scorecardresearch
Live

Kerala Budget 2022: തോട്ടം മേഖലയില്‍ മറ്റ് കൃഷികളും; വിലക്കയറ്റം തടയാന്‍ 2000 കോടി രൂപ

എല്ലാ വിഭാഗത്തില്‍പ്പെടുന്നവരുടേയും ജീവിതം മെച്ചെപ്പെടുത്തുന്ന രീതിയിലുള്ള പദ്ധതികളും പ്രഖ്യാപനങ്ങളും ബജറ്റില്‍ ഉണ്ടായിരിക്കുമെന്ന് ധനമന്ത്രി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു

Kerala Budget 2022: തോട്ടം മേഖലയില്‍ മറ്റ് കൃഷികളും; വിലക്കയറ്റം തടയാന്‍ 2000 കോടി രൂപ

തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരിന്റെ ആദ്യത്തെ സമ്പൂര്‍ണ ബജറ്റ് ധനമന്ത്രി കെ. എന്‍. ബാലഗോപാല്‍ നിയമസഭയില്‍ അവതരിപ്പിച്ചു. അതിജീവനം സാധ്യമായെന്നും ഇത് പുതിയ പ്രതീക്ഷകള്‍ നല്‍കുന്നുവെന്ന് പറഞ്ഞായിരുന്നു ബാലഗോപാല്‍ തന്റെ ബജറ്റിലേക്ക് കടന്നത്. ആഗോളതലത്തിലെ യുദ്ധസാഹചര്യം വളരെ ഗുരുതരമായതാണെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. സമാധാന പ്രവര്‍ത്തകരെ സംഘടിപ്പിച്ച് സംസ്ഥാനത്ത് പ്രത്യേക ചര്‍ച്ചകള്‍ നടത്തുമെന്നായിരുന്നു ബജറ്റിലെ ആദ്യ പ്രഖ്യാപനം.

സാമ്പത്തിക പ്രതിസന്ധി തോരാത്ത മഴപോലെ തുടരുന്ന കാര്യം ബാലഗോപാല്‍ ഒരിക്കല്‍ കൂടി ഓര്‍മ്മിപ്പിച്ചു. ജി എസ് ടി വരുമാനം വര്‍ധിച്ചെന്നും പ്രതിസന്ധികളെ തരണം ചെയ്യാന്‍ സാധിക്കുമെന്ന പ്രതീക്ഷയുണ്ടെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് തുടരുന്ന വിലക്കയറ്റം തടയാന്‍ 2000 കോടി രൂപ നീക്കിവയക്കുമെന്നായിരുന്ന സുപ്രധാന വാഗ്ദാനം. കേന്ദ്രനയങ്ങള്‍ സാമ്പത്തിക പ്രതിസന്ധിയെ നേരിടാന്‍ ഒട്ടും സഹായകരമല്ലെന്ന വിമര്‍ശനവുമുണ്ടായി.

നികുതി വരുമാനം ഇടിഞ്ഞു നില്‍ക്കുന്ന സാഹചര്യമാണെന്ന് ധനമന്ത്രി കഴിഞ്ഞ ദിവസം സൂചിപ്പിച്ചിരുന്നു. അതിനാല്‍ തന്നെ നികുതി വര്‍ധന ബജറ്റില്‍ പ്രതീക്ഷിച്ച ഒന്നായിരുന്നു. അടിസ്ഥാന ഭുനികുതി നിരക്കുകള്‍ വര്‍ധിപ്പിക്കാനാണ് തീരുമാനം. ഇതിലൂടെ 80 കോടി രൂപയുടെ അധികവരുമാനമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്ന്. ഭൂമിയുടെ ന്യായവില പരിശോധിക്കുന്നതില്‍ പ്രത്യേക സമിതിയെ നിയോഗിക്കും. ന്യായവിലയിൽ 10 ശതമാനം ഒറ്റത്തവണ വർധന നടപ്പാക്കും. 200 കോടി രൂപയുടെ വരുമാനമാണ് പ്രതീക്ഷിക്കുന്നത്.

പ്രളയ സെസ് സംബന്ധിച്ച് അധികമായി അടച്ച തുക തിരിച്ച് ലഭിക്കാത്ത സ്ഥിതിയുണ്ടായിരുന്നു. ഇത് പരിഹിരിക്കുമെന്ന് ധനമന്ത്രി പറഞ്ഞു. രണ്ട് ലക്ഷം രൂപ വരെയുള്ള മോട്ടോർ വാഹനങ്ങളുടെ ഒറ്റത്തവണ നികുതി ഒരു ശതമാനം കൂട്ടി. പഴയവാഹനങ്ങളുടെ ഹരിതനികുതി 50 ശതമാനവും വര്‍ധിപ്പിച്ചു. മോട്ടോർ സൈക്കിളുകൾ ഒഴികെയുള്ള ഡീസൽ വാഹനങ്ങളുടെ ഹരിതനികുതിയും കൂട്ടിയതായി ധനമന്ത്രി അറിയിച്ചു. അതേസമയം ടൂറിസം മേഖലയിലുള്ള കാരവാന്‍ വാഹനങ്ങളുടെ നികുതി കുറച്ചു.

