Kerala Budget 2021 Highlights: തിരുവനന്തപുരം: പിണറായി വിജയൻ സർക്കാരിന്റെ ഭാഗമായുളള ആറാമത്തെ ബജറ്റ് അവതരണം ധനമന്ത്രി തോമസ് ഐസക് പൂർത്തിയാക്കി. മൂന്നു മണിക്കൂറിലധികം സമയമെടുത്താണ് തോമസ് ഐസക് ബജറ്റ് അവതരിപ്പിച്ചത്. ബജറ്റ് പ്രസംഗത്തിൽ ധനമന്ത്രി തോമസ് ഐസക് റെക്കോർഡും നേടി. കെ.എം.മാണിയുടെ റെക്കോർഡ് ഐസക് മറികടന്നു. 3.18 മണിക്കൂറാണ് അദ്ദേഹത്തിന്റെ ബജറ്റ് പ്രസംഗം നീണ്ടത്. 2013 മാര്‍ച്ച് 13ന് മാണി നടത്തിയ 2.58 മണിക്കൂര്‍ നീണ്ട ബജറ്റ് പ്രസംഗത്തിന്റെ റെക്കോര്‍ഡ് ആണ് തോമസ് ഐസക് ഇത്തവണ മറികടന്നത്.
ശമ്പള പരിഷ്കരണം ഏപ്രിൽ മുതൽ നിലവിൽ വരുമെന്ന് തോമസ് ഐസക് പറഞ്ഞു. പുതുക്കിയ ശമ്പളം ഏപ്രിൽ മുതൽ വിതരണം ചെയ്യും. കുടിശ്ശിക മൂന്നു ഗഡുക്കളായി നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.
ക്ഷേമ പെൻഷൻ തുക വീണ്ടും വർധിപ്പിച്ചതാണ് സംസ്ഥാന സർക്കാരിന്റെ ബജറ്റിലെ ശ്രദ്ധേയമായ പ്രഖ്യാപനങ്ങളിലൊന്ന്. ക്ഷേമ പെൻഷൻ 100 രൂപ കൂടി വർധിപ്പിച്ച് 1,600 ആക്കി. ഏപ്രിൽ മുതൽ പ്രാബല്യത്തിൽ വരും. ഡിസംബറിലാണ് ക്ഷേമ പെൻഷൻ 1,400 ൽ നിന്ന് 1,500 ആക്കി ഉയർത്തിയത്. എല്ലാ മാസവും ക്ഷേമ പെൻഷൻ തുക വീട്ടിലെത്തും. എൽഡിഎഫ് സർക്കാർ അധികാരത്തിലെത്തുമ്പോൾ ക്ഷേമ പെൻഷൻ 600 രൂപയായിരുന്നു.
എല്ലാ വീട്ടിലും ലാപ്‌ടോപ് ഉറപ്പാക്കുമെന്ന് ധനമന്ത്രി ബജറ്റ് പ്രസംഗത്തിൽ പറഞ്ഞു. ഇതിനായി ആദ്യ നൂറുദിന കര്‍മ പരിപാടിയില്‍ പ്രഖ്യാപിച്ച ലാപ്‌ടോപ് പദ്ധതി കൂടതുല്‍ വിപുലവും ഉദാരവുമാക്കുമെന്നും അദ്ദേഹം പറഞ്ഞു. പട്ടിക ജാതി- പട്ടിക വര്‍ഗ വിഭാഗങ്ങള്‍, മത്സ്യ തൊഴിലാളികള്‍ അന്ത്യോദയ വീടുകള്‍ എന്നിവടങ്ങളിലെ കുട്ടികള്‍ക്ക് പകുതി വിലയ്‌ക്ക് ലാപ്‌ടോപ് നല്‍കും. മറ്റു ബിപിഎല്‍ വിഭാഗങ്ങള്‍ക്ക് 25 ശതമാനം സബ്‌സിഡിയുണ്ടാകും.
