Kerala Budget 2020 Highlights: തിരുവനന്തപുരം: കേരള ബജറ്റ് 2020 നിയമസഭയിൽ അവതരിപ്പിച്ചു. ധനമന്ത്രി തോമസ് ഐസക്കാണ് പിണറായി സർക്കാരിന്റെ അഞ്ചാം ബജറ്റ് നിയമസഭയിൽ അവതരിപ്പിച്ചത്. രാവിലെ 9 മണിക്കാണ് ബജറ്റ് പ്രസംഗം ആരംഭിച്ചത്. രണ്ട് മണിക്കൂറും 33 മിനിറ്റും നീണ്ടു ബജറ്റ് പ്രസംഗം.
സംസ്ഥാനത്ത് 25 രൂപയ്‌ക്ക് ഊണ് ലഭ്യമാക്കുമെന്ന് ധനമന്ത്രി തോമസ് ഐസക് ബജറ്റ് പ്രസംഗത്തിൽ പറഞ്ഞു. 25 രൂപയ്ക്ക് ഊണ് ലഭ്യമാക്കുന്നതിനുവേണ്ടി കുടുംബശ്രീയുടെ 1000 ഔട്ട്‌ലെറ്റുകൾ തുടങ്ങും. ഇതിനായി ബജറ്റിൽ 20 കോടി രൂപ മാറ്റിവയ്‌ക്കുമെന്നും ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. ‘വിശപ്പ് രഹിത കേരളം’ പദ്ധതിയുടെ ഭാഗമായാണ് ഇത് നടപ്പിലാക്കുന്നതെന്നും ബജറ്റ് പ്രസംഗത്തിൽ ധനമന്ത്രി പറഞ്ഞു.
Read Also: Horoscope Today February 07, 2020: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം
സംസ്ഥാനത്ത് അര്‍ധ അതിവേഗ റെയില്‍ പാത പൂര്‍ത്തിയാകുന്നതോടെ 1457 രൂപ ചെലവില്‍ നാല് മണിക്കൂര്‍ കൊണ്ട് തിരുവനന്തപുരത്തുനിന്നു കാസര്‍ഗോഡ് എത്താമെന്നു ധനമന്ത്രി തോമസ് ഐസക്. സില്‍വര്‍ ലൈന്‍ റെയില്‍ പദ്ധതി യാഥാര്‍ഥ്യമാക്കുന്നതിനായി സ്ഥലം ഏറ്റെടുക്കല്‍ നടപടികള്‍ ഉടന്‍ ആരംഭിക്കുമെന്നും ബജറ്റ് പ്രഖ്യാപനം വ്യക്തമാക്കുന്നു.
ഉന്നതവിദ്യാഭ്യാസ മേഖലയ്ക്ക് 493 കോടിരൂപ ബജറ്റില്‍ വകയിരുത്തും. ഇതില്‍ 125 കോടിരൂപ കേരള, കോഴിക്കോട്, കണ്ണൂര്‍, മഹാത്മ, മലയാളം, സംസ്‌കൃത, നിയമ സര്‍വകലാശാലകൾക്കുവേണ്ടിയുളളതാണ്. കോളേജ് കെട്ടിടങ്ങളുടെ നിര്‍മാണത്തിന് 142 കോടി വകയിരുത്തും. മാര്‍ച്ച് മാസത്തോടെ കോളജുകളില്‍ 1000ത്തോളം അധ്യാപക തസ്തികകള്‍ തുടങ്ങും. ഉന്നത വിദ്യാഭ്യാസ മേഖലയില്‍ 60 പുതിയ കോഴ്സുകള്‍ അനുവദിക്കും.
Live Blog
Kerala Budget 2020 Highlights: -കേരള ബജറ്റ് 2020
ഏറ്റവും കൂടുതൽ തവണ ബജറ്റ് അവതരിപ്പിച്ച ധനമന്ത്രി എന്ന നേട്ടം കെ.എം.മാണിക്കൊപ്പമാണ്. ധനമന്ത്രിയായി 13 തവണയാണ് കെ.എം.മാണി ബജറ്റ് അവതരിപ്പിച്ചത്. 1976ലെ ആദ്യ ബജറ്റ് മുതല്‍ ബാര്‍ കോഴ വിവാദം കത്തി നില്‍ക്കുമ്പോള്‍ 2015ല്‍ സാങ്കേതികമായി അവതരിപ്പിച്ച ബജറ്റുള്‍പ്പെടെയാണ് മാണി 13 ബജറ്റുകൾ അവതരിപ്പിച്ചിട്ടുള്ളത്. ഇന്ത്യയില്‍ തന്നെ അപൂര്‍വമാണ് ഈ നേട്ടം.
