തിരുവനന്തപുരം: സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധി ഒരു വർഷത്തിനടക്കം മറികടക്കാൻ സാധിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്. ബജറ്റ് അവതരണത്തിനു മുൻപ് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അടുത്ത വർഷത്തോടെ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ സാധിക്കുമെന്ന് തോമസ് ഐസക് പറഞ്ഞു.

ക്ഷേമ പദ്ധതികൾക്ക് കൂടുതൽ തുക അനുവദിക്കുമെന്ന് തോമസ് ഐസക് പറഞ്ഞു. തിരഞ്ഞെടുപ്പ് മധുരമെന്ന രീതിയിൽ ബജറ്റിൽ ഒന്നുമുണ്ടാകില്ലെന്ന് അദ്ദേഹം വ്യക്‌തമാക്കി. അധികച്ചെലവ് ഒഴിവാക്കുമെന്ന് മന്ത്രി ആവർത്തിച്ചു. വിദേശ യാത്രകൾ ധൂർത്ത് അല്ലെന്നും മന്ത്രി പറഞ്ഞു. എൽഡിഎഫ് പ്രകട പത്രികയിലെ വാഗ്‌ദാനങ്ങൾ പാലിക്കും. കെഎസ്‌ആർടിസിയെ സർക്കാർ കെെവിടില്ല. സർക്കാർ നയത്തിനനുസരിച്ച് മുന്നോട്ടുപോകും. കേന്ദ്ര സർക്കാർ സംസ്ഥാനങ്ങളെ പിഴിയുകയാണെന്ന വിമർശനം തോമസ് ഐസക് ആവർത്തിച്ചു.

Read Also: തോമസ് ഐസക്കിന്റെ 11-ാം ബജറ്റ്; കണക്കിൽ ‘പ്രമാണി’ കെ.എം.മാണി തന്നെ

രാവിലെ ഒൻപത് മുതൽ ധനമന്ത്രി തോമസ് ഐസക് ബജറ്റ് അവതരണം ആരംഭിക്കും. പിണറായി സർക്കാരിന്റെ അഞ്ചാം ബജറ്റാണിത്. അതുപോല തന്നെ പിണറായി സർക്കാരിന്റെ അവസാന സമ്പൂർണ ബജറ്റ് കൂടിയായിരിക്കും ഇത്. 2021 ൽ കേരളത്തിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കും.

സംസ്ഥാന ബജറ്റിനോടു അനുബന്ധിച്ചുള്ള സാമ്പത്തിക അവലോകന റിപ്പോർട്ട് കഴിഞ്ഞ ദിവസം ധനമന്ത്രി നിയമസഭയിൽ വച്ചു. സംസ്ഥാനത്തെ സാമ്പത്തിക വളർച്ചാ നിരക്ക് കൂടിയതായി ധനമന്ത്രി പറഞ്ഞു. വറുതിക്കിടയിലും വലിയ പ്രതീക്ഷകൾ നൽകുന്നതാണ് സാമ്പത്തിക വളർച്ചാ നിരക്ക് വർധിച്ചത്. അതേസമയം, നികുതി വരുമാനം കുറഞ്ഞതായി ധനമന്ത്രി പറഞ്ഞു.

Read Also: Horoscope Today February 07, 2020: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം

കേരളത്തിലെ ശരാശരി പൗരന്റെ വരുമാനം ദേശീയ ശരാശരിയേക്കാൾ അറുപത് ശതമാനം കൂടുതലാണെന്ന് തോമസ് ഐസക് പറഞ്ഞു. ശരാശരി വരുമാനം ദേശീയ ശരാശരിയേക്കാൾ കൂടുതൽ നിൽക്കുന്നത് പ്രതിസന്ധിക്കിടയിലും വലിയ പ്രതീക്ഷ നൽകുന്ന കാര്യമാണെന്ന് തോമസ് ഐസക് പറഞ്ഞു.

സംസ്ഥാനത്തിന്‍റെ സാമ്പത്തിക വളര്‍ച്ചാനിരക്ക് കൂടിയെന്ന് സാമ്പത്തിക അവലോകന റിപ്പോര്‍ട്ടിൽ പറയുന്നു. വളർച്ചാ നിരക്ക് 7.3 ശതമാനത്തില്‍നിന്ന് 7.5 ശതമാനമായി. എന്നാല്‍ കാര്‍ഷിക വളര്‍ച്ചാനിരക്ക് മൈനസിലേക്ക് കൂപ്പുകുത്തിയെന്നും റിപ്പോര്‍ട്ട് പറയുന്നു. പ്രളയവും നാണ്യവിളത്തകർച്ചയുമാണ് കാർഷിക വളർച്ചാനിരക്ക് കുറയാൻ കാരണമെന്നും സാമ്പത്തിക അവലോകന റിപ്പോർട്ടിൽ പറയുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.