/indian-express-malayalam/media/media_files/uploads/2019/01/kerala-budget-2019-finance-minister-thomas-issac-interview.jpg)
സംസ്ഥാനം കഴിഞ്ഞ വർഷം നേരിട്ട മഹാപ്രളയവും, ഗുഡ്സ് ആൻഡ് സർവീസ് ടാക്സിസിന്റെ (GST) നടപ്പാക്കലിൽ വന്ന പിഴവുകളും, വാറ്റ് (VAT) വഴിയുള്ള നികുതി സമാഹരണത്തിൽ വന്ന ആന്തരികമായ ചോർച്ചകളും കേരളത്തിന്റെ സാമ്പത്തിക ഭദ്രതയെ ബാധിച്ചിട്ടുണ്ടെന്നു ധനമന്ത്രി തോമസ് ഐസക്. 2019 -2020 സാമ്പത്തിക വർഷത്തിലേക്കുള്ള ബജറ്റ് മണിക്കൂറുകള്‍ക്കുള്ളില്‍ അവതരിപ്പിക്കാനിരിക്കെയാണ് അദ്ദേഹത്തിന്റെ വെളിപ്പെടുത്തല്‍.
"കേരത്തിന്റെ സാമ്പത്തികാവസ്ഥ വളരെ മോശമാണ്. സമഗ്ര വികസനത്തിന് വേണ്ടിയുള്ള നിലപാടുകള്‍ നമ്മൾ നിലകൊള്ളുന്നുവെങ്കിലും, ജി.എസ് .ടി. നമ്മുടെ പ്രതീക്ഷകളെ ആകെ തകിടം മറിച്ചു. പ്രതീക്ഷിച്ച വരുമാനത്തിൽ നിന്നും നമ്മൾ ഇപ്പോഴും 13-15 ശതമാനം വരെ പിന്നിലാണ്. 20 ശതമാനം ജി.എസ് .ടി വളർച്ചയിൽ വിശ്വസിച്ചാണ് നമ്മുടെ ധനനയം മൊത്തമായും രൂപകൽപന ചെയ്തിരുന്നത്. കേരളം ഒരു ഉപഭോക്‌തൃ സംസ്ഥാനം ആയതിനാല്‍ ഇത്തരമൊരു പ്രതീക്ഷ സ്വാഭാവികവുമായിരുന്നു. കൂടാതെ 2006-14 സർക്കാരുകളുടെ കാലഘട്ടത്തിൽ വാറ്റിനു പ്രതിവർഷം 18-19 ശതമാനം വരെ വളർച്ചയുണ്ടായിരുന്നു. പ്രധാനമായും ആന്തരികമായ ചോർച്ചകള്‍ കാരണം ഈ വളർച്ച ഇപ്പോൾ വളരെ പതുക്കെയാണ്," ഇന്ത്യൻ എക്സ്പ്രസസിനു പ്രത്യേകമായി അനുവദിച്ച അഭിമുഖത്തില്‍ അദ്ദേഹം വ്യക്തമാക്കി.