സംസ്ഥാന ബജറ്റിനോടു അനുബന്ധിച്ചുള്ള സാമ്പത്തിക അവലോകന റിപ്പോർട്ട് കഴിഞ്ഞ ദിവസം ധനമന്ത്രി നിയമസഭയിൽ വച്ചു. സംസ്ഥാനത്തെ സാമ്പത്തിക വളർച്ചാ നിരക്ക് കൂടിയതായി ധനമന്ത്രി പറഞ്ഞു. വറുതിക്കിടയിലും വലിയ പ്രതീക്ഷകൾ നൽകുന്നതാണ് സാമ്പത്തിക വളർച്ചാ നിരക്ക് വർധിച്ചത്. അതേസമയം, നികുതി വരുമാനം കുറഞ്ഞതായി ധനമന്ത്രി പറഞ്ഞു.
Read Also: ബജറ്റ്: അഞ്ചുവര്‍ഷത്തിനിടയില്‍ ആരോഗ്യമേഖലയില്‍ കേരളം ചെലവഴിച്ചത് ശരാശരിയേക്കാള്‍ കൂടുതല്‍
കേരളത്തിലെ ശരാശരി പൗരന്റെ വരുമാനം ദേശീയ ശരാശരിയേക്കാൾ അറുപത് ശതമാനം കൂടുതലാണെന്ന് തോമസ് ഐസക് പറഞ്ഞു. ശരാശരി വരുമാനം ദേശീയ ശരാശരിയേക്കാൾ കൂടുതൽ നിൽക്കുന്നത് പ്രതിസന്ധിക്കിടയിലും വലിയ പ്രതീക്ഷ നൽകുന്ന കാര്യമാണെന്ന് തോമസ് ഐസക് പറഞ്ഞു.
സംസ്ഥാനത്തിന്‍റെ സാമ്പത്തിക വളര്‍ച്ചാനിരക്ക് കൂടിയെന്ന് സാമ്പത്തിക അവലോകന റിപ്പോര്‍ട്ടിൽ പറയുന്നു. വളർച്ചാ നിരക്ക് 7.3 ശതമാനത്തില്‍നിന്ന് 7.5 ശതമാനമായി. എന്നാല്‍ കാര്‍ഷിക വളര്‍ച്ചാനിരക്ക് മൈനസിലേക്ക് കൂപ്പുകുത്തിയെന്നും റിപ്പോര്‍ട്ട് പറയുന്നു. പ്രളയവും നാണ്യവിളത്തകർച്ചയുമാണ് കാർഷിക വളർച്ചാനിരക്ക് കുറയാൻ കാരണമെന്നും സാമ്പത്തിക അവലോകന റിപ്പോർട്ടിൽ പറയുന്നു.
കേരള ബജറ്റിൽ ഏറ്റവും ശ്രദ്ധേയമായ പ്രഖ്യാപനമാണ് ഭൂമിയുടെ വില വർധിപ്പിക്കുന്നത്. ഭൂമിയുടെ ന്യായവില പത്ത് ശതമാനമാണ് കൂട്ടിയിരിക്കുന്നത്. വൻകിട പദ്ധതികൾക്കു സമീപമുള്ള ഭൂമിയുടെ ന്യായവില മുപ്പത് ശതമാനം കൂട്ടി. കെട്ടിട നികുതിയും കൂട്ടി. 3000–5000 ചതുരശ്ര അടി വിസ്‌തീർണമുള്ള കെട്ടിടങ്ങള്‍ക്ക് 5000 രൂപയാണ് നികുതി. 5000–7500 ചതുരശ്ര അടി വിസ്‌തീർണമുള്ള കെട്ടിടങ്ങള്‍ക്ക് 7500 രൂപ നികുതി. 7500–10000 ചതുരശ്ര അടി വിസ്‌തീർണമുള്ള കെട്ടിടങ്ങള്‍ക്ക് 10000 രൂപ നികുതി. 10000 ചതുരശ്ര അടിക്കുമേല്‍ 12500 രൂപ നികുതി. അഞ്ച് വര്‍ഷത്തേക്കോ കൂടുതലോ ഒരുമിച്ചടച്ചാല്‍ ആദായനികുതിയിൽ ഇളവുണ്ട്. പോക്കുവരവ് ഫീസ് വർധിപ്പിച്ചു. വില്ലേജ് ലൊക്കേഷന്‍ മാപ്പിന് 200 രൂപ ഫീസ് ഈടാക്കും. വയല്‍ഭൂമി കരഭൂമിയാക്കുന്നതിന് കൂടുതല്‍ ഫീസ് ഈടാക്കും.
