Latest News

കേരള ബജറ്റ് 2018-19; ഒറ്റനോട്ടത്തിൽ, അറിയേണ്ടതെല്ലാം

തോമസ് ഐസക് അവതരിപ്പിച്ച ബജറ്റിലെ പ്രസക്ത ഭാഗങ്ങൾ

തിരുവനന്തപുരം: ഭൂനികുതി കൂട്ടിയും ക്ഷേമ പെൻഷന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിക്കൊണ്ടും ഉളളതായിരുന്നു ധനമന്ത്രി തോമസ് ഐസക് അവതരിപ്പിച്ച ഇത്തവണത്തെ ബജറ്റ്. എൽഡിഎഫ് സർക്കാരിന്റെ പ്രകടന പത്രികയിലെ പ്രധാന വാഗ്‌ദാനമായിരുന്നു പ്രതിവർഷമുളള ക്ഷേമ പെൻഷൻ വർധന. എന്നാൽ ഇത്തവണത്തെ ബജറ്റിൽ ഇതുണ്ടായില്ല.ഡോ. തോമസ് ഐസക് അവതരിപ്പിച്ച ബജറ്റിലെ പ്രസക്ത ഭാഗങ്ങൾ.

സമ്പൂർണ സാമൂഹ്യസുരക്ഷ
> ഭക്ഷ്യ സബ്സിഡിയായി 954 കോടി രൂപ ബജറ്റിൽ വകയിരുത്തി
> ഭക്ഷ്യ സുരക്ഷാ നിയമം നടപ്പാക്കുന്നതിന് 31 കോടി രൂപ. ഇതു പ്രധാനമായും റേഷൻ കടകളുടെ നവീകരണത്തിനും ഇ ഗവേണൻസിനും വേണ്ടിയുളളതാണ്
> പരീക്ഷണാടിസ്ഥാനത്തിൽ തിരഞ്ഞെടുക്കപ്പെട്ട റേഷൻ കടകളെ മാർജിൻ ഫ്രീ പലചരക്കു കടകളാക്കി പ്രവർത്തിപ്പിക്കും
> കൗൺസിൽ ഫോർ ഫുഡ് റിസർച്ച് ആന്റ് ഡവലപ്മെന്റിന് 6 കോടി രൂപ
> സിവിൽ സപ്ലൈസ് കോർപ്പറേഷനും കൺസ്യൂമർ ഫെഡിനും കൂടി 250 കോടി രൂപ
> വിശപ്പുരഹിത കേരളം പദ്ധതിക്കായി 20 കോടി രൂപ
> പട്ടിണി കിടക്കുന്ന ഒരാളും കേരളത്തിൽ ഉണ്ടാകില്ലെന്ന് 3 വർഷം കൊണ്ട് ഉറപ്പുവരുത്തും
> എല്ലാ പഞ്ചായത്തുകളിലും കുടുംബശ്രീ കോഴി വളർത്തൽ യൂണിറ്റുകൾ ആരംഭിക്കും
> ഹാച്ചറികളിൽ മുട്ട വിരിയിച്ച് 30-35 രൂപയ്ക്ക് കോഴിക്കുഞ്ഞുങ്ങളെ കൃഷിക്കാർക്ക് ലഭ്യമാക്കുന്നതിന് പരിപാടി
> പൗൾട്രി ഡവലപ്മെന്റ് കോർപ്പറേഷന് 18 കോടി രൂപ

ലൈഫ്- എല്ലാവർക്കും വീട്

> വാസയോഗ്യമായ വീടില്ലാത്ത 4,21,073 പേർക്കും ഭൂരഹിതരായ 3,38,450 പേർക്കും പുതുതായിി വീട് നിർമ്മിച്ചു നൽകും.
> ഭൂമിയുളള ഭവന രഹിതർക്കും 2018-19 ൽ വീട് നിർമ്മിച്ചു നൽകും
> റേഷൻ കാർഡ് ഇല്ലാത്തതുകൊണ്ട് ലിസ്റ്റിൽ ഇടം നേടാതെ പോയ അഗതി കുടുംബങ്ങളെ ലിസ്റ്റിൽ ഉൾപ്പെടുത്തും
> ഭൂരഹിതർക്ക് പൊതുവായ സ്ഥലം കണ്ടെത്തി ഫ്ലാറ്റ് അടിസ്ഥാനത്തിലുലള കെട്ടിട സമുച്ചയങ്ങൾ നിർമ്മിക്കാൻ പദ്ധതി
> ലൈഫ് പാർപ്പിട പദ്ധതിക്കായി 2500 കോടി രൂപ

