തിരുവനന്തപുരം: 2019-20 വർഷത്തെ ബജറ്റ് നാളെ നിയമസഭയിൽ അവതരിപ്പിക്കും. രാവിലെ ഒമ്പത് മണിക്കാണ് ധനമന്ത്രി തോമസ് ഐസക് നിയമസഭയിൽ ബജറ്റ് അവതരിപ്പിക്കുക. ധനമന്ത്രി തോമസ് ഐസകിന്‍റെ പത്താമത്തെ ബജറ്റും പിണറായി സർക്കാറിന്‍റെ നാലാമത്തെ ബജറ്റുമാണിത്. പ്രളയാനന്തരകേരളത്തിന്റെ പുനർനിർമ്മാണത്തിനാവശ്യമായ പദ്ധതികൾക്കായിരിക്കും ബജറ്റിൽ മുൻഗണന.

പുനർനിർമ്മാണ പ്രവർത്തനങ്ങൾക്കായി 5000കോടിയുടെയെങ്കിലും പദ്ധതികൾ പാക്കേജിലുണ്ടാകുമെന്നാണ് സൂചന. പ്രളയ സെസ് ചുമത്താൻ സർക്കാറിന് അധികാരമുളളതിനാൽ ഉൽപ്പന്നങ്ങൾക്ക് ഒരു ശതമാനം നികുതി കൂട്ടും. എന്നാൽ നിത്യോപയോഗ സാധനങ്ങളെ സെസിൽ നിന്ന് ഒഴിവാക്കാനാണ് സാധ്യത. ആഡംബര വസ്തുക്കൾക്കും ഉയർന്ന നികുതി നിരക്കുളള ഉത്പന്നങ്ങൾക്കും മേലായിരിക്കും സെസ് ചുമത്തുക. 1000 കോടിയുടെ സമഗ്ര ആരോഗ്യ ഇൻഷുറൻസ് പദ്ധതിയും ബജറ്റിൽ പ്രഖ്യാപിക്കുമെന്നും കരുതപ്പെടുന്നു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