സര്‍ക്കാരിന്റെ സ്വപ്ന പദ്ധതിയായ സില്‍വര്‍ലൈന്‍ ഭൂമിയേറ്റെടുക്കലിന് 2,000 കോടി രൂപയും കെഎസ്ആര്‍ടിസിയുടെ നവീകരണത്തിനായി 1000 കോടിയും വകയിരുത്തി. ആരോഗ്യമേഖലയ്ക്ക് ബജറ്റില്‍ 2,629 കോടി രൂപ അനുവദിച്ചു. അര്‍ബുദ ചികിത്സാ കേന്ദ്രങ്ങള്‍ക്ക് പ്രത്യേക പരിഗണനയാണ് നല്‍കിയത്. തിരുവനന്തപുരം ആര്‍സിസിയെ സംസ്ഥാന കാന്‍സര്‍ സെന്ററാക്കും. കൊച്ചി കാന്‍സര്‍ സെന്ററിന് 14 കോടി രൂപയും മലബാര്‍ കാന്‍സര്‍ സെന്ററിന് 28 കോടി രൂപയും അനുവദിച്ചു. കാരുണ്യ പദ്ധതിക്കായി 500 കോടി രൂപ മാറ്റിവച്ചു.

പരമ്പരാഗത വ്യവസായ മേഖലയുടെ പുനരുദ്ധാരണത്തിനും പദ്ധതികള്‍ ആവിഷ്കരിച്ചു. കയര്‍, കൈത്തറി, കശുവണ്ടി വ്യവസായങ്ങള്‍ക്ക് പ്രത്യേക പരിഗണനയാണ് ബജറ്റില്‍ നല്‍കിയത്. തോട്ടം മേഖലയില്‍ മറ്റ് കൃഷികളും അനുവദിക്കും. ദേശിയ പാത 66 ന് സമാന്തരമായി നാല് ഐടി ഇടനാഴികള്‍ സംസ്ഥാനത്ത് സ്ഥാപിക്കും. സംസ്ഥാനത്ത് നിലവിലുള്ള നാല് ഐടി പാര്‍ക്കുകളില്‍ നിന്നായിരിക്കും ഇടനാഴികള്‍ ഉത്ഭവിക്കുക. ടെക്നൊ പാര്‍ക്ക് മൂന്നാം ഘട്ടത്തില്‍ നിന്ന് കൊല്ലത്തേക്ക്, എറണാകുളത്ത് നിന്ന് കൊരട്ടിയിലേക്ക്, എറണാകുളത്ത് നിന്ന് ചേര്‍ത്തലയിലേക്ക്, കോഴിക്കോട് നിന്ന് കണ്ണൂരിലേക്ക് എന്നിവയാണ് നിര്‍ദിഷ്ഠ ഇടനാഴികള്‍.

രാജ്യത്ത് ഈ വര്‍ഷം ആരംഭിക്കുന്ന 5 ജി സംവിധാനം കേരളത്തില്‍ വേഗത്തില്‍ എത്തിക്കുന്നതിന് നടപടി സ്വീകരിക്കും. 5 ജി ലീഡര്‍ഷിപ്പ് പാക്കേജ് തയാറാക്കാന്‍ ഉന്നത സമിതി രൂപീകരിക്കും. കണ്ണൂരില്‍ ഐടി പാര്‍ക്ക് സ്ഥാപിക്കുമെന്ന് ബജറ്റില്‍ പ്രഖ്യാപനം. പുതിയ സാറ്റലൈറ്റ് ഐടി പാര്‍ക്കുകള്‍ സ്ഥാപിക്കും. ഐടി പാര്‍ക്കുകള്‍ക്ക് സ്ഥലമേറ്റെടുക്കുന്നതിനായി 1000 കോടി രൂപ. വര്‍ക്ക് നിയര്‍ ഹോം പദ്ധതിക്കായി 50 കോടി. സയന്‍സ് പാര്‍ക്കുകള്‍ വിമാനത്താവളങ്ങള്‍ക്ക് സമീപമായിരിക്കും.

Also Read: ദിശാമാറ്റത്തിനൊരുങ്ങുന്ന കേരളവും ബാലഗോപാലിന്റെ രണ്ടാം ബജറ്റും

Live Updates
11:34 (IST) 11 Mar 2022
ബജറ്റ് പ്രസംഗം അവസാനിച്ചു

രണ്ടാം പിണറായി സര്‍ക്കാരിന്റെ രണ്ടാമത്തെ ബജറ്റ് അവതരണം ധനമന്ത്രി കെ. എന്‍. ബാലഗോപാല്‍ പൂര്‍ത്തിയാക്കി. രണ്ട് മണിക്കൂര്‍ 15 മിനുറ്റ് നീണ്ട് നിന്ന ബജറ്റ് അവതരണത്തിന് ശേഷം സഭ പിരിഞ്ഞു. ചര്‍ച്ചകള്‍ക്കായി തിങ്കളാഴ്ച സഭ ചേരും.