Live Blog
Kerala Budget 2021 Highlights: ധനമന്ത്രി തോമസ് ഐസക്കിന്റെ ബജറ്റ് പ്രഖ്യാപനങ്ങൾ
ഏറ്റവും കൂടുതൽ തവണ ബജറ്റ് അവതരിപ്പിച്ച ധനമന്ത്രി എന്ന നേട്ടം കെ.എം.മാണിക്കൊപ്പമാണ്. ധനമന്ത്രിയായി 13 തവണയാണ് കെ.എം.മാണി ബജറ്റ് അവതരിപ്പിച്ചത്. അടുത്ത സർക്കാർ അധികാരത്തിലെത്തിയാൽ ഇടക്കാല ബജറ്റുണ്ടാകും. ഏപ്രിലിലാണ് നിയമസഭാ തിരഞ്ഞെടുപ്പ്.
2021-22 ൽ 10000 കോടി രൂപയുടെ പൊതുമരാമത്ത് പ്രവൃത്തികൾ പൂർത്തീകരിക്കും
2021-22 ലെ പ്രധാന നിർമ്മാണ പദ്ധതികൾ
ക്ഷേമാനുകൂല്യങ്ങളിൽ വൻ വർധനവ്
പിണറായി വിജയൻ സർക്കാരിന്റെ ഭാഗമായുളള ആറാമത്തെ ബജറ്റ് അവതരണം ധനമന്ത്രി തോമസ് ഐസക് പൂർത്തിയാക്കി. മൂന്നു മണിക്കൂറിലധികം സമയമെടുത്താണ് തോമസ് ഐസക് ബജറ്റ് അവതരിപ്പിച്ചത്.
ശമ്പള പരിഷ്കരണം ഏപ്രിൽ മുതൽ. പുതുക്കിയ ശമ്പളം ഏപ്രിൽ മുതൽ വിതരണം ചെയ്യും. കുടിശ്ശിക മൂന്നു ഗഡുക്കളായി നൽകും
എൽഎൻജി, സിഎൻജി വാറ്റ് നികുതി 5 ശതമാനം കുറച്ചു. പ്രളയ സെസ് ജൂലൈയിൽ നിർത്തും. നികുതി കുടിശിക ഒറ്റത്തവണ തീർപ്പാക്കൽ തുടരും
കൊച്ചി മെട്രോയുടെ പേട്ട-തൃപ്പൂണിത്തുറ ലൈൻ 2021-22ൽ പൂർത്തിയാവുമെന്ന് ധനമന്ത്രി തോമസ് ഐസക്. ഇതോടൊപ്പം 1957 കോടി ചെലവാക്കി കലൂർ സ്റ്റേഡിയം മുതൽ കാക്കനാട് ഐടി സിറ്റി വരെ മെട്രോ നീട്ടും.
ധനമന്ത്രി തോമസ് ഐസക്കിന്റെ ബജറ്റ് അവതരണം മൂന്നു മണിക്കൂർ പിന്നിട്ടു. 3.18 മണിക്കൂറാണ് ബജറ്റ് പ്രസംഗം നീണ്ടത്. ബജറ്റ് പ്രസംഗത്തിൽ കെ.എം.മാണിയുടെ റെക്കോർഡ് ഐസക് മറികടന്നു. 2013 മാര്‍ച്ച് 13ന് മാണി നടത്തിയ 2.58 മണിക്കൂര്‍ നീണ്ട ബജറ്റ് പ്രസംഗത്തിന്റെ റെക്കോര്‍ഡ് ആണ് തോമസ് ഐസക് ഇത്തവണ മറികടന്നത്.
