തിരുവനന്തപുരം: സംസ്ഥാന ബജറ്റ് ഈമാസം പതിനഞ്ചിന്. എട്ടാം തീയതി മുതൽ നിയമസഭാ സമ്മേളനം തുടങ്ങും. പ്രത്യേക മന്ത്രിസഭായോഗം ചേര്‍ന്നാണ് നിയമസഭാ സമ്മേളനത്തിനുള്ള തീയതി തീരുമാനിച്ചത്. ശുപാര്‍ശ ഗവര്‍ണറുടെ അനുമതിക്കായി സമര്‍പ്പിക്കും.
പിണറായി വിജയൻ സർക്കാരിന്റെ അവസാന ബജറ്റാണിത്. അടുത്ത സർക്കാർ അധികാരത്തിലെത്തിയാൽ ഇടക്കാല ബജറ്റുണ്ടാകും. ഏപ്രിലിലാണ് നിയമസഭാ തിരഞ്ഞെടുപ്പ്.
Read Also: ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസ് ചൈനയിലും; ജാഗ്രത
അതേസമയം, ധനമന്ത്രി തോമസ് ഐസക് ബജറ്റ് അവതരണത്തിനുള്ള മുന്നൊരുക്കങ്ങൾ ആഴ്‌ചകൾക്ക് മുന്നേ തുടങ്ങിക്കഴിഞ്ഞു. കേരള പര്യടനത്തിന്റെ ഭാഗമായി വിവിധ ജില്ലകളിൽ മുഖ്യമന്ത്രി നടത്തുന്ന കൂടിക്കാഴ്‌ചകളിൽ നിന്ന് ഉയര്‍ന്ന് വരുന്ന നിര്‍ദേശങ്ങൾ കൂടി പരിഗണിച്ചായിരിക്കും ഇത്തവണ ബജറ്റ്.
പിണറായി വിജയൻ സർക്കാരിനു വേണ്ടി തോമസ് ഐസക് അവതരിപ്പിക്കുന്ന ആറാം ബജറ്റാണ് ഇത്തവണത്തേത്ത്. ധനമന്ത്രിയെന്ന നിലയിൽ തോമസ് ഐസക് അവതരിപ്പിക്കാൻ പോകുന്ന 12-ാം ബജറ്റായിരിക്കും ജനുവരി 15 ലേത്.
ഏറ്റവും കൂടുതൽ തവണ ബജറ്റ് അവതരിപ്പിച്ച ധനമന്ത്രി എന്ന നേട്ടം കെ.എം.മാണിക്കൊപ്പമാണ്. ധനമന്ത്രിയായി 13 തവണയാണ് കെ.എം.മാണി ബജറ്റ് അവതരിപ്പിച്ചത്.