11:25 (IST) 11 Mar 2022
ലൈഫ് മിഷന്‍ പദ്ധതി

11:21 (IST) 11 Mar 2022
നികുതി കൂട്ടി

രണ്ട് ലക്ഷം രൂപ വരെയുള്ള മോട്ടോർ വാഹനങ്ങളുടെ ഒറ്റത്തവണ നികുതി ഒരു ശതമാനം കൂട്ടി. പഴയവാഹനങ്ങളുടെ ഹരിതനികുതി 50 ശതമാനവും വര്‍ധിപ്പിച്ചു. മോട്ടോർ സൈക്കിളുകൾ ഒഴികെയുള്ള ഡീസൽ വാഹനങ്ങളുടെ ഹരിതനികുതിയും കൂട്ടിയതായി ധനമന്ത്രി പറഞ്ഞു.

അടിസ്ഥാന ഭുനികുതി നിരക്കുകള്‍ വര്‍ധിപ്പിക്കും. 80 കോടിയുടെ അധികവരുമാനമാണ് ലക്ഷ്യം. ഭൂമിയുടെ ന്യായവില പരിശോധിക്കുന്നതില്‍ പ്രത്യേക സമിതിയെ നിയോഗിക്കും. ന്യായവിലയിൽ 10 ശതമാനം ഒറ്റത്തവണ വർധന. 200 കോടി വരുമാനമാണ് പ്രതീക്ഷിക്കുന്നത്. പ്രളയ സെസ്, അധികമായി അടച്ച തുക തിരിച്ച് ലഭിക്കാത്ത സ്ഥിതിയുണ്ടായിരുന്നു. ഇത് പരിഹിരിക്കുമെന്ന് ധനമന്ത്രി പറഞ്ഞു. അതേസമയം ടൂറിസം മേഖലയിലുള്ള കാരവാന്‍ വാഹനങ്ങളുടെ നികുതി കുറച്ചു.

11:18 (IST) 11 Mar 2022
ആരോഗ്യമേഖലയ്ക്ക് 2,629 കോടി രൂപ

11:01 (IST) 11 Mar 2022
യുക്രൈനില്‍ നിന്ന് വന്ന വിദ്യാര്‍ഥികള്‍ക്ക് സഹായം

റഷ്യന്‍ അധിനിവേശത്തെ തുടര്‍ന്ന് യുക്രൈനില്‍ നിന്ന് നാട്ടിലെത്തിയ വിദ്യാര്‍ഥികള്‍ക്ക് സഹായം. വിദ്യാര്‍ഥികളുടെ പ്രശ്നങ്ങള്‍ പഠിക്കാന്‍ നോര്‍ക്കയില്‍ പ്രത്യേക സമിതി രൂപീകരിക്കും. ഇതിനായി 10 കോടി രൂപ വകയിരുത്തി.

10:59 (IST) 11 Mar 2022
റീ ബില്‍ഡ് കേരള പദ്ധതി – 1600 കോടി രൂപ

റീ ബില്‍ഡ് കേരള പദ്ധതിക്കായി 1600 കോടി രൂപ അനുവദിച്ചു. പിന്നാക്ക വിഭാഗങ്ങളില്‍പ്പെട്ട പെണ്‍കുട്ടികളുടെ വിവാഹ സഹായത്തിനായി 1.25 ലക്ഷം രൂപ വീതം നല്‍കും. സംസ്ഥാനത്ത് പുതിയ കായിക നയം വരുമെന്നും ഓരോ പഞ്ചായത്തിലും കളി സ്ഥലം ഉറപ്പാക്കുമെന്നും ധനമന്ത്രി പറഞ്ഞു.

10:56 (IST) 11 Mar 2022
സ്മാരകങ്ങള്‍

പി. കൃഷ്ണപിള്ളക്ക് വൈക്കത്തും സംഗീതജ്ഞന്‍ എസ് എസ് വിശ്വനാഥന് പണ്ഡിറ്റ് കുറപ്പന് ചേരാനെല്ലൂരിലും സ്മാരകങ്ങള്‍ സ്ഥാപിക്കും.

10:54 (IST) 11 Mar 2022
ലൈഫ് മിഷന്‍ പദ്ധതിക്ക് 1,771 കോടി രൂപ

സംസ്ഥാന സര്‍ക്കാരിന്റെ ഭവന പദ്ധതിയായ ലൈഫ് മിഷന് 1,771 കോടി രൂപ അനുവദിച്ചു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് 12,903 കോടി രൂപ വകയിരുത്തി.