മൂന്ന് വ്യവസായിക ഇടനാഴികള്‍ക്കായി 50,000 കോടി രൂപയുടെ പദ്ധതി. കൊച്ചി- പാലക്കാട് വ്യവസായിക ഇടനാഴി, കൊച്ചി -മംഗലാപുരം വ്യവസായിക ഇടനാഴി, കാപ്പിറ്റല്‍ റീജ്യന്‍ ഡെവലപ്പ്‌മെന്റ് പ്രോഗ്രാം എന്നിങ്ങനെ മൂന്ന് പദ്ധതികളാണ് സര്‍ക്കാര്‍ ആവിഷ്‌കരിച്ചിരിക്കുന്നത്.
ഭിന്നശേഷിക്കാരുടെ ക്ഷേമം ഉറപ്പാക്കാനുള്ള പദ്ധതികള്‍ക്കായി 600 കോടി ചെലവഴിക്കും. പാവപ്പെട്ട കുടുംബങ്ങളിലെ ഭിന്നശേഷിക്കാര്‍ക്ക് പ്രത്യേക ധനസഹായം നല്‍കും. സർക്കാർ സ്ഥാപനങ്ങൾ ഭിന്നശേഷി സൗഹൃദമാക്കാൻ പണം അനുവദിക്കും
ജേർണലിസ്റ്റ്, നോൺ ജേർണലിസ്റ്റ് പെൻഷൻ 1000 രൂപ വർധിപ്പിച്ചു. മീഡിയ അക്കാദമിയുടെ ആഭിമുഖ്യത്തിൽ വനിതാ പത്രപ്രവർത്തകർക്ക് തിരുവനന്തപുരത്ത് താമസ സൗകര്യത്തോടെയുളള പ്രസ് ക്ലബ് സ്ഥാപിക്കും.
വീരേന്ദ്ര കുമാറിന് കോഴിക്കോട് സ്മാരകം സ്ഥാപിക്കാൻ അഞ്ച് കോടി വകയിരുത്തി. സുഗതകുമാരിയുടെ ആറന്മുളയിലെ തറവാട് വീട് സംരക്ഷിക്കും. വീടിനെ മ്യൂസിയമാക്കി മാറ്റും. രാജാരവിവർമ്മയുടെ സ്മരണയ്ക്ക് കിളിമാനൂരിൽ ആർട്ട് ഗാലറി സ്ഥാപിക്കും. കൂനൻമാവിലെ ചവറ കുരിയാക്കോസ് അച്ഛന്റെ 175 വർഷം പഴക്കമുള്ള ആസ്ഥാനം മ്യൂസിയമാക്കും. തൃശൂരിൽ വിവേകാനന്ദ പ്രതിമ സ്ഥാപിക്കാൻ ശ്രീരാമകൃഷ്ണമഠത്തിന് 25 ലക്ഷം രൂപ നൽകും
കെഎസ്ആർടിസി ശമ്പളത്തിനും പെൻഷനുമായി 1000 കോടി. ബസുകൾ സിഎൻജിയിലേക്ക് മാറ്റാൻ 50 കോടി
ആയമാരുടെ വേതനം 1000 രൂപവരെ കൂട്ടി. പാചകതൊഴിലാളികളുടെ വേതനം 50 രൂപ കൂടി. ആശ പ്രവർത്തകരുടെ അലവൻസ് 1000 രൂപ കൂട്ടും
നീല, വെളള കാർഡുകാർക്ക് 10 കിലോ അരി 15 രൂപയ്ക്ക് നൽകും. ഭക്ഷ്യ കിറ്റ് വിതരണം തുടരും
20,000 പേര്‍ക്ക് ജോലി നല്‍കുന്ന 2500 പുതിയ സ്റ്റാര്‍ട്ട് അപ്പുകള്‍ ആരംഭിക്കും
ചാമ്പ്യന്‍സ് ബോട്ട് ലീഗ് പുനരാരംഭിക്കും. ഇതിനായി 20 കോടി