പ്രളയം ഏറ്റവുമധികം ബാധിച്ച ആലപ്പുഴയുടെ എംഎൽഎ കൂടെയായ ധനമന്ത്രി പറയുന്നത് വിപുലമായൊരു ബജറ്റ് ഇല്ലാതെ മുൻപോട്ടു പോകുന്നത് കേരളത്തിന്റെ സാമ്പത്തിക ഭദ്രതയെ ആത്മഹത്യാപരമെന്നവണ്ണം ബാധിക്കുമെന്നാണ്. 'സ്പെന്‍ഡിംഗ്' കൂടുതലാക്കി സമ്പദ്‌ഘടനയെ പുനര്‍ജീവിപ്പിക്കുക എന്നത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
/indian-express-malayalam/media/media_files/uploads/2019/01/kerala-budget-2019-finance-minister-thomas-issac-interview-1-888x1024.jpg)
സംസ്ഥാനത്തിന്റെ സാമ്പത്തിക നില ഒരു തീവ്ര അപകടസാധ്യത നേരിടുകയാണ്. അതിന്റെ ഒരു കാരണം ഗൾഫിൽ നിന്നും മടങ്ങി വരുന്നവരാണ്. നെറ്റ് മൈഗ്രേഷൻ പ്രതികൂലമാണ്. തിരിച്ചടവിനെ അത് ബാധിച്ചിട്ടില്ലെങ്കിലും ചെലവഴിക്കാനുള്ള ഉത്സാഹത്തെ അത് തളർത്തിയിട്ടുണ്ട്. ഇപ്പോൾത്തന്നെ പ്രതീക്ഷിച്ചിരുന്ന സാമ്പത്തിക വളർച്ചയിൽ പ്രളയം കാരണം 1.5 ശതമാനം കുറവ് വന്നിട്ടുണ്ട്. 1987-ന് ശേഷമുള്ള കേരളത്തിന്റെ ഏറ്റവും കുറഞ്ഞ വളർച്ച നിരക്കായിരിക്കുമത്. ജി എസ് ടി നടപ്പിലാക്കലില്‍ വന്ന പാളിച്ചകളെ, വിപുലമായ ജി എസ് ടി ശേഖരണം വഴിയുള്ള സാമ്പത്തിക ഏകീകരണം, കൂടുതല്‍ നിക്ഷേപ പദ്ധതികള്‍ എന്നിവ വഴി അതിജീവിക്കാന്‍ കഴിയുമെന്ന് ഞാന്‍ അനുമാനിക്കുന്നു.", ധനമന്ത്രി വിശദമാക്കി.
അറുപത്തിയാറു വയസ്സുകാരനായ മന്ത്രിയുടെ പത്താമത്തേതും ഏറ്റവും പ്രയാസമേറിയതുമായ ബജറ്റാവുമിത്. വി.എസ്. അച്യുതാനന്ദന് കീഴിലുള്ള കഴിഞ്ഞ മന്ത്രിസഭയിലും ഇദ്ദേഹം ധനമന്ത്രി ആയിരുന്നു. കേരളത്തെ പുനർ നിർമാണത്തിന്റെ പാതയിലേക്ക് തിരികെക്കൊണ്ടു വരാനുള്ള സാമ്പത്തിക ഫണ്ടുകൾ കണക്കിലെടുത്ത് കൊണ്ടുള്ള ബജറ്റാകും ഇന്ന് അവതരിപ്പിക്കപ്പെടുക എന്നാണ് പൊതുവിലുള്ള വിലയിരുത്തല്‍.
2019 സാമ്പത്തിക വർഷം പ്രതീക്ഷിച്ചിരുന്ന 7.6 ശതമാനം ജി ഡി പി വളർച്ച, പ്രളയത്തിന്റെ പശ്ചാത്തലത്തിൽ 6.5 -7 ശതമാനം വരെ എത്തുവാനേ സാധ്യതയുള്ളുവെന്നു 'കെയർ റേറ്റിംഗ്‌സ്' എന്ന റേറ്റിംഗ് ഏജൻസിയുടെ ഓഗസ്റ്റ് 21ലെ റിപ്പോർട്ടിൽ സൂചിപ്പിക്കുന്നുണ്ട്. തോട്ടവിളകളായ പഴത്തിനും തേങ്ങയ്ക്കുമുണ്ടായ വൻ നാശനഷ്ടത്തില്‍ ഉലയുന്ന കാർഷിക മേഖല, ടൂറിസം ഉൾപ്പെടുന്ന സേവന മേഖല എന്നിവയെ പ്രളയം അതികഠിനമായി ബാധിച്ചിട്ടുണ്ട്. അഞ്ഞൂറില്പരം ആളുകൾ മരണപ്പെടുകയും ആയിരകണക്കിന് വീടുകൾ പ്രളയത്തിൽ മുങ്ങിപോവുകയും ചെയ്തിട്ടുണ്ട്.
പ്രളയാനന്തര അവസ്ഥകളെ നേരിടാനായി രണ്ടു വർഷത്തേക്ക് ജി.എസ്.ടി യിൽ ഒരു ശതമാനം സെസ് ചുമത്താൻ കേന്ദ്ര സർക്കാർ കേരളത്തിന് അനുമതി നൽകിയിട്ടുണ്ട്.