ഇലക്ട്രിക്ക് ഓട്ടോറിക്ഷകളുടെ ആദ്യത്തെ അഞ്ച് വര്‍ഷത്തെ നികുതി പൂര്‍ണമായും എടുത്തു കളഞ്ഞു പുതുതായി വാങ്ങുന്ന ഡീസല്‍-പെട്രോള്‍ ഓട്ടോറിക്ഷകളുടെ ആദ്യ അഞ്ച് വര്‍ഷത്തെ ഒറ്റത്തവണ നികുതി 2500 രൂപയാക്കി പുതുതായി വാങ്ങുന്ന ഇലക്ട്രിക് വാഹനങ്ങളുടെ ഒറ്റത്തവണ നികുതി അഞ്ച് ശതമാനമായി കുറച്ചു. 75 ശതമാനം ഉദ്യോഗസ്ഥരേയും നികുതി പിരിവിനായി രംഗത്തിറക്കും സ്വകാര്യ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്ന മുചക്രവാഹനങ്ങളുടെ നികുതി രണ്ട് ശതമാനമായി ഉയര്‍ത്തി വാഹനപുക പരിശോധന കേന്ദ്രങ്ങളുടെ രജിസ്ട്രേഷന്‍ 25000 ആയി ഉയര്‍ത്തി. സ്വകാര്യ വിദ്യാഭ്യാസസ്ഥാപനങ്ങളുടെ വാഹനനികുതി വര്‍ധിപ്പിച്ചു. സ്റ്റേജ് കാരിയറുകളുടെ നികുതി പത്ത് ശതമാനം കുറച്ചു ട്രാന്‍സ്‍പോര്‍ട്ട് വാഹനങ്ങളുടെ പരസ്യത്തിന് 20 രൂപയും ഡിജറ്റല്‍ പരസ്യങ്ങള്‍ക്ക് 40 രൂപയും നികുതി.
2020-21 വർഷത്തെ സാമ്പത്തിക ബജറ്റ് അവതരണം അവസാനിച്ചു. രണ്ട് മണിക്കൂറും 33 മിനിറ്റുമാണ് ബജറ്റ് പ്രസംഗം നടന്നത്.
ഭൂമിയുടെ അടിസ്ഥാനവില പത്ത് ശതമാനം കൂട്ടി. വൻകിട പദ്ധതി സ്ഥലങ്ങൾക്ക് അടുത്തുള്ള ഭൂമിയുടെ അടിസ്ഥാന വില 30 ശതമാനം കൂട്ടിയിട്ടുണ്ട്.
അന്തരിച്ച് മുൻ മന്ത്രിയും കേരള കോൺഗ്രസ് നേതാവുമായ കെ.എം.മാണിക്കായി സ്മാരകം നിർമിക്കുന്നതിന് അഞ്ച് കോടി രൂപ അനുവദിച്ചു
സൗകര്യ മേഖലയ്ക്ക് കരുത്ത് പകരാൻ പദ്ധതികൾ. 43 കിലോമീറ്റർ പത്ത് ബെെപ്പാസുകൾ നിർമിക്കും. 20 ഫ്‌ളൈ ഓവറുകൾ നിർമിക്കും. സെമി ഹെെ സ്‌പീഡ് റെയിൽ കൊണ്ടുവരും. അഞ്ച് ടൗണ്‍ഷിപ്പുകൾ നിർമിക്കും.
ഇരട്ടപെൻഷൻകാരെ കണ്ടെത്തും. അതിലൂടെ 700 കോടി രൂപ ലാഭിയ്ക്കുമെന്ന് ധനമന്ത്രി
കശുവണ്ടി മേഖലയ്ക്ക് 135 കോടി. പൂട്ടിക്കിടക്കുന്ന കശുവണ്ടി സ്ഥാപനഹൾ തുറക്കാൻ നടപടി.
