തിരുവനന്തപുരം: സംസ്ഥാനത്ത് അര്‍ധ അതിവേഗ റെയില്‍ പാത പൂര്‍ത്തിയാകുന്നതോടെ 1457 രൂപ ചെലവില്‍ നാല് മണിക്കൂര്‍ കൊണ്ട് തിരുവനന്തപുരത്തുനിന്നു കാസര്‍ഗോഡ് എത്താമെന്നു ധനമന്ത്രി തോമസ് ഐസക്. സില്‍വര്‍ ലൈന്‍ റെയില്‍ പദ്ധതി യാഥാര്‍ഥ്യമാക്കുന്നതിനായി സ്ഥലം ഏറ്റെടുക്കല്‍ നടപടികള്‍ ഉടന്‍ ആരംഭിക്കുമെന്നും ബജറ്റ് പ്രഖ്യാപനം വ്യക്തമാക്കുന്നു.
കേരളത്തിലെ ഏറ്റവും ചെലവേറിയ പദ്ധതിയാണു സില്‍വര്‍ ലൈന്‍. പദ്ധതിയുടെ ആകാശ സര്‍വേ പൂര്‍ത്തിയാക്കി. അലൈന്‍മെന്റ് നിര്‍ണയം തുടരുകയാണ്. ഭൂമിയേറ്റെടുക്കല്‍ നടപടികള്‍ ഈ വര്‍ഷം ആരംഭിക്കും. മൂന്നുവര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കും.
Read Also: സംസ്ഥാനത്ത് 25 രൂപയ്‌ക്ക് ഊണ് ലഭ്യമാകും; കേരള ബജറ്റിലെ ജനകീയ പ്രഖ്യാപനം
സമാന്തരപാതയും അഞ്ച് ടൗണ്‍ഷിപ്പുകളും അടങ്ങിയ ബൃഹത് പദ്ധതിയാണു ലക്ഷ്യമിടുന്നത്. പത്ത് പ്രധാന സ്റ്റേഷനുകളാണു പദ്ധതിയിലുണ്ടാവുക. 28 ഫീഡര്‍ സ്റ്റേഷനുകളിലേക്കും ഹ്രസ്വദൂരയാത്രകള്‍ ഉണ്ടാവും. 2025 ആകുമ്പോഴേക്കും 67,740 ദിവസയാത്രക്കാരും 2051 ല്‍ 1.47 പ്രതിദിനയാത്രക്കാരും സില്‍വര്‍ ലൈനില്‍ ഉണ്ടാവുമെന്നാണു പ്രതീക്ഷ.
പദ്ധതിക്കായി ജൈക്ക അടക്കമുള്ള രാജ്യാന്തര ഏജന്‍സികളില്‍നിന്ന് കുറഞ്ഞ പലിശയ്ക്കു 40-50 വര്‍ഷത്തേക്കായി വായ്പ എടുക്കും. നിരവധി രാജ്യാന്തര ഏജന്‍സികള്‍ പദ്ധതിയില്‍ താല്‍പ്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.
ടിക്കറ്റ് നിരക്കിന്റെ മൂന്നിലൊന്ന് ടിക്കതേര വരുമാനം കൂടി പദ്ധതിയില്‍ പ്രതീക്ഷിക്കുന്നുണ്ട്. രാത്രിസമയങ്ങളില്‍ ചരക്കുനീക്കത്തിനും റോറോ സംവിധാനത്തിനുമായി പാത ഉപയോഗപ്പെടുത്തുമെന്നും ധനമന്ത്രി പറഞ്ഞു.