തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുളള സർക്കാരിന്റെ ആദ്യ സമ്പൂർണ ബജറ്റ് ഇന്ന്. രാവിലെ ഒൻപത് മണിക്ക് ധനമന്ത്രി ടി.എം.തോമസ് ഐസക് ബജറ്റ് നിയമസഭയിൽ അവതരിപ്പിക്കും. സംസ്ഥാനത്തെ 68-ാം ബജറ്റും തോമസ് ഐസക്കിന്റെ എട്ടാമത്തെയും ബജറ്റാണ് ഇന്നത്തേത്. പിണറായി സര്‍ക്കാരിന്റെ രണ്ടാമത്തെ ബജറ്റാണെങ്കിലും സര്‍ക്കാരിന്റെ ആദ്യത്തെ സമ്പൂര്‍ണ ബജറ്റാണിത്.

അതേസമയം, ബജറ്റില്‍ ജനങ്ങളുടെ പ്രതീക്ഷകൾക്കനുസരിച്ച് ഉയരാൻ ശ്രമിക്കുമെന്ന് തോമസ് ഐസക്ക് ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക് അറിയിച്ചു. ബജറ്റിന് മുന്നോടിയായി മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി. ബജറ്റിൽ നികുതി നിർദേശങ്ങളുണ്ടാകില്ലെന്ന് ധനമന്ത്രി ഇന്നലെ പറഞ്ഞിരുന്നു. സംസ്ഥാനം നേരിടുന്ന പ്രധാന പ്രശ്‌നങ്ങളായ വിലക്കയറ്റം, വരൾച്ച, സാമ്പത്തിക പ്രതിസന്ധി എന്നിവയ്ക്കെല്ലാം പരിഹാര പദ്ധതികൾ ബജറ്റിൽ ഉണ്ടാകുമെന്നാണു സൂചന.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