scorecardresearch

തീരദേശ മേഖലയ്ക്ക് 11,000 കോടിയുടെ പാക്കേജ്; കടലാക്രമണത്തിന് ശാസ്ത്രീയ പരിഹാരം

പ്രളയസാധ്യത മുന്നില്‍കണ്ട് പ്രത്യേക ദുരന്തനിവാരണ പദ്ധതി ബജറ്റില്‍ ഇടം പിടിച്ചിട്ടുണ്ട്

rain, kerala rain, cyclone, ie malayalam

തിരുവനന്തപുരം: സംസ്ഥാന ബജറ്റില്‍ തീരദേശ മേഖലയ്ക്ക് 11000 കോടിയുടെ പാക്കേജ്. തീരസംരക്ഷണത്തിനും അടിസ്ഥാന സൗകര്യവികസനത്തിനും തുല്യപ്രാധാന്യം നല്‍കിക്കൊണ്ട് തീരമേഖലയുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തുകയാണു സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

തീരദേശ സ്‌കൂളുകളുടെയും തീരദേശ മത്സ്യവിപണികളുടെയും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിച്ചുവരികയാണ്. ഈ പദ്ധതികള്‍ ഉള്‍പ്പെടെ 11,000 കോടി രൂപയുടെ വികസന പദ്ധതികള്‍ നാലു വര്‍ഷം കൊണ്ട് നടപ്പാക്കുക.

കടലാക്രമണത്തിന് ശാസ്ത്രീയ പരിഹാരവും ബജറ്റ് ലക്ഷ്യമിടുന്നു. 1500 കോടി ഇതിനായി അനുവദിക്കും. തീരസംരക്ഷണത്തിന് ദീര്‍ഘകാല അടിസ്ഥാനത്തിലുള്ള നടപടിയെടുക്കും. ദുര്‍ബലമായ പ്രദേശങ്ങള്‍ സംരക്ഷിക്കും. ഇരട്ട ലെയര്‍ കണ്ടല്‍ അടക്കമുള്ള രീതികള്‍ പരിശോധിക്കുന്നുവെന്നും ധനമന്ത്രി.

Also Read: കവിതാ ശകലങ്ങളില്ല, ഉദ്ധരണികളില്ല; ഒരു മണിക്കൂറിൽ ലളിതം ബാലഗോപാലിന്റെ കന്നി ബജറ്റ്

കടല്‍ക്ഷോഭത്തില്‍ തകര്‍ന്ന തീരമേഖല പുനര്‍നിര്‍മിക്കാന്‍ 5300 കോടിയുടെ പ്രത്യേക പാക്കേജാണ് ബജറ്റില്‍ ഇടംപിടിച്ചിരുന്നത്. 70 കിലോമീറ്റര്‍ കടല്‍ ഭിത്തി അടിയന്തര പ്രാധാന്യത്തോടെ പുനര്‍നിര്‍മിക്കും. തീരദേശ ഹൈവേ പൂര്‍ത്തിയാക്കും. ഹൈവേക്കു സമീപം പരിസ്ഥിതി സൗഹൃദ വഴിയര കേന്ദ്രങ്ങള്‍ സ്ഥാപിക്കും.

പ്രളയസാധ്യത മുന്നില്‍കണ്ട് പ്രത്യേക ദുരന്തനിവാരണ പദ്ധതി ബജറ്റില്‍ ഇടം പിടിച്ചിട്ടുണ്ട്. നദികളും ജലാശയങ്ങളും സംരക്ഷിക്കും. ഡാമുകളിലെ മണല്‍നീക്കാനുള്ള പദ്ധതി നടപ്പാക്കും.

കാര്‍ഷിക മേഖലയ്ക്കായി 2000 കോടി രൂപ പാക്കേജാണ് ബജറ്റില്‍ പ്രഖ്യാപിച്ചിരിക്കുന്നത്. പ്രാഥമിക സഹകരണ സംഘങ്ങള്‍ക്ക് വഴി നാല് ശതമാനം പലിശ നിരക്കില്‍ നബാര്‍ഡില്‍നിന്ന് കേരള ബാങ്ക് മുഖേന പശ്ചാത്തല സൗകര്യ പുനര്‍വായ്പ ലഭ്യമാക്കും. കാര്‍ഷിക, വ്യാവസായിക, സേവന മേഖലകളില്‍ പുതിയ സംരംഭങ്ങള്‍ ആരംഭിക്കാനും നിലവില്‍ പ്രവര്‍ത്തനക്ഷമമല്ലാത്ത സംരംഭങ്ങള്‍ പുനരുജ്ജീവി പ്പിക്കാനും വാണിജ്യ ആവശ്യങ്ങള്‍ക്കും കുറഞ്ഞ പലിശ നിരക്കില്‍ വായ്പ ലഭ്യമാക്കും. 1600 കോടി രൂപയുടെ പദ്ധതിയാണിത്.

വിനോദസഞ്ചാര മേഖലയ്ക്ക് പുനരുജ്ജീവന പാക്കേജ്

കോവിഡ് മൂലമുളള സാമ്പത്തിക പ്രതിസന്ധി കാരണം അടച്ചുപൂട്ടലിന്റെ വക്കിലായ വിനോദസഞ്ചാര മേഖലയ്ക്ക് പുനരുജ്ജീവന പാക്കേജ് ബജറ്റ് ലക്ഷ്യമിടുന്നു. പാക്കേജിനുള്ള സര്‍ക്കാര്‍ വിഹിതമായി 30 കോടി രൂപ നെീക്കിവച്ചു. ടുറിസം മേഖലയില്‍ കൂടുതല്‍ പ്രവര്‍ത്തന മൂലധനം ലഭ്യമാക്കാന്‍ കെ.എഫ്.സി വഴി 400 കോടി രൂപയുടെ വായ്പ ലഭ്യമാക്കും.

മലബാര്‍ ലിറ്റററി സര്‍ക്യൂട്ട് നെടപ്പാക്കുമെന്ന് ബജറ്റില്‍ പ്രഖ്യാപനം. തുഞ്ചത്ത് എഴുത്തച്ഛന്‍, വൈക്കം മുഹമ്മദ് ബഷീര്‍, ഒ.വി.വിജയന്‍, എം.ടി.വാസുദേവന്‍ നായര്‍ എന്നിവരിലൂടെ പ്രശസ്തി നേടിയ തുഞ്ചന്‍ സ്മാരകം, ബേപ്പൂര്‍, തസ്രാക്ക്, ഭാരതപ്പുഴയുടെ തീരങ്ങള്‍, കൂടാതെ പൊന്നാനി, തൃത്താല എന്നീ സ്ഥലങ്ങളെ കോര്‍ത്തിണക്കിയുളള ടൂറിസം സര്‍ക്യൂട്ട്. ബയോ ഡൈവേഴ്‌സിറ്റി സര്‍ക്യൂട്ട്‌, കൊല്ലം ജില്ലയിലെ അഷ്ടമുടിക്കായല്‍, മണ്‍ട്രോതുരുത്ത്, കൊട്ടാരക്കര, മീന്‍പിടിപ്പാറ, മുട്ടറമരുതിമല, ജടായൂപാറ, തെന്മല, അച്ചന്‍കോവില്‍ എന്നീ പ്രദേശങ്ങളെ ബന്ധിപ്പിച്ചു കൊണ്ടുള്ള ടൂറിസം സര്‍ക്യൂട്ട് ഐന്നിവയാണ് ലക്ഷ്യമിടുന്നത്. ഇതിനായി 50 കോടി രൂപ നീക്കിവയ്ക്കും.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Kerala budget 11000 crore for the protection of coaster areas