പ്രവാസി ക്ഷേമനിധിക്ക് 9 കോടി അനുവദിച്ചു. ക്ഷേമനിധി അംശാദായം വിദേശത്തുള്ളവരുടേത് 350 രൂപയായും പെന്‍ഷന്‍ 3500 രൂപയായും ഉയര്‍ത്തി. നാട്ടില്‍ തിരിച്ചെത്തിയവരുടേത് 200 രൂപയായും പെന്‍ഷന്‍ 3000 രൂപയായും വര്‍ധിപ്പിച്ചു
എല്ലാ വീട്ടിലും ലാപ്‌ടോപ് ഉറപ്പാക്കുമെന്ന് ധനമന്ത്രി. ഇതിനായി ആദ്യ നൂറുദിന കര്‍മ പരിപാടിയില്‍ പ്രഖ്യാപിച്ച ലാപ്‌ടോപ് പദ്ധതി കൂടതുല്‍ വിപുലവും ഉദാരവുമാക്കുമെന്നും അദ്ദേഹം പറഞ്ഞു. പട്ടിക ജാതി- പട്ടിക വര്‍ഗ വിഭാഗങ്ങള്‍, മത്സ്യ തൊഴിലാളികള്‍ അന്ത്യോദയ വീടുകള്‍ എന്നിവടങ്ങളിലെ കുട്ടികള്‍ക്ക് പകുതി വിലയ്‌ക്ക് ലാപ്‌ടോപ് നല്‍കും. മറ്റു ബിപിഎല്‍ വിഭാഗങ്ങള്‍ക്ക് 25 ശതമാനം സബ്‌സിഡിയുണ്ടാകും.
അഞ്ച് വര്‍ഷം കൊണ്ട് സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ 25 ശതമാനം കുറവ് വരുത്താനുള്ള പദ്ധതി പ്രഖ്യാപിച്ചു. സ്ത്രീ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ കുടുബശ്രീയുടെ സഹായത്തോടെ ക്രൈം മാപ്പിങ് നടത്തണം. കുറ്റകൃത്യങ്ങള്‍ എവിടെവച്ച് ആരില്‍ നിന്ന് സംഭവിച്ചു എന്നതടക്കം രേഖപ്പെടുത്തും.
ഇന്റർനെറ്റ് ഹൈവേ ആരുടെയും കുത്തകയാവില്ലെന്ന് ബജറ്റ് പ്രസംഗത്തിൽ ധനമന്ത്രി തോമസ് ഐസക്. ജൂലൈയിൽ കെ-ഫോൺ പദ്ധതി പൂർത്തീകരിക്കും. ബിപിഎൽ കുടുംബങ്ങൾക്ക് സൗജന്യമായിരിക്കും. കെ-ഫോൺ ആദ്യ ഘട്ടം ഫെബ്രുവരിയിൽ പൂർത്തിയാകും. കെ.ഫോണിന്റെ ഓഹരി മൂലധനത്തിലേക്ക് സർക്കാർ 166 കോടി രൂപ നൽകും.
സർവകലാശാലയ്ക്കുള്ളിൽ 30 മികവിന്റെ കേന്ദ്രങ്ങൾ. ഉന്നത വിദ്യാഭ്യാസ കൗൺസിൽ ആസ്ഥാന മന്ദിരത്തിന് 5 കോടി. സർവകലാശാല അടിസ്ഥാനവികസനത്തിന് കിഫ്ബിയിൽ നിന്ന് 2,000 കോടി രൂപ നൽകും. അഫിലിയേറ്റഡ് കോളേജുകൾക്ക് 1000 കോടി അനുവദിക്കും. 1000 അധ്യാപക തസ്തികകൾ സൃഷ്ടിക്കും, കോളേജുകളിൽ 10 ശതമാനം സീറ്റ് വർധന.
തൊഴിലില്ലായ്‍മ പരിഹരിക്കാന്‍ ബൃഹത് പദ്ധതി. ഫെബ്രുവരി മുതല്‍ രജിസ്ട്രേഷന്‍ തുടങ്ങും. വര്‍ക്ക് നിയര്‍ ഹോം രീതിയിലുള്ള വര്‍ക്ക് സ്റ്റേഷനുകള്‍ക്ക് 20 കോടി രൂപ നീക്കിവെച്ചു.