10:50 (IST) 11 Mar 2022
അര്‍ബുദ ചികിത്സാ കേന്ദ്രങ്ങള്‍ക്ക് സഹായം

തിരുവനന്തപുരം ആര്‍സിസിയെ സംസ്ഥാന കാന്‍സര്‍ സെന്ററാക്കും. കൊച്ചി കാന്‍സര്‍ സെന്ററിന് 14 കോടി രൂപയും മലബാര്‍ കാന്‍സര്‍ സെന്ററിന് 28 കോടി രൂപയും അനുവദിച്ചു. കാരുണ്യ പദ്ധതിക്കായി 500 കോടി രൂപ വകയിരുത്തി. പാലിയേറ്റീവ് കെയര്‍ പദ്ധതിക്കായി അഞ്ച് കോടി രൂപയാണ് ബജറ്റില്‍ അനുവദിച്ചത്.

10:44 (IST) 11 Mar 2022
ആരോഗ്യമേഖലയ്ക്ക് 2,629 കോടി രൂപ

ആരോഗ്യമേഖലയ്ക്ക് ബജറ്റില്‍ 2,629 കോടി രൂപ അനുവദിച്ചു. കോവിഡ് പ്രതിസന്ധിയില്‍ ആരോഗ്യപ്രവര്‍ത്തകരുടെ പ്രവര്‍ത്തനത്തെ ധനമന്ത്രി അഭിനന്ദിച്ചു.

10:42 (IST) 11 Mar 2022
ഇ ഓട്ടോകള്‍

പതിനായിരം ഇ ഓട്ടോകള്‍ പുറത്തിറക്കാന്‍ സഹായം നല്‍കും. നിലവിലെ ഓട്ടോകള്‍ ഇ ഓട്ടോയിലേക്ക് മാറ്റുന്നതിന് വണ്ടിയൊന്നിന് 15,000 രൂപ സബ്സിഡി നല്‍കും. പദ്ധതിയില്‍ പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും തുല്യത.

10:39 (IST) 11 Mar 2022
സില്‍വര്‍ ലൈന് സ്ഥലമേറ്റടുക്കലിന് 2000 കോടി

10:38 (IST) 11 Mar 2022
വിദ്യാലയങ്ങളുടെ അടിസ്ഥാന സൗകര്യം

പൊതുവിദ്യാലയങ്ങളുടെ അടിസ്ഥാന സൗകര്യ വികസനത്തിന് 70 കോടി രൂപ അനുവദിച്ചു. സ്കൂളുകളിലെ ഉച്ചഭക്ഷണത്തിനായി 342 കോടി രൂപ വകയിരുത്തി. വിദ്യാഭ്യാസ മേഖലയിലെ വികസനത്തിനായി പൂര്‍വ വിദ്യാര്‍ഥികളുടെ പങ്കാളിത്തം ഉറപ്പാക്കും. ഫോര്‍മര്‍ സ്റ്റുഡന്റ്സ് വീക്ക് എന്ന പേരില്‍ പുതിയ പദ്ധതി.

10:35 (IST) 11 Mar 2022
സഞ്ചരിക്കുന്ന റേഷന്‍ കടകള്‍

സംസ്ഥാനത്തെ എല്ലാ മണ്ഡലങ്ങളിലും സഞ്ചരിക്കുന്ന റേഷന്‍ കടങ്ങള്‍ നടപ്പാക്കും.

10:33 (IST) 11 Mar 2022
ഗതാഗത മേഖലയ്ക്ക് കൂടുതല്‍ സഹായം

കൊച്ചി ജല മെട്രൊ പദ്ധതിക്കായി 150 കോടി രൂപ ബജറ്റില്‍ വകയിരുത്തി. ശബരിമല വിമാനത്താവളം ഡീറ്റെയില്‍ഡ് പ്രൊജക്ട് റിപ്പോര്‍ട്ടിനായി രണ്ട് കോടി രൂപയും അനുവദിച്ചു.

10:31 (IST) 11 Mar 2022
കെ റെയില്‍ – ഭൂമി ഏറ്റെടുക്കുന്നതിന് 2000 കോടി

സര്‍ക്കാരിന്റെ സ്വപ്ന പദ്ധതിയായ കെ റെയിലിന് സ്ഥലം ഏറ്റെടുക്കുന്നതിനായി 2000 കോടി രൂപ അനുവദിച്ചു. പദ്ധതിക്ക് കേന്ദ്രം അംഗീകാരം നല്‍കുമെന്നാണ് പ്രതീക്ഷയെന്നും ധനമന്ത്രി നിയമസഭയില്‍ പറഞ്ഞു.

