/indian-express-malayalam/media/media_files/uploads/2020/02/Pinarayi-VIJAYAN.jpg)
ന്യൂഡല്‍ഹി: ആരോഗ്യ, കുടുംബക്ഷേമ മേഖലയില്‍ കഴിഞ്ഞ അഞ്ചുവര്‍ഷത്തെ കേരളത്തിന്റെ ബജറ്റ് വിഹിതം മറ്റ് സംസ്ഥാനങ്ങളുടെ ശരാശരിയേക്കാള്‍ കൂടുതല്‍. പിആര്‍എസ് ലെജിസ്ലേറ്റീവ് റിസര്‍ച്ചില്‍നിന്നുള്ള കണക്കുകളാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
2015-2020 കാലയളവില്‍ ആരോഗ്യ, കുടുംബക്ഷേമ മേഖലയില്‍ ബജറ്റിന്റെ ശരാശരി 5.6 ശതമാനമാണു കേരളം വകയിരുത്തിയത്. ഈ മേഖലയില്‍ സംസ്ഥാനങ്ങള്‍ ചെലവഴിക്കുന്നതിന്റെ ശരാശരി 5.3 ശതമാനമാണ്. ശരാശരി 7.4 ശതമാനം അനുവദിച്ച മേഘാലയയാണ് ഒന്നാമത്.
/indian-express-malayalam/media/media_files/uploads/2020/02/Kerala_Spending.jpeg)
വിദ്യാഭ്യാസ രംഗത്ത് കേരളം വകയിരുത്തിയ 16 ശതമാനം സംസ്ഥാന ചെലവുകളുടെ ശരാശരിക്കു തുല്യമാണ്. ബജറ്റിന്റെ 22 ശതമാനം അനുവദിച്ച അസമാണ് ഈ മേഖലയില്‍ ഏറ്റവും കൂടുതല്‍ ചെലവഴിച്ചത്.
കൃഷി, സാമൂഹ്യ സുരക്ഷ, റോഡുകള്‍, പാലങ്ങള്‍, പട്ടികജാതി-വര്‍ഗങ്ങളുടെയും ഒബിസി വിഭാഗത്തിന്റെയം ക്ഷേമം തുടങ്ങിയ കാര്യങ്ങളില്‍ കേരളം ചെലവഴിച്ചതു മറ്റു സംസ്ഥാനങ്ങളുടെ ശരാശരി ബജറ്റ് വിഹിതത്തിനു തുല്യമാണ്.
ഊര്‍ജം, ഗ്രാമവികസനം, നഗരവികസനം എന്നീ മേഖലകളില്‍ കേരളത്തിന്റെ വിഹിതം സംസ്ഥാന ശരാശരിയേക്കാള്‍ ചെലവിനേക്കാള്‍ കുറവാണ്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.