വയനാട്ടിൽ പഴശ്ശിരാജയുടെ പേരിൽ ട്രൈബൽ കോളേജ് സ്ഥാപിക്കും. വയനാട് – ബന്ദിപ്പൂർ എലവേറ്റഡ് ഹൈവേയ്ക്ക് അനുമതി ലഭിച്ചാൽ ചെലവിന്റെ ഒരു പങ്ക് കേരളം വഹിക്കും. വയനാട് തുരങ്കപ്പാതയുടെ പാരിസ്ഥിതിക പഠനം കഴിഞ്ഞാൽ അതിനായി തുക അനുവദിക്കും
സംസ്ഥാന ബജറ്റിൽ കേന്ദ്ര സർക്കാരിനെ രൂക്ഷമായി വിമർശിച്ച് ധനമന്ത്രി തോമസ് ഐസക്. കർഷകരുടെ പോരാട്ടവീര്യത്തിനു മുമ്പിൽ കേന്ദ്രത്തിനു അടിയറവ് പറയേണ്ടിവരുമെന്ന് ധനമന്ത്രി പറഞ്ഞു. “കർഷക സമരം ഐതിഹാസികമാണ്. ഭൂരിപക്ഷമുണ്ടെന്ന പേരിൽ എന്തും ചെയ്യാം എന്ന കേന്ദ്ര സർക്കാരിന്റെ ധാർഷ്ട്യത്തിനു കർഷകരുടെ പോരാട്ടവീര്യത്തിനു മുമ്പിൽ അടിയറവ് പറയേണ്ടിവരും,” ധനമന്ത്രി പറഞ്ഞു.
ജോലിക്ക് ആവശ്യമായ ഉപകരണങ്ങൾ വാങ്ങാൻ വായ്പ നൽകും. കെ- ഡിസ്കിന് കീഴിൽ പുതിയ പരിശീലന പദ്ധതികൾ നടപ്പിലാക്കും. 50 ലക്ഷം പേർക്കാണ് കെ- ഡിസ്കിന് കീഴിൽ പരിശീലനം നൽകുക. 5 വർഷം കൊണ്ട് 20 ലക്ഷം പേർക്ക് തൊഴിൽ ആണ് ലക്ഷ്യം
കൂടുതൽ തൊഴിൽ അവസരങ്ങളും ജനപ്രിയ പ്രഖ്യാപനങ്ങളുമായി കേരള ബജറ്റ് അവതരണം.
2021-22 ൽ എട്ടുലക്ഷം തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുമെന്ന് ധനമന്ത്രി. മൂന്ന് ലക്ഷം തൊഴിൽ അഭ്യസ്തവിദ്യർക്കും അഞ്ച് ലക്ഷം തൊഴിൽ അവസരങ്ങൾ മറ്റുള്ളവർക്കും.
85.7 ലക്ഷം ചതുരശ്ര അടി കെട്ടിടങ്ങളുടെ നിര്‍മാണം പുരോഗമിക്കുന്നു. സ്‍കൂള്‍ പശ്‍ചാത്തല സൗകര്യത്തിന് 120 കോടി. സൗരോര്‍ജ പ്ലാന്റുകള്‍, ലാബുകള്‍, കളിസ്ഥലങ്ങള്‍ എന്നിവയ്ക്കും സ്ഥല സൗകര്യമുണ്ടാക്കാനും പണം. ഐടി അധിഷ്ഠിത അധ്യാപക പരിശീലനം അടക്കം ഇപ്പോഴുള്ള പദ്ധതികള്‍ കൂടുതല്‍ വിപുലവും കാര്യക്ഷമവുമാക്കും.
