scorecardresearch

സംസ്ഥാന ബജറ്റ് 2018-19: മദ്യത്തിന് വില കൂടും, നികുതി കൂട്ടി

പട്ടിണി കിടക്കുന്ന ഒരാളും കേരളത്തില്‍ ഇല്ലെന്ന് മൂന്ന് വര്‍ഷത്തിനുളളില്‍ ഉറപ്പ് വരുത്തുമെന്ന് ധനമന്ത്രിയുടെ പ്രഖ്യാപനം

തിരുവനന്തപുരം: സംസ്ഥാന ബജറ്റ് ധനമന്ത്രി തോമസ് ഐസക് ഇന്ന് നിയമസഭയില്‍ അവതരിപ്പിക്കുമ്പോള്‍ സംസ്ഥാനം സാമ്പത്തിക പ്രതിസന്ധി മൂലം വലയുന്ന സാഹചര്യത്തിൽ വരുമാനം വർധിപ്പിക്കാൻ ജനങ്ങളുടെ മേൽ അധികഭാരം അടിച്ചേല്‍പ്പിക്കുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. എന്നാല്‍ വമ്പന്‍ പദ്ധതി പ്രഖ്യാപനങ്ങളൊന്നും പിണറായി സര്‍ക്കാരിന്റെ മൂന്നാം ബജറ്റില്‍ ഉണ്ടാകില്ല.

Kerala budget 2018 LIVE updates

കർശനമായി സാമ്പത്തിക അച്ചടക്കം പാലിക്കണമെന്ന് കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ സർക്കാരിനോട് ശുപാർശ ചെയ്തിരുന്നു. നിലവിൽ സാമ്പത്തിക ഘടനാകമ്മി 26448.35 കോടിയാണ്. ഇത് സംസ്ഥാന മൊത്ത ആഭ്യന്തര ഉത്പാദനത്തിന്റെ 4.04 ശതമാനമാണ്. സാമ്പത്തിക ഉത്തരവാദിത്വ നിയമം അനുസരിച്ച് ജിഎസ്ഡിപിയുടെ ഒരുശതമാനത്തിൽ താഴെയായിരിക്കണം ഘടനാകമ്മി. 2018-19 ൽ ഇത് 3.51 ശതമാനമാക്കണം. പൊതുകടം അനിയന്ത്രിതമായി കൂടുന്നതു നിയന്ത്രിക്കണം. 2016-17 ൽ 189768.55 കോടിയാണ് പൊതുകടം. ഇത് ജിഎസ്ഡിപിയുടെ 28.96 ശതമാനമാണ്. അടുത്ത ബജറ്റിൽ ഇത് 26.82 ശതമാനമാക്കണം.

കേരള സംസ്ഥാന ബജറ്റ് 2018-19 by Jeevan Ram on Scribd

Live Updates:

11.40 am: ധനമന്ത്രി തോമസ് ഐസക്കിന്റെ ബജറ്റ് അവതരണം പൂർത്തിയായി

11.37 am: സർക്കാർ ഉദ്യോഗസ്ഥരുടെ ചെലവു ചുരുക്കലിന് നടപടി. സർക്കാർ വാഹനങ്ങൾ വാടകയ്ക്കെടുത്ത് ഉപയോഗിക്കണം. പൊലീസ്, വകുപ്പധ്യക്ഷൻമാർ, തദ്ദേശ മേധാവികൾ എന്നിവർ സ്വന്തം വാഹനം ഉപയോഗിക്കണം. വിഡിയോ കോൺഫറൻസിങ് സംവിധാനം ഉപയോഗിക്കണം. വിദേശയാത്രകൾക്ക് നിയന്ത്രണം. ഫോൺ ബിൽ നിയന്ത്രിക്കും. ചെലവു കുറഞ്ഞ മൊബൈൽ പാക്കേജുകളിലേക്ക് മാറണം.

