആര്‍സിസിക്ക് 81 കോടി രൂപ അനുവദിക്കും. മലബാര്‍ കാന്‍സര്‍ സെന്ററിന് 28 കോടിയും കൊച്ചി കാന്‍സര്‍ സെന്ററിന് 14.5 കോടിയും അനുവദിക്കും. 427 കോടി ചെലവഴിച്ചുള്ള മലബാര്‍ ക്യാന്‍സര്‍ സെന്ററിന് രണ്ടാംഘട്ട വികസനം പുരോഗമിക്കുകയാണ്. സാമൂഹികപങ്കാളിത്തത്തോടെ അര്‍ബുദ ബോധവത്കരണം നടത്താനും ചികിത്സാ സൗകര്യം മെച്ചപ്പെടുത്താനും പദ്ധതി ബജറ്റ് വിഭാവനം ചെയ്യുന്നു. കാന്‍സര്‍ കെയര്‍ സ്യൂട്ട് എന്ന പേരില്‍ കാന്‍സര്‍ രോഗികളുടെയും ബോണ്‍മാരോ ഡോണര്‍മാരുടെയും വിവരങ്ങളും സമഗ്ര കാന്‍സര്‍ നിയന്ത്രണ തന്ത്രങ്ങളും ഉള്‍പ്പെടുത്തിയ സോഫ്റ്റ് വെയര്‍ വികസിപ്പിക്കും.
തോന്നയ്ക്കല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിന് 50 കോടി അനുവദിക്കും. നൂതന ലാബോറട്ടറി സ്ഥാപിക്കാനും വാക്‌സിന്‍ ഗവേഷണത്തിനുമായാണു തുക അനുവദിക്കുക. സാന്ത്വന പരിചരണ മേഖലയില്‍ വിവിധ പ്രവര്‍ത്തനങ്ങള്‍ക്കും പദ്ധതികള്‍ക്കുമായി അഞ്ച് കോടി അനുവദിക്കും.
Read More: Kerala Budget 2022: നാല് സയന്‍സ് പാര്‍ക്കുകള്‍ക്കായി 1000 കോടി; നെല്ലിന്റെ താങ്ങുവില കൂട്ടും
ദേശീയ ആരോഗ്യമിഷന് 482 കോടിയും ആയുര്‍വേദ മിഷന് 10 കോടിയും അനുവദിക്കും. മെഡിക്കൽ കോളജുകൾക്കും തിരുവനന്തപുരത്തെ ഓഫ്താൽമോളജി ഇൻസ്റ്റിറ്റ്യൂട്ടിനുമായി 287 കോടിയും ഡിജിറ്റൽ ഹെൽത്ത് മിഷന് 30 കോടിയും അനുവദിച്ചു.
മുതിര്‍ന്ന പൗരന്‍മാരുടെ സംരക്ഷണത്തിനു 10 കോടി അനുവദിച്ചു. വയോമിത്രം പദ്ധതിക്ക് 27.5 കോടിയും വയോജന ക്ലിനിക്കിന് 50 ലക്ഷവും അനുവദിച്ചു. 17 കോടിയുടെ എന്‍ഡോസള്‍ഫാന്‍ പാക്കേജ് നടപ്പാക്കുമെന്നും ബജറ്റ് പ്രസംഗത്തില്‍ പറയുന്നു. കോവിഡ് കാലത്ത് ആരോഗ്യ പ്രവര്‍ത്തകര്‍ നല്‍കിയ സേവനത്തെ ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ അഭിനന്ദിച്ചു.
അതി ദാരിദ്ര്യ ലഘൂകരണ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്ക് 100 കോടി അനുവദിക്കും. ഇടമലക്കുടിക്കായി ഒരു സമഗ്ര വികസന പാക്കേജ് നടപ്പാക്കും.
