Kerala Budget 2020: വെടിയേറ്റു വീണ ബാപ്പുജി; കേരള ബജറ്റിന്റെ കവർ ചിത്രം, ടോം വട്ടക്കുഴിയെ മറക്കാതെ ഐസക്

2020-2021 വർഷത്തിലെ കേരള ബജറ്റ് ഇന്ന് രാവിലെ ഒൻപതിനാണ് ധനകാര്യമന്ത്രി തോമസ് ഐസക് നിയമസഭയിൽ അവതരിപ്പിച്ചു തുടങ്ങിയത്

Kerala Budget 2020: തിരുവനന്തപുരം: വെടിയേറ്റു വീണ ഗാന്ധിജിയുടെ ഓയിൽ പെയിന്റിങ് ആണ് ഇത്തവണത്തെ കേരള ബജറ്റിന്റെ കവർ ചിത്രം. ടോം വട്ടക്കുഴിയുടെ ഓയിൽ പെയിന്റിങ് ആണിത്.

ജനുവരി 30 ഗാന്ധി അനുസ്‌മരണ ദിനത്തിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച ചിത്രമാണിത്. ടോം വട്ടക്കുഴിയുടെ പേര് പരാമർശിക്കാതെയായിരുന്നു അന്ന് രാഹുൽ ഗാന്ധി ചിത്രം പങ്കുവച്ചത്. രാഹുലിനു പുറമേ കനയ്യ കുമാർ, സ്വര ഭാസ്‌കർ തുടങ്ങിയ പ്രമുഖരും ഇത് ഷെയർ ചെയ്‌തിരുന്നു.

‘Death Of Gandhi’ അഥവാ ‘ഗാന്ധിയുടെ മരണം’ എന്ന പേരിലാണ് മൂവാറ്റുപ്പുഴ സ്വദേശിയായ ടോം ആ ചിത്രം വരച്ചത്. “ഗാന്ധി ഘാതകരെ മഹത്വവത്കരിക്കുന്ന കാലത്താണ് ബജറ്റ് അവതരിപ്പിക്കുന്നത്. അത് ഓർമ്മപ്പെടുത്താനാണ് ഗാന്ധി വെടിയേറ്റ് വീഴുന്ന ചിത്രം ബജറ്റിന്റെ കവർ പേജ് ആക്കിയത്”, എന്ന് തോമസ് ഐസക് പറയുന്നു.

എന്നാൽ, കേരള ബജറ്റിന്റെ മുഖചിത്രമായി ഇതേ പെയിന്റിങ് തിരഞ്ഞെടുത്തപ്പോൾ ടോം വട്ടക്കുഴിയുടെ പേര് ധനമന്ത്രി തോമസ് ഐസക് വിട്ടുകളഞ്ഞില്ല. ഗാന്ധി വെടിയേറ്റു വീണു കിടക്കുന്നതും ഗാന്ധിക്കു ചുറ്റുമിരുന്ന് പ്രവർത്തകർ കരയുന്നതുമാണ് ഓയിൽ പെയിന്റിങ്ങിലെ പ്രമേയം. കഴിഞ്ഞ വർഷത്തെ ബജറ്റ് കവർ ചിത്രം അയ്യങ്കാളിയും പഞ്ചമിയുമായിരുന്നു. ശബരിമല യുവതീ പ്രവേശനത്തിനെതിരെ പ്രതിഷേധങ്ങൾ നടക്കുന്ന സമയമായതിനാൽ നവോത്ഥാനത്തിലൂന്നിയായിരുന്നു കഴിഞ്ഞ വർഷത്തെ ബജറ്റ് പ്രസംഗം.

Read Also: രണ്ട് മണിക്കൂറും 33 മിനിറ്റും നീണ്ട ബജറ്റ് പ്രസംഗം, വിശദാംശങ്ങൾ അറിയാം

2020-2021 വർഷത്തിലെ കേരള ബജറ്റ് ഇന്ന് രാവിലെ ഒൻപതിനാണ് ധനകാര്യമന്ത്രി തോമസ് ഐസക് നിയമസഭയിൽ അവതരിപ്പിച്ചു തുടങ്ങിയത്. പിണറായി സർക്കാരിന്റെ അഞ്ചാം ബജറ്റാണ് ഇത്. രണ്ട് മണിക്കൂറും 33 മിനിറ്റും നീണ്ടു ബജറ്റ് പ്രസംഗം.

പൗരത്വ ഭേദഗതി നിയമത്തിലുള്ള ആശങ്ക പ്രകടിപ്പിച്ചാണ് ബജറ്റ് പ്രസംഗം ആരംഭിച്ചത്. രാജ്യം അസാധാരണമായ വെല്ലുവിളി അഭിമുഖീകരിക്കുകയാണെന്ന് ബജറ്റിൽ ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. വർഗീയവത്‌കരണത്തിനു പൂർണ്ണമായി കീഴ്‌പ്പെട്ട ഭരണസംവിധാനമാണ് ഇന്ത്യയിൽ ഇപ്പോൾ ഉള്ളതെന്ന് തോമസ് ഐസക് പറഞ്ഞു.

Read Also: Kerala Budget 2020: പ്രഖ്യാപനങ്ങൾക്കൊപ്പം സാഹിത്യവും വാരിക്കോരി തോമസ് ഐസക്കിന്റെ ബജറ്റ്

സംസ്ഥാനത്ത് 25 രൂപയ്‌ക്ക് ഊണ് ലഭ്യമാക്കുമെന്ന് ധനമന്ത്രി തോമസ് ഐസക് ബജറ്റ് പ്രസംഗത്തിൽ പറഞ്ഞു. 25 രൂപയ്‌ക്ക് ഊണ്‌ ലഭ്യമാക്കുന്നതിനുവേണ്ടി കുടുംബശ്രീയുടെ 1000 ഔട്ട്‌ലെറ്റുകൾ തുടങ്ങും. ഇതിനായി ബജറ്റിൽ 20 കോടി രൂപ മാറ്റിവയ്‌ക്കുമെന്നും ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. ‘വിശപ്പ് രഹിത കേരളം’ പദ്ധതിയുടെ ഭാഗമായാണ് ഇത് നടപ്പിലാക്കുന്നതെന്നും ബജറ്റ് പ്രസംഗത്തിൽ ധനമന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് അര്‍ധ അതിവേഗ റെയില്‍ പാത പൂര്‍ത്തിയാകുന്നതോടെ 1457 രൂപ ചെലവില്‍ നാല് മണിക്കൂര്‍ കൊണ്ട് തിരുവനന്തപുരത്തുനിന്നു കാസര്‍ഗോഡ് എത്താമെന്നു ധനമന്ത്രി തോമസ് ഐസക്. സില്‍വര്‍ ലൈന്‍ റെയില്‍ പദ്ധതി യാഥാര്‍ഥ്യമാക്കുന്നതിനായി സ്ഥലം ഏറ്റെടുക്കല്‍ നടപടികള്‍ ഉടന്‍ ആരംഭിക്കുമെന്നും ബജറ്റ് പ്രഖ്യാപനം വ്യക്തമാക്കുന്നു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Kerala budget 2020 cover image tom vattakkuzy thomas issac

Next Story
Kerala Budget 2020: കൊച്ചി കുതിക്കും; 6000 കോടിയുടെ പദ്ധതി
The moderation of comments is automated and not cleared manually by malayalam.indianexpress.com