11.30 am: ഭൂമിയുടെ ന്യായവില 10 ശതമാനം കൂട്ടി. കുടുംബാംഗങ്ങൾ തമ്മിലുളള ഭൂമിയിടപാടിന് ചെലവ് വർദ്ധിക്കും. ആധാരപ്പകർപ്പ് വാങ്ങുന്നതിന്റെ നിരക്ക് കൂട്ടി. ആധാരപ്പകർപ്പുകൾക്ക് 10 പേജിന് മുകളിൽ ഓരോ പേജിനും 5 രൂപ വീതം. സേവനങ്ങൾക്കുളള ഫീസ് 5 ശതമാനം കൂട്ടി. ഭാഗം, ദാനം എന്നിവയ്ക്ക് 1000 രൂപയോ 2 ശതമാനമോ ഈടാക്കും

11.25 am: മദ്യത്തിന് വില കൂടും. മദ്യത്തിന്റെ നികുതി കൂട്ടി. 400 രൂപ വരെയുളള വിദേശ മദ്യത്തിന് 200 ശതമാനം നികുതി. 400 രൂപയ്ക്കു മുകളിൽ 210 ശതമാനം നികുതി. ബിയറിന് 100 ശതമാനം നികുതി

11.23 am: ജൂൺവരെ സമർപ്പിച്ച വാറ്റ് റിട്ടേണിൽ ഭേദഗതി വരുത്താൻ ഒരു അവസരം കൂടി. സാങ്കേതിക പിഴവുകൾ മാറ്റാം. വിറ്റുവരവോ നികുതിയോ മാറ്റരുത്

11.22 am: ജയിലുകളിൽനിന്നുളള വരുമാനത്തിന്റെ പകുതി ജയിൽ വികസനത്തിന്. ജയിൽ നവീകരണത്തിന് 14.5 കോടി

11.20 am: ഇതര സംസ്ഥാന തൊഴിലാളികളെ അതിഥി തൊഴിലാളികളായി കാണും. ഇതര സംസ്ഥാന തൊഴിലാളികളുടെ ജീവിത നിലവാരവും ആരോഗ്യവും മെച്ചമാക്കും

11.17 am: ലോക കേരള സഭയ്ക്ക് 19 കോടി

11.15 am: ശബരിമല മാസ്റ്റർ പ്ലാനിന് 28 കോടി

11.10 am: പ്രവാസി ക്ഷേമത്തിന് 80 കോടി. ദുരിതത്തിലായ പ്രവാസികളെ സഹായിക്കാൻ 16 കോടി രൂപ

11.07 am: പെരളശ്ശേരിയിൽ എകെജിക്ക് സ്മാരകം പണിയാൻ 10 കോടി

11.05 am: കെഎസ്ആർടിസിയെ 3 ലാഭകേന്ദ്രങ്ങളായി വിഭജിക്കും. കെഎസ്ആർടിസിയുടെ വരരവും ചെലവും തമ്മിലുളള അന്തരം സർക്കാർ നികത്തും.

11.00 am: ശമ്പളവും പെൻഷനും നൽകുന്നതിന് കെഎസ്ആർടിസിയെ പ്രാപ്തമാക്കും

10.58 am: കെഎസ്ആർടിസി പെൻഷനായി പുതിയ സംവിധാനം. സഹകരണ ബാങ്കുകളിൽ കൺസോർഷ്യം രൂപീകരിക്കും. കൺസോർഷ്യം പലിശ സഹിതം പെൻഷൻ നൽകും. 6 മാസത്തിനകം ബാങ്കുകൾക്ക് സർക്കാർ പണം തിരിച്ച് നൽകും

10.53 am: 1000 കെഎസ്ആർടിസി ബസുകൾ നിരത്തിലിറക്കും. കെഎസ്ആർടിസി പെൻഷൻ കുടിശ്ശിക മാർച്ച് മാസത്തിനുളളിൽ കൊടുത്ത് തീർക്കും. കെഎസ്ആർടിസിക്ക് ഉപാധികളോടെ 1000 കോടി