നൈപുണ്യവികസനത്തിനു പ്രാമുഖ്യം നല്‍കുന്ന ബജറ്റ് 25 കൊല്ലത്തെ വികസന പദ്ധതിയാണു മുന്നില്‍ കാണുന്നത്. ബജറ്റ് ഒരു ലക്ഷം പുതിയ തൊഴില്‍ സംരംഭങ്ങള്‍ സൃഷ്ടിക്കും. ദേശീയപാത 66 ന് സമാന്തരമായിട്ട നാല് ഐടി ഇടനാഴികള്‍ സ്ഥാപിക്കും നിലവിലുള്ള നാല് ഐടി പാര്‍ക്കുകളില്‍ നിന്നായിരിക്കും ഇടനാഴികള്‍ ആരംഭിക്കുക. ടെക്നോ പാര്‍ക്ക് മൂന്നാം ഘട്ടത്തില്‍നിന്ന് കൊല്ലത്തേക്ക്, എറണാകുളത്തുനിന്ന് കൊരട്ടിയിലേക്ക്, എറണാകുളത്തുനിന്ന് ചേര്‍ത്തലയിലേക്ക്, കോഴിക്കോട്ടുനിന്ന് കണ്ണൂരിലേക്ക് എന്നിവയായിരിക്കും ഇടനാഴികള്‍.
നാല് വിമാനത്താവളങ്ങളുമായി ബന്ധപ്പെട്ട് സയന്‍സ് പാര്‍ക്കുകള്‍ സ്ഥാപിക്കും. ഇതിന് 1000 കോടി അനുവദിക്കും. 20 മിനി ഐടി പാര്‍ക്കുകളും സ്ഥാപിക്കും. തിരുവനന്തപുരത്ത് മെഡിക്കല്‍ ടെക് ഇന്നവേഷന്‍ പാര്‍ക്കിന് 100 കോടിയും ജില്ലാ സ്‌കില്‍ പാര്‍ക്കുകള്‍ക്കായി 300 കോടിയും അനുവദിച്ചു. ആഗോള സാമ്പത്തിക സെമിനാറിന് രണ്ടു കോടി അനുവദിച്ചു.
Read More: Kerala Budget 2022: നൈപുണ്യവികസനത്തിന് ഊന്നല്‍; ഒരു ലക്ഷം പുതിയ തൊഴില്‍ സംരംഭങ്ങള്‍
ഉന്നതവിദ്യാഭ്യാസ മേഖലയില്‍ പുതിയ പദ്ധതികള്‍ രൂപീകരിക്കും. സര്‍വകലാശാലകള്‍ക്കു 20 കോടി രൂപ വീതം 200 കോടി അനുവദിക്കും. ഡിജിറ്റല്‍ സര്‍വകലാശാലയ്ക്ക് 26 കോടി അനുവദിക്കും. സര്‍വകലാശാലകളില്‍ 1500 പുതിയ ഹോസ്റ്റല്‍ മുറികള്‍ നിര്‍മിക്കാന്‍ കിഫ്ബിയില്‍നിന്ന് 100 കോടി അനുവദിക്കും. 250 അന്താരാഷ്ട്ര ഹോസ്റ്റല്‍ മുറികള്‍ നിര്‍ക്കും.
സ്വകാര്യ വ്യവസായ പാര്‍ക്കുകളെ പ്രോത്സാഹിപ്പിക്കുന്നതിനായി 25 കോടി രൂപ നീക്കിവയ്ക്കും. രാജ്യത്ത് ഈ വര്‍ഷം ആരംഭിക്കുന്ന 5 ജി സംവിധാനം കേരളത്തില്‍ വേഗത്തില്‍ എത്തിക്കുന്നതിന് നടപടി സ്വീകരിക്കും. 5 ജി ലീഡര്‍ഷിപ്പ് പാക്കേജ് തയാറാക്കാന്‍ ഉന്നത സമിതി രൂപീകരിക്കും.
കേരളത്തിലെ എല്ലാ നിയമസഭാ മണ്ഡലങ്ങളിലും സഞ്ചരിക്കുന്ന റേഷന്‍ കടകള്‍. പട്ടിക വിഭാഗങ്ങളില്‍പ്പെട്ടവരും മത്സ്യ തൊഴിലാളികളും തിങ്ങിപ്പാര്‍ക്കുന്ന ഇടങ്ങളില്‍ വാതില്‍പ്പടി റേഷന്‍ കട. സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതിയ്ക്കായി 342.64 കോടി. കെ-ഡിസ്‌കിന് 200 കോടി അനുവദിക്കും.