2021-22 ൽ ആരോഗ്യവകുപ്പിൽ നാലായിരം തസ്തിക സൃഷ്ടിക്കുമെന്ന് ധനമന്ത്രി
റബറിന്റെ തറവില 170 രൂപയാക്കി. നെല്ലിന്റെ സംഭരണവില 28 രൂപ. നാളികേരത്തിന് 32 രൂപ.
കോവിഡ് പ്രതിസന്ധിയുടെ കാലത്ത് ആരോഗ്യവകുപ്പിന്റെ പ്രവർത്തനം ശ്ലാഘനീയമെന്ന് ധനമന്ത്രി. മരണനിരക്ക് കുറയ്‌ക്കാൻ സാധിച്ചു. കോവിഡ് പ്രതിസന്ധിയുടെ കാലത്ത് സർക്കാർ ചെയ്ത നേട്ടങ്ങൾ എണ്ണിപറഞ്ഞായിരുന്നു ധനമന്ത്രിയുടെ ബജറ്റ് അവതരണം. ആരോഗ്യവകുപ്പിന്റെ കരുത്ത് ലോകം അറിഞ്ഞെന്നും ധനമന്ത്രി പറഞ്ഞു.
കിഫ്‌ബിക്കെതിരെ കുപ്രചാരണങ്ങൾ നടത്താൻ പലരും ശ്രമിച്ചെന്ന് ധനമന്ത്രി. 2021-22 സാമ്പത്തിക വർഷത്തിൽ 15,000 കോടി രൂപ കിഫ്‌ബിയിൽ നിന്ന് വകയിരുത്തിയതായി ധനമന്ത്രി
തദ്ദേശ സ്ഥാപനങ്ങൾക്ക് ആയിരം കോടി രൂപ അനുവദിച്ചു.
ക്ഷേമ പെൻഷൻ തുക വീണ്ടും വർധിപ്പിച്ചു. സംസ്ഥാന ബജറ്റിലാണ് ധനമന്ത്രി തോമസ് ഐസക് പ്രഖ്യാപനം നടത്തിയത്. ക്ഷേമ പെൻഷൻ 100 രൂപ കൂടി വർധിപ്പിച്ച് 1,600 ആക്കി. ഏപ്രിൽ മുതൽ പ്രാബല്യത്തിൽ വരും. ഡിസംബറിലാണ് ക്ഷേമ പെൻഷൻ 1,400 ൽ നിന്ന് 1,500 ആക്കി ഉയർത്തിയത്. എല്ലാ മാസവും ക്ഷേമ പെൻഷൻ തുക വീട്ടിലെത്തും. എൽഡിഎഫ് സർക്കാർ അധികാരത്തിലെത്തുമ്പോൾ ക്ഷേമ പെൻഷൻ 600 രൂപയായിരുന്നു. കോവിഡാനന്തരം പുതിയ പുലരി പിറക്കുമെന്നും പ്രതിസന്ധികളെ അവസരങ്ങളാക്കി ജനങ്ങൾക്കൊപ്പം സർക്കാർ മുന്നേറുമെന്നും ധനമന്ത്രി പറഞ്ഞു.
കോവിഡാനന്തരം പുതിയ പുലരി പിറക്കും. ജനങ്ങളിൽ ആത്മവിശ്വാസം വർധിപ്പിച്ച് സർക്കാർ മുന്നോട്ട്.
പ്രതിസന്ധികളെ പുതിയ അവസരങ്ങളായി കാണുകയാണെന്ന് ധനമന്ത്രി
ധനമന്ത്രി തോമസ് ഐസക് ബജറ്റ് അവതരണം ആരംഭിച്ചു
കൃത്യം ഒൻപതിന് തന്നെ നിയമസഭ നടപടികൾ ആരംഭിച്ചു. സ്‌പീക്കർ ശ്രീരാമകൃഷ്ണൻ ചെയറിലെത്തി.
ധനമന്ത്രി തോമസ് ഐസക് നിയമസഭയിൽ എത്തി. മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ് എന്നിവരെ കണ്ടു സംസാരിച്ചു.