10.52 am: എറണാകുളത്തെ വൈറ്റില പോലെ കോഴിക്കോടും മൊബിലിറ്റി ഹബ്

10.51 am: 42 പുതിയ റെയിൽവേ ഓവർബ്രിഡ്ജുകൾ

10.50 am: റോഡുകൾക്കും പാലങ്ങൾക്കും 1454 കോടി. അപകടത്തിലായ 155 പാലങ്ങൾ പുതുക്കി പണിയും

10.49am: കാൻസർ മരുന്ന് ഫാക്ടറിക്ക് 20 കോടി

10.47am: നിർഭയ വീടുകൾക്ക് 5 കോടി, മെച്ചപ്പെട്ട തൊഴിൽ പരിശീലനത്തിന് 3 കോടി

10.45am: കയർമേഖലയിൽ സ്വകാര്യ നിക്ഷേപത്തിന് ഇളവ്. പുതിയ 1000 ചകിരി മിൽ യൂണിറ്റുകൾ സ്ഥാപിക്കും. കയർ മേഖലയിൽ പെൻഷന് 5 കോടി

10.38 am: വന്യജീവി ശല്യം തടയാനുളള പ്രവർത്തനങ്ങൾക്ക് 100 കോടി. വനത്തിനുളളിൽ മൃഗങ്ങൾക്ക് കുടിവെളളവും മറ്റും ഉറപ്പാക്കാൻ 50 കോടി

10.37 am: മൃഗസംരക്ഷണത്തിന് 330 കോടി, ഡയറി ഡെവലപ്മെന്റിന് 107 കോടി

10.35 am: സ്റ്റാർട്ട് അപ്പ് മിഷൻ ഇൻക്യുബേറ്ററിന് 80 കോടി. സ്റ്റാർട്ടപ് കമ്പനികളുടെ ഓഹരികളിൽ സർക്കാർ മുതൽമുടക്കും

10.32 am: മൊബൈൽ ആപ് വഴി ആംബലുൻസ് സേവനം ലഭ്യമാക്കാൻ പദ്ധതി. സംസ്ഥാന വ്യാപകമായി ആംബുലൻസ് സേവന സംവിധാനം ആരംഭിക്കും

10.31 am: പീഡനത്തിന് ഇരയാകുന്നവർക്ക് മതിയായ ചികിത്സാ സൗകര്യം ലഭ്യമാക്കും. അതിക്രമങ്ങളെ അതിജീവിക്കുന്നവർക്കായി 3 കോടി

10.30 am: കശുവണ്ടി മേഖലയ്ക്ക് 54.45 കോടി

10.28 am: കൈത്തറി മേഖലയ്ക്ക് 46 കോടി

10.26 am: ഭൂ നികുതി കൂട്ടി. 2015 ലെ ഭൂനികുതി പുനഃസ്ഥാപിക്കും. ഇതുവഴി സർക്കാർ പ്രതീക്ഷിക്കുന്നത് 100 കോടിയുടെ അധിക വരുമാനം. ഈ വരുമാനം കാർഷിക മേഖലയുടെ വികസനത്തിന് ഉപയോഗിക്കും.

10.25 am: ജൈവകൃഷിക്ക് 10 കോടി

10.21 am: നാളികേര വികസനത്തിന് 50 കോടി

10.20 am: തിരഞ്ഞെടുക്കപ്പെട്ട റേഷൻ കടകളെ മാർജിൻ ഫ്രീയാക്കും

10.19 am: എസ്‌സി-എസ്ടി വിഭാഗത്തിന് 2859 കോടി

10.18 am: കയർ തൊഴിലാളികൾക്ക് 600 രൂപ ദിവസക്കൂലി

10.17 am: കയർ മേഖലയുടെ പുനരുദ്ധാരണത്തിന് 1200 കോടി

10.15 am: വിവാഹ ധനസഹായം 40000 രൂപയാക്കി

10.09 am: പട്ടികജാതി-പട്ടികവർഗ്ഗ വിദ്യാർത്ഥികൾക്കുളള ആനുകൂല്യങ്ങൾ കൂട്ടി

10.09 am: 20-ാം വർഷത്തിൽ കുടുംബശ്രീയ്ക്കായി 20 ഇന പരിപാടി. കുടുംബശ്രീയ്ക്ക് 20 കോടി

