Latest News
സംസ്ഥാനത്ത് മേയ് എട്ടു മുതൽ 16 വരെ സമ്പൂർണ ലോക്ക്ഡൗൺ

‘ഗവര്‍ണര്‍ ഗോ ബാക്ക്’; നിയമസഭയില്‍ ആരിഫ് ഖാനെ തടഞ്ഞു, നാടകീയ രംഗങ്ങള്‍

‘ഗവര്‍ണറെ തിരിച്ചുവിളിക്കുക’ എന്നെഴുതിയ പ്ലകാര്‍ഡുകളുമായാണ് പ്രതിപക്ഷം നിയമസഭയില്‍ എത്തിയത്

Kerala Governor

തിരുവനന്തപുരം: കേരള നിയമസഭയില്‍ അസാധാരണ സംഭവങ്ങള്‍. ബജറ്റ് സമ്മേളനത്തിനു മുന്നോടിയായി നയപ്രഖ്യാപന പ്രസംഗം നടത്താനെത്തിയ കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ പ്രതിപക്ഷം നിയമസഭയില്‍ തടഞ്ഞു.

Read Also: കലിപ്പൻ സല്ലു; ആരാധകന്റെ ഫോൺ പിടിച്ചുവാങ്ങി, വീഡിയോ

‘ഗവര്‍ണര്‍ ഗോ ബാക്ക്’ വിളികളുമായി പ്രതിപക്ഷ അംഗങ്ങള്‍ നിയമസഭയില്‍ നിലയുറച്ചു. പകുതി വഴിയില്‍വച്ച് ഗവര്‍ണറെ തടഞ്ഞു. ‘ഗവര്‍ണറെ തിരിച്ചുവിളിക്കുക’ എന്നെഴുതിയ പ്ലകാര്‍ഡുകളുമായാണ് പ്രതിപക്ഷം നിയമസഭയില്‍ എത്തിയത്.

Read Also: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം

ഗവര്‍ണര്‍ക്കൊപ്പമുണ്ടായിരുന്ന മുഖ്യമന്ത്രി പിണറായി വിജയനും സ്‌പീക്കർ ശ്രീരാമകൃഷ്‌ണനും നിയമമന്ത്രി എ.കെ.ബാലനും പ്രതിപക്ഷ അംഗങ്ങളുടെ പ്രതിഷേധത്തെ സൗമ്യമായി നേരിട്ടു. നിയമമന്ത്രിയും സ്‌പീക്കറും പ്രതിപക്ഷ അംഗങ്ങളെ അനുനയിപ്പിക്കാന്‍ ശ്രമിച്ചു. എന്നാല്‍, പ്രതിപക്ഷം പ്രതിഷേധം തുടരുകയായിരുന്നു.

Kerala Governor's address to Assembly by The Indian Express on Scribd

അതിനുശേഷം, സ്‌പീ‌ക്കർ വാച്ച് ആൻഡ് വാർഡിനെ വിളിച്ചുവരുത്തി. പ്രതിപക്ഷ അംഗങ്ങളെ വാച്ച് ആൻഡ് വാർഡ് ഉദ്യോഗസ്ഥർ ബലം പ്രയോഗിച്ച് മാറ്റാൻ തുടങ്ങി. വാച്ച് ആൻഡ് വാർഡ് എത്തിയപ്പോൾ പ്രതിപക്ഷ അംഗങ്ങൾ നിലത്തിരുന്ന് പ്രതിഷേധിക്കാൻ തുടങ്ങി. അൻവർ സാദത്ത് എംഎൽഎ നിലത്തു കിടന്നു പ്രതിഷേധിച്ചു. വാച്ച് ആൻഡ് വാർഡ് പ്രതിപക്ഷ അംഗങ്ങളെ ബലംപ്രയോഗിച്ച് മാറ്റി. ഇപ്പോഴെല്ലാം മുഖ്യമന്ത്രി നിശബ്ദനായി നിൽക്കുകയായിരുന്നു.

Read Also: അർണബ് ഗോസ്വാമിയെ ട്രോളി; കുനാൽ കംറയെ വിലക്കി ഇൻഡിഗോ എയർലൈൻസ്

പ്രതിപക്ഷ അംഗങ്ങളെ മാറ്റിയ ശേഷം ഗവർണർ മുന്നോട്ടു നീങ്ങി. തനിക്കെതിരെ പ്രതിഷേധിച്ചിരുന്നവരെ നോക്കി ചിരിച്ചുകൊണ്ട്, അവരെ കെെ കൂപ്പി അഭിവാദ്യം ചെയ്‌താണ് ഗവർണർ മുന്നോട്ടു നടന്നത്. ദേശീയഗാനം ആരംഭിച്ചപ്പോൾ പ്രതിപക്ഷം നിശബ്‌ദരായി നിന്നു. ദേശീയഗാനം കഴിഞ്ഞതും പ്രതിപക്ഷ അംഗങ്ങൾ ‘ഗവർണർ ഗോ ബാക്ക്’ വിളികൾ ആരംഭിച്ചു. ഗവർണർ മടങ്ങി പോകണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

Read Also: ജെസ്‌ല എന്റെ മകൾ!

പ്രതിപക്ഷ അംഗങ്ങൾ നടുത്തളത്തിലിറങ്ങി പ്രതിഷേധിക്കാനും തുടങ്ങി. എന്നാൽ, എല്ലാവരോടും നടുത്തളത്തിൽ നിന്ന് നീങ്ങി നിൽക്കണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. ഇതോടെ പലരും അവരവരുടെ സ്ഥലത്തു നിന്ന് ഗവർണർക്കെതിരെ പ്രതിഷേധം തുടർന്നു. ഗവർണർ നയപ്രഖ്യാപന പ്രസംഗം തുടങ്ങിയപ്പോൾ പ്രതിപക്ഷ അംഗങ്ങൾ പ്രതിഷേധ സൂചകമായി സഭ വിട്ടിറങ്ങി. മലയാളത്തിലാണ് ഗവർണർ നയപ്രഖ്യാപന പ്രസംഗം ആരംഭിച്ചത്. സഭ വിട്ടിറങ്ങിയ പ്രതിപക്ഷ അംഗങ്ങൾ പിന്നീട് സഭയുടെ പുറത്തിരുന്ന് പ്രതിഷേധിച്ചു.

പൗരത്വ ഭേദഗതി നിയമത്തിൽ ഗവർണർ സ്വീകരിച്ച നിലപാടാണ് പ്രതിപക്ഷ പ്രതിഷേധത്തിനു കാരണം. ഗവർണറെ നീക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രമേയം കൊണ്ടുവരികയും ചെയ്‌തിട്ടുണ്ട്. എന്നാൽ, ഗവർണറെ തിരിച്ചുവിളിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ പ്രമേയത്തെ സർക്കാർ പിന്തുണക്കുന്നില്ല.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Kerala budget 2020 arif muhammed khan congress protest in assembly

Next Story
ശ്രീറാം വെങ്കിട്ടരാമനെ സര്‍വീസില്‍ തിരിച്ചെടുക്കാന്‍ ശുപാര്‍ശSreeram Venkittaraman, ശ്രീറാം വെങ്കിട്ടരാമൻ, Devikulam Sub collector, ദേവികുളം സബ് കളക്ടർ
The moderation of comments is automated and not cleared manually by malayalam.indianexpress.com