തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ കേന്ദ്ര സർക്കാരിനെ രൂക്ഷമായി വിമർശിച്ച് ധനമന്ത്രി തോമസ് ഐസക്. കർഷകരുടെ പോരാട്ടവീര്യത്തിനു മുമ്പിൽ കേന്ദ്രത്തിനു അടിയറവ് പറയേണ്ടിവരുമെന്ന് ധനമന്ത്രി പറഞ്ഞു. “കർഷക സമരം ഐതിഹാസികമാണ്. ഭൂരിപക്ഷമുണ്ടെന്ന പേരിൽ എന്തും ചെയ്യാമെന്ന കേന്ദ്ര സർക്കാരിന്റെ ധാർഷ്ട്യത്തിനു കർഷകരുടെ പോരാട്ടവീര്യത്തിനു മുമ്പിൽ അടിയറവ് പറയേണ്ടിവരും,” ധനമന്ത്രി പറഞ്ഞു.

കോവിഡ് പ്രതിരോധത്തിലും കേന്ദ്രം ആലസ്യം കാണിച്ചെന്ന് ധനമന്ത്രി വിമർശനം ഉന്നയിച്ചു. ആരോഗ്യമേഖലയില്‍പ്പോലും കേന്ദ്രസര്‍ക്കാര്‍ ചെലവ് ഉയര്‍ത്തിയില്ലെന്ന് ബജറ്റ് പ്രസംഗത്തിൽ ധനമന്ത്രി വിമർശിച്ചു. ലോകത്ത് കോവിഡ് പ്രതിസന്ധി നേരിടാന്‍ ഏറ്റവും കുറച്ച് പണം ചെലവാക്കിയത് കേന്ദ്രം. മാന്ദ്യകാലത്ത് ചെലവ് ചുരുക്കാന്‍ സംസ്ഥാനങ്ങളെ നിര്‍ബന്ധിതരാക്കി. കോവിഡ് പ്രതിസന്ധി ഉപയോഗിച്ച് നവ ഉദാരവൽക്കരണ നയങ്ങള്‍ നടപ്പാക്കുകയാണെന്നും ബജറ്റ് പ്രസംഗത്തിൽ അദ്ദേഹം വിമർശിച്ചു.

Read More: Kerala Budget 2021 Live Updates: കൂടുതൽ തൊഴിൽ അവസരങ്ങൾ, ക്ഷേമ പെൻഷൻ ഉയർത്തി, നെല്ലിന് താങ്ങുവില 28 രൂപ; ജനപ്രിയ പ്രഖ്യാപനങ്ങളുമായി കേരള ബജറ്റ്

കേരള ബജറ്റ്, പ്രഖ്യാപനങ്ങൾ

റബറിന്റെ തറവില 170 രൂപയാക്കി. നെല്ലിന്റെ സംഭരണവില 28 രൂപ. നാളികേരത്തിന് 32 രൂപ.

പ്രവാസി ക്ഷേമത്തിനായി 180 കോടി അനുവദിച്ചു

2021-22 ൽ ആരോഗ്യവകുപ്പിൽ നാലായിരം തസ്തിക സൃഷ്ടിക്കുമെന്ന് ധനമന്ത്രി

2021-22 ൽ എട്ടുലക്ഷം തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുമെന്ന് ധനമന്ത്രി. മൂന്ന് ലക്ഷം തൊഴിൽ അഭ്യസ്തവിദ്യർക്കും അഞ്ച് ലക്ഷം തൊഴിൽ അവസരങ്ങൾ മറ്റുള്ളവർക്കും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.