10.08 am: സ്ത്രീകൾക്കുവേണ്ടി പൊതു ടോയ്‌ലെറ്റ് സ്ഥാപിക്കും

10.07 am: എൻഡോസൾഫാൻ പാക്കേജ് നടപ്പാക്കും. ഇതിനായി 50 കോടി

10.05 am: പട്ടിക വർഗ്ഗ വികസനത്തിന് 48 കോടി

9.59 am: പെൻഷനുളള നിബന്ധന പുതുക്കി. രണ്ടേക്കർ സ്ഥലം, 1200 ചതുരശ്ര അടി വീട്, 1000 സിസി കാറുളളവർ, ആദായനികുതി നൽകുന്നവർ എന്നിവർ പെൻഷനിൽനിന്ന് ഒഴിവാകും

9.53 am: ട്രാൻസ്ജെൻഡർ ക്ഷേമത്തിന് 10 കോടി

9.52 am: അംഗപരിമിതരുടെ മക്കൾക്കുളള വിവാഹ ധനസഹായം 3000 ആക്കി ഉയർത്തി

9.51 am: എറണാകുളത്ത് ഷീ ലോഡ്ജ്

9.50 am: വനിതാ ക്ഷേമത്തിനായി 1267 കോടി

9.49 am: സ്ത്രീ സുരക്ഷ: അക്രമം തടയാൻ 50 കോടി

9.48 am: സ്കൂളുകളുടെ അടിസ്ഥാന സൗകര്യ വികസനത്തിന് 33 കോടി

9.47 am: സർക്കാർ സ്കൂളുകൾക്ക് പ്രത്യേക മാസ്റ്റർ പ്ലാൻ. 500 കുട്ടികൾ കൂടുതൽ പഠിക്കുന്ന സ്കൂളുകൾക്ക് ഒരു കോടി വരെ

9.46 am: പൊതു വിദ്യാഭ്യാസ മേഖലയ്ക്ക് 970 കോടി

9.40 am: ആശ വര്‍ക്കര്‍മാര്‍ക്ക് പ്രതിമാസം 2000 രൂപയുടെ വര്‍ധന

9.38 am: പൊതുആരോഗ്യ സംരക്ഷണത്തിന് 1685 കോടി രൂപ. ലോട്ടറിയില്‍ നിന്നുളള വരുമാനം ആരോഗ്യ സുരക്ഷയ്ക്ക്

9.35 am: മലബാര്‍ കാന്‍സര്‍ സെന്റര്‍ ആര്‍സിസി നിലവാരത്തിലേക്ക് ഉയര്‍ത്തും. മെഡിക്കല്‍ കോളേജുകളില്‍ കൂടുതല്‍ നിയമനം, 550 ഡോക്ടര്‍മാരേയും 1750 നഴ്സുമാരേയും നിയമിക്കും

9.34 am: എല്ലാ മെഡിക്കല്‍ കോളേജുകളിലും ഓങ്കോളജി വിഭാഗം, എല്ലാ ആശുപത്രികളിലും കാര്‍ഡിയോളജി വിഭാഗം

9.33 am: 4,21,000 ഭവനരഹിതര്‍ക്ക് 4 ലക്ഷം രൂപയുടെ വീട് നിര്‍മ്മിച്ച് നല്‍കും, ലിസ്റ്റില്‍ ഇല്ലാത്ത നിര്‍ധന കുടുംബങ്ങളേയും ഉള്‍പ്പെടുത്തും

9.30 am: ലൈഫ് പാര്‍പ്പിട പദ്ധതിക്ക് 2500 കോടി രൂപ

9.27 am: എല്ലാ പഞ്ചായത്തുകളിലും കുടുംബശ്രീ കോഴി വളര്‍ത്തല്‍ കേന്ദ്രങ്ങള്‍

9.26 am: ഭക്ഷ്യ സബ്സിഡിയായി 954 കോടി രൂപ നീക്കിവെയ്ക്കും

9.25 am: വിശപ്പ് രഹിത പദ്ധതി വ്യാപിപ്പിക്കുന്നതിന് 20 കോടി. തിരഞ്ഞെടുക്കപ്പെട്ട റേഷന്‍ കടകള്‍ മാര്‍ജിന്‍ ഫ്രീയാക്കും. പട്ടിണി കിടക്കുന്ന ഒരാളും കേരളത്തില്‍ ഇല്ലെന്ന് മൂന്ന് വര്‍ഷത്തിനുളളില്‍ ഉറപ്പ് വരുത്തും

