തിരുവനന്തപുരം: സംസ്ഥാനത്തെ 2018-19 വർഷത്തേക്കുള്ള ബജറ്റ് സമ്മേളനത്തിന് ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ ഇന്ന് തുടക്കം കുറിക്കും. രാവിലെ ഒൻപതിനാണ് ഗവർണർ റിട്ട ജസ്റ്റിസ് പി.സദാശിവം നയപ്രഖ്യാപന പ്രസംഗം നടത്തുക.

അതേസമയം, സർക്കാരിനെ പ്രതിരോധത്തിലാക്കാൻ ഉളള ആയുധങ്ങളുമായാണ് പ്രതിപക്ഷം ബജറ്റ് സമ്മേളനത്തിലെത്തുന്നത്. ഓഖി ദുരന്തം നേരിടുന്നതിൽ സംസ്ഥാന സർക്കാർ പരാജയപ്പെട്ടുവെന്നതാണ് പ്രതിപക്ഷത്തിന്റെ ആവനാഴിയിലെ പ്രധാന ശരം. തോമസ് ചാണ്ടി രാജിവയ്‌ക്കേണ്ടി വന്ന സാഹചര്യത്തെയും പ്രതിപക്ഷം വിമർശിച്ചേക്കും.

പുതിയ പദ്ധതികളുടെ പ്രഖ്യാപനങ്ങൾ ഇന്നത്തെ പ്രസംഗത്തിൽ ഉണ്ടാകില്ല. നാളെ മുൻമന്ത്രി ഇ.ചന്ദ്രശേഖരൻ നായർ, ചെങ്ങന്നൂർ എംഎൽഎ ആയിരുന്ന കെ.കെ.രാമചന്ദ്രൻ നായർ എന്നിവർക്കു ചരമോപചാരം അർപ്പിക്കാനായാണു സഭ ചേരുന്നത്.

25ന് നയപ്രഖ്യാപനത്തിനുള്ള നന്ദിപ്രമേയത്തിന്മേൽ ചർച്ച നടക്കും. റിപ്പബ്ലിക് ദിനവും തുടർന്ന് വരുന്ന വാരാന്ത്യവും മൂലം 26 മുതൽ 29 വരെ സഭ ചേരുകയില്ല. 30 മുതൽ വീണ്ടും ചർച്ച നടക്കും. ഫെബ്രുവരി രണ്ടിനാണ് ബജറ്റ് അവതരണം. ഫെബ്രുവരി ഏഴിനു സഭാസമ്മേളനം സമാപിക്കും.

അതേസമയം ജെഡിയു ഐക്യമുന്നണി വിട്ടതും ശ്രീജിത്തിന്റെ സമരവും പ്രതിപക്ഷ നേതാവിനെതിരെ വേണ്ടിവന്നാൽ ആയുധമാക്കാനാണ് സിപിഎമ്മിന്റെ ശ്രമം.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