10:29 (IST) 11 Mar 2022
കെഎസ്ആര്‍ടിസിക്ക് 1000 കോടി

കെഎസ്ആര്‍ടിസിയുടെ പുനരുജ്ജീവനത്തിനായി 1000 കോടിര രൂപ വകയിരുത്തുമെന്ന് ധനമന്ത്രി കെ. എന്‍. ബാലഗോപാല്‍. കെഎസ്ആര്‍ടിസിയുടെ കീഴില്‍ 50 പമ്പുകള്‍ കൂടി ആരംഭിക്കും. സിഎന്‍ജി ബസുകള്‍ക്കായി 50 കോടി രൂപയും അനുവദിച്ചു.

10:27 (IST) 11 Mar 2022
രണ്ടാം കുട്ടനാട് പാക്കേജ്

10:25 (IST) 11 Mar 2022
ആലപ്പുഴയ്ക്ക് പ്രത്യേക പദ്ധതി

ആലപ്പുഴയെ സമുദ്ര വിനോദസഞ്ചാരകേന്ദ്രമാക്കുമെന്ന് ബജറ്റില്‍ പ്രഖ്യാപനം.

10:24 (IST) 11 Mar 2022
ഗതാഗത മേഖലയ്ക്ക് 1888 കോടി

തിരുവനന്തപുരത്ത് റിങ് റോഡ് പദ്ധതിക്കും സ്ഥലമെടുപ്പിനുമായി കിഫ്ബി മുഖേന 1000 കോടി രൂപ വകയിരുത്തി. സംസ്ഥാനത്തെ തിരക്കേറിയ 20 ജംഗ്ഷനുകള്‍ കണ്ടെത്തും. ബേപ്പൂര്‍ തുറമുഖ വികസനത്തിന് 15 കോടി രൂപ. ഗതാഗത മേഖലയ്ക്ക് മാത്രമായി 1,888 കോടി രൂപ മാറ്റിവയ്ക്കും. ആറു ബൈപ്പാസ് റോഡുകള്‍ക്കായി 200 കോടി.

10:19 (IST) 11 Mar 2022
കെ ഫോണ്‍

കെ ഫോണ്‍ പദ്ധതിയുടെ ആദ്യ ഘട്ടത്തില്‍ 120 കോടി രൂപ അനുവദിച്ചു. പദ്ധതിയുടെ സഹായത്തോടെ 2000 വൈഫൈ ഹോട്ട്സ്പോട്ടുകള്‍ സ്ഥാപിക്കുമെന്നും വാഗ്ദാനം.

10:17 (IST) 11 Mar 2022
വ്യവസായം

കെഎസ്ഐഡിസിക്ക് 113 കോടി രൂപ അനുവദിച്ചു. കാസര്‍ഗോഡ് കെഎസ്ആഡിസിക്ക് 2.5 കോടി രൂപ. കോഴിക്കോട് ജില്ലാ വ്യവസായ കേന്ദ്രത്തിലെ യൂണിറ്റുകള്‍ക്കായി രണ്ടരക്കോടി രൂപ അനുവദിച്ചു. കിന്‍ഫ്രയ്ക്ക് 332 കോടി രൂപയും ബജറ്റില്‍ വകയിരുത്തി. ടെക്നൊപാര്‍ക്ക് വികസനത്തിനായി 26.6 കോടി രൂപ.

10:10 (IST) 11 Mar 2022
പരമ്പരാഗത വ്യവസായ മേഖല

പരമ്പരാഗത വ്യവസായ മേഖലയുടെ പുനരുദ്ധാരണത്തിന് ഏഴ് കോടി രൂപ. കശുവണ്ടി മേഖലയുടെ പ്രോത്സാഹനത്തിനായി 30 കോടി രൂപ വകയിരുത്തി. കൈത്തറി മേഖലയക്ക് 40 കോടി രൂപ. കയര്‍ മേഖലയ്ക്ക് 117 കോടി രൂപയും അനുവദിച്ചു.

10:08 (IST) 11 Mar 2022
വഴിയോരക്കച്ചവടക്കാര്‍ക്ക് സഹായം

വഴിയോരക്കച്ചവടക്കാര്‍ക്ക് വൈദ്യുതി ഉറപ്പാക്കാന്‍ സോളാര്‍ പുഷ്കാര്‍ട്ട് സ്ഥാപിക്കും. ഇലക്ട്രോണിക് ഹാര്‍ഡ്വെയര്‍ ഹബ്ബിന് 28 കോടി രൂപ. വീടുകളില്‍ സോളാര്‍ പാനല്‍ സ്ഥാപിക്കുന്നത് പ്രോത്സാഹിപ്പിക്കും.

