വനിത മതിൽ പരിപാടിയിൽ നിന്ന് കേരള ബ്രാഹ്മണ സഭ പിന്മാറി

എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെളളാപ്പളളി നടേശൻ ചെയർമാനും കേരള പുലയ മഹാസഭ നേതാവ് പുന്നല ശ്രീകുമാർ കൺവീനറുമായാണ് വനിത മതിലിന്റെ സംഘാടക സമിതി രൂപീകരിച്ചത്

പാലക്കാട്: വിവിധ സാമൂഹിക, സാമുദായിക സംഘടനകളുടെ പിന്തുണയോടെ സർക്കാർ നടത്തുന്ന വനിത മതിൽ പരിപാടിയിൽ നിന്ന് കേരള ബ്രാഹ്മണ സഭ പിന്മാറി. നവോത്ഥാന മൂല്യങ്ങളുടെ പേരിൽ ഉണ്ടാക്കിയ കമ്മിറ്റിയിൽ തുടരാനാകില്ലെന്നാണ് സഭയുടെ നിലപാട്.

പുതുവർഷ ദിനത്തിലാണ് കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ വനിത മതിൽ സംഘടിപ്പിക്കുന്നത്.  നവോത്ഥാന പാരാമ്പര്യമുള്ള സംഘടനകളേയും നവോത്ഥാന മൂല്യങ്ങൾ പിന്തുടരുന്ന സംഘടനകളേയും ഉൾപ്പെടുത്തിയാണ് വനിത മതിൽ സംഘടിപ്പിക്കുന്നത്.

നവോത്ഥാന മൂല്യങ്ങളുടെ പേരിൽ നടത്തുന്ന വനിത മതിലിന്റെ കമ്മിറ്റിയിൽ തുടരാനാവില്ലെന്ന് ബ്രാഹ്മണ സഭ പ്രസിഡന്റ് കരിമ്പുഴ രാമൻ വിശദീകരിച്ചു. ‘കേരളത്തെ വീണ്ടും ഭ്രാന്താലയമാക്കരുത്’ എന്ന മുദ്രാവാക്യം ഉയർത്തിയാണ് വനിത മതിൽ പരിപാടി സംഘടിപ്പിക്കുന്നത്.
എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെളളാപ്പളളി നടേശനാണ് വനിത മതിലിന്റെ കമ്മിറ്റിയുടെ ചെയർമാൻ. കേരള പുലയ മഹാസഭ നേതാവ് പുന്നല ശ്രീകുമാറാണ് കൺവീനർ.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Kerala brahmana sabha withdrew from women wall

Next Story
Uppum Mulakum: ലെച്ചുവിന്റെ കുട്ടിക്കാല ഫോട്ടോ കണ്ടവര്‍ ചോദിക്കുന്നു, ഇത് പാറുക്കുട്ടിയല്ലേ?
The moderation of comments is automated and not cleared manually by malayalam.indianexpress.com