/indian-express-malayalam/media/media_files/uploads/2019/01/kerala-budget-2019-finance-minister-thomas-issac-interview-2-1024x683.jpg)
ധനമന്ത്രി ഇന്ന് അവതരിപ്പിക്കാൻ പോകുന്ന ബജറ്റിന്റെ ഒരു പ്രധാന ആകർഷണം ജനസംഖ്യയിലെ അമ്പതു ശതമാനം ആളുകളെ ഉൾക്കൊള്ളിച്ചു കൊണ്ടു നടപ്പാക്കാൻ തയ്യാറെടുക്കുന്ന സമഗ്രമായ സാർവത്രിക പ്രാഥമിക ആരോഗ്യ പരിരക്ഷ പദ്ധതിയാണ്. കേരളം നടപ്പിലാക്കാമെന്നു ഉറപ്പു നൽകിയ കേന്ദ്രത്തിന്റെ 'ആയുഷ്മാൻ ഭാരത്' ഹെൽത്ത് ഇൻഷുറൻസ് പദ്ധതി കൂടാതെയാകും ഈ പദ്ധതി.
"ഇതൊരു പ്രധാനപ്പെട്ട പദ്ധതിയാണ്. ജനസംഖ്യയിലെ അമ്പതു ശതമാനത്തെ ഉൾക്കൊള്ളിച്ചു കൊണ്ടുള്ള സൗജന്യ പ്രാഥമികാരോഗ്യ സംരക്ഷണവും, അതിനു പുറമേ സാർവത്രിക ആരോഗ്യം ഉറപ്പു നൽകുന്ന മറ്റൊരു പദ്ധതിയും. ബാക്കി വരുന്ന 20-30 ശതമാനം പേർക്ക് സ്വമേധയാ പ്രീമിയം അടച്ചു ചേരാവുന്നതാണ്, കാരണം മൊത്തത്തില്‍ നോക്കുമ്പോൾ പ്രീമിയം വളരെ കുറഞ്ഞ തുകയെ ആവുകയുള്ളൂ," അദ്ദേഹം പറഞ്ഞു.
ആയുഷ്മാൻ ഭാരത് സ്‌കീം നടപ്പാക്കേണ്ടതില്ല എന്ന വിഷയത്തിൽ ഇടതുപക്ഷം ഭരിക്കുന്ന കേരളം സർക്കാരും ബിജെപി നയിക്കുന്ന കേന്ദ്ര സർക്കാരും തമ്മിൽ വിവാദങ്ങൾ ഉണ്ടായിരുന്നു. അന്നും ഇന്നും ഈ പദ്ധതിയുടെ നടപടിക്രമങ്ങളുടെ വിമര്‍ശകാനാണ് മന്ത്രി ഐസക്.
"ആയുഷ്മാൻ ഭാരതിന് രണ്ടു ഘടകങ്ങളുണ്ട്. ഒന്ന്, സംസ്ഥാനത്തിന് അധികം പണം നൽകാതെ അവർ ഒരു പ്രാഥമിക ആരോഗ്യ സംരക്ഷണ സംവിധാനം സജ്ജമാക്കാൻ ആഗ്രഹിക്കുന്നു. പക്ഷേ കേരളം ഇതിനായി പണം ചിലവഴിച്ചു കൊണ്ടിരിക്കുകയാണ്. രണ്ടാമതായി, ദ്വിതീയവും ത്രിതീയവുമായ മേഖലയിലേക്ക് ഇപ്പോൾ നിലനിൽക്കുന്ന ഇൻഷുറൻസ് സ്കീമിനെ വികസിപ്പിക്കാനാണെങ്കിൽ, കേരളത്തിന് മിനിമം ആയിരം കോടി രൂപയെങ്കിലും വേണ്ടി വരും. എന്നാൽ നൂറു കോടി രൂപ മാത്രം തന്നു കൊണ്ട് കേന്ദ്രം എന്തിനാണ് 'ക്രെഡിറ്റ്' ചോദിക്കുന്നത്" അദ്ദേഹം വാദിക്കുന്നു.