10:05 (IST) 11 Mar 2022
രണ്ടാം കുട്ടനാട് പാക്കേജ്

രണ്ടാം കുട്ടനാട് പാക്കേജുമായി ബന്ധപ്പെട്ട് വെള്ളപ്പൊക്കവും മറ്റ് പ്രതിസന്ധികളും പരിഹരിക്കാന്‍ 140 കോടി രൂപ. ആലപ്പുഴയിലും കോട്ടയത്തും വെള്ളപ്പൊക്കവും പ്രക‍ൃതി ദുരന്തവും അതിജീവിക്കാന്‍ 33 കോടി രൂപ അനുവദിച്ചു. കുട്ടനാട്ടില്‍ കൃഷിസംരക്ഷണത്തിന് 54 കോടി. ലോവര്‍ കുട്ടനാട് സംരക്ഷണത്തിന് 20 കോടി.

10:03 (IST) 11 Mar 2022
മണ്ണൊലിപ്പ് തടയാന്‍ 100 കോടി

മണ്ണൊലിപ്പ് തടയാനും തീരസംരക്ഷണത്തിനും 100 കോടി രൂപ വിനയോഗിക്കും.

10:02 (IST) 11 Mar 2022
വനംവന്യജീവി വകുപ്പിന് 232 കോടി

വനംവന്യജീവി വകുപ്പിനായി 232 കോടി രൂപ വകയിരുത്തി. വനാതിര്‍ത്തിക്ക് സമീപമുള്ള ഗ്രാമങ്ങളില്‍ ഉണ്ടാകുന്ന പദ്ധതികള്‍ക്ക് സാമ്പത്തിക സഹായം നല്‍കും. മനുഷ്യവന്യജീവി സംഘര്‍ഷം തടയാന്‍ 25 കോടി രൂപയും അനുവദിച്ചു.

10:00 (IST) 11 Mar 2022
കൃഷിശ്രീക്ക് 19 കോടി

കൃഷിശ്രി സ്വയംസഹായ സംഘങ്ങള്‍ക്ക് 19 കോടി രൂപ.

09:56 (IST) 11 Mar 2022
കൃഷി മേഖല

നെല്ലിന്റെ താങ്ങുവില 28.50 രൂപയാക്കി വര്‍ധിപ്പിച്ചു. ഇതിനായി 50 കോടി രൂപ മാറ്റിവയ്ക്കുമെന്ന് പ്രഖ്യാപനം. നെല്‍കൃഷി വികസനത്തിനായി 76 കോടി രൂപ. പച്ചക്കറികൃഷി പ്രോത്സാഹനത്തിനായി 25 കോടി രൂപ. റംബൂട്ടാന്‍, ലിച്ചി, അവക്കാഡൊ, മംഗോസ്റ്റിന്‍ കൃഷികള്‍ വ്യാപിപ്പിക്കും. പൗള്‍ട്രി വികസനത്തിനും പരിഗണന.

09:54 (IST) 11 Mar 2022
ഇനി പരിസ്ഥിതി ബജറ്റും

2023 മുതല്‍ പരിസ്ഥിതി ബജറ്റ് അവതരിപ്പിക്കുമെന്ന് ധനമന്ത്രിയുടെ പ്രഖ്യാപനം.

09:53 (IST) 11 Mar 2022
കായല്‍ ശുചീകരണം

അഷ്ടമുടി, വേമ്പനാട് കായല്‍ ശുചീകരണത്തിനായി 20 കോടി രൂപ മാറ്റിവയ്ക്കും. ശാസ്താംകോട്ട കായല്‍ ശുചീകരണത്തിന് ഒരു കോടി രൂപ വകയിരുത്തും. വാമനപുരം നദി ശുചീകരണത്തിന് രണ്ട് കോടി രൂപയും വകയിരുത്തി.

09:50 (IST) 11 Mar 2022
നാല് സയന്‍സ് പാര്‍ക്ക്

09:47 (IST) 11 Mar 2022
മൂല്യവര്‍ധിത കാര്‍ഷിക മിഷന്‍

സംസ്ഥാനത്ത് വീര്യം കുറഞ്ഞ മദ്യം ഉത്പാദിപ്പിക്കാന്‍ പദ്ധതി. ചക്ക ഉത്പന്നങ്ങളുടെ വൈവിദ്യവത്കരണത്തിനും വിപണനത്തിനും മുന്‍തൂക്കം. റബ്ബര്‍ സബ്സിഡിക്ക് 500 കോടി രൂപ വകയിരുത്തും. പത്ത് മിനി ഫുഡ് പാര്‍ക്കുകള്‍ സ്ഥാപിക്കാന്‍ 100 കോടി രൂപ. ആഗ്രി ടെക് ഫസിലിറ്റി സെന്റര്‍ സ്ഥാപിക്കും, ഇതിനായി 175 കോടി രൂപ ബജറ്റ് അനുവദിച്ചു.

09:42 (IST) 11 Mar 2022
ആഗോള ശാസ്ത്രോത്സവം

തിരുവനന്തപുരത്ത് ആഗോള ശാസ്ത്രോത്സവം സംഘടിപ്പിക്കും. ഇതിനായി നാല് കോടി രൂപ.

