തിരുവനന്തപുരം: നിര്‍ഭയ പരിപാടികള്‍ക്കായി അഞ്ച് കോടി രൂപ പ്രഖ്യാപിച്ചു. വനിതാ ക്ഷേമത്തിന് 1267 കോടി. സ്ത്രീ സുരക്ഷയ്ക്കായി 50 കോടി. കൊച്ചിയില്‍ 4 കോടി മുടക്കി ഷീ ലോഡ്ജ്. ജില്ലകളിൽ വർക്കിങ് വുമൻസ് ഹോസ്റ്റലിന് 25 കോടി. സ്ത്രീ സുരക്ഷയ്ക്കായി പഞ്ചായത്തുകൾക്ക് 10 കോടി. അതിക്രമങ്ങളെ അതിജീവിക്കുന്നവർക്കായി 3 കോടി രൂപ. അവിവാഹിത അമ്മമാര്‍ക്കുള്ള പ്രതിമാസ സഹായം 2000 രൂപയാക്കി. നേരത്തെ ഇത് ആയിരമായിരുന്നു. സ്ത്രീ കേന്ദ്രീകൃത പദ്ധതികളുടെ ബജറ്റ്വിഹിതം 13.6 ശതമാനം.
2018 ഏപ്രില്‍ മുതല്‍ പട്ടികജാതി വിഭാഗക്കാര്‍ക്കുള്ള വിദ്യാഭ്യാസ ആനുകൂല്യം 25 ശതമാനം വര്‍ധിപ്പിക്കും. പട്ടികജാതി-പട്ടികവർഗ ക്ഷേമത്തിനുള്ള അടങ്കൽ തുക 2859 കോടിയാക്കി നിജപ്പെടുത്തി. ന്യൂനപക്ഷ ക്ഷേമത്തിന് 91 കോടി. എന്‍ഡോസള്‍ഫാന്‍ പാക്കേജ് നടപ്പാക്കാന്‍ 50 കോടി. ഭിന്നശേഷിക്കാർക്കുള്ള പ്രവർത്തനങ്ങൾ 42 കോടി. ട്രാൻസ്ജെൻഡർ ക്ഷേമത്തിന് 10 കോടി. കുടുംബശ്രീക്ക് 200 കോടി. ആശാവര്‍ക്കര്‍മാര്‍ക്ക് പ്രതിമാസം 2000 രൂപ വര്‍ധനവും ബജറ്റ് പ്രഖ്യാപനത്തിലുണ്ട്.