9.24 am: ഏപ്രില്‍ മാസം മുതല്‍ പ്രവാസി ചിട്ടി പദ്ധതി നടപ്പിലാക്കും

9.22 am: സാമൂഹ്യസുരക്ഷാ പദ്ധതികള്‍ മുന്നോട്ട് കൊണ്ടുപോവും, സമ്പൂര്‍ണ സാമൂഹിക സുരക്ഷ ഉറപ്പാക്കും

9.21 am: കിഫ്ബി വഴി നിക്ഷേപം തുടരും. കിഫ്ബി അക്ഷയനിധിയല്ല, പക്ഷെ ബാധ്യതയാവില്ല. ബോണ്ടുകള്‍ വഴി വിഭവസമാഹരണം നടത്തും

9.20 am: കര്‍ശനമായ സാമ്പത്തിക അച്ചടക്കം നിലവില്‍ ആവശ്യമാണ്

9.18 am: നികുതി വരവ് 85,000 കോടി മാത്രം. 20 മുതല്‍ 25 ശതമാനം വരെ നികുതി വരവ് ഉണ്ടാകുമെന്ന കണക്ക് തെറ്റി

9.18 am: ധനസ്ഥിതി വളരെ മോശം അവസ്ഥയില്‍, പദ്ധതി ചെലവ് 20 ശതമാനവും പദ്ധതിയേതര ചലവ് 24 ശതമാനവും കൂടി

9.15 am: ലിംഗനീതിയുടെ കാര്യത്തില്‍ കേരളം കാണിക്കുന്നത് അപമാനകരമായ നിരക്ഷരത

9.14 am: അധ്വാനത്തിന് അനുസരിച്ചുളള അന്തസ് സ്ത്രീയ്ക്ക് ലഭ്യമാകുന്നില്ലെന്ന് ധനമന്ത്രി, ‘സ്ത്രീ മുന്നേറ്റത്തിന് ബജറ്റ് എല്ലാ പിന്തുണയും നല്‍കും’

9.12 am: ഓഖിയെ നേരിടാന്‍ സംസ്ഥാനം മാതൃകാപരമായി പ്രവര്‍ത്തിച്ചു

9.10 am: സമ്പദ്ഘടനയിലെ ഓഖിയായിരുന്നു നോട്ട് നിരോധനമെന്ന് ധനമന്ത്രി തോമസ് ഐസക്, ജിഎസ്ടി നേട്ടം ലഭ്യമായത് വന്‍കിട കോര്‍പ്പറേറ്റുകള്‍ക്ക്

9.09 am: തീരദേശ മേഖലയില്‍ സൗജന്യ വൈഫൈ, തീരദേശ ഹരിതവത്കരണത്തിന് 150 കോടി

9.08 am: തീരദേശ സ്കൂളുകളുടെ നവീകരണം പാക്കേജില്‍ ഉറപ്പുവരുത്തും, 50 കി.മി. പരിധിയിലുളളവരെ മാറ്റിപ്പാര്‍പ്പിക്കാന്‍ 150 കോടിയുടെ പാക്കേജ്

9.05 am: കിഫ്ബിയില്‍ നിന്ന് തീരദേശ മേഖലയ്ക്ക് 900 കോടി

9.04 am: തുറമുഖ വികസനത്തിന് 584 കോടി , മത്സ്യമേഖലയ്ക്ക് 600 കോടി

9.03 am: തീരദേശ വികസനത്തിന് 2000 കോടിയുടെ പാക്കേജ്

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Kerala budget 2018 live updates thomas isaac pinarayi vijayan