09:39 (IST) 11 Mar 2022
കണ്ണൂരില്‍ ഐടി പാര്‍ക്ക്

കണ്ണൂരില്‍ ഐടി പാര്‍ക്ക് സ്ഥാപിക്കുമെന്ന് ബജറ്റില്‍ പ്രഖ്യാപനം. പുതിയ സാറ്റലൈറ്റ് ഐടി പാര്‍ക്കുകള്‍ സ്ഥാപിക്കും. ഐടി പാര്‍ക്കുകള്‍ക്ക് സ്ഥലമേറ്റെടുക്കുന്നതിനായി 1000 കോടി രൂപ. വര്‍ക്ക് നിയര്‍ ഹോം പദ്ധതിക്കായി 50 കോടി. സയന്‍സ് പാര്‍ക്കുകള്‍ വിമാനത്താവളങ്ങള്‍ക്ക് സമീപമായിരിക്കും.

09:36 (IST) 11 Mar 2022
5ജി വപ്ലവത്തില്‍ മുന്‍നിരയില്‍ എത്തും

രാജ്യത്ത് ഈ വര്‍ഷം ആരംഭിക്കുന്ന 5 ജി സംവിധാനം കേരളത്തില്‍ വേഗത്തില്‍ എത്തിക്കുന്നതിന് നടപടി സ്വീകരിക്കും. 5 ജി ലീഡര്‍ഷിപ്പ് പാക്കേജ് തയാറാക്കാന്‍ ഉന്നത സമിതി രൂപീകരിക്കും.

09:34 (IST) 11 Mar 2022
നാല് ഐടി ഇടനാഴികള്‍

ദേശിയ പാത 66 ന് സമാന്തരമായി നാല് ഐടി ഇടനാഴികള്‍ സംസ്ഥാനത്ത് സ്ഥാപിക്കും. സംസ്ഥാനത്ത് നിലവിലുള്ള നാല് ഐടി പാര്‍ക്കുകളില്‍ നിന്നായിരിക്കും ഇടനാഴികള്‍ ഉത്ഭവിക്കുക. ടെക്നൊ പാര്‍ക്ക് മൂന്നാം ഘട്ടത്തില്‍ നിന്ന് കൊല്ലത്തേക്ക്, എറണാകുളത്ത് നിന്ന് കൊരട്ടിയിലേക്ക്, എറണാകുളത്ത് നിന്ന് ചേര്‍ത്തലയിലേക്ക്, കോഴിക്കോട് നിന്ന് കണ്ണൂരിലേക്ക് എന്നിവയാണ് നിര്‍ദിഷ്ഠ ഇടനാഴികള്‍.

09:28 (IST) 11 Mar 2022
തിരുവനന്തപുരത്ത് മെഡിക്കല്‍ ടെക് ഇന്നവേഷന്‍ പാര്‍ക്ക്

തിരുവനന്തപുരത്ത് മെഡിക്കല്‍ ടെക് ഇന്നവേഷന്‍ പാര്‍ക്കിനായി 100 കോടി രൂപ കിഫ്ബി വഴി അനുവദിക്കും. വിവിധ ജില്ലകളിലായ നൈപുണ്യ പാര്‍ക്കുകള്‍, ഇതിനായി 350 കോടി രൂപ വകയിരുത്തും.

09:25 (IST) 11 Mar 2022
സമാധാന സെമിനാറിനായി രണ്ട് കോടി

സമാധാന പ്രവര്‍ത്തകരെ സംഘടിപ്പിച്ച് പ്രത്യേക ചര്‍ച്ചകള്‍ സംഘടിപ്പിക്കും. ഇതിനായി രണ്ട് കോടി രൂപ വകയിരുത്തുമെന്ന് ധനമന്ത്രി പറഞ്ഞു.

09:23 (IST) 11 Mar 2022
ഉന്നതവിദ്യാഭ്യാസ മേഖലയില്‍ പ്രത്യേക പദ്ധതി

ഉന്നതവിദ്യാഭ്യാസ മേഖലയില്‍ പുതിയ പദ്ധതികള്‍ രൂപീകരിക്കും. വിവിധ സര്‍വകലാശാലകള്‍ക്കായി 200 കോടി രൂപ കിഫ്ബിയിലൂടെ മാറ്റി വയ്ക്കും. 1,500 പുതിയ ഹോസ്റ്റല്‍ മുറികള്‍ നിര്‍മ്മിക്കും.

09:19 (IST) 11 Mar 2022
വിലക്കയറ്റം തടയാന്‍ 2000 കോടി

സംസ്ഥാനത്ത് തുടരുന്ന വിലക്കയറ്റം തടയാന്‍ 2000 കോടി രൂപ നീക്കിവയക്കും.കേന്ദ്രനയങ്ങള്‍ സാമ്പത്തിക പ്രതിസന്ധിയെ നേരിടാന്‍ ഒട്ടും സഹായകരമല്ലെന്ന് ധനകാര്യ മന്ത്രിയുടെ വിമര്‍ശനം.

