തിരുവനന്തപുരം: മുൻ ധനകാര്യ മന്ത്രിയും കേരളാ കോൺഗ്രസ് (എം) ചെയർമാനുമായിരുന്ന അന്തരിച്ച കെ.എം.മാണിക്ക് സ്‌മാരക മന്ദിരം നിർമിക്കാൻ അഞ്ച് കോടി രൂപ നീക്കിവച്ച് എൽഡിഎഫ് സർക്കാരിന്റെ ബജറ്റ്. ഏറ്റവും കൂടുതൽ തവണ ബജറ്റ് അവതരിപ്പിച്ച ധനകാര്യമന്ത്രി എന്ന റെക്കോർഡ് കെ.എം.മാണിക്കാണ്. ഇന്നത്തെ ബജറ്റ് പ്രസംഗത്തിലാണ് കെ.എം.മാണി സ്‌മാരക മന്ദിരത്തിനു അഞ്ച് കോടി രൂപ നീക്കിവച്ചതായി ധനകാര്യ മന്ത്രി തോമസ് ഐസക് പറഞ്ഞത്.

Read Also: Kerala Budget 2020 Live Updates: എല്ലാ നഗരങ്ങളിലും ഷീ ലോഡ്ജ്, കേരള ബജറ്റ് വാർത്തകൾ തത്സമയം

മഴവില്ല് പരിപാടിക്ക് അഞ്ച് കോടി രൂപ പ്രഖ്യാപിച്ചു. ട്രാന്‍സ്‍ജെന്‍ഡേഴ്‌സിനായി കുടുംബശ്രീ അയല്‍ക്കൂട്ടം വരും. ലളിതകലാ അക്കാദമിക്ക് ഏഴ് കോടി രൂപ. ഉണ്ണായി വാര്യര്‍ സാംസ്‍കാരിക നിലയത്തിന് ഒരു കോടി. യേശുദാസ് ഡിജിറ്റല്‍ ലൈബ്രറിക്ക് 75 ലക്ഷം എന്നിങ്ങനെയും ബജറ്റിൽ നീക്കിവച്ചിട്ടുണ്ട്.

Read Also: സ്വർണവില കൂടി; ഇന്നത്തെ പെട്രോൾ-ഡീസൽ വില, ഡോളർ വിനിമയ നിരക്ക്

ധനമന്ത്രി എന്ന നിലയിൽ തോമസ് ഐസക് അവതരിപ്പിച്ച 11-ാം ബജറ്റാണിത്. പിണറായി സർക്കാരിനു വേണ്ടി തോമസ് ഐസക് അവതരിപ്പിച്ച തുടർച്ചയായ അഞ്ചാം ബജറ്റാണിത്. വി.എസ്.അച്യുതാനന്ദൻ മന്ത്രിസഭയിൽ തോമസ് ഐസക് ധനമന്ത്രിയായിരുന്നു. വി.എസ്. സർക്കാരിന്റെ കാലത്ത് 2006 മുതൽ 2011 വരെ തുടർച്ചയായി ആറ് ബജറ്റ് തോമസ് ഐസക് അവതരിപ്പിച്ചിരുന്നു.

ഏറ്റവും കൂടുതൽ തവണ ബജറ്റ് അവതരിപ്പിച്ച ധനമന്ത്രി എന്ന നേട്ടം കെ.എം.മാണിക്കൊപ്പമാണ്. ധനമന്ത്രിയായി 13 തവണയാണ് കെ.എം.മാണി ബജറ്റ് അവതരിപ്പിച്ചത്. 1976ലെ ആദ്യ ബജറ്റ് മുതല്‍ ബാര്‍ കോഴ വിവാദം കത്തി നില്‍ക്കുമ്പോള്‍ 2015ല്‍ സാങ്കേതികമായി അവതരിപ്പിച്ച ബജറ്റുള്‍പ്പെടെയാണ് മാണി 13 ബജറ്റുകൾ അവതരിപ്പിച്ചിട്ടുള്ളത്. ഇന്ത്യയില്‍ തന്നെ അപൂര്‍വമാണ് ഈ നേട്ടം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.