/indian-express-malayalam/media/media_files/uploads/2018/02/hostel-nwChennai-Hostel.jpg)
തിരുവനന്തപുരം: നിര്‍ഭയ പരിപാടികള്‍ക്കായി അഞ്ച് കോടി രൂപ പ്രഖ്യാപിച്ചു. വനിതാ ക്ഷേമത്തിന് 1267 കോടി. സ്ത്രീ സുരക്ഷയ്ക്കായി 50 കോടി. കൊച്ചിയില്‍ 4 കോടി മുടക്കി ഷീ ലോഡ്ജ്. ജില്ലകളിൽ വർക്കിങ്​ വുമൻസ്​ ഹോസ്റ്റലിന്​ 25 കോടി. സ്ത്രീ സുരക്ഷയ്ക്കായി പഞ്ചായത്തുകൾക്ക്​ 10 കോടി. അതിക്രമങ്ങളെ അതിജീവിക്കുന്നവർക്കായി 3 കോടി രൂപ. അവിവാഹിത അമ്മമാര്‍ക്കുള്ള പ്രതിമാസ സഹായം 2000 രൂപയാക്കി. നേരത്തെ ഇത് ആയിരമായിരുന്നു. സ്ത്രീ കേന്ദ്രീകൃത പദ്ധതികളുടെ ബജറ്റ്​വിഹിതം 13.6 ശതമാനം.
2018 ഏപ്രില്‍ മുതല്‍ പട്ടികജാതി വിഭാഗക്കാര്‍ക്കുള്ള വിദ്യാഭ്യാസ ആനുകൂല്യം 25 ശതമാനം വര്‍ധിപ്പിക്കും. പട്ടികജാതി-പട്ടികവർഗ ക്ഷേമത്തിനുള്ള അടങ്കൽ തുക 2859 കോടിയാക്കി നിജപ്പെടുത്തി. ന്യൂനപക്ഷ ക്ഷേമത്തിന്​ 91 കോടി. എന്‍ഡോസള്‍ഫാന്‍ പാക്കേജ് നടപ്പാക്കാന്‍ 50 കോടി. ഭിന്നശേഷിക്കാർക്കുള്ള പ്രവർത്തനങ്ങൾ 42 കോടി. ട്രാൻസ്​ജെൻഡർ ക്ഷേമത്തിന്​ 10 കോടി. കുടുംബശ്രീക്ക്​ 200 കോടി. ആശാവര്‍ക്കര്‍മാര്‍ക്ക് പ്രതിമാസം 2000 രൂപ വര്‍ധനവും ബജറ്റ് പ്രഖ്യാപനത്തിലുണ്ട്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us