നിലവിലുള്ള പദ്ധതിയെ ആയുഷ്മാൻ ഭാരത് സ്കീമിന്റെ ചട്ടക്കൂടിലേക്ക് ഉൾകൊള്ളിക്കാനാവും വിധം 'അടാപ്റ്റ്' ചെയ്യും എന്ന് കേരളം സർക്കാര്‍ സമ്മതിച്ചിട്ടുണ്ട് എന്നും അദ്ദേഹം പറഞ്ഞു.
കൂടുതൽ നിക്ഷേപകരെ ആകർഷിക്കാനും, 'ഈസ് ഓഫ് ഡുയിംഗ് ബിസിനസ് റാങ്കിംഗ്' (ബിസിനസ് ചെയ്യാനുള്ള അനുകൂല സാഹചര്യങ്ങൾ നിലനിൽക്കുന്ന ഇടങ്ങളില്‍ സംസ്ഥാനത്തിന്റെ പദവി) മെച്ചപ്പെടുത്താനുള്ള ശ്രമങ്ങളെക്കുറിച്ച് അദ്ദേഹം പറഞ്ഞത്, സർക്കാർ ചില സാമ്പത്തിക കീഴ്വഴക്കങ്ങളെ നവീകരിക്കാൻ ഗൗരവമായ തീരുമാനമെടുത്തത് കാരണം, അടുത്ത രണ്ടു വർഷങ്ങൾക്കുള്ളിൽ ഫലങ്ങൾ കണ്ടു തുടങ്ങുമെന്നു തനിക്കു വിശ്വാസമുണ്ട് എന്നാണ്.
"ഭൂമി ഏറ്റെടുക്കൽ പരിപാടികളിലേക്കും ഏക ജാലക ക്ലിയറൻസിലേക്കും കടക്കുകയാണ് ഞങ്ങള്‍. ഏകദേശം രണ്ടു ഡസനോളം കോർപ്പറേറ്റ് നിക്ഷേപങ്ങൾ കേരളത്തെ, പ്രത്യേകിച്ചും വിജ്ഞാന മേഖലയിലയെ ലക്ഷ്യമിട്ട് എത്തുന്നുണ്ട്," അദ്ദേഹം വെളിപ്പെടുത്തി.
തോമസ് ഐസക് ബജറ്റ് അവതരിപ്പിക്കുന്നതിന്റെ തൊട്ടടുത്ത ദിവാസമാണ് യൂണിയൻ ബജറ്റ് അവതരണത്തിനായി നിശ്‌ചയിച്ചിരിക്കുന്നത്. തിരഞ്ഞെടുപ്പ് വർഷമായതിനാൽ ജനത്തെ സ്വാധീനിക്കാൻ തക്കവണ്ണം എന്തെങ്കിലും പ്രഖ്യാപനങ്ങൾ യൂണിയൻ ബജറ്റിൽ ഉഉണ്ടാകാന്‍ സാധ്യതയുണ്ട് എന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു.
"അവരെന്ത് ചെയ്തു എന്നതിനെ അടിസ്ഥാനപ്പെടുത്തി അവർ വിലയിരുത്തപ്പെടുമെന്ന് എനിക്ക് തോന്നുന്നില്ല. കാരണം ആ 'ട്രാക്ക് റെക്കോർഡ്' വളരെ മോശമാണ്. അടിസ്ഥാന വരുമാനത്തെ പിന്തുണച്ചു കൊണ്ടുള്ള എന്തെങ്കിലും സ്‌കീം അവർ നടപ്പിലാക്കേണ്ടി വരുമെന്നാണ് എനിക്ക് മനസിലാക്കാൻ കഴിയുന്നത്. അല്ലെങ്കിൽ ഗ്രാമീണ മേഖല കുഴപ്പത്തിലായതിനാൽ കർഷകർക്കായി എന്തെങ്കിലും ചെയ്യണം" തോമസ് ഐസക് കൂട്ടിച്ചേര്‍ത്തു.
/indian-express-malayalam/media/media_files/uploads/2018/10/Read-in-English-Logo.jpg)
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us