കയർ കോർപ്പറേഷന്റെ നേതൃത്വത്തിൽ മൂന്ന് പുതിയ ഫാക്ടറികൾ. വാളയാറിൽ രാജ്യാന്തര കമ്പനിയുടെ ചകിരിച്ചോർ സംസ്കരണ ഫാക്ടറി. കയർ മേഖലയിൽ 25 സ്റ്റാർട്ട് അപ്പുകൾ സ്ഥാപിക്കും.
കാർഷിക മേഖലയ്ക്ക് 2000 കോടിയുടെ പദ്ധതികൾ. റൈസ് പാർക്കുകളും റബ്ബർ പാർക്കുകളും വിപുലീകരിക്കും. ഓരോ വാർഡിലും 75 തെങ്ങിൻ തൈകൾ വിതരണം ചെയ്യും. വെളിച്ചെണ്ണയുമായി ബന്ധപ്പെട്ട സംരംഭങ്ങൾക്ക് 25% സബ്സിഡി. ഊബർ മാതൃകയിൽ പഴം, പച്ചക്കറി വിതരണം. ടോഡി ബോർഡ് ഈ വർഷം വിപുലീകരിക്കും.
വയനാടിന് 2000 കോടി രൂപയുടെ മൂന്ന് വർഷ പാക്കേജ്. ഇടുക്കിക്ക് 1000 കോടിയുടെ പാക്കേജ്. ഇടുക്കിയിൽ എയർ സ്ട്രിപ്പ് സ്ഥാപിക്കും.
“ബെന്യാമിന്‌റെ ‘മഞ്ഞനിറമുള്ള പകലുകള്‍’ എന്ന നോവലില്‍ ‘ഫ്രീഡം’ എന്നൊരു അധ്യായമുണ്ട്. അതിങ്ങനെയാണ് ആരംഭിക്കുന്നത്. ‘ഉച്ച കഴിഞ്ഞ് മൂന്ന് മണിയായപ്പോഴേക്കും ജനങ്ങള്‍ തെരുവിലൂടെ പതിയെ പതിയെ ഒഴുകാന്‍ തുടങ്ങി. ചിലര്‍ രാജ്യത്തിന്‌റെ ദേശീയ പതാകയും ചിലര്‍ സമാധാനത്തിന്‌റെ വെള്ളക്കൊടിയും പിടിച്ചിരുന്നു. ചിലരാകട്ടെ ദേശീയ പതാക പുതച്ചുകൊണ്ടാണ് നടന്നത്. ഈ രാജ്യം മറ്റാരുടേതുമല്ല. ഞങ്ങളുടെ സ്വന്തമാണ് എന്നുള്ള സന്ദേശമാണവര്‍ അതിലൂടെ നല്‍കിയത്,’ 2020 ജനുവരി 26ന് ദേശീയപാതയില്‍ കൈകോര്‍ത്ത കേരളത്തെയല്ലേ ബെന്യാമിന്‍ പ്രവചിച്ചത്?” Read More
സംസ്ഥാനത്ത് 25 രൂപയ്‌ക്ക് ലഭ്യമാക്കാനുള്ള നടപടികളുമായി സർക്കാർ. കേരള ബജറ്റിലാണ് ധനമന്ത്രി തോമസ് ഐസക് ഇക്കാര്യം പറഞ്ഞത്. 25 രൂപയ്‌ക്ക് ഊണ് ലഭ്യമാക്കുന്നതിനുവേണ്ടി കുടുംബശ്രീയുടെ 1000 ഔട്ട്‌ലെറ്റുകൾ തുടങ്ങും. ഇതിനായി ബജറ്റിൽ 20 കോടി രൂപ മാറ്റിവയ്‌ക്കുമെന്നും ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. ‘വിശപ്പ് രഹിത കേരളം’ പദ്ധതിയുടെ ഭാഗമായാണ് ഇത് നടപ്പിലാക്കുന്നതെന്നും ബജറ്റ് പ്രസംഗത്തിൽ ധനമന്ത്രി പറഞ്ഞു. അഗതികളും അശരണരുമായ എല്ലാവർക്കും ഒരു നേരത്തെയങ്കിലും ഭക്ഷണം എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാന സർക്കാർ ‘വിശപ്പ് രഹിത കേരളം’ പദ്ധതി ആരംഭിച്ചത്. പദ്ധതിയുടെ ഭാഗമായി ആലപ്പുഴയിൽ വളരെ ചെറിയ നിരക്കിൽ ഊണ് ലഭ്യമാകുന്ന ഹോട്ടൽ ആരംഭിച്ചിട്ടുണ്ട്.
