scorecardresearch
Latest News

Kerala Budget 2020: സ്ഥലത്തിന്റെ വില കൂടും, കെട്ടിട നികുതിയും; അറിഞ്ഞിരിക്കാം പുതിയ പ്രഖ്യാപനങ്ങൾ

അഞ്ച് വര്‍ഷത്തേക്കോ കൂടുതലോ ഒരുമിച്ചടച്ചാല്‍ ആദായനികുതിയിൽ ഇളവുണ്ട്

Kerala Budget 2020: സ്ഥലത്തിന്റെ വില കൂടും, കെട്ടിട നികുതിയും; അറിഞ്ഞിരിക്കാം പുതിയ പ്രഖ്യാപനങ്ങൾ

Kerala Budget 2020: തിരുവനന്തപുരം: കേരള ബജറ്റിൽ ഏറ്റവും ശ്രദ്ധേയമായ പ്രഖ്യാപനമാണ് ഭൂമിയുടെ വില വർധിപ്പിക്കുന്നത്. ഭൂമിയുടെ ന്യായവില പത്ത് ശതമാനമാണ് കൂട്ടിയിരിക്കുന്നത്. വൻകിട പദ്ധതികൾക്കു സമീപമുള്ള ഭൂമിയുടെ ന്യായവില മുപ്പത് ശതമാനം കൂട്ടി.

കെട്ടിട നികുതിയും കൂട്ടി. 3000–5000 ചതുരശ്ര അടി വിസ്‌തീർണമുള്ള കെട്ടിടങ്ങള്‍ക്ക് 5000 രൂപയാണ് നികുതി. 5000–7500 ചതുരശ്ര അടി വിസ്‌തീർണമുള്ള കെട്ടിടങ്ങള്‍ക്ക് 7500 രൂപ നികുതി. 7500–10000 ചതുരശ്ര അടി വിസ്‌തീർണമുള്ള കെട്ടിടങ്ങള്‍ക്ക് 10000 രൂപ നികുതി. 10000 ചതുരശ്ര അടിക്കുമേല്‍ 12500 രൂപ നികുതി.

അഞ്ച് വര്‍ഷത്തേക്കോ കൂടുതലോ ഒരുമിച്ചടച്ചാല്‍ ആദായനികുതിയിൽ ഇളവുണ്ട്. പോക്കുവരവ് ഫീസ് വർധിപ്പിച്ചു. വില്ലേജ് ലൊക്കേഷന്‍ മാപ്പിന് 200 രൂപ ഫീസ് ഈടാക്കും. വയല്‍ഭൂമി കരഭൂമിയാക്കുന്നതിന് കൂടുതല്‍ ഫീസ് ഈടാക്കും.

Read Also: വെടിയേറ്റു വീണ ബാപ്പുജി; കേരള ബജറ്റിന്റെ കവർ ചിത്രം, ടോം വട്ടക്കുഴിയെ മറക്കാതെ ഐസക്

കേരള ബജറ്റ് 2020 നിയമസഭയിൽ അവതരിപ്പിച്ചു. ധനമന്ത്രി തോമസ് ഐസക്കാണ് പിണറായി സർക്കാരിന്റെ അഞ്ചാം ബജറ്റ് നിയമസഭയിൽ അവതരിപ്പിച്ചത്. രാവിലെ 9 മണിക്കാണ് ബജറ്റ് പ്രസംഗം ആരംഭിച്ചത്. രണ്ട് മണിക്കൂറും 33 മിനിറ്റും നീണ്ടു ബജറ്റ് പ്രസംഗം.

സംസ്ഥാനത്ത് 25 രൂപയ്‌ക്ക് ഊണ് ലഭ്യമാക്കുമെന്ന് ധനമന്ത്രി തോമസ് ഐസക് ബജറ്റ് പ്രസംഗത്തിൽ പറഞ്ഞു. 25 രൂപയ്‌ക്ക് ഊണ്‌ ലഭ്യമാക്കുന്നതിനുവേണ്ടി കുടുംബശ്രീയുടെ 1000 ഔട്ട്‌ലെറ്റുകൾ തുടങ്ങും. ഇതിനായി ബജറ്റിൽ 20 കോടി രൂപ മാറ്റിവയ്‌ക്കുമെന്നും ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. ‘വിശപ്പ് രഹിത കേരളം’ പദ്ധതിയുടെ ഭാഗമായാണ് ഇത് നടപ്പിലാക്കുന്നതെന്നും ബജറ്റ് പ്രസംഗത്തിൽ ധനമന്ത്രി പറഞ്ഞു.

Read Also: Ayyapanum Koshiyum Movie Review: ഒരഡാർ സിനിമ: ‘അയ്യപ്പനും കോശിയും’ റിവ്യൂ

സംസ്ഥാനത്ത് അര്‍ധ അതിവേഗ റെയില്‍ പാത പൂര്‍ത്തിയാകുന്നതോടെ 1457 രൂപ ചെലവില്‍ നാല് മണിക്കൂര്‍ കൊണ്ട് തിരുവനന്തപുരത്തുനിന്നു കാസര്‍ഗോഡ് എത്താമെന്നു ധനമന്ത്രി തോമസ് ഐസക്. സില്‍വര്‍ ലൈന്‍ റെയില്‍ പദ്ധതി യാഥാര്‍ഥ്യമാക്കുന്നതിനായി സ്ഥലം ഏറ്റെടുക്കല്‍ നടപടികള്‍ ഉടന്‍ ആരംഭിക്കുമെന്നും ബജറ്റ് പ്രഖ്യാപനം വ്യക്തമാക്കുന്നു.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Kerala budget 2020 thomas issac land rate

Best of Express