ആർദ്രം- സമഗ്ര ആരോഗ്യ സുരക്ഷ

> എല്ലാ മെഡിക്കൽ കോളേജുകളിലും ഓങ്കോളജി ഡിപ്പാർട്മെന്റുകൾ
> മലബാർ കാൻസർ സെന്ററിനെ ആർസിസി നിലവാരത്തിലേക്ക് ഉയർത്തും. കൊച്ചിയിൽ ഈ നിലവാരത്തിലുളള പുതിയൊരു കാൻസർ സെന്റർ
> എല്ലാ ജില്ലാ ആശുപത്രികളിലും കാത്ത്‌ലാബ്, ഓപ്പറേഷൻ തുടങ്ങിയ സൗകര്യങ്ങളോടു കൂടിയ കാർഡിയോളജി വകുപ്പുകൾ
> എല്ലാ ജില്ലാ ജനറൽ ആശുപത്രികളിലും എമർജൻസി മെഡിസിൻ ഡിപ്പാർട്മെന്റുകളും താലൂക്ക് ആശുപത്രികളിൽ ട്രോമ കെയർ സെന്ററുകളും ആരംഭിക്കു
> മൊബൈൽ ആപ വഴി ആംബുലൻസ് സേവനം ലഭ്യമാക്കാൻ സംവിധാനം
> പൊതു ആരോഗ്യ സർവീസസിന് 1685.70 കോടി രൂപ
> മാനസികാരോഗ്യ പരിപാലനത്തിന് 17 കോടി രൂപ
> പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ കുടുംബക്ഷേമ ആശുപത്രികളാക്കി ഉയർത്തുന്നതിന് 23 കോടി രൂപ
> യൂബർ ടാക്സി സംവിധാനം പോലെ സംസ്ഥാന വ്യാപകമായ ഒരു ആംബുലൻസ് സർവ്വീസ് ഇ-നെറ്റ്‌വർക്ക് ശൃംഖലയ്ക്ക് രൂപം നൽകും
> ആശാ പ്രവർത്തകരുടെ പ്രതിമാസ അലവൻസ് 500 രൂപയിൽനിന്ന് 2000 രൂപയാക്കി ഉയർത്തി

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം
> ഈ വർഷം 4,775 സ്കൂളുകളിലായി 45,000 ഹൈടെക് ക്ലാസ് മുറികളും ഐടി ലാബും സ്ഥാപിക്കും
> 500 കുട്ടികളിൽ കൂടുതൽ പഠിക്കുന്ന എല്ലാ സ്കൂളുകളുടെയും പശ്ചാത്തല സൗകര്യ വികസനത്തിന് 50 ലക്ഷം രൂപ മുതൽ 1 കോടി വരെ
> എല്ലാ പ്രൈമറി, അപ്പർ പ്രൈമറി സ്കൂളുകളിലും കംപ്യൂട്ടർ ലാബ് സ്ഥാപിക്കും
> 150 വർഷം പിന്നിട്ട എല്ലാ ഹെറിറ്റേജ് സ്കൂളുകൾക്കും പ്രത്യേക ധനസഹായം
> സ്കൂൾ വിദ്യാഭ്യാസത്തിന് 970 കോടി രൂപ
> സ്കൂൾ കലോത്സവ നടത്തിപ്പിന് 6.5 കോടി രൂപ