തെരുവ് വിളക്കുകൾ പൂർണ്ണമായി എൽഇഡി ബൾബിലേക്ക് മാറും
പഴം പച്ചക്കറി കൃഷി വ്യാപനത്തിന് ആയിരം കോടി രൂപ. ഹരിതകേരള മിഷന് ഏഴു കോടി രൂപ.
പൊതുവിദ്യാലയങ്ങളിലേക്ക് എത്തിയ വിദ്യാർഥികളുടെ എണ്ണം വലിയ തോതിൽ വർധിച്ചതായി മന്ത്രി തോമസ് ഐസക് പറഞ്ഞു. കണക്കുകൾ നിരത്തിയാണ് അദ്ദേഹം ഇക്കാര്യങ്ങൾ ബജറ്റ് പ്രസംഗത്തിൽ സൂചിപ്പിച്ചത്. പൊതുവിദ്യാലയങ്ങളിൽ പത്താം ക്ലാസ് വരെയുള്ള വിദ്യാർഥികളുടെ എണ്ണം അഞ്ച് ലക്ഷം വർധിച്ചു. ഇത് പൊതുവിദ്യാഭ്യാസ രംഗത്തിന്റെ മികവുറ്റ പ്രകടനമാണ് സൂചിപ്പിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. കണക്കുകളനുസരിച്ച് കഴിഞ്ഞ സർക്കാരിന്റെ കാലത്ത് നാല് ലക്ഷത്തിലേറെ കുട്ടികൾ പൊതുവിദ്യാലയങ്ങളിൽ കുറയുകയാണ് ചെയ്‌തതെന്നും 2016 നു ശേഷമാണ് പൊതുവിദ്യാലയങ്ങളിൽ വിദ്യാർഥികളുടെ എണ്ണം വർധിച്ചതെന്നും ധനമന്ത്രി പറഞ്ഞു.
വിശപ്പുരഹിത കേരളം പദ്ധതിയില്‍ 25 രൂപയ്ക്ക് ഊണ്. 1000 ഭക്ഷണശാലകള്‍ തുറക്കും. ഇതിനായി 20 കോടി രൂപ നീക്കിവയ്ക്കും
പതിനായിരം നഴ്‌സുമാര്‍ക്കു വിദേശജോലിക്കായി ക്രാഷ് കോഴ്‌സ്. ഇതിനായി അഞ്ചുകോടി രൂപ അനുവദിക്കും.
അവയവമാറ്റ ശസ്ത്രക്രിയകള്‍ക്കുശേഷം ഉപയോഗിക്കുന്ന മരുന്നുകളുടെയും കാന്‍സര്‍ മരുന്നുകളുടെയും വില കുറയും. കെഎസ്ഡിപി മരുന്ന് നിര്‍മിക്കും. മെഡിക്കല്‍ സര്‍വീസ് കോര്‍പറേഷന് 50 കോടി. ഓങ്കോളജി പാര്‍ക്ക് സ്ഥാപിക്കും.
ക്ഷേത്രങ്ങള്‍ പഴമയില്‍ പുനരുദ്ധരിക്കാന്‍ പദ്ധതി. ദേവസ്വം ബോര്‍ഡുമായി ചേര്‍ന്ന് ആവിഷ്‌കരിക്കുന്ന പദ്ധതിക്ക് അഞ്ചു കോടി രൂപ.
ബേക്കല്‍-കോവളം ജലപാത ഗതാഗതാനായി ഈ വര്‍ഷം തുറക്കും. 16 റൂട്ടുകളിലായി 76 കിലോമീറ്റര്‍ ജലപാതയും 38 ജെട്ടികളുമുള്ള ഇന്റഗ്രേറ്റഡ് വാട്ടര്‍ ട്രാന്‍സ്പോര്‍ട്ടിന് 682 കോടി.
