Kerala Budget 2022: സംസ്ഥാനത്ത് എല്ലാ സ്ലാബുകളിലും ഭൂനികുതി വര്‍ധിപ്പിക്കും. ഇതിലൂടെ 80 കോടി രൂപയുടെ അധിക വരുമാനമാണ് സര്‍ക്കാരാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഭൂമി ന്യായവിലയില്‍ 10 ശതമാനം ഒറ്റത്തവണയായി വര്‍ധിപ്പിക്കും. ഇതുവഴി 200 കോടിയുടെ വരുമാനം പ്രതീക്ഷിക്കുന്നത്. ന്യായവില സംബന്ധിച്ച അപാകതകള്‍ പരിശോധിക്കാന്‍ സമിതിയെ നിയോഗിക്കുമെന്നും ബജറ്റ് പ്രസംഗം പറയുന്നു.
15 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള വാഹനങ്ങളുടെ ഹരിതനികുതി 50 ശതമാനം വർധിപ്പിക്കും. ഇതിലൂടെ 10 കോടിയുടെ വരുമാനമാണു ലക്ഷ്യം വയ്ക്കുന്നത്. മോട്ടോര്‍ സൈക്കിളുകള്‍ ഒഴികെയുള്ള ഡീസല്‍ വാഹനങ്ങളുടെ ഹരിതനികുതിയും വര്‍ധിപ്പിക്കും. രണ്ടു ലക്ഷം രൂപ വരെയുള്ള മോട്ടോര്‍ സൈക്കിളുകളുടെ ഒറ്റത്തവണ നികുതി ഒരു ശതമാനം വര്‍ധിപ്പിക്കും.
വിവിധ നികുത നിര്‍ദേശങ്ങളിലൂടെ 602 കോടി രൂപ സമാഹരിക്കാവുമെന്നാണു സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. രജിസ്ട്രേഷന് വകുപ്പില്‍ അണ്ടര്‍ വാല്യുവേഷന് കേസുകള്‍ തീര്‍പ്പാക്കുന്നതിനുള്ള കോമ്പൗണ്ടിങ് പദ്ധതി അടുത്ത സാമ്പത്തികവര്‍ഷത്തിലേക്ക് നീട്ടും. അബദ്ധത്തില്‍ കൂടുതല്‍ തുക പ്രളയ സെസായി അടച്ചവര്‍ക്ക് റീഫണ്ട് നല്‍കുന്നതിന് നിയമത്തില്‍ ഭേദഗതി വരുത്തും.
Also Read: Kerala Budget 2022: ആരോഗ്യമേലയ്ക്ക് 2,629 കോടി; ആര്‍സിസിയെ സംസ്ഥാന കാന്‍സര്‍ സെന്ററായി ഉയര്‍ത്തും
കോവിഡ് സാഹചര്യത്തില്‍ അതീജീവനം സാധ്യമായെന്നും ജനജീവിതം സാധാരണ രീതിയിലേക്ക് എത്തിയെന്നും ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ പറഞ്ഞു. ഇത് നികുതി വരുമാനത്തിലും സമ്പദ്വ്യവസ്ഥയിലും പ്രതിഫലിക്കമെന്നു പറഞ്ഞ അദ്ദേഹം ആഭ്യന്തര നികുതി വരുമാനം വര്‍ധിച്ചെന്നും കൂട്ടിച്ചേര്‍ത്തു.
നിലവിലുള്ള ഓട്ടോകള്‍ ഇ-ഓട്ടോയിലേയ്ക്ക് മാറാന്‍ 15,000 രൂപ വീതം സബ്സിഡി നല്‍കും. ഇതില്‍ 50 ശതമാനം ഗുണഭോക്താക്കള്‍ സ്ത്രീകളായിരിക്കും. ടൂറിസം മേഖലയിലുള്ള കാരവന് വാഹനങ്ങളുടെ നികുതി കുറയ്ക്കുമെന്നും ബജറ്റ് പ്രഖ്യാപനത്തില്‍ പറയുന്നു.
കോവിഡിനെത്തുടര്‍ന്ന് നിര്‍ത്തിവച്ച ലോട്ടറികള്‍ പുനഃസ്ഥാപിക്കും. കോവിഡിനു മുമ്പുണ്ടായിരുന്ന സ്ഥിതിയിലേക്കു ലോട്ടറികളുടെ ഘടനയും പ്രവര്‍ത്തനങ്ങളും എത്തിക്കും.