സാമൂഹ്യ സുരക്ഷാ പെൻഷൻ

> അനർഹരെ പെൻഷൻ പട്ടികയിൽനിന്ന് ഒഴിവാക്കും
> പെൻഷന് 1 ലക്ഷം രൂപയാണ് കുടുംബ വരുമാന പരിധി
> 1200 ചതപരശ്ര അടിയിൽ മുകലിലുളള വീടുളളവർ, ആദായ നികുതി ഒടുക്കുന്നവർക്ക് ഒപ്പം താമസിക്കുന്നവർ, രണ്ടേക്കറിൽ കൂടുതൽ ഭൂമി ഉളളവർ, 1000 സിസിയേക്കാൾ എൻജിൻ കപ്പാസിറ്റിയുളള ടാക്സി അല്ലാത്ത കാറുകൾ ഉളളവർ എന്നിവർക്ക് പെൻഷൻ ലഭിക്കില്ല
> അനർഹമായി പെൻഷൻ വാങ്ങുന്നവർക്ക് സ്വമേധയാ പെൻഷൻ ഉപേക്ഷിക്കുന്നതിന് മാർച്ച് വരെ സമയം. അതിനുശേഷം അനർഹരാണെന്നു കണ്ടെത്തിയാൽ വാങ്ങിയ പെൻഷൻ തിരിച്ചടയ്ക്കേണ്ടി വരും
> വിഷുവിനു മുൻപ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ സമർപ്പിച്ചിട്ടുളള പുതിയ അപേക്ഷകൾ പരിഗണിക്കും
> സാമൂഹ്യ ക്ഷേമ പെൻഷനുകൾക്ക് അർഹതയില്ലാത്തവർക്കുവേണ്ടി കോൺട്രിബ്യൂട്ടറി പെൻഷൻ സ്കീം തുടങ്ങും

ഭിന്നശേഷിക്കാർക്ക് സുരക്ഷ

> ഭിന്നശേഷിക്കാരുടെ ചികിത്സയ്ക്കും പരിചരണത്തിനുമായുളള സ്കീമുകൾക്ക് 30 കോടി രൂപ
> പുതുതായി 200 പഞ്ചായത്തുകളിൽകൂടി ബഡ് സ്കൂളുകൾ ആരംഭിക്കും
> ഭിന്നശേഷിക്കാരുടെ പുനരധിവാസ പ്രവർത്തനങ്ങൾക്കുളള സ്കീമുകൾക്ക് 28 കോടി രൂപ
> അംഗപരിമിതരായ പെൺകുട്ടികൾക്കും അംഗപരിമിതരുടെ പെൺമക്കൾക്കും നൽകുന്ന വിവാഹ ധനസഹായം 10000 രൂപയിൽ നിന്നും 30000 ആക്കി ഉയർത്തി
> എൻഡോസൾഫാൻ ദുരിതബാധിതർക്കായി പ്രഖ്യാപിച്ചിട്ട പാക്കേജ് പൂർണമായും നടപ്പാക്കും

സ്ത്രീക്ഷേമവും ശാക്തീകരണവും

> സ്ത്രീകൾക്കെതിരെയുളള അതിക്രമം തടയാൻ ലക്ഷ്യമിട്ടുളള വിവിധ പരിപാടികൾക്കായി 50 കോടി രൂപ
> അതിക്രമത്തെ അതിജീവിക്കുന്നവർക്ക് അടിയന്തര സഹായം നൽകുന്നതിന് 3 കോടി രൂപ
> പീഡനങ്ങളെ അതിജീവിച്ചവരിൽ പ്രത്യേക പരിചരണം ആവശ്യമുളളവരെയും തീവ്രമായ മാനസിക പീഡനമനുഭവിക്കുന്നവരെയും പുനരധിവസിപ്പിക്കാൻ നിർഭയ വീടുകൾ നിർമ്മിക്കുന്നതിന് 5 കോടി രൂപ
> അവിവാഹിതരായ അമ്മമാർക്കുളള പ്രതിമാസ സഹായം 1000 രൂപയിൽനിന്ന് 2000 രൂപയാക്കി ഉയർത്തി
> ഐടി മേഖലയടക്കം വനിതാസംരംഭക സ്കീമുകൾക്കു വേണ്ടി 20 കോടി രൂപ
> 14 ജില്ലകളിലും വർക്കിങ് വിമൻസ് ഹോസ്റ്റലുകളും ഷോർട്ട് സ്റ്റേ ഹോമുകളും നിർമ്മിക്കും
> എറണാകുളത്ത് 4 കോടി മുടക്കി ഷീ ലോഡ്ജ് സ്ഥാപിക്കും
> സ്ത്രീകൾക്കായി തൊഴിൽ വകുപ്പ് സ്റ്റുഡിയോ അപ്പാർട്മെന്റുകൾ സ്ഥാപിക്കും
> സർക്കാർ ഓഫീസുകൾ, പൊലീസ് സ്റ്റേഷനുകൾ, സ്കൂൾ തുടങ്ങിയ പൊതു സ്ഥലങ്ങളിൽ സ്ത്രീ സൗഹൃദ ടോയ്‌ലെറ്റുകൾ
> വഴിയോരങ്ങളിലും മാർക്കറ്റുകളിലും സ്ത്രീകൾക്കായി പൊതു ടോയ്‌ലെറ്റ്