എല്ലാ ബസ് ഓപ്പറേറ്റര്‍മാരെയും ഒരു ക്ലസ്റ്ററാക്കി സ്മാര്‍ട്ട് സംവിധാനം. ഇ-ടിക്കറ്റ്, സിസിടിവി സംവിധാനം തുടങ്ങിയവ നടപ്പാക്കും. മെട്രോ, വാട്ടര്‍ ട്രാന്‍സ്‌പോര്‍ട്ട്, ബസ് എന്നിവയ്ക്ക് ഏകീകൃത ടിക്കറ്റ് സംവിധാനം .
കഴിഞ്ഞ സർക്കാർ അഞ്ച് വർഷം കൊണ്ട് നേടിയ നേട്ടങ്ങൾ എൽഡിഎഫ് സർക്കാർ നാല് വർഷം കൊണ്ട് മറികടന്നതായി ധനമന്ത്രി പറഞ്ഞു. ഇനിയുള്ള ഒരു വർഷം ബോണസ് ആണെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ സർക്കാർ ക്ഷേമ പെൻഷൻ ആയി 9,000 ത്തിലേറെ കോടി മാത്രമാണ് ചെലവഴിച്ചതെങ്കിൽ എൽഡിഎഫ് സർക്കാർ 22,000 കോടിയിലേറെ ഇതുവരെ ചെലവഴിച്ചതായി ധനമന്ത്രി പറഞ്ഞു. 13 ലക്ഷം വയോജനങ്ങൾക്ക് ക്ഷേമ പെൻഷൻ ലഭിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. എല്ലാ രംഗങ്ങളിലും സർക്കാർ വലിയ മുന്നേറ്റമാണ് നടത്തിയതെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് സാമ്പത്തിക ഞെരുക്കം നിലനിൽക്കുമ്പോഴാണ് സർക്കാർ ക്ഷേമ പെൻഷനുകൾ കൂട്ടിയിരിക്കുന്നത്.
സിഎഫ്എല്‍, ഫിലമെന്റ് ബള്‍ബുകള്‍ നിരോധിക്കും. നിരോധനം നവംബര്‍ മുതല്‍
പുതുതായി തുടങ്ങുന്ന സ്വകാര്യസ്ഥാപനങ്ങളിലെ പിഎഫ് അടയ്ക്കുന്ന ജീവനക്കാരുടെ ഒരു മാസത്തെ ശമ്പളം സബ്‌സിഡിയായി തൊഴിലുടമയ്ക്കു നല്‍കും. ഈസ് ഓഫ് ഡൂയിങ് ബിസിനനസില്‍ 21-ാം സ്ഥാനത്തുള്ള കേരളത്തെ അടുത്ത 10 വര്‍ഷത്തിനുള്ളില്‍ ആദ്യ അഞ്ചിലെത്തിക്കും.
500 മെഗാവാട്ട് ശേഷിയുള്ള വൈദ്യുതപദ്ധതികള്‍ തുടങ്ങും. പൊതുമരാമത്ത് പ്രവൃത്തികള്‍ക്ക് 1500 കോടി. എംഎല്‍എമാര്‍ നിര്‍ദേശിച്ച പദ്ധതികള്‍ക്ക് 1800 കോടി. കൊച്ചി നഗരത്തിന്റെ സമഗ്ര വികസനത്തിന് 6000 കോടി
ഗ്രാമീണ ലൈഫ് മിഷനില്‍ ഒരു ലക്ഷം വീടുകളും ഫ്‌ളാറ്റുകള്‍ കൂടി അനുവദിക്കും. ഗ്രാമീണ റോഡ് പദ്ധതിക്ക് 1000 കോടി രൂപ. തീരദേശ വികസനത്തിന് 1000 കോടി. പ്രവാസക്ഷേമനിധിക്ക് 90 കോടി. നെല്‍കര്‍ഷകര്‍ക്ക് 40 കോടി.
2020-21ല്‍ കിഫ്ബിയില്‍ 20000 കോടി രൂപയുടെ പദ്ധതികള്‍ നടപ്പാക്കും.