09:14 (IST) 11 Mar 2022
സാമ്പത്തിക പ്രതിസന്ധി അവസാനിച്ചിട്ടില്ല

സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധി അവസാനിച്ചിട്ടില്ലെന്ന് ധനകാര്യമന്ത്രി കെ. എന്‍ ബാലഗോപാല്‍. ജിഎസ്ടി വരുമാനം കൂടിയെന്നും പ്രതിസന്ധിയെ നേരിടാന്‍ സാധിക്കുമെന്ന് പ്രതീക്ഷയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

09:11 (IST) 11 Mar 2022
പ്രതീക്ഷയോടെ കേരളം; ധനമന്ത്രി ബജറ്റ് അവതരിപ്പിക്കുന്നു

രണ്ടാം പിണറായി സര്‍ക്കാരിന്റെ രണ്ടാമത്തെ ബജറ്റ് ധനമന്ത്രി കെ. എന്‍. ബാലഗോപാല്‍ നിയമസഭയില്‍ അവതരിപ്പിക്കുന്നു.കോവിഡ് പ്രതിസന്ധി തുടരുന്ന സാഹചര്യവും യുക്രൈന്‍-റഷ്യ സംഘര്‍ഷം മൂലമുള്ള വിലക്കയറ്റവും അതിജീവിക്കാന്‍ ബാലഗോപാല്‍ എന്തൊക്കെയാണ് കരുതി വച്ചിരിക്കുന്നതെന്ന് നിമിഷങ്ങള്‍ക്കകം അറിയാം.

09:07 (IST) 11 Mar 2022
എതിര്‍പ്പുമായി പ്രതിപക്ഷം

സാമ്പത്തിക അവലോകന റിപ്പോര്‍ട്ട് സഭയില്‍ വയ്ക്കാത്തതില്‍ വിമര്‍ശനം ഉന്നയിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍.

09:01 (IST) 11 Mar 2022
സഭാനടപടികള്‍ ആരംഭിച്ചു

ബജറ്റ് അവതരണത്തിനായി നിയസഭാ നടപടികള്‍ ആരംഭിച്ചു.

08:54 (IST) 11 Mar 2022
സംസ്ഥാന ബജറ്റ് ഉടന്‍

രണ്ടാം പിണറായി സര്‍ക്കാരിന്റെ രണ്ടാം ബജറ്റ് ധനമന്ത്രി കെ. എന്‍. ബാലഗോപാല്‍ ഉടന്‍ അവതരിപ്പിക്കും. ദീര്‍ഘകാലലക്ഷ്യങ്ങളോടെയുള്ള ബജറ്റായിരിക്കുമെന്നാണ് ധനമന്ത്രിയുടെ വാക്കുകള്‍.

08:38 (IST) 11 Mar 2022
ധനമന്ത്രി നിയമസഭയിലെത്തി

സംസ്ഥാന ബജറ്റ് അവതരിപ്പിക്കുന്നതിനായി ധനമന്ത്രി കെ. എന്‍. ബാലഗോപാല്‍ നിയമസഭയിലെത്തി. ജനങ്ങളെ ബുദ്ധിമുട്ടിക്കാത്ത ബജറ്റായിരിക്കും ഇത്തവണത്തേതെന്നാണ് ധനമന്ത്രിയുടെ വാഗ്ദാനം.

08:30 (IST) 11 Mar 2022
പ്രതിപക്ഷത്തിന്റെ സഹകരണം പ്രതീക്ഷിക്കുന്നു

സാമ്പത്തിക പ്രതിസന്ധി ഗുരുതരമായ സാഹചര്യത്തില്‍ പ്രതിപക്ഷത്തിന്റേയും ഭരണപക്ഷത്തിന്റേയും സഹകരണം പ്രതീക്ഷിക്കുന്നതായി ധനമന്ത്രി കെ. എന്‍. ബാലഗോപാല്‍ പറഞ്ഞു. എല്ലാ വിഭാഗങ്ങള്‍ക്കും ഗുണകരമായ പദ്ധതികള്‍ ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

08:20 (IST) 11 Mar 2022
നികുതി നിരക്കുകളില്‍ വര്‍ധനയുണ്ടായേക്കും

സംസ്ഥാന ബജറ്റില്‍ നികുതി നിരക്കുകളില്‍ വര്‍ധന ഉണ്ടായേക്കും. ഉന്നതവിദ്യാഭ്യാസ മേഖലയില്‍ പുത്തന്‍ പ്രഖ്യാപനങ്ങളും ബജറ്റിലുണ്ടാകുമെന്നാണ് സൂചന.

Web Title: Kerala budget 2022 kn balagopal ldf government live updates