Also Read: Kerala Budget 2022: നാല് സയന്‍സ് പാര്‍ക്കുകള്‍ക്കായി 1000 കോടി; നെല്ലിന്റെ താങ്ങുവില കൂട്ടും
ട്രഷറി ഇടപാടുകളുടെ പൂര്‍ണ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി ഏപ്രില്‍ ഒന്നു മുതല്‍ ആധാര്‍ അധിഷ്ഠിത ബയോമെട്രിക് തിരിച്ചറിയല്‍ സംവിധാനം ഏര്‍പ്പെടുത്തും. ട്രഷറി വഴി യൂട്ടിലിറ്റി പേയ്മെന്റുകള്‍ സാധ്യമാക്കാന്‍ അടുത്ത സാമ്പത്തിക വര്‍ഷം മുതല്‍ ഇ-വാലറ്റ് സംവിധാനം
കെ എസ് എഫ് ഇ അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ മൂന്നു മേഖലാ ഓഫീസുകളും 50 പുതിയ ശാഖകളും 15 മൈക്രോ ശാഖകളും ആരംഭിക്കും. കെ എഫ് സിയുടെ വായ്പാ ആസ്തി അടുത്ത രണ്ടു വര്‍ഷത്തിനകം പതിനായിരം കോടി രൂപയായി വര്‍ധിപ്പിക്കും. കെ എഫ് സിയുടെ സ്റ്റാര്‍ട്ടപ്പ് കേരള പദ്ധതി വഴി അടുത്ത വര്‍ഷം 250 കോടി രൂപയുടെ വായ്പ അനുവദിക്കും. കെഎഫ്സിയുടെ മുഖ്യമന്ത്രിയുടെ സംരംഭകത്വ വികസന പദ്ധതിയുടെ വായ്പാ പരിധി രണ്ടു കോടി രൂപയായി വര്‍ധിപ്പിക്കും.
ചെറുകിട ഇടത്തരം സംരംഭകരുടെ ബില്‍ ഡിസ്കൗണ്ട് പദ്ധതിയ്ക്കായി 1000 കോടി. കെഎഫ്സി വഴി സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരഭങ്ങളുടെ പ്രവര്‍ത്തന മൂലധന വായ്പയ്ക്കായി 500 കോടി. കാര്‍ഷിക വ്യവസായങ്ങള്‍ക്ക് അഞ്ച് ശതമാനം പലിശ നിരക്കില്‍ കെഎഫ്സി വഴി 10 കോടി രൂപയുടെ വായ്പ. ജി.എസ്.ടി ഇന്‍വോയിസുകള്‍ അപ് ലോഡ് ചെയ്യുന്നവരില്‍നിന്നു തിരെഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ആകര്‍ഷകമായ സമ്മാനങ്ങള്‍ നല്‍കുന്നതിനായി ലക്കി ബില്‍ പദ്ധതി.
സ്മാരകങ്ങള്‍ക്കു തുക
നവോത്ഥാന നായകനും സ്വാതന്ത്ര്യസമര സേനാനിയുമായ സഖാവ് പി.കൃഷ്ണപിള്ളയുടെ ജന്മസ്ഥലമായ വൈക്കത്ത് രണ്ടു കോടി രൂപ ചെലവില്‍ പി.കൃഷ്ണപിള്ള നവോത്ഥാന പഠന കേന്ദ്രം സ്ഥാപിക്കും. കഥകളിയുടെ ജന്മദേശമായ കൊട്ടാരക്കരയില്‍ കൊട്ടാരക്കര തമ്പുരാന്റെ നാമധേയത്തില്‍ രണ്ടു കോടി ചെലവില്‍ കഥകളി പഠന കേന്ദ്രം സ്ഥാപിക്കും. വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസിന്റെ സ്മരണാര്‍ത്ഥം മാന്നാനത്ത് ഒരു കോടി ചെലവില്‍ ചാവറ സാംസ്കാരിക ഗവേഷണ കേന്ദ്രം ഒരുക്കും. പ്രശസ്ത സംഗീതജ്ഞന് എം.എസ്. വിശ്വനാഥന് പാലക്കാട് സ്മാരകം നിര്‍മ്മിക്കാന്‍ ഒരു കോടി രൂപ അനുവദിക്കും. ചേരനല്ലൂരില്‍ പണ്ഡിറ്റ് കറുപ്പന്റെ സ്മൃതിമണ്ഡപം നിര്‍മ്മിക്കാന്‍ 30 ലക്ഷം അനുവദിക്കും.
Also Read: Kerala Budget 2022: നൈപുണ്യവികസനത്തിന് ഊന്നല്‍; ഒരു ലക്ഷം പുതിയ തൊഴില്‍ സംരംഭങ്ങള്‍