ഭയം ഒരു രാജ്യമാണ്, നിശബ്ദത ഒരു ആഭരണമാണ്’ എന്ന വയനാട് മീനങ്ങാടി സ്‌കൂളിലെ പതിനഞ്ചുകാരന്റെ കവിതാശകലം ഇന്ത്യയുടെ പുതിയ സാഹചര്യമാണെന്നു ബജറ്റ് അവതരണത്തിന്റെ തുടക്കത്തില്‍ തോമസ് ഐസക്. കെജി ശങ്കരപ്പിള്ള, പ്രഭാവര്‍മ, വിഷ്ണുപ്രസാദ്, ബെന്യാമിന്‍, റഫീഖ് അഹമ്മദ് എന്നിവരെയും ആമുഖ പ്രസംഗത്തില്‍ മന്ത്രി ഉദ്ധരിച്ചു.
എല്ലാ ക്ഷേമ പെൻഷനുകളും നൂറ് രൂപ വീതം കൂട്ടിയെന്ന് ധനമന്ത്രി തോമസ് ഐസക്. എല്ലാ ക്ഷേമ പെൻഷനുകളും 1300 രൂപയാക്കി.
ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി ജിഎസ്‌ടി വെട്ടിക്കുറച്ചത് സംസ്ഥാനത്തിനു തിരിച്ചടിയായെന്ന് ധനമന്ത്രി നിയമസഭയിൽ
കേന്ദ്രത്തിനെതിരെ ധനമന്ത്രി തോമസ് ഐസക്കിന്റെ പരാമർശം. സാമ്പത്തിക മാന്ദ്യം രാജ്യത്ത് രൂക്ഷമെന്ന് ഐസക് പറഞ്ഞു. ഇന്ത്യൻ സമ്പദ്‌ഘടന തകർച്ചയിലാണ്. കേന്ദ്രത്തിൽ നിന്നു നികുതി കുടിശിക ലഭിക്കുന്നില്ലെന്നും തോമസ് ഐസക് പറഞ്ഞു.
സിഎഎയും എൻആർസിയും രാജ്യത്തിനു ഭീഷണിയാണെന്ന് ധനമന്ത്രി തോമസ് ഐസക്
പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധം വ്യക്തമാക്കിയാണ് സംസ്ഥാന ബജറ്റ് അവതരണം ആരംഭിച്ചത്. വർഗീയ നിലപാടുകളാണ് പൗരത്വ ഭേദഗതി നിയമത്തിലൂടെ പുറത്തുവരുന്നതെന്ന് ധനമന്ത്രി പറഞ്ഞു.
കേരള ബജറ്റ് 2020 ആരംഭിച്ചു. ധനമന്ത്രി തോമസ് ഐസക് ബജറ്റ് അവതരിപ്പിക്കുന്നു.
ബജറ്റ് അവതരണത്തിനായി ധനമന്ത്രി തോമസ് ഐസക് കേരള നിയമസഭയിൽ എത്തി. കൃത്യം ഒൻപതിനു തന്നെ ബജറ്റ് പ്രസംഗം ആരംഭിക്കും
സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധി ഒരു വർഷത്തിനടക്കം മറികടക്കാൻ സാധിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്. ബജറ്റ് അവതരണത്തിനു മുൻപ് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അടുത്ത വർഷത്തോടെ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ സാധിക്കുമെന്ന് തോമസ് ഐസക് പറഞ്ഞു. ക്ഷേമ പദ്ധതികൾക്ക് കൂടുതൽ തുക അനുവദിക്കുമെന്ന് തോമസ് ഐസക് പറഞ്ഞു. തിരഞ്ഞെടുപ്പ് മധുരമെന്ന രീതിയിൽ ബജറ്റിൽ ഒന്നുമുണ്ടാകില്ലെന്ന് അദ്ദേഹം വ്യക്‌തമാക്കി. അധികച്ചെലവ് ഒഴിവാക്കുമെന്ന് മന്ത്രി ആവർത്തിച്ചു. വിദേശ യാത്രകൾ ധൂർത്ത് അല്ലെന്നും മന്ത്രി പറഞ്ഞു. എൽഡിഎഫ് പ്രകട പത്രികയിലെ വാഗ്‌ദാനങ്ങൾ പാലിക്കും. കെഎസ്‌ആർടിസിയെ സർക്കാർ കെെവിടില്ല. സർക്കാർ നയത്തിനനുസരിച്ച് മുന്നോട്ടുപോകും. കേന്ദ്ര സർക്കാർ സംസ്ഥാനങ്ങളെ പിഴിയുകയാണെന്ന വിമർശനം തോമസ് ഐസക് ആവർത്തിച്ചു.