തിരുവനന്തപുരം: ഏറ്റവുമധികം സ്ത്രീ സൗഹാർദ പ്രഖ്യാപനങ്ങൾ എന്ന നിലയിൽ എല്ലാക്കാലവും വേറിട്ടു നിൽക്കുന്ന ഒന്നു തന്നെയാണ് ഡോ.ടി.എം തോമസ് ഐസക്കിന്റെ ബജറ്റ്. ഇക്കുറിയും അത് വ്യത്യസ്തമല്ല.
കുടുംബശ്രീക്ക് 250 കോടി രൂപയാണ് ഇക്കുറി ബജറ്റിൽ വകയിരുത്തിയിരിക്കുന്നത്. സംസ്ഥാനത്തെ കേവലദാരിദ്ര്യം പത്തുവർഷക്കാലം കൊണ്ട് പൂർണ്ണമായി ഇല്ലായ്മ ചെയ്യുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര സർക്കാരിന്റെ സ്വർണ്ണ ജയന്തി സഹകാരി റോസ്ഗാർ യോജന പദ്ധതി പ്രകാരം കേരള സർക്കാർ, ദേശീയ കാർഷിക ഗ്രാമവികസന ബാങ്കിന്റേയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടേയും പങ്കാളിത്തത്തോടെ നടപ്പാക്കിയ സമഗ്ര ദാരിദ്ര്യ നിർമാർജന പദ്ധതിയാണ് കുടുംബശ്രീ.
Read More: Kerala Budget 2020: പ്രഖ്യാപനങ്ങൾക്കൊപ്പം സാഹിത്യവും വാരിക്കോരി തോമസ് ഐസക്കിന്റെ ബജറ്റ്
ട്രാൻസ് ജെൻഡർ വ്യക്തികൾക്കായി പ്രത്യേക അയൽക്കൂട്ടം പദ്ധതികൾ ആരംഭിക്കുമെന്നു പ്രഖ്യാപിച്ച ധനമന്ത്രി ഇതിനായി 150 കോടി രൂപ വകയിരുത്തിയതായും പ്രഖ്യാപിച്ചു.
Read More: സംസ്ഥാനത്ത് 25 രൂപയ്‌ക്ക് ഊണ് ലഭ്യമാകും; കേരള ബജറ്റിലെ ജനകീയ പ്രഖ്യാപനം
സ്ത്രീ സൗഹൃദ പദ്ധതികള്‍ക്കായി 1509 കോടി രൂപയാണ് ഈ ബജറ്റിൽ വകയിരുത്തിയിരിക്കുന്നത്. കഴിഞ്ഞ തവണത്തേക്കാൾ ഇരട്ടിയാക്കി. ഇതിൽ ഏറ്റവും ആശാവഹമായ പ്രഖ്യാപനം എല്ലാ നഗരങ്ങളിലും ഷീ ലോഡ്ജ് സ്ഥാപിക്കും എന്നത് തന്നെയാണ്. മറ്റൊന്ന് മത്സ്യവിൽപ്പനക്കാരായ സ്ത്രീകൾക്കായി ആറ് കോടി രൂപ വകയിരുത്തിയതാണ്. സംവിധായക മേഖലയിലേക്ക് കടന്നെത്തുന്ന വനിതകളെ പ്രോത്സാഹിപ്പിക്കുക ലക്ഷ്യമിട്ട് കേരള ബഡ്ജറ്റ് മൂന്നു കോടി രൂപ വിലയിരുത്തി.
2016ൽ ഇടത് സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം ജൂലൈ മാസത്തിൽ അവതരിപ്പിച്ച ഇടക്കാല ബജറ്റിലും നിരവധി സ്ത്രീ സൗഹാർദ പ്രഖ്യാപനങ്ങൾ ഉൾപ്പെടുത്തിയിരുന്നു. 2016-17 ലെ ബജറ്റിന്റെ ഒമ്പതാം ഭാഗം സ്ത്രീ തുല്യതയെ സംബന്ധിച്ച നിർദേശങ്ങൾ ആയിരുന്നു.