കുടുംബശ്രീ

> 20-ാം വർഷത്തിലേക്ക് കടക്കുന്ന കുടുംബശ്രീയ്ക്ക് 20 ഇന പരിപാടി
1. 2018-19 അയർക്കൂട്ട വർഷം- മൈക്രോ ഫിനാൻസ് സമ്മിറ്റ്
2. ആയിരം ഇറച്ചിക്കോഴി യൂണിറ്റുകൾ
3. 500 ചകിരി മില്ലുകൾ
4. സൂക്ഷ്മ സംരംഭ പാർക്കുകൾ
5. സ്റ്റാർട്ട് അപ്പ് വില്ലേജ് എന്റർപ്രണർഷിപ്പ് പദ്ധതി
6. നാനോ മാർക്കറ്റുകൾ
7. വിപണനത്തിന് ഓൺലൈൻ പോർട്ടൽ
8. സൂക്ഷ്മ തൊഴിൽ സംരംഭങ്ങൾക്ക് ടെക്നോളജി ഹബ്ബ്
9. കെഎസ്എഫ്ഇയുമായി ചേർന്ന് കുടുംബശ്രീ ചിട്ടി
10. ജില്ലാ വനിതാ ലീഗൽ ക്ലിനിക്കുകൾ
11, ജില്ലാ കുടുംബശ്രീ പരിശീലന കേന്ദ്രങ്ങൾ
12. അഗ്രോ സർവീസ് ടീമുകൾ
13. കിണർ റീ ചാർജിങ്ങിനായുളള സുജലം പദ്ധതി എല്ലാ ജില്ലകളിലേയ്ക്കും
14. ആലപ്പുഴ മാതൃകയിൽ പട്ടികവർഗ്ഗ സുക്ഷ്മപദ്ധതി മറ്റു ജില്ലകളിലേയ്ക്ക്
15. 200 പുതിയ ബഡ്സ് സ്കൂളുകൾ
16. ആയിരം ജെറിയാട്രിക് കെയർ എക്സിക്യൂട്ടീവുകൾ
17. അരക്ഷിത സമൂഹങ്ങൾക്കുളള പ്രത്യേക ഉപജീവന പദ്ധതി-പ്രത്യാശ
18. റിക്കവറി നേരിടുന്ന സംരംഭങ്ങൾക്ക് കടാശ്വാസം
19. കുടുംബശ്രീ അനുഭവത്തെക്കുറിച്ച് 20 ഓർമ്മ പുസ്തകങ്ങൾ
20. 14 മാതൃക് സ്ത്രീ സൗഹൃദ ഗ്രാമങ്ങൾ

> കുടുംബശ്രീയ്ക്ക് 200 കോടി രൂപ
> ട്രാൻസ്ജെൻഡർ ക്ഷേമത്തിനായി 10 കോടി രൂപ
> ട്രാൻസ്ജെൻഡേഴ്സിനായി ജില്ലാ കേന്ദ്രങ്ങളിൽ സുരക്ഷിത സെയ്ഫ് ഹോംസ് സ്ഥാപിക്കും

പട്ടികജാതി പട്ടികവർഗ്ഗ ക്ഷേമം

> പട്ടികജാതി പട്ടികവർഗ്ഗ വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ ആനുകൂല്യം 25 ശതമാനം വർദ്ധിപ്പിക്കും

കേരള സംസ്ഥാന ബജറ്റ് 2018-19 by Jeevan Ram on Scribd

പരമ്പരാഗത തൊഴിൽമേഖലകൾ

> കൈത്തറി, ഖാദി മേഖലയിൽ തൊഴിലെടുക്കുന്നവർക്ക് മിനിമ ദിവസ വേതനം 200 രൂപ
> കൈത്തറി പദ്ധതിയ്ക്ക് 46 കോടി രൂപ
> ഖാദി വ്യവസായത്തിന് 19 കോടി രൂപ
> കയർ തൊഴിലാളികൾക്ക് 600 രൂപ ദിവസക്കൂലി
> കയർപിരി മേഖലയിൽ 1000 ഓട്ടോമാറ്റിക് സ്പിന്നിങ് മെഷീനുകൾ സ്ഥാപിക്കും
> കശുവണ്ടി വ്യവസായത്തിന് 54.45 കോടി രൂപ
> തരിശുഭൂമി കൃഷിക്കുവേണ്ടി 12 കോടി രൂപ
> നാളികേര വികസനത്തിന് 50 കോടി രൂപ
> 2018-19 ൽ 3 കോടി മരങ്ങൾ നടും

പശ്ചാത്തല സൗകര്യങ്ങൾ

> 2018-19 ൽ കണ്ണൂർ വിമാനത്താവളം, ഗെയിൽ പൈപ്പ്, കൊച്ചി ഇടമൺ വൈദ്യുതിലൈൻ, ആലപ്പുഴ, കൊല്ലം ബൈപാസുകൾ എന്നിവ ഉദ്ഘാടനം ചെയ്യും
റോഡുകൾക്കും പാലങ്ങൾക്കും വേണ്ടി 1454 കോടി രൂപ
> അപകടത്തിലായ 155 പാലങ്ങളും കൾവെർട്ടുകളും 5 വർഷം കൊണ്ട് പുതുക്കിപ്പണിയും
> 42 പുതിയ റെയിൽ ഓവർബ്രിഡ്ജുകൾ പണിയും
> 1000 കെഎസ്ആർടിസി ബസുകൾ ഉടൻ നിരത്തിലിറങ്ങും
> 2018-19 ൽ പുതുതായി 2000 ബസുകൾ കൂടി നിരത്തിലിറക്കും
> കെഎസ്ആർടിസിക്ക് ഉപാധികളോടെ 1000 കോടി രൂപ നൽകും
> കെഎസ്ആർടിസിയുടെ പെൻഷൻ കുടിശ്ശിക മാർച്ച് മാസത്തിനുളളിൽ വിതരണം ചെയ്യും
> കൊച്ചി മെട്രോ പേട്ടയിൽനിന്നും എസ്എൻ ജംങ്ഷനിലേക്ക് നീട്ടും

വിദ്യാഭ്യാസം

> പുതിയതായി ആരംഭിച്ചിട്ടുളള 5 എൻജിനീയറിങ് കോളേജുകൾക്ക് 42 കോടി രൂപ
> പോളിടെക്നിക്കുകളിൽ മെറ്റീരിയിൽ ടെസ്റ്റിങ് ആന്റ് സർട്ടിഫിക്കേഷൻ കേന്ദ്രങ്ങൾ ആരംഭിക്കും
> ഐടിഐകളുടെ ആധുനികവൽക്കരണത്തിന് 55 കോടി രൂപ
> ഐടിഐകളിലെ ഉച്ചഭക്ഷണ പദ്ധതിക്ക് 8 കോടി രൂപ
> ഹോമിോയ കോളേജുകൾക്ക് 9 കോടി രൂപ

സാംസ്കാരിക സ്ഥാപനങ്ങൾ

> കലാ, സാംസ്കാരിക മേഖലയ്ക്ക് 144 കോടി രൂപ
> ഫൈൻ ആർട്സ് കോളേജുകൾക്ക് 5 കോടി രൂപ
> സംഗീത കോളേജുകൾക്ക് 1 കോടി രൂപ
> ഗുരു ഗോപിനാഥ് നടനഗ്രാമത്തിന് 5 കോടി രൂപ
> വൈലോപ്പളളി സംസ്കൃതി ഭവന് 0.80 കോടി രൂപ
> വയോജന കലാകാരന്മാർക്ക് വേണ്ടി സന്തോഷഭവനം സ്ഥാപിക്കുന്നതിന് 50 ലക്ഷം രൂപ
> എകെജിയുടെ ജന്മനാടായ പെരളശേരിയിൽ സ്മാരകം സ്ഥാപിക്കുന്നതിന് 10 കോടി
> ഒഎൻവി സാംസ്കാരിക സമുച്ചയത്തിന് 5 കോടി രൂപ

നോർക്കയും പ്രവാസികളും

> പ്രവാസികളുടെ ചികിത്സാ ചെലവ്, നിയമസഹായം, എയർ ആംബുലൻസ്, മൃതദേഹം തിരിച്ചുകൊണ്ടുവരൽ, ജയിൽ വിമോചിതർക്കുളള സഹായം തുടങ്ങിയവയ്ക്കെല്ലാമായി 16 കോടി രൂപ
> ബോധവത്കരണത്തിനും കുടിയേറ്റ സഹായത്തിനും വേണ്ടി 7 കോടി രൂപ
> 24 മണിക്കൂർ ഹെൽപ്‌ലൈനും ഗ്രീവെൻസ് സെല്ലും ആരംഭിക്കും
> നോർക്ക വെൽഫെയർ ഫണ്ടിന് 9 കോടി രൂപ
> തിരിച്ചുവരുന്ന പ്രവാസികളുടെ പുനരധിവാസത്തിനും നോർക്ക ബിസിനസ് ഫെസിലിറ്റേഷൻ സെന്ററിനും വേണ്ടി 17 കോടി രൂപ

തൊഴിൽ

> ഇതരസംസ്ഥാന തൊഴിലാളികളുടെ സംസ്ഥാനത്തെ സാഹചര്യങ്ങളെക്കുറിച്ച് സമഗ്രമായ പഠനം നടത്തും
> നിയമസഹായം, സർക്കാർ സേവനങ്ങൾ എന്നിവ ഇതര സംസ്ഥാന തൊഴിലാളികൾക്ക് വേഗത്തിൽ ലഭ്യമാക്കുന്നതിനുവേണ്ടി സുസാധ്യ കേന്ദ്രങ്ങൾ തുറക്കും

നികുതി

> വിദേശ നിർമ്മിത വിദേശ മദ്യത്തിന്റെ വിൽപ്പന നികുതി 78 ശതമാനമായും വിദേശ നിർമ്മിത വൈനിന്റെ വിൽപ്പന നികുതി 25 ശതമാനമായും നിശ്ചയിച്ചു
> കുടുംബാംഗങ്ങൾ തമ്മിലുളള ഭാഗപത്രം, ദാനം, ധനനിശ്ചയം, ഒഴിമുറി എന്നീ ആധാരങ്ങൾക്ക് ഏറ്റവും കുറഞ്ഞത് 1000 രൂപയോ അല്ലെങ്കിൽ വിൽപ്പന വിലയുടെ 0.2 ശതമാനം ഏതാണോ അധികം അത് മുദ്രവിലയായി നിശ്ചയിച്ചു
> സബ് റജിസ്ട്രാർ ഓഫീസുകളിൽനിന്നും നൽകിവരുന്ന സാക്ഷ്യപ്പെടുത്തിയ ആധാരപ്പകർപ്പുകൾക്ക് 10 പേജ് വരെയുളളതിന് നിലവിലുളള നിരക്കും 10 പേജിൽ കൂടുതലുളള ഓരോ പേജിനും 5 രൂപ നിരക്കിൽ അധിക ഫീസ് ഈടാക്കും
> കേരള ഭൂനികുതി ഓർഡിനൻസ് 2014 പ്രകാരം വർദ്ധിപ്പിച്ച നികുതി നിരക്കുകൾ പുനഃസ്ഥാപിച്ചു
> സേവനങ്ങൾക്കുളള എല്ലാ ഫീസുകളും ചാർജ്ജുകളും 5 ശതമാനം ഉയർത്തി

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Kerala budget 2018 thomas issac full details

Next Story
വിവാഹവുമായി ബന്ധപ്പെട്ട് വ്യക്തിഹത്യ നടത്തിയവർക്കെതിരെ കാവ്യ മാധവൻ പരാതി നൽകിkavya madhavan, kavya dileep
The moderation of comments is automated and not cleared